Category: Round Up Malayalam

ഏപ്രില്‍ രണ്ടിന് പൊതു പണിമുടക്ക്‌

ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ആക്ടില്‍ നിയമഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി ബി.എം.എസ് അടക്കം തൊഴിലാളി സംഘനകള്‍ രംഗത്തുവന്നിട്ടുരുന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പിന്‍വാതില്‍ വഴിയാണ് വിജ്ഞാപനത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം

വരൂ..വയനാട്ടിലേക്ക്; കാണേണ്ട ഇടങ്ങള്‍

വയനാട്ടില്‍  ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു. കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്. അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ. ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ പൂക്കോട് തടാകമായി. ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്. വെറ്റിറിനറി യൂണിവേഴ്‌സിറ്റിയും പൂക്കോടുണ്ട്. പൂക്കോട് നിന്നും, വൈത്തിരി വഴി, പടിഞ്ഞാറത്തറ വന്നാൽ, ബാണാസുരസാഗർ ഡാം സന്ദര്‍ശിക്കാം. പോകുന്ന വഴിയുള്ള കാഴ്ചകളും നല്ലതാണ്. ഡാമിന് അടുത്താണ്, മീൻമുട്ടി വെള്ളച്ചാട്ടം. ഇനിയും യാത്ര താല്‍പ്പര്യമെങ്കില്‍ തോട്ടപ്പുറം മനോഹരമായ കർലാഡ് തടാകം കാണാം. ഇതോടെ ആദ്യദിന യാത്ര അവസാനിപ്പിക്കാം. താമസം മാനന്തവാടിയിലാക്കാം. രണ്ടാം ദിനം രാവിലെ തിരുനെല്ലിയ്ക്ക് വിടാം. (തിരുനെല്ലി ... Read more

എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി

അന്തര്‍സംസ്ഥാന വാഹങ്ങളില്‍ നിന്നും എയര്‍ ഹോണ്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അമിത ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ അടിയന്തരമായി പിടിച്ചെടുത്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ വാഹന വകുപ്പിന്‍റെയും ജില്ലാ പോലീസ് ഭരണകൂടത്തിന്‍റെയും നടപടി. ഒന്നിലധികം തവണ ശിക്ഷകള്‍ക്ക് വിധേയമാകുന്നവരുടെ വാഹന പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത്തരം ഹോണുകളുടെ വില്‍പ്പന തടയാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത വകുപ്പ് കമ്മിഷണര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. രണ്ടു മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ 100 എയര്‍ ഹോണുകളാണ് പിടിച്ചെടുത്തത്. കൂടുതലും അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നാണ്. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്റ്ററുകളില്‍ മാത്രമേ വ്യത്യസ്ഥ ശബ്ദത്തിലുള്ള എയര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്നലെ, സമാനമായി എയര്‍ ഹോണുകള്‍ പിടിപ്പിച്ച 94 ബസ്സുകള്‍ക്കെതിരേ കോതമംഗലത്ത് നടപടി ... Read more

പേരിന്‍റെ പേരില്‍ പോര്

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. പേരില്‍ പലതുമുണ്ടെന്ന് ഗുജറാത്തിലെ ഓട്ടോ ഡ്രൈവര്‍ രാജ് വീര്‍ ഉപാധ്യായ പറയും. പേര് മാറ്റാനുള്ള രാജ് വീറിന്‍റെ അപേക്ഷ രാജ്കോട്ട് ഗസറ്റ് ഓഫീസ് തള്ളി. ഇതോടെ പേരുമാറ്റം നിയമയുദ്ധത്തിന് വഴിതുറക്കുകയാണ്. പേരിന്‍റെ പോര് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുരു ബ്രാഹ്മിന്‍ സമുദായാംഗമാണ് 34കാരനായ രാജ് വീര്‍ ഉപാധ്യായ. യുക്തിവാദിയായ തന്‍റെ പേര് മതാധിഷ്ടിതമാകണമെന്നാണ് രാജ് വീര്‍ പറയുന്നത്. അങ്ങനെ പേരിലും മത നിരപേക്ഷത കൊണ്ടുവരാന്‍ രാജ് വീര്‍ തീരുമാനിച്ചു.  തലപുകഞ്ഞ് ഒരു പേരും   കണ്ടെത്തി. ആര്‍ വി 15567782. ആര്‍ വി എന്നത് രാജ് വീറിന്‍റെ ചുരുക്കപ്പേര്. ഒപ്പമുള്ള സംഖ്യ സ്കൂളിലെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പരും. ആര്‍ വി 15567782 തന്‍റെ പേര് ആര്‍ വി 15567782 എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ് വീര്‍ കഴിഞ്ഞ മേയില്‍ അഹമ്മദാബാദ് കലക്ട്രേറ്റിനെ സമീപിച്ചു.ഗസറ്റില്‍ പരസ്യം ചെയ്യണം എന്നായിരുന്നു മറുപടി. അങ്ങനെയാണ് രാജ് വീര്‍ പുതിയ പേര് ... Read more

സൗദിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്ത്രീകളും

സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് സൗദി അറേബ്യ. സൗദിയില്‍ ഹോസ്​പിറ്റാലിറ്റി രംഗത്താണ് സ്ത്രീകളെ നിയമിച്ചിരിക്കുന്നത്. 41 സ്വദേശി വനിതകളാണ് മക്കയിലെ ഹോട്ടലുകളില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യാന്‍ തുടങ്ങിയത്. അതിഥി സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ നിയമിതരായിരിക്കുന്നത്. വളരെ സന്തോഷകരമായ അനുഭവമാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുമായും തീര്‍ഥാടകരുമായും ഇടപെടുന്നതിനാല്‍ പല സംസ്‌കാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നും സൗദി വനിതകള്‍ അഭിപ്രായപ്പെട്ടു. ഭാവിയെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ടെന്ന് ഇവര്‍ പറഞ്ഞതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ വിപുലമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വിനോദ മേഖലയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ചതും, ഫാഷന്‍ ഷോ നടത്താമെന്ന പ്രഖ്യാപനവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നുള്ള സൗദി കിരീടാവകാശിയുടെ പ്രസ്താവനയും കൈയടിയോടെയാണ് സൗദി സമൂഹം സ്വീകരിച്ചത്.

സൗദിയില്‍ എട്ട് തൊഴില്‍ മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയില്‍ എട്ടുമേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു. ജനുവരിയില്‍ 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതിന് പുറമെയാണ് എട്ടുമേഖലകളില്‍ കൂടി ഇത് നടപ്പാക്കാന്‍ തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ് അനുമതി നല്‍കിയത്. വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കും. തപാല്‍സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ 15നകം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കും. ഓഗസ്റ്റ് 29ന് മുമ്പ് സ്വകാര്യ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തസ്തികകളിലും സ്വദേശികളെ നിയമിക്കണം. സെപ്റ്റംബറോടെ ഷോപ്പിങ് മാളുകളിലും സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് തൊഴില്‍മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മാസത്തില്‍ റെന്‍റ് എ കാര്‍ മേഖലയിലെ അഞ്ച് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിന് പുറമെ 2019 ജനുവരിയോടെ റെഡിമെയ്ഡ് വസ്ത്രക്കടകള്‍, ഇലക്ട്രോണിക്‌സ് ഷോറൂമുകള്‍, കണ്ണടക്കടകള്‍, ബേക്കറി, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ തുടങ്ങിയ 12 ... Read more

കേരളത്തില്‍ പൊതുഗതാഗതത്തിന് ഇലക്ട്രോണിക് വാഹനങ്ങളും

കേരളത്തില്‍ പോതുഗതാഗതത്തിനു ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് അനുമതി. ഇ- വാഹനങ്ങളുടെ വിപണനത്തിനും വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനുമാണ് 29 കമ്പനികള്‍ക്ക് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമാണിത്. ഇ-വാഹനങ്ങളില്‍ ഓട്ടോ റിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പൊതുഗതാഗതത്തിന് പരിഗണിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. കൂടാതെ ഇ-റിക്ഷ ഓടിക്കുന്നവര്‍ക്ക് ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവിശ്യമില്ലെന്നും നിയമസഭയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൌണ്ടറുകള്‍ ഉണ്ടാകും. ഇതുവഴി രാത്രി 11നും രാവിലെ അഞ്ചിനുമിടയില്‍ വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അഞ്ചു രൂപ നിരക്ക് ഈടാക്കും. വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജ് ചെയ്യാന്‍ ആറു രൂപയും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ചാര്‍ജ് ചെയാന്‍ 5.50 രൂപയും യൂണിറ്റിനു ഈടാക്കും. ഇ-ഓട്ടോറിക്ഷകളുടേയും പ്രകൃതി വാതകം, എല്‍.പി.ജി എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടേയും വാര്‍ഷിക നികുതി ... Read more

