Tag: coracle safari

കുട്ടവഞ്ചിയിലൊരു മഴയാത്ര

ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റിന് ഇന്നു തുടക്കം. മഴ നനഞ്ഞുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ തിരക്ക്. ഒന്നാം വാര്‍ഷിക ആഘോഷവും മണ്‍സൂണ്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു. സവാരി കേന്ദ്രത്തില്‍ തയാറാക്കിയിരിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിക്കും. സംസ്ഥാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രം കൂടിയാണ് ഇത്. ഗവിയുടെ കവാട കേന്ദ്രത്തിലായതിനാല്‍ വിദേശികളടക്കം സന്ദര്‍ശകരുടെ നല്ല തിരക്കാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സവാരികേന്ദ്രത്തില്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഏറുമാടം, ഊഞ്ഞാല്‍, നടപ്പാത, നാടന്‍ ഭക്ഷണശാല തുടങ്ങിയവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം നൂറുകണക്കിനു സഞ്ചാരികളാണ് സവാരികേന്ദ്രത്തില്‍ എത്തിയത്. തദ്ദേശീയരായ ഒട്ടേറെ പേര്‍ക്ക് പ്രത്യക്ഷമായി ജോലി നല്‍കാന്‍ കഴിഞ്ഞതും പദ്ധതിയിലൂടെ നേട്ടമായി. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് സവാരി നടക്കുന്നത്. നാലു പേര്‍ക്കാണ് ഒരു കുട്ടയില്‍ സഞ്ചരിക്കാവുന്നത്. ഒരു സവാരിക്കു 400 ... Read more

കല്ലാറ്റില്‍ ദീര്‍ഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

അടവിയിൽ കല്ലാറ്റില്‍ ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു. കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ദീർഘദൂര സവാരി ആറു മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. ഇന്നലെയെത്തിയ സഞ്ചാരികളിൽ ഏറെയും ദീർഘദൂര സവാരി നടത്തി. മുണ്ടോംമൂഴി കടവിൽ നിന്ന് പാണ്ടിയാൻ കയവും മണൽവാരിയും ഇടികല്ലും തട്ടാത്തിക്കയവും പിന്നിട്ട് രണ്ടു മണിക്കൂറോളമുള്ള ദീർഘദൂര സവാരി സഞ്ചാരികൾ ഏറെ ഇഷ്ടപ്പെട്ടതാണ്. അപകടസാധ്യതയില്ലാതെയുള്ള സാഹസിക സഞ്ചാരമാണിത്. അടവിയുടെ കാഴ്ചകള്‍ തേടി ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്. യാത്രയിൽ ഇടികല്ലിൽ എത്തുമ്പോഴുള്ള തിരയിളക്കവും ചെറിയ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് സാഹസികത സമ്മാനിക്കും. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപത്തെ മുണ്ടോംമൂഴി കടവിൽ നിന്ന് പേരുവാലി കടവ് വരെയാണ് യാത്ര. അവിടെ നിന്ന് യാത്രക്കാർക്ക് സവാരി കേന്ദ്രത്തിലേക്ക് മടങ്ങുന്നതിന് ഓട്ടോറിക്ഷ ക്രമീകരിച്ചിട്ടുണ്ട്.