Category: Round Up Malayalam

ബംഗ്ലൂരു ബസ് ടെര്‍മിനലുകളില്‍ ഇനി സ്‌കൂട്ടര്‍ സര്‍വീസും

നമ്മ മെട്രോയുടെ ചുവട് പിടിച്ച് ബി എം ടി സി ബസ് ടെര്‍മിനലുകളിലും ഇനി വാടക സ്‌കൂട്ടര്‍ പദ്ധതി. ശാന്തിനഗര്‍ ബി എം ടി സി ടെര്‍മിനലിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബൈക്ക് റെന്റല്‍ കമ്പനിയായ മെട്രോ ബൈക്ക്‌സാണ് വാടകയ്ക്കുള്ള സ്‌കൂട്ടര്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ നിര്‍വഹിച്ചു. രണ്ട് മാസത്തിനുള്ളില്‍ 10 ബിഎംടിസി ടെര്‍മിനലുകളില്‍ കൂടി വാടക സ്‌കൂട്ടര്‍ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്‌സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു. ബസ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്കു തുടര്‍യാത്രയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതിക്കു പരിഹാരം കൂടിയാണു വാടക സ്‌കൂട്ടറുകള്‍. ഗതാഗതക്കുരുക്കില്‍ പെടാതെ നഗരത്തില്‍ എവിടേക്കും യാത്ര ചെയ്യാന്‍ ഇതു സഹായിക്കും. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്‌കൂട്ടറില്‍ യാത്ര ചെയ്യാം. കിലോമീറ്ററിന് ഇന്ധനചാര്‍ജ് ഉള്‍പ്പെടെ അഞ്ച് രൂപയാണ് വാടക സ്‌കൂട്ടറുകള്‍ക്ക് ഈടാക്കുന്നത്. ഇതിനു പുറമെ ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 പൈസ വീതം നല്‍കണം. ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. ഉപയോഗത്തിനുശേഷം ... Read more

പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ

ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന്‍ നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്.   ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടി ചേര്‍ന്നാണ്. പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം ലഭിച്ചതാണ്. മെട്രോയുടെ ഫേസ് മൂന്നില്‍ ഉള്‍പ്പെടുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്‍ഘ്യം 58.596 കിലോമീറ്ററാണ്. ജൂണില്‍ പിങ്ക് ലൈന്‍ പൂര്‍ണമായും തുറന്നു നല്‍കും.

ഇനി പറക്കും ടാക്സികളുടെ കാലം

പറക്കുന്ന ടാക്‌സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്‍റെ കിറ്റി ഹോക്ക് കമ്പനി. ന്യൂസിലൻഡിൽ ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സെഫൈയര്‍ എയര്‍ വര്‍ക്ക്‌സ് എന്ന കമ്പനിയുടെ സഹായത്തോടെ വാഹനത്തിന്‍റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. കോറ എന്നാണ് രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്‍റെ പേര്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു വലിയ പ്രൊപ്പല്ലര്‍ അടക്കം പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് വിമാനത്തിന്‍റെയും ഡ്രോണിന്‍റെയും സമ്മിശ്ര രൂപകല്‍പ്പനയാണുള്ളത്. ഇരുവശങ്ങളിലുമുള്ള പ്രൊപ്പല്ലറുകളുടെ സഹായത്തോടെ ഡ്രോണിനെ പോലെ കുത്തനെ വായുവിലേക്ക് ഉയരുന്ന കോറ, പിന്‍ ഭാഗത്തെ വലിയ പ്രൊപ്പല്ലറിന്‍റെ സഹായത്തോടെയാണ് മൂന്നോട്ട് നീങ്ങുക. മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഒറ്റത്തവണ നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോറയ്ക്ക് 3000 അടി ഉയരത്തില്‍ പറക്കാനാവും. എട്ട് വര്‍ഷം കൊണ്ടാണ് കോറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗൂഗിളിന്‍റെ മുന്‍ ഓട്ടോണമസ് കാര്‍ ഡയറക്ടര്‍ സെബാസ്റ്റ്യൻ ... Read more