കാരണക്കോടം-തമ്മനം റൂട്ടിൽ കെ.എസ്.ആര്‍.ടി.സി സർവീസ്

കാരണക്കോടം-തമ്മനം റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. ദിവസേന രണ്ടു ട്രിപ്പുകളാണ് ഉണ്ടാവുക. രാവിലെ ആറിനു ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും തുടങ്ങുന്ന സര്‍വീസ് തേവര, മേനക, കലൂര്‍, കതൃക്കടവ്, കാരണക്കോടം വഴി തമ്മനത്തെത്തും. തിരിച്ച് രാവിലെ 8.20നു തമ്മനത്തു നിന്നും പുറപ്പെടുന്ന ബസ് കതൃക്കടവ്, കലൂര്‍, മേനക വഴി ജെട്ടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തും. ഉച്ചക്കു ശേഷം ജെട്ടി ജങ്ങ്ഷനില്‍ നിന്നെടുക്കുന്ന ബസ്‌ വൈകീട്ട് അഞ്ചു മണിക്ക് തമ്മനത്ത് എത്തും. തുടർന്ന് അഞ്ചരയ്ക്കു തമ്മനത്തു നിന്നെടുക്കുന്ന ബസ് കലൂർ, മേനക, തോപ്പുംപടി വഴി തുറവൂർ വരെ സർവീസ് നടത്തും. തമ്മനം-പുല്ലേപ്പടി റോഡിന്‍റെ വികസനം കഴിഞ്ഞാൽ കൂടുതൽ ബസ്സുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു തമ്മനം- പുല്ലേപ്പടി-കാരണക്കോടം നിവാസികൾ.

ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കേല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്. 2014 ജൂണിലാണ് മൊസൂളില്‍ നിന്നും ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടു പോയത്. കൂട്ടമായി കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും ഡി.എന്‍.എ പരിശോധനക്കായി അടുത്തിടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ ഡി.എന്‍.എ പരിശോധനയിലൂടെയാണ്   മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.  ഇതില്‍ 21 ആളുകള്‍ പഞ്ചാബ് സ്വദേശികളാണ്. ബാക്കിയുള്ളവര്‍ ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ സിങ് ഇറാഖിലേക്കു പോയിരുന്നു. അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത് ആശുപത്രി നിർമാണ സ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ്.

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ ടവറുമായി ദുബൈ

ദുബൈ സൗരോര്‍ജപാര്‍ക്കില്‍ ഇനി ഏറ്റവും വലിയ സൗരോര്‍ജ ടവര്‍ ഉയരും. 260മീറ്റര്‍ നീളമുള്ള സൗരോര്‍ജ ടവര്‍ സൗരോര്‍ജ പാര്‍ക്കിന്റെ നാലാം ഘട്ട പ്രവര്‍ത്തനമാണ്. 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ നാലാംഘട്ടം ദുബായിലെ 2,70,000 വീടുകള്‍ക്ക് വെളിച്ചമേകും. മാത്രമല്ല 14 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 5000 മെഗാവാട്ട് ഊര്‍ജമാണ് ഉത്പാദിപ്പിക്കപ്പെടുക. 5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി നാലുഘട്ടമായാണ് പൂര്‍ത്തിയാക്കുന്നത്. 2020 -ഓടെ 1000 മെഗാവാട്ട് ഊര്‍ജമുത്പാദിപ്പിക്കാന്‍ പദ്ധതി സജ്ജമാകുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവ മേധാവി സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. എക്‌സ്‌പോ 2020ന് വേണ്ട മുഴുവന്‍ ഊര്‍ജവും ഈ ടവറിന് ഉല്‍പാദിപ്പിക്കാനാവുമെന്ന് മുഹമ്മദ് ബിന്‍ അല്‍ മക്തൂം പറഞ്ഞു. പൂര്‍ണമായും ശുദ്ധസ്രോതസ്സുകളില്‍നിന്ന് ഉത്പാദിപ്പിച്ച ഊര്‍ജവുമായി നടക്കുന്ന ആദ്യ എക്സ്പോ എന്ന ബഹുമതിയും ദുബായ് എക്സ്പോയ്ക്ക് സ്വന്തമാകും. ദുബായ് ക്ളീന്‍ എനര്‍ജി സ്ട്രാറ്റജി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും ... Read more

ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ 11,300 കോടി

ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 11,302 കോടി രൂപ. മൂന്നു കോടി അക്കൗണ്ടുകളിലായി 64 ബാങ്കുകളിലാണ്​ ഇത്രയും തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​. ഈ അക്കൗണ്ടുകളിലെ തുകയ്ക്ക് അവകാശം ഉന്നയിച്ച് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. റിസര്‍വ് ബാങ്കാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയിലാണ്​. 1,262 കോടി രൂപയാണ് ബാങ്കിലുള്ളത്. 1250 കോടി രൂപ പി.എന്‍.ബി ബാങ്കിലും മറ്റു പൊതുമേഖലാ ബാങ്കുകളിലായി 7040 കോടി രൂപയും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്. ആക്​സിസ്​, ഡി.സി.ബി, എച്ച്​.ഡി.എഫ്​.സി, ​ഐ.സി.​ഐ.സി.​ഐ, ഇൻഡസ്​ലാൻഡ്​, കൊട്ടക്​ മഹീന്ദ്ര, ​യെസ്​ ബാങ്ക്​ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലായി 824 കോടിയുടെ നിക്ഷേപവും ഇത്തരത്തിലുണ്ട്​​. മറ്റ്​ സ്വകാര്യ ബാങ്കുകളിലായി 592 കോടിയാണ്​ നിക്ഷേപം. സ്വകാര്യ ബാങ്കുകളിലെ ഉടമസ്ഥരില്ലാതെയുള്ള നിക്ഷേപം 1,416 കോടിയാണ്​.

നിവിന്‍ പോളിക്ക് പരിക്ക്

കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിങ്ങിനിടെ നായകന്‍ നിവിന്‍ പോളിക്ക് പരിക്ക്. പട്ടാളക്കാരുമായി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കവെയാണ് താരത്തിന്‍റെ ഇടതു കൈയ്ക്ക് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് നിവിന്‍ 15 ദിവസത്തെ വിശ്രമത്തിലാണ്. ഗോവയിലായിരുന്നു ചിത്രീകരണം. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് കായംകുളം കൊച്ചുണ്ണി. മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെതാണ് തിരക്കഥ. പ്രിയ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാര്‍ക്കിടെക്ചര്‍ മികവില്‍ ഖത്തര്‍ മ്യൂസിയം

വ്യത്യസ്തമായ വിനോദ, സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി കൊണ്ട് ആരംഭിച്ച മാര്‍ക്കിടെക്ചര്‍ വന്‍ വിജയമെന്ന് ഖത്തര്‍ മ്യൂസിയം. മാര്‍ക്കിടെക്ചര്‍ എന്ന വേറിട്ട പരിപാടിയിലൂടെ രാജ്യത്തെ ഏറ്റവും സുന്ദരമെന്നറിയപ്പെടുന്ന കെട്ടിടങ്ങളും സാംസ്‌കാരികവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍, സിനിമകള്‍ എന്നിവയുടെ പ്രദര്‍ശനവും, മറ്റുകലാപരിപാടികളും സംവാദവും കാണികള്‍ക്ക് പുത്തന്‍ അറിവ് സമ്മാനിക്കുന്നു. 630 ആളുകളാണ് ഈ മാസം ആദ്യവാരം ആരംഭിച്ച മാര്‍ക്കിടെക്ചറില്‍ പങ്കെടുത്തത്. ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസുള്ളവര്‍ക്കായാണ് മാര്‍ക്കിടെക്ചര്‍ തുടങ്ങിയത്. സാംസ്‌കാരിക പാസ് പദ്ധതിക്ക് തുടക്കമിട്ടതിനുശേഷം ഇതുവരെ നടത്തിയ പരിപാടികളില്‍ ഏറ്റവും വിജയകരമായത് മാര്‍ക്കിടെക്ചറാണ്. 25 രാജ്യങ്ങളില്‍ നിന്നും 22000 പേര്‍ക്കാണ് സാംസ്‌കാരിക പാസുള്ളത്. സിനിമാപ്രദര്‍ശനം, ഇവന്റുകള്‍, പൊതുസംവാദങ്ങള്‍, രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലേക്കും ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവയെല്ലാമാണ് മാര്‍ക്കിടെക്ചറിലുള്ളത്. എഴുപതിലധികം കലാ, സാംസ്‌കാരിക അനുഭവം മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസ് ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ക്ക് നല്‍കാനായാണ് മാര്‍ച്ചിടെക്ചര്‍ നടത്തുന്നത്. ഖത്തര്‍ മ്യൂസിയം അധ്യക്ഷ ശൈഖ അല്‍ മയസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ... Read more

