Tag: Meenmutty waterfalls

ഇനി മഴക്കാഴ്ച്ചകള്‍ കാണാം: മീന്‍മുട്ടി സഞ്ചാരികള്‍ക്കായി തുറന്നു

മഴക്കാലം ആരംഭിച്ചതോടെ ബാണാസുരമലയില്‍ നിന്ന് ഒഴുകുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സജീവമായി. നീണ്ട മൂന്ന് മാസക്കാലയളവിന് ശേഷമാണ് മീന്‍മുട്ടി ജൂണ്‍ രണ്ടിന് സഞ്ചാരികള്‍ക്കായി തുറന്നത്. പാറക്കെട്ടുകളില്‍ നിന്ന് നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകുന്ന കാട്ടരുവിയാണ് മീന്‍മുട്ടി. ബാണാസുര സാഗറിന്റെ വിദൂരക്കാഴ്ച്ചയാണ് സഞ്ചാരികളെ ഇവിടെ കൂടുതല്‍ അടുപ്പിക്കുന്നത്. മറ്റു വെള്ളച്ചാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മീന്‍മുട്ടി ഇക്കോ ടൂറിസം കേന്ദ്രം. ബാണാസുരസാഗര്‍ അണക്കെട്ടിന്‍ നിന്ന് വിളിപാടകലെയാണ് വെള്ളച്ചാട്ടം. ഏതു സമയത്തും അല്പം മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം.വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയുണ്ട് അധികൃതര്‍. പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതുകമാണ്. നീലഗിരിയില്‍മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. മുതിര്‍ന്നവര്‍ക്ക് ജി.എസ്.ടി. അടക്കം 36 രൂപയാണ് ഇവിടെ പ്രവേശന ഫീസ് ഈടാക്കുന്നത്. കുട്ടികള്‍ക്ക് 18 രൂപയും ക്യാമറാചാര്‍ജായി 89 രൂപയും നല്‍കണം. വിദേശികള്‍ക്ക് 71 രൂപയാണ് എന്‍ട്രന്‍സ് ഫീ.

വരൂ..വയനാട്ടിലേക്ക്; കാണേണ്ട ഇടങ്ങള്‍

വയനാട്ടില്‍  ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു. കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്. അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ. ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ പൂക്കോട് തടാകമായി. ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്. വെറ്റിറിനറി യൂണിവേഴ്‌സിറ്റിയും പൂക്കോടുണ്ട്. പൂക്കോട് നിന്നും, വൈത്തിരി വഴി, പടിഞ്ഞാറത്തറ വന്നാൽ, ബാണാസുരസാഗർ ഡാം സന്ദര്‍ശിക്കാം. പോകുന്ന വഴിയുള്ള കാഴ്ചകളും നല്ലതാണ്. ഡാമിന് അടുത്താണ്, മീൻമുട്ടി വെള്ളച്ചാട്ടം. ഇനിയും യാത്ര താല്‍പ്പര്യമെങ്കില്‍ തോട്ടപ്പുറം മനോഹരമായ കർലാഡ് തടാകം കാണാം. ഇതോടെ ആദ്യദിന യാത്ര അവസാനിപ്പിക്കാം. താമസം മാനന്തവാടിയിലാക്കാം. രണ്ടാം ദിനം രാവിലെ തിരുനെല്ലിയ്ക്ക് വിടാം. (തിരുനെല്ലി ... Read more