കാടു കാണാം ആറളം പോകാം

കണ്ണൂരിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ ആറളം വന്യജീവി സങ്കേതം കാണാതെ പോകരുത് പ്രകൃതിയെ സ്നേഹിക്കുന്ന ആരും ആറളം മറക്കരുത്. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് തലശേരി- കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകാനാവുക. കാടിനെ അടുത്തറിയാന്‍ ഞങ്ങള്‍ മുപ്പതംഗ സംഘമാണ് ആറളത്തേക്ക് യാത്രതിരിച്ചത്. പുലര്‍ച്ചെ ഏഴര മണിയോടെ തന്നെ എല്ലാവരും യാത്രക്കൊരുങ്ങി കോഴിക്കോട്ടെത്തി. നല്ലൊരു എയര്‍ബസിലായായിരുന്നു ആറളത്തേക്കുള്ള യാത്ര. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചുള്ള ഒരു യാത്രയുടെ സന്തോഷം എല്ലാവരിലും ഉണ്ടായിരുന്നു. യാത്ര തുടങ്ങും മുന്‍പേ നാല് കുല വാഴപ്പഴവും കുപ്പിവെള്ളവുമായി ടീം ലീഡര്‍ ഫഹീമും ജോയലും ആദ്യം ബസില്‍ കയറി. ബസ് കോഴിക്കോട് പിന്നിട്ടപ്പോഴേക്കും അധ്യാപകനായ സുഹൃത്ത് ആറളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ആറളം; പേരിന്‍റെ കഥ പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്‍റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും ... Read more

ഗോവയില്‍ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ ഗവര്‍ണര്‍

പനാജി: ഗോവയിലെ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ സംസ്ഥാന ഗവര്‍ണറുടെ ഇടപെടല്‍.കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് എസ്കോര്‍ട്ട് സര്‍വീസ് നടത്തുന്ന വെബ്സൈറ്റുകളെ നിയന്ത്രിക്കലാണ് ലക്‌ഷ്യം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹ ചര്‍ച്ച നടത്തി. എസ്കോര്‍ട്ട് സര്‍വീസുകളുടെ മറവില്‍ കോളജ് വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിനുപയോഗിക്കുന്നെന്ന ഗോവ വനിതാ ഫോറത്തിന്‍റെ പരാതിയിലാണ് ഗവര്‍ണറുടെ ഇടപെടലെന്നു രാജ്ഭവന്‍ വക്താവ് പറഞ്ഞു. പെണ്‍വാണിഭത്തിനും ലൈംഗിക ടൂറിസത്തിനും എതിരെ നടപടി വേണമെന്ന് നേരത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു

അബുദാബി ഡെസേര്‍ട്ട് ചലഞ്ച് 24 മുതല്‍

അബുദാബി ഡെസേര്‍ട്ട് ചലഞ്ച് ഈ മാസം 24 മുതല്‍ 29 വരെ നടക്കും. 24ന് വൈകീട്ട് മൂന്ന് മണിക്ക് യാസ് മറീന സര്‍ക്യൂട്ടില്‍ നടക്കുന്ന വാഹനങ്ങളുടെ റാലിയോടെ 28മത് അബുദാബി ഡെസേര്‍ട്ട് ചലഞ്ചിന് തുടക്കമാവും. ലോകത്തിലെ മുന്‍നിര റാലി ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് അബുദാബി യാസ് മറീന സര്‍ക്യൂട്ട് ആസ്ഥാനമാക്കിയാണ് തുടക്കം. തുടര്‍ന്ന് അല്‍ ദഫ്‌റ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മരുഭൂപ്രദേശത്തേക്ക് സംഘം മത്സരങ്ങള്‍ക്ക് യാത്ര തിരിക്കും. കാറുകള്‍, ബഗ്ഗികള്‍, ബൈക്കുകള്‍, ക്വാഡ് വാഹനങ്ങള്‍ എന്നിവയുടെ കരുത്തും വേഗവും തെളിയിക്കുന്ന മത്സരങ്ങളാണ് മരുഭൂമിയിലെ ട്രാക്കുകളില്‍ നടക്കുക. കാറുകളുടെയും ബഗ്ഗികളുടെയും എഫ്.ഐ.എ. വേള്‍ഡ് കപ്പും ബൈക്കുകളുടെയും ക്വാഡുകളുടെയും എഫ്.ഐ.എം. ക്രോസ് കണ്‍ട്രി റാലി വേള്‍ഡ് ചാംപ്യന്‍ഷിപ്പുമാണ് നടക്കുന്നത്. ഷോ അബുദാബി റേസിങ് ടീമിന് വേണ്ടി മത്സരത്തിനിറങ്ങുന്ന യു.എ.ഇ. ചാമ്പ്യന്‍ ഡ്രൈവര്‍ ഖാലിദ് അല്‍ ഖാസിമിയും ഫ്രഞ്ചുകാരനായ സഹ ഡ്രൈവര്‍ സേവ്യര്‍ പാന്‍സെരിയുമാണ് യു.എ.ഇ.യിലെ ആരാധകര്‍ ഉറ്റുനോക്കുന്ന താരങ്ങള്‍. അല്‍ ദഫ്‌റ മേഖലയുടെ ... Read more

വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ്: കുവൈത്തില്‍ പ്രത്യേക സമിതി

കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണം എന്ന വലീദ് അല്‍ തബ്തബാഇ എം പിയുടെ നിര്‍ദേശം പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു.ഇനി മുതല്‍ വിദേശികളുടെ ലൈസന്‍സ് അവര്‍ക്ക് നല്‍കുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കുന്നത് ഈ സമിതിയായിരിക്കും. നിലവില്‍ കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഉപാധികള്‍ ഉണ്ട്. 600 ദിനാര്‍ ശമ്പളം, രണ്ടുവര്‍ഷമായി കുവൈത്തില്‍ താമസം ബിരുദം എന്നീ വ്യവസ്ഥകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേ സമയം കുവൈത്തില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ ജോലിക്കായി എത്തിയവര്‍, ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍,എന്‍ജിനീയര്‍മാര്‍, വീട്ടമ്മമാര്‍, മെസഞ്ചര്‍മാര്‍ എന്നിവര്‍ക്കിത് ബാധകമല്ല. ഉപാധികളോടെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിച്ച ലൈസന്‍സ് അങ്ങനെയല്ലാത്ത ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും ഇത് പാലിക്കാറില്ല. ലൈസന്‍സ് നിയമം കര്‍ശനമാക്കിയതോടെ അഴിമതിക്കുള്ള സാഹചര്യം വര്‍ധിച്ചിട്ടുണ്ട് എന്ന് ചില എംപിമാര്‍ പരാതിപെട്ടതിനെതുടര്‍ന്നാണ് പുതായ സമിതി. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വാഹനങ്ങളുടെ ... Read more

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ഭൗതിക ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സുണ്ടായിരുന്ന അദ്ദേഹം നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക്ക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അസുഖ ബാധിതനായിരുന്നു. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബോര്‍ട്ട്,ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യവും വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓര്‍മയിലുണ്ടാകുമെന്നും മക്കള്‍ വ്യക്തമാക്കി. 1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ... Read more