പത്തനംതിട്ട- ചെങ്ങന്നൂര്‍ ലോഫ്ലോർ  ബസ് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ നോണ്‍ എസി ബസ് പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. 6,800 രൂപയുടെ റെക്കോഡ് വരുമാന നേട്ടമാണ് പരീക്ഷണ ഓട്ട ദിനത്തില്‍ ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസുകളാണ് പത്തനംതിട്ട- ചെങ്ങന്നൂര്‍ റെയില്‍വേ സ്‌സ്റ്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വേഗത്തില്‍ എത്തുവാന്‍ വേണ്ടിയാണ് ബസ് സര്‍വീസ്.കോഴഞ്ചേരിക്ക് പോകാതെ പകരം തെക്കേമലയില്‍ നിന്നു നേരെ ആറുമുള,ആറാട്ടുപുഴ വഴി ചെങ്ങന്നൂര്‍ എത്തിചേരുകയാണ് ബസ്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ചെങ്ങന്നൂര്‍- പത്തനാപുരം റൂട്ടില്‍ ചെയിന്‍ സര്‍വീസാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്ന് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആചാരി പറഞ്ഞു. ആറു ബസുകളാണ് ഇതിന് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂര്‍, കോന്നി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.

വേനലവധി: നിരക്കു വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍

വേനലവധി ആയതോടെ നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് ഗള്‍ഫ്‌ രാജ്യങ്ങളില്‍ വേനലവധി. ജൂണ്‍ 15 മുതല്‍ 20 വരെ ദോഹയില്‍ നിന്നും കരിപ്പൂര്‍, നേടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേയ്ക്കുള്ള നിരക്ക് ശരാശരി 200,000 രൂപയാണ്. ദോഹയില്‍ നിന്നും കരിപ്പൂരിലേക്കാണ് നിരക്ക് കൂടുതല്‍. തിരക്കു കുറവുള്ള സമയത്ത് 7,500 രൂപയ്ക്കു കിട്ടുന്ന ടിക്കറ്റുകൾക്കാണു മൂന്നു മടങ്ങോളം വർധന. അവധി കഴിഞ്ഞ് മടക്കയാത്ര ആരംഭിക്കുന്നത് ഓഗസ്റ്റ് അവസാനത്തോടെയാണ്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് 25,000 രൂപയോളമാണ്. മടക്കയാത്രയിലും കോഴിക്കോടു നിന്നുള്ള ടിക്കറ്റുകൾക്കാണു നിരക്ക് കൂടുതൽ. ഓഗസ്റ്റ് 25നുള്ള കോഴിക്കോട്– ദോഹ ടിക്കറ്റിന് 27,332 രൂപയാണ് നിരക്ക്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ചേർത്ത് എടുത്താലും തിരക്കുള്ള സമയങ്ങളിൽ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കേണ്ട. ഒരാൾക്കു കുറഞ്ഞത് 42,000 രൂപയെങ്കിലും നൽകേണ്ടി വരും. ജൂൺ 20നു ദോഹ– കൊച്ചി യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപയാണ്. ഇത് മടക്ക ടിക്കറ്റ് ഉള്‍പ്പെടെ ... Read more