Tag: pathanamthitta

No fog and no offroad! Only soothing views, Athiramala is crazy!

Needless to say, this place does not claim to be as snowy, cold, foggy, or off-road as it has always been a hit with tourists, but it does have a lot to offer to tourists. This is about Athiramala. Athiramala is multi-colored greenery with no compromise on greenery. There is much here to make a difference to the view of the greenery. To the highlights of Athiramala waiting for the tourists with breathtaking views. Though already marked on the tourist map of Pathanamthitta, Athiramala has become a popular destination among tourists in recent times. Athiramala, the highest mountain in the ... Read more

Get ready to experience the vibrant hues of ‘Patayani’ this April

Come April and the tiny hamlet of Kadammanitta in the Pathanamthitta district of Kerala will witness the world’s most majestic display of the ritual art form of Patayani- the Kadammanitta Patayani. The event will start on April 15, during the auspicious occasion of the harvesting festival, Vishu. Proceedings begin with the lighting of fire and the beating of the ‘thappu’ (Patayani percussion instrument) to appease Goddess Bhadrakaali. The fire for this ritual is brought from the sacred lamp inside the temple. The following days devotees can witness the procession of various Padayani Kolams. It starts with the kolam of Ganapathi. The other kolams in ... Read more

കുട്ടവഞ്ചിയിലൊരു മഴയാത്ര

ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റിന് ഇന്നു തുടക്കം. മഴ നനഞ്ഞുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ തിരക്ക്. ഒന്നാം വാര്‍ഷിക ആഘോഷവും മണ്‍സൂണ്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു. സവാരി കേന്ദ്രത്തില്‍ തയാറാക്കിയിരിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിക്കും. സംസ്ഥാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രം കൂടിയാണ് ഇത്. ഗവിയുടെ കവാട കേന്ദ്രത്തിലായതിനാല്‍ വിദേശികളടക്കം സന്ദര്‍ശകരുടെ നല്ല തിരക്കാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സവാരികേന്ദ്രത്തില്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഏറുമാടം, ഊഞ്ഞാല്‍, നടപ്പാത, നാടന്‍ ഭക്ഷണശാല തുടങ്ങിയവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം നൂറുകണക്കിനു സഞ്ചാരികളാണ് സവാരികേന്ദ്രത്തില്‍ എത്തിയത്. തദ്ദേശീയരായ ഒട്ടേറെ പേര്‍ക്ക് പ്രത്യക്ഷമായി ജോലി നല്‍കാന്‍ കഴിഞ്ഞതും പദ്ധതിയിലൂടെ നേട്ടമായി. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് സവാരി നടക്കുന്നത്. നാലു പേര്‍ക്കാണ് ഒരു കുട്ടയില്‍ സഞ്ചരിക്കാവുന്നത്. ഒരു സവാരിക്കു 400 ... Read more

അടവിയില്‍ സഞ്ചാരികളെ കാത്ത് കൂടുതല്‍ സൗകര്യങ്ങള്‍

സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് അടവി കൂടുതല്‍ അണിഞ്ഞൊരുങ്ങുന്നു. നാല് വര്‍ഷം മുമ്പ് ആരംഭിച്ച അടവി കുട്ട വഞ്ചി സവാരി കേന്ദ്രം രാജ്യത്തും വിദേശത്തും ഇതിനോടകം ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പരിമിതികള്‍ക്കിടയില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. പ്രകൃതിയെ തൊട്ടറിഞ്ഞ് സഞ്ചാരം അടവിയെ കൂടുതല്‍ സുന്ദരിയാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടവിയില്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനായി പൂന്തോട്ടം ഒരിക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടത്തിനിടയിലെ പാതയിലൂടെ വേണം അവര്‍ അടവിയിലേക്ക് കടക്കുന്നത്. പഴയ കുട്ടവഞ്ചികളാല്‍ മേല്‍ക്കൂര നിര്‍മ്മിച്ച് നിരവധി ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തികച്ചും പരിസ്ഥതിയ്ക്ക് അനുയോജ്യമായ മുള കൊണ്ട് നിര്‍മ്മിച്ച പുരയിലാണ് ക്യാന്റ്‌റീനും, ടിക്കറ്റ് കൗണ്ടറും, സന്ദര്‍ശക മുറിയും, സ്റ്റോര്‍ റൂമും, ടോയ്‌ലെറ്റും എന്നിവയും പ്രവര്‍ത്തിക്കുന്നത്. കാടിനെയറിഞ്ഞ് മുള വീട്ടില്‍ അന്തിയുറങ്ങാം അടവിക്ക് അനുബന്ധമായി 2016ല്‍ പേരുവാലിയില്‍ ആരംഭിച്ച് ബാംബു ഹട്ടില്‍ താമസിക്കാന്‍ നിരവധി പേര്‍ കുടുംബങ്ങളായി എത്തുന്നുണ്ട്. നിലവില്‍ ഇവിടെയുള്ള ആറ് ഹട്ടുകളില്‍ ഒന്ന് ആഹാരം കഴിക്കാനും മറ്റും ഉപയോഗിക്കുന്നത്. കല്ലാറിന്റെ ... Read more