ആനകളെ കാണാന്‍ ആനക്കുളം: ഗോപി കോട്ടമുറിക്കല്‍ എഴുതുന്നു

പകലും ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളം ഓര് സഞ്ചാരികള്‍ക്ക് വിസ്മയമാണ്.  ആനക്കൂട്ടത്തെ കാണാന്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് അടിമാലി-മൂന്നാര്‍ റൂട്ടില്‍ മാങ്കുളത്തിനു സമീപമുള്ള ആനക്കുളം. സിപിഎം നേതാവ് ഗോപി കോട്ടമുറിക്കല്‍  ആനക്കുളത്തെക്കുറിച്ച് എഴുതുന്നു. ഈറ്റച്ചോലയാറിന്‍റെ  ആനക്കുളം ഭാഗത്തെ വെള്ളം കുടിക്കാനാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങിവരാറുള്ളത്. പുഴയുടെ നടുഭാഗത്തു അടിവശത്തുനിന്നും സദാ കുമിളകളായി വെള്ളം നുരയിടുന്നത് കാണാം. ഈ വെള്ളത്തിനു ഉപ്പുരസം കലർന്ന എന്തൊക്കെയോ സവിശേഷതകളുള്ളതിനാലാണ് ആനകൾ വനാന്തർഭാഗത്തു നിന്നും കൂട്ടമായി എത്തുന്നതെന്നാണ് ആനക്കുളത്തുകാർ പറഞ്ഞുകേട്ടത്. ആനകൾക്കിഷ്ടമുള്ള വെള്ളം പുഴയുടെ നടുവിലുള്ള കുളം പോലുള്ള ഭാഗത്തുണ്ട്. അപൂർവ്വം ചില ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഒന്നും രണ്ടുമല്ല എഴുപതോളം ആനകൾ വരെ വന്ന ദിവസവുമുണ്ടത്രെ. അങ്ങിനെ ഈ പ്രദേശം ആനക്കുളം സിറ്റിയായി മാറി. അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള റൂട്ടിൽ 14.5 കിലോമീറ്റർ എത്തുമ്പോൾ കല്ലാർ ജംഗ്ഷനായി. മൂവാറ്റുപുഴ നിന്നും രാവിലെ 10 മണിക്ക് പുറപ്പെട്ടതാണ്. കുട്ടനും (അജേഷ് കോട്ടമുറിക്കൽ) കണ്ണനും (രജീഷ് ഗോപിനാഥ്) മാറിമാറിയാണു ... Read more

മൊബൈല്‍ ആപ് ടാക്സി സേവനവുമായി ബീഹാര്‍ ടൂറിസം വകുപ്പ്

സ്വകാര്യ ടാക്സി സേവനങ്ങളുടെ സഹായത്തോടെ പട്ന ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്  മൊബൈല്‍ ആപ് അടിസ്ഥാനമാക്കി പ്രിപൈഡ് ടാക്സി സംവിധാനം തുടങ്ങുന്നു. പദ്ധതി അന്തിമഘട്ടത്തിലാണ്. നഗരത്തിനകത്തും പുറത്തും യാത്രചെയ്യാന്‍ മൊബൈല്‍ ആപ് വഴി ടാക്സി ബുക്ക് ചെയ്യാം. നിലവില്‍ രാത്രികാലങ്ങളില്‍ യാത്രചെയ്യാന്‍ പല സ്വകാര്യ ടാക്സി ഏജന്‍സികളും വ്യത്യസ്ഥ തുകയാണ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ടാക്സിയില്‍ കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങളോടെ യാത്രചെയ്യാം. ട്രാഫിക് സിഗ്നലില്‍ കിടന്നാല്‍ അമിത തുക ഈടാക്കുന്ന സ്വകാര്യ ടാക്സികളെ പേടിക്കുകയും വേണ്ട എന്ന് ടൂറിസം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2011ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 50 ടാക്സി സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ജി.പി.എസ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എ.സി തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു. എന്നാല്‍ ടാക്സി സേവനം കൂടുതല്‍ കാലം നിലനിന്നില്ല. ടാക്സി യത്രാ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. കൂടാതെ ടൂറിസം കേന്ദ്രങ്ങളിലും സേവനങ്ങള്‍ ബുക്ക് ചെയ്യാം. ഇ-ബുക്കിംഗ്, ഇ-പേയ്മെന്‍റ്  സംവിധാനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ... Read more

സ്വര്‍ഗമാണ് സുക്കുവാലി

വടക്കു കിഴക്കിന്‍റെ വശ്യ സൗന്ദര്യം മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്‌വര. പച്ചപ്പിന്‍റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്‌വര. ഹിമകണങ്ങൾ ഭൂമിയെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത…. സുക്കു വാലി. അഞ്ചു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു.. വടക്കുകിഴക്കിന്‍റെ പർവത സൗന്ദര്യമായ നാഗാലാ‌ൻഡ് ആണ് അടുത്ത ലക്ഷ്യം. എങ്ങനെ പോകാം നാഗാലാന്‍ഡിലേക്ക്? നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ്‌ അഥവാ ഐഎല്‍പി കൂടാതെ ഉള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും പോകാന്‍ ഐഎല്‍പി നിർബന്ധമാണ്. എവിടാണ് സ്ഥലം, ... Read more

