Category: Round Up Malayalam

വിദേശ ക്രെഡിറ്റ് കാര്‍ഡ് ഇടപാട്: പ്രത്യേക ചാര്‍ജ് ഈടാക്കും

യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവിടെ ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്. മാര്‍ച്ച് എട്ടിന് പുതിയ വ്യവസ്ഥ നിലവില്‍ വന്നു. അതത് രാജ്യത്തെ കറന്‍സിയില്‍ തന്നെ ഇടപാട് നടത്തുന്നതായിരിക്കും ഉചിതമെന്നും ബാങ്ക് പ്രസ്താവനയില്‍ ഇടപാടുകാരെ അറിയിച്ചു. അന്താരാഷ്ട്ര ഇ കോമേര്‍സ് വെബ്സൈറ്റുകളും വ്യാപാരികളും ദിര്‍ഹത്തില്‍ തന്നെ ഇടപാടുകള്‍ നടത്താമെന്ന് പറയുമെങ്കിലും ഫലത്തില്‍ കൂടുതല്‍ തുകയാണ് ഇതുവഴി നല്‍കേണ്ടിവരുന്നതെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. മൂന്ന് ശതമാനമാണ് പ്രോസസിങ് ഫീസായി ഈടാക്കുന്നത്. എന്നാല്‍ പ്രാദേശിക കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഈ തുക ഏഴ് ശതമാനം വരെയാവും. ഈ അധികഭാരം ഒഴിവാക്കാനാണ് കാര്‍ഡ് എടുത്ത രാജ്യത്തെ കറന്‍സിയില്‍ വ്യാപാരം നടത്തുന്നതാണ് ഉചിതമെന്നും ബാങ്ക് പറയുന്നു.

ഹരിയാനയില്‍ കാര്‍ഷിക ടൂറിസം വരുന്നു

ഹരിയാനയില്‍ കാര്‍ഷിക ടൂറിസം തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 340 ബജ്വാനി ഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന് ഹരിയാന കൃഷിമന്ത്രി ഒ.പി ധങ്കര്‍ പറഞ്ഞു. കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, പൂന്തോട്ട നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് ബജ്വാനി ഗ്രാമങ്ങളില്‍ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കുക. കൂടാതെ സംസ്ഥാനത്ത് കാര്‍ഷിക വിപണികള്‍ വര്‍ധിപ്പിക്കാനും ആലോചനയിലുണ്ട്. ഇത് കര്‍ഷകരെ സഹായിക്കാനാണെന്ന് മന്ത്രി പറഞ്ഞു. സോണിപറ്റിലെ ഗണൌറില്‍ തുടങ്ങുന്ന ഹോര്‍ട്ടികള്‍ച്ചര്‍ വിപണനകേന്ദ്രം സര്‍ക്കാറിന്‍റെ സ്വപ്നപദ്ധതിയാണെന്നും ഏപ്രിലില്‍ ഇതിനു തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാറിന്‍റെ പദ്ധതിയിലുണ്ട്.