പൂച്ചക്കുളം തേനരുവി സഞ്ചാരികളെ ക്ഷണിക്കുന്നു

പൂച്ചക്കുളം തേനരുവി പത്തനംത്തിട്ട ജില്ലയില്‍ അധികം ആരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില്‍ തട്ടി ഒഴുകുന്ന മുത്ത് മണികള്‍ പോലെയുള്ള പൂച്ചക്കുളത്തേക്കാണ്. തേനരുവി എന്ന് നാട്ടുകാര്‍ ഓമന പേരിട്ട് വിളിക്കുന്ന വെള്ളച്ചാട്ടം പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോടേ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരിമാന്‍തോടിന് സമീപമാണ്. കരിമാന്‍ തോട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറി പൂച്ചക്കുളം പാലത്തിനു സമീപമായാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. പത്തനംതിട്ടയില്‍ നിന്ന് കോന്നി, സീതത്തോട് വഴി കരിമാന്‍ തോട്ടിലെത്താം. പ്രകൃതിദത്ത ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള അരുവിയാണിത്.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അൽഫോൺസ് കണ്ണന്താനം

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇതിനായി 100 കോടിയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ അയ്യപ്പഭക്തൻമാർക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 1 കോടി കവിഞ്ഞു. ഇതിൽ നിന്നുള്ള വരുമാനം 180,000 കോടി രൂപയാണ്.ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തിന്‍റെ സംഭാവനയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന തൊഴിലുകളുടെ 12.36 ശതമാനം വിനോദ സഞ്ചാര മേഖയിലാണ്. അടുത്ത 3 വർഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാത്രി കാല ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസത്തിലും ഐടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ടൂറിസം സാധ്യതയെപ്പറ്റി പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കഥ പറഞ്ഞ് കാറ്റ് കൊണ്ടിരിക്കാം മാന്തുകയിലെത്തിയാല്‍