തേനി കാട്ടുതീ: റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

കാളിദാസും ആ നാല്‍പ്പതു പേരും ഈ മാസം 15ന് എത്തും

കാളിദാസ്​ ജയറാം നായകനാവുന്ന പൂമരം ഈ മാസം 15ന് റിലീസ് ചെയ്യും. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാ പിന്തുണക്കും സ്നേഹത്തിനും നന്ദിയെന്ന കുറിപ്പോടെ ചിത്രത്തിന് ലഭിച്ച യു സർട്ടിഫിക്കറ്റും കാളിദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. നേരത്തെ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം സാ​ങ്കതിക കാരണങ്ങളാൽ നീട്ടിവെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ്​ വൈകുന്നത്​ സംബന്ധിച്ച്​ കാളിദാസനും ചിത്രത്തി​​​​​ന്‍റെ അണിയറ പ്രവർത്തകർക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന്​ ശേഷം എബ്രിഡ്​ ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ ഹിറ്റായി മാറിയിരുന്നു. കാമ്പസ്​ പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്​ പ്രേക്ഷകർ കാത്തിരിക്കുന്നത്​. മീര ജാസ്മിനും കുഞ്ചോക്കോ ബോബനും മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് പൂമരം നിര്‍മിച്ചിരിക്കുന്നത്.

ചൊവ്വയ്ക്ക് പോവാം അടുത്ത വര്‍ഷം

സ്‌പെയ്‌സ് എക്‌സ് തയ്യാറാക്കുന്ന ഭീമന്‍ റോക്കറ്റ് ബിഗ് ഫാല്‍ക്കണ്‍ ചൊവ്വയാത്രയ്ക്കായുള്ള പരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. കമ്പനി സി ഇ ഒ ആയ ഇലോണ്‍ മസ്‌ക്കാണ് വിവരം പുറത്ത് വിട്ടത്. അടുത്ത വര്‍ഷത്തോടെ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്ന ബി എഫ് ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബിഗ് ഫാല്‍ക്കണ്‍ 2022ല്‍ ചൊവ്വയില്‍ എത്തിക്കാനാണ് സ്‌പെയ്‌സ് എക്‌സ് പദ്ധിതിയിടുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു റോക്കറ്റ് ചൊവ്വയില്‍ എത്താന്‍ പോവുന്നത്. ചൊവ്വയില്‍ മനുഷ്യകോളനി നിര്‍മ്മിക്കുക എന്നതാണ് സ്‌പെയ്‌സ് എക്‌സിന്റെ സ്വപ്‌ന പദ്ധതി. ഭാവിയില്‍ നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള അതിവേഗ ഗതാഗതത്തിനും റോക്കറ്റ് ഉപയോഗിക്കാമെന്നാണു സ്‌പെയ്‌സ് എക്‌സിന്റെ പ്രതീക്ഷ. എന്നാല്‍ ആദ്യ പദ്ധതിയില്‍ ബി എഫ് ആര്‍ മനുഷ്യനെ വഹിക്കില്ല. കോളനിയിലേക്ക് പോകുന്നവര്‍ക്കുള്ള ലഗേജ് ചൊവ്വയിലെത്തിക്കാനാണ് ആദ്യപറക്കല്‍. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ബി എഫ് ആര്‍ 37 റാപ്റ്റര്‍ എന്‍ജിനുകളാണ് റോക്കറ്റിന് ഊര്‍ജം നല്‍കുന്നത്. ഒന്നരലക്ഷം കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റിന്റെ ഉയരം ... Read more

കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍

വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും പ്ലാനിങ് നടത്തണം. വിസയെക്കുറിച്ച് ആലോചിക്കുന്നത് പ്രാഥമിക ആസൂത്രണത്തിന് ശേഷം മതി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ, ആ സമയങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സ്ഥിതി, ഇവന്‍റുകള്‍ ഇവയൊക്കെ തുടര്‍ന്ന് പരിശോധിക്കണം. ഇനി കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കലാണ്. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ ... Read more