ഉത്സവങ്ങളുടെ ഇന്ത്യയിലൂടെ മാര്‍ച്ചിലൊരു പര്യടനം

മഞ്ഞുകാലമിങ്ങനെ അവസാനിച്ച് മാര്‍ച്ച് എത്തിയാല്‍ പൊതുവേ യാത്രയ്ക്കായി എല്ലാരും തയ്യാറെടുക്കുന്ന സമയമാണ്. ഉത്സവങ്ങളുടെ ഉത്തരേന്ത്യയിലേക്കൊരു യാത്ര പോകാം. ഉദയ്പൂര്‍, രാജസ്ഥാന്‍ ലേക്ക് സിറ്റിയെന്നറിയപ്പെടുന്ന ഉദയ്പൂര്‍ സഞ്ചാരികളുടെ പറുദീസാണ്. മാര്‍ച്ചില്‍ നടക്കുന്ന മേവാര്‍ ഫെസ്റ്റാണ് ഉദയപ്പൂരിലെ പേരുകേട്ട ആഘോഷം. രീജസ്ഥാന്റെ എല്ലാ മനോഹാരിതയും മേവാറില്‍ ഉണ്ട്. രാജസ്ഥാനിന്റെ തനത് കലാരൂപങ്ങള്‍, നൃത്തം, സംഗീതം എന്നിവ കോര്‍ത്തിണക്കിയ ഉത്സവത്തിനോടൊപ്പം കണ്ണിനും കാതിനെയും അതിശയിപ്പിക്കുന്ന വെടിക്കെട്ടുമുണ്ട് മേളയില്‍ ഉത്സവവും കാണാം പിച്ചോള കായലില്‍ ഉല്ലാസയാത്രയും നടത്താം. ബിര്‍ ആന്‍ഡ് ബില്ലിംഗ്, ഹിമാചല്‍പ്രദേശ് ഇന്ത്യയെ പറന്ന് കാണാണമെങ്കില്‍ ബിര്‍ ആന്‍ഡ് ബില്ലിംഗില്‍ ചെല്ലണം. ഉത്തരേന്ത്യയിലെ മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനാണ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. മലനിരകളും, തേയിലത്തോട്ടങ്ങളും കയറിയിറങ്ങി നടക്കാം ഒപ്പം ടിബറ്റന്‍ സംസ്‌ക്കാരത്തെയും അറിയാം. ബുദ്ധ വിഹാരങ്ങളില്‍ താമസിച്ച് മനസ്സൊന്ന് കുളിരണിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരിടമില്ല. അജ്മീര്‍, രാജസ്ഥാന്‍ അത്തറിന്റെ മണമുള്ള അജ്മീര്‍. സൂഫി ദര്‍ഗയിലൊഴുകുന്ന സംഗീതമാണ് അജ്‌മേര്‍യാത്രയില്‍ മറക്കാന്‍ കഴിയാത്തത്. സീക്ക് സോളോസ് എന്ന പേരില്‍ സൂഫി സിദ്ധന്‍ ... Read more

ഗള്‍ഫ് എയര്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു

ഗള്‍ഫ് എയര്‍ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ദിവസവും രണ്ട് സര്‍വീസ് കോഴിക്കോട്ടേക്കും ഒരു സര്‍വീസ് തിരിച്ചുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബഹറൈന്‍ വഴിയാണ് എല്ലാ സര്‍വീസുകളും. കുവൈത്തില്‍ നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തുന്നതാണ് ആദ്യ സര്‍വീസ്. രണ്ടാമത്തെ സര്‍വീസ് കുവൈത്തില്‍ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തും. കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലര്‍ച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 10.40ന്എത്തും.

വാഹന പ്രവേശന നികുതി വിഷയത്തിൽ കേരളം ഇടപെടുന്നു: ടൂറിസം ന്യൂസ് ലൈവ് എക്സ്ക്ലൂസീവ്

അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് അമിത പെർമിറ്റ് നിരക്ക് ഈടാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. പ്രശ്നത്തിന് പരിഹാരം തേടി അന്തർ സംസ്ഥാന മന്ത്രിതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇറ്റലിയിലെ മിലാനിൽ കേരള ടൂറിസം റോഡ് ഷോക്കെത്തിയ മന്ത്രി ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത് . യോഗത്തിൽ കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ടൂറിസം , ഗതാഗത മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. അയൽ സംസ്ഥാനങ്ങളിലെ ഉയർന്ന പ്രവേശന നികുതി കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയാണ്. ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇവർ അഭ്യർഥിച്ചിരുന്നു. പ്രശ്ന പരിഹാരമുണ്ടാക്കി ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം ന്യൂസ് ലൈവിനോടുള്ള മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ കാണാം …

ലോക്കല്‍ ട്രെയിനുകളിലും എസി കോച്ച് പരിഗണനയില്‍

പശ്ചിമ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകളില്‍ രണ്ട് എസി കോച്ചുകള്‍ വീതം ഏര്‍പ്പെടുത്താന്‍ നീക്കം. സെപ്റ്റംബറില്‍ എത്തുന്ന രണ്ട് എസി റേക്കുകളുടെ കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. ഇതു വിജയകരമായാല്‍ വ്യാപകമാക്കും. പശ്ചിമ റെയില്‍വേ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ആരംഭിച്ച എസി ലോക്കല്‍ ട്രെയിന്‍ യാത്രക്കാരെ കാര്യമായി ആകര്‍ഷിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സമ്പൂര്‍ണ എസി ട്രെയിനുകള്‍ക്ക് പകരം സെമി എസി ലോക്കല്‍ ട്രെയിനുകള്‍ എന്ന ആശയം പരിഗണിക്കുന്നത്. മുംബൈ റെയില്‍വേ വികാസ് കോര്‍പറേഷനും റെയില്‍വേ ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ആലോചനകള്‍ നടത്തിയിരുന്നു. ഇക്കൊല്ലം അവസാനത്തോടെ 72 സെമി എസി ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കാനാണ് നീക്കം. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ക്കു പുറമെയായിരിക്കും എസി കോച്ചുകള്‍.