വേനല്‍ അവധിയില്‍ ചൂടില്‍  നിന്ന് മാറി കുളിര്‍ക്കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ പന്തളം കുപ്പണ്ണൂരിലേക്ക് പോരൂ. മുമ്പ് യാത്രക്കാര്‍ ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്തി നടന്ന സ്ഥലം ഇന്ന് കുളിര്‍ക്കാറ്റ് വീശുന്ന ഉദ്യാനമായി. എം സി റോഡിനരികില്‍ പന്തളം കുളനടയ്ക്കരികില്‍ മാന്തുക കുപ്പണ്ണൂര്‍ പുഞ്ചയുടെ തീരമാണ് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും മുതിര്‍ന്നവര്‍ക്ക് കഥ പറഞ്ഞിരിക്കാനുമുള്ള ഇടമായി മാറിയത്. കാടുമൂടിയ പുഞ്ചയുടെ തീരത്ത് മാലിന്യം തള്ളിയിരുന്നവരിലധികവും യാത്രക്കാരായിരുന്നു. മാലിന്യം തെരുവുനായ്ക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തി. പൊറുതിമുട്ടിയ നാട്ടുകാര്‍ ഒന്നിച്ചുചേര്‍ന്ന് പഞ്ചായത്തംഗം കെ.ആര്‍.ജയചന്ദ്രന്റെ നേതൃത്വത്തില്‍ കാടുവെട്ടി വൃത്തിയാക്കി പൂന്തോട്ടവും ഒരുക്കി. ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി എത്തിയതോടെ ഇവിടം പൂന്തോട്ടമായി. റോഡിന്റെ മറുഭാഗത്തെ സ്ഥലത്ത് കുളനട ലയണ്‍സ് ക്ലബ്ബും കുട്ടികള്‍ക്കായി പാര്‍ക്കുണ്ടാക്കി അസ്തമയം കാണാം ഇരുവശവും പാടം, നീര്‍ച്ചാല്‍, പറവകള്‍. വെയിലാറിക്കഴിഞ്ഞാല്‍ പാടത്തുനിന്നും തണുത്ത കാറ്റുണ്ടാകും. സൂര്യന്‍ കുപ്പണ്ണൂര്‍ പാടത്തെ മറികടന്ന് മരങ്ങള്‍ക്കിടയില്‍ മറയുന്നത് മനോഹരമായ കാഴ്ചയാണ്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ റോഡിനിരുവശവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ... Read more

പത്തനംതിട്ട- ചെങ്ങന്നൂര്‍ ലോഫ്ലോർ  ബസ് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ നോണ്‍ എസി ബസ് പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. 6,800 രൂപയുടെ റെക്കോഡ് വരുമാന നേട്ടമാണ് പരീക്ഷണ ഓട്ട ദിനത്തില്‍ ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസുകളാണ് പത്തനംതിട്ട- ചെങ്ങന്നൂര്‍ റെയില്‍വേ സ്‌സ്റ്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വേഗത്തില്‍ എത്തുവാന്‍ വേണ്ടിയാണ് ബസ് സര്‍വീസ്.കോഴഞ്ചേരിക്ക് പോകാതെ പകരം തെക്കേമലയില്‍ നിന്നു നേരെ ആറുമുള,ആറാട്ടുപുഴ വഴി ചെങ്ങന്നൂര്‍ എത്തിചേരുകയാണ് ബസ്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ചെങ്ങന്നൂര്‍- പത്തനാപുരം റൂട്ടില്‍ ചെയിന്‍ സര്‍വീസാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്ന് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആചാരി പറഞ്ഞു. ആറു ബസുകളാണ് ഇതിന് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂര്‍, കോന്നി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.

ഇവിടം സ്വര്‍ഗമാണ്:മികച്ച ശുദ്ധവായു കേരളത്തില്‍

രാജ്യത്തെ വായു ഗുണനിലവാരസൂചികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 26ആണ്.ജില്ലയിലെ കണക്ക്. ഗുണനിലവാരസൂചികയില്‍ 60 വരെ സുരക്ഷിത മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം തൃശ്ശൂര്‍ ജില്ലയിലാണ്. മലിനീകരണം 60ല്‍ കൂടുതല്‍ രേഖപെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ 2016ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മെച്ചമാണ്.280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം 10ന്റെ തോത് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തൃശ്ശൂര്‍,വയനാട്, കൊച്ചി,കോഴിക്കോട് എന്നിവടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം,മലപ്പുറം, പാലക്കാട് എന്നിവടങ്ങളില്‍ കുറയുകയും ചെയ്യും. ഓരോ ജില്ലയിലെയും പ്രധാന നഗരത്തിലെ മലിനീകരണം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വായൂമലിനീകരണമുള്ളത് ഡല്‍ഹിയിലാണ്. മലിനകണങ്ങളുടെ അളവ് അനുവദീയമായതിലും അഞ്ചിരട്ടിയിലധികമാണ് രാജ്യതലസ്ഥാനത്ത്. കണക്കനുസരിച്ച് 2010 മുതല്‍2015 വരെ ഇന്ത്യയിലെ വായൂമലിനീകരണം 13 ശതമാനം കൂടി. ഇക്കാലയളവില്‍ ഇന്ത്യയെക്കാള്‍ വലിയ വ്യാവസായിക രാജ്യമായ ... Read more