Tag: Hyperloop

Travel between Mumbai and Fujairah in 2 hours

Graphical representation of the Bullet train passing through the floating pipeline Travelling between Mumbai and Fujairah in just 2 hours is something that cannot be possible in our wild imaginations. However, UAE’s National Advisor Bureau Limited has come up with a concept to traverse the distance of 2000 kilometers in 2 hours by underwater train, speeding through floating pipes. As per report of a local daily, the new futuristic project aims to connect India’s Mumbai with UAE’s Fujairah with an underwater bullet train that will run in floating tunnels. Proposed Railway Station in Fujairah “With this underwater railway link, the ... Read more

ദുബൈ- അബുദാബി ഹൈപ്പര്‍ലൂപ് പാത വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും

ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടു അതിവേഗ പദ്ധതിയായ ഹൈപ്പര്‍ലൂപ് ദുബൈയിലേക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും ഇടയില്‍ ഹൈപ്പര്‍ലൂപ് പദ്ധതിക്കുള്ള സാധ്യതാ പഠനത്തിനു തുടക്കമായി. ദുബായിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു പദ്ധതി വരുന്നതു വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു സൗകര്യമാകുമെന്നു ദുബായ് എയര്‍പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി) മൈക്കിള്‍ ഇബിറ്റ്‌സന്‍ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ഭാവിയില്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ക്കു മാത്രമാക്കി മാറ്റുമെന്നാണു റിപ്പോര്‍ട്ട്. മറ്റെല്ലാ വിമാനങ്ങളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. ഇരുവിമാനത്താവളത്തിലേക്കും പോകേണ്ടിവരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഹൈപ്പര്‍ലൂപ് ഏറെ ഗുണകരമാകും. നഗരത്തില്‍നിന്നു മാറിയുള്ള അല്‍ മക്തൂം വിമാനത്താവളത്തില്‍നിന്നു കുറഞ്ഞ സമയം കൊണ്ടു നഗരത്തിനകത്തുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്താം. ഇവിടെയിറങ്ങി താമസസ്ഥലങ്ങളിലേക്കു പോകാന്‍ അനുബന്ധ സൗകര്യമൊരുക്കാനും സാധിക്കും. സാധാരണ യാത്രയ്ക്കു വേണ്ടിവരുന്നതില്‍നിന്നു 34 മിനിറ്റ് ലാഭിക്കാനാകും. വെറും ആറുമിനിറ്റുകൊണ്ട് ... Read more

അബുദാബിയില്‍ അതിവേഗ ഹൈപ്പര്‍ലൂപ്പ് രണ്ട് വര്‍ഷത്തിനകം

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പ്രധാന നിര്‍മാതാക്കളായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. അബുദാബി -ദുബായ് യാത്ര മിനിട്ടുകള്‍ കൊണ്ട് സാധ്യമാക്കുന്ന ഈ സംവിധാനത്തിന്റെ വേഗത മണിക്കൂറില്‍ 1200 കിലോമീറ്ററാണ്. അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രോപ്പര്‍ട്ടി എക്സിബിഷനില്‍ ഹൈപ്പര്‍ലൂപ്പിന്റെ റൂട്ട് പ്രഖ്യാപിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസും അല്‍ദാര്‍ ഡെവലപേഴ്സും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന്റെ ഭാഗമായാണ് റൂട്ട് പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയത്. വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ദുബായ് അതിര്‍ത്തിയിലെ അല്‍ ഖദീറില്‍നിന്ന് യാസ് ഐലന്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും 2020-ഓടെ ഹൈപ്പര്‍ലൂപ്പ് പാതകള്‍ നിര്‍മിക്കാനാണ് പദ്ധതി. അബുദാബി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റര്‍ ട്രാക്കും ഉണ്ടാകും. അല്‍ ഖദീറില്‍നിന്ന് ഹൈപ്പര്‍ലൂപ്പ് ഔദ്യോഗികമായി ആരംഭിക്കുകയാണെന്നും മറ്റ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പദ്ധതി തുടങ്ങുമെന്നും ഹൈപര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസ് ചെയര്‍മാന്‍ ബിബോപ് ഗ്രെസ്റ്റ അറിയിച്ചു. നിരവധി റൂട്ടുകള്‍ പരിഗണനയിലുണ്ട്. എന്നാല്‍, വിമാനത്താവളം, ... Read more