ഉത്തരവാദിത്ത മിഷന്‍ സംരംഭക പരിശീലനം സംഘടിപ്പിക്കുന്നു

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം   ജില്ലയിൽ ഹോം സ്റ്റേ, ഫാം സ്റ്റേ, ടെന്‍ഡുകള്‍ ഉപയോഗിച്ചുള്ള താമസ സൗകര്യം എന്നിവ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കാണ് സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നത്. ആവശ്യമായ സ്ഥല സൗകര്യം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 22 . അപേക്ഷ അയക്കേണ്ട വിലാസം രജിത് പി ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ -തിരുവനന്തപുരം കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ ഓഫിസ് ടൂറിസം വകുപ്പ് , പാർക്ക്  വ്യൂ തിരുവനന്തപുരം -695033 ഫോൺ: 9605233584

യൂണിഫോമിടാതെ വാഹനമോടിച്ചാല്‍ ഇനി പിടിവീഴും

യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിച്ചാല്‍ ഇനി കര്‍ശന നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.എന്നാല്‍ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമാവാത്തതിനാല്‍ ഏതു യൂണിഫോം ധരിക്കണമെന്നറിയാതെ ഡ്രൈവര്‍മാര്‍. സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ മാത്രമാണ് കൃത്യമായി യൂണിഫോം ധരിക്കുന്നതെന്നും മറ്റു പല വകുപ്പകളിലെയും ഡ്രൈവര്‍മാര്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാണ് വാഹനമോടിക്കുന്നതെന്നും കാണിച്ച് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ പരാതി ലഭിച്ചിരുന്നു. മന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സെല്ലില്‍ നിന്ന് ഗതാഗതവകുപ്പ് കമ്മീഷണര്‍ക്ക് കത്തു നല്‍കുകയും നടപടിയെടുക്കാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു. ലഭിച്ച പരാതിയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയത്. നിയമവിധേയമായ യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ഇദ്ദേഹം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ജോ. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പലതരം യൂണിഫോമാണ് നിലവിലുള്ളത്. വ്യക്തമായ ഒരുത്തരവോ നിര്‍ദേശമോ ഒന്നും ഇക്കാര്യത്തില്‍ നിലവിലില്ലെന്നും ഡ്രൈവര്‍മാര്‍ക്ക് വെള്ളഷര്‍ട്ടും കറുത്ത പാന്റും ... Read more

ദുബൈ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് കൂട്ടി

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചു. പത്തുവര്‍ഷത്തിനു ശേഷമാണ് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് കൂട്ടുന്നത്. ഇതനുസരിച്ച് ആദ്യ മണിക്കൂറിന് അഞ്ച് ദിര്‍ഹത്തില്‍ നിന്നും 10 ദിര്‍ഹം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. ദീര്‍ഘകാല ഇക്കോണമി പാര്‍ക്കിങ് (ബി പാര്‍ക്കിങ്) നിരക്ക് ആദ്യമണിക്കൂറിന് 20 ദിര്‍ഹത്തില്‍നിന്ന് 25 ദിര്‍ഹമായി ഉയര്‍ന്നു. ഹ്രസ്വകാല പ്രീമിയം പാര്‍ക്കിങ്ങിന് (എ പാര്‍ക്കിങ്) ആദ്യമണിക്കൂറില്‍ 30 ദിര്‍ഹം നല്‍കണം. ഇത് മുമ്പ് 20 ദിര്‍ഹമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് 280 ദിര്‍ഹത്തില്‍നിന്ന് 125 ദിര്‍ഹമായി കുറച്ചിട്ടുമുണ്ട്. അഞ്ചുശതമാനം വാറ്റ് കൂടി ഉള്‍പ്പെട്ടതാണ് നിരക്കുകള്‍. രണ്ടു മണിക്കൂറിന് എ പാര്‍ക്കിങ്ങിന് 40 ദിര്‍ഹവും ബി പാര്‍ക്കിങ്ങിന് 30 ദിര്‍ഹവുമാണ് നിരക്ക്. ഇത് തന്നെ ടെര്‍മിനലിന് അനുസരിച്ച് വ്യത്യാസമുണ്ട്. ടെര്‍മിനല്‍ മൂന്നിന് എ പാര്‍ക്കിങ് നിരക്കുകളാണ് ബാധകമാവുക. എന്നാല്‍ ബി പാര്‍ക്കിങ്ങില്‍നിന്ന് 10 ദിര്‍ഹം കുറവാണ് ടെര്‍മിനല്‍ രണ്ടിലെ പാര്‍ക്കിങ് നിരക്കുകള്‍. മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ ... Read more

ഈസ്റ്ററിന് നാട്ടിലെത്താന്‍ 24 സ്‌പെഷ്യല്‍ ബസുകള്‍

ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര്‍ ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്‌ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്‌പെഷ്യല്‍ ബസുകളാണ് കെ എസ് ആര്‍ ടി സി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്‌പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര്‍ ടി സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്. നേരത്തെ പ്രഖ്യാപിച്ച് 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചത്. ... Read more

അസാധു കാണിക്കയില്‍ കുടുങ്ങി തിരുപ്പതി ക്ഷേത്രം

നോട്ടുനിരോധനത്തിന്റെ ദുരിതമൊഴിയാതെ തിരുമല തിരുപ്പതിവെങ്കടേശ്വര ക്ഷേത്രം. ഭക്തരുടെ അസാധു കാണിക്കയില്‍ കുഴങ്ങി തലവേദന അനുഭവിക്കുകാണ് ക്ഷേത്രം അധികൃതര്‍. നോട്ടു നിരോധനത്തിന് ശേഷം അസാധു കാണിക്കായി തിരുപ്പതിയില്‍ എത്തിയത് ഒന്നും രണ്ടുമല്ല 25 കോടിയുടെ പഴയ നോട്ടുകളാണ്. 2016 നവംബര്‍ എട്ടിന് ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധു നോട്ടുകള്‍ കൂട്ടത്തോടെ കാണിക്കായി നിക്ഷേപിച്ചു. ഇത്രയും വലിയ തുക റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബി ഐയ്ക്കു കത്തയച്ചതായി തിരുമല തിരുപ്പതിദേവസ്വം (ടിടിഡി) അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈസ്വറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ. ബാലാജി പറഞ്ഞു.

ഈഫല്‍ ടവറിലേക്ക് യാത്ര

സപ്താത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പ്രതീഷ് ജയ്‌സണ്‍ എഴുതുന്നു ആകാശത്തെ ചുംബിച്ച് പടുകൂറ്റന്‍ നിര്‍മിതി. ഈ വിസ്മയമൊന്നു അടുത്തു കാണുക എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഫ്രാന്‍സിലെ ഈഫൽ ടവർ എന്ന വിശ്വ കൗതുകം എന്നെ തെല്ലൊന്നുമല്ല ഭ്രമിപ്പിച്ചിട്ടുള്ളത്‌. ഏതായാലും ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ ആ മോഹം സഫലമായി. പാരീസിലെത്തിയ എനിക്ക് ഈഫല്‍ ടവര്‍ കാണാനുള്ള ത്രില്ലില്‍ ആ രാത്രി ശരിക്ക് ഉറങ്ങാനായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി യാത്ര തുടങ്ങി. ലൂവ് മ്യൂസിയം വരെ ഒരു ടാക്സി വിളിച്ചു, അവിടന്ന് നടന്നുപോകാം എന്ന് തീരുമാനിച്ചു. ലൂവിന്റെ മുന്നിലുള്ള ട്യുയ്ലരീസ് ഗാര്‍ഡനിലൂടെ ഈഫൽ ടവർ ലക്ഷ്യമാക്കി നടത്തം തുടങ്ങി. ധാരാളം മരങ്ങളും ചെടികളും വാട്ടർ ഫൗണ്ടനുകളും ഉള്ള മനോഹരമായ പാർക്ക് ആണിത്   കാഴ്ചയും കെണിയും കാഴ്ചകളൊക്കെ കണ്ടു നടന്നുകൊണ്ടിരിക്കെ ഞങ്ങൾ ഒരു കൂട്ടം വനിതാ മോഷ്ടാക്കളുടെ പിടിയില്‍പ്പെട്ടു . 4 പെണ്ണുങ്ങൾ ഒരു ബുക്കും പേനയുമായി ... Read more

വികസന പാതയില്‍ ജബല്‍ ജൈസ്

റാസല്‍ഖൈമയിലെ ഏറ്റവും വലിയ കൊടുമുടിയായ ജബല്‍ ജെയ്‌സിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പുതിയ വികസനപദ്ധതികള്‍ ഒരുക്കുകയാണ് അധികൃതര്‍. റാസല്‍ഖൈമയിലെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ 20 വാഹനപാര്‍ക്കിങ് കേന്ദ്രങ്ങള്‍, പുതിയ പൊതു ടോയ്‌ലറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രങ്ങള്‍, മറ്റ് അവശ്യസൗകര്യങ്ങള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. എമിറേറ്റിലെ ടൂറിസ്റ്റ് പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിതെന്ന് അഡ്വൈസറി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ ഹമാദി പറഞ്ഞു. ജബല്‍ ജെയ്‌സിന്‍റെ മുകളിലേക്ക് പോകുന്ന 36 കി.മീറ്റര്‍ റോഡിലുള്ള സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കും. സമുദ്രനിരപ്പില്‍നിന്ന് 1680 മീറ്റര്‍ ഉയരമുള്ള ജബല്‍ ജെയ്‌സിലെ ശീതകാലത്തെ താപനില മൈനസ് -2 ഡിഗ്രി വരെ താഴാറുണ്ട്. ഈ സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്. രണ്ട് പ്രധാന റോഡുകളുടെ നിര്‍മാണവും പദ്ധതിയിലുണ്ട്. രണ്ടാമത്തെ മൂന്ന് വരി പാതയാണ് മലയുടെ താഴേക്ക് പോകുന്നതിനായി നിര്‍മിക്കുന്നത്. റാക് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഗുണകരമാവുമെന്ന് ... Read more

മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വീണ്ടുമൊരുങ്ങുന്നു

മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വികസന പാതയില്‍. കേരളപിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്പത് പദ്ധതികള്‍ ഒന്നാണ് മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി. വാമനപുരം നദിയിലെ ലോവര്‍ മീന്‍മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് നടത്താനിരുന്ന പദ്ധതി സംരക്ഷണമില്ലാത്തതിനെതുടര്‍ന്ന് ശോചനീയമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. നശിച്ച് കൊണ്ടിരിക്കുന്ന മീന്‍മുട്ടി വിനോദ സഞ്ചാര പദ്ധതി പുനരാരംഭിക്കണമെന്ന് നിയമസഭയില്‍ ഡി.കെ മുരളി എം എല്‍ എ സബ്മിഷന് മറുപടിയായി മന്ത്രി പദ്ധതിക്ക് അനുമതി നല്‍കി. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജലസംഭരണിയില്‍ ബോട്ടിങ്ങ് സൗകര്യം, ഡാമില്‍ ഒഴുകി നടന്നിരുന്ന കോഫി ഹൗസ്, ഒരേ സമയം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് പെഡല്‍ ബോട്ട് എന്നിവ പദ്ധതിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നു. പദ്ധതി പുനരാവിഷ്‌ക്കരുക്കുന്നതോടെ നിലവിലുള്ള സംവിധാനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി ശലോഭോദ്യാനം, നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍ ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മദ്യനയ ഭേദഗതി: സ്വാഗതം ചെയ്ത് ടൂറിസം മേഖല

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒരു മണിക്കൂര്‍ കൂടി കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ ടൂറിസം മേഖല സ്വാഗതം ചെയ്തു. നിലവില്‍ രാത്രി 11 വരെയുള്ള ബാറുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 12 വരെ തുറക്കാമെന്നാണ് ഭേദഗതി.ഏപ്രില്‍ രണ്ടിന് ഭേദഗതി പ്രാബല്യത്തില്‍ വരും. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ടൂറിസം മേഖല ഏറെ നാളായി ആവശ്യപ്പെട്ടു വരികയാണ്. നേരത്തെ ബാറുകള്‍ അടച്ചിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. സംഘമായെത്തുന്ന സഞ്ചാരികളും കോണ്‍ഫ്രന്‍സുകളും കേരളം ഉപേക്ഷിച്ച് ശ്രീലങ്കയിലേക്കും മറ്റിടങ്ങളിലേക്കും പോയി. പിന്നീട് ബാറുകള്‍ തുറന്നെങ്കിലും പതിനൊന്നു മണിക്ക് അടയ്ക്കണമെന്ന നിബന്ധന പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. പല കോണ്‍ഫ്രന്‍സുകളും രാത്രി വൈകിയാണ് അവസാനിക്കുന്നത്. തൊട്ടുപിന്നാലെ ബാറുകളും അടക്കുന്ന സ്ഥിതിയായി. പുതിയ തീരുമാനം സമ്മേളനങ്ങള്‍ക്കുള്ള മൈസ് (MICE)ടൂറിസത്തിനും ആശ്വാസമായിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(ATTOI) സ്വാഗതം ചെയ്തു.വിനോദസഞ്ചാര മേഖല ആവശ്യപ്പെട്ടിരുന്ന ... Read more