Tag: theni fire

ട്രെക്കിങ്ങ് നിരോധനമല്ല ബോധവല്‍ക്കരണമാണ് വേണ്ടത്: മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്‌

കുരങ്ങിണി മലയിലെ തീപിടിത്തത്തെത്തുടര്‍ന്ന് കേരളത്തിലെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. എന്നാല്‍ നിരോധനം അശാസ്ത്രീയമെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം: തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടുതീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പ്പറ്റി ഒരു ലേഖനം എഴുതും എന്നത് ഇപ്പോൾ കേരളത്തിലെ ഒരു നാട്ടു നടപ്പാണ്. ചേട്ടൻ ഇതിനെക്കുറിച്ച് എഴുതണമെന്ന് ഏറെപ്പേർ പറയുകയും ചെയ്‌തു. എന്തെഴുതാനാണ് ? എനിക്ക് കുറച്ച് പരിചയമുള്ള ഒരു മേഖലയാണിത്.1998ലെ എൽ നിനോ കാലത്ത് ബോർണിയോ ദ്വീപിൽ വൻ അഗ്നിബാധ ഉണ്ടായി, പുക ഫിലിപ്പീൻസ് മുതൽ സിംഗപ്പൂർ വരെ പരന്നു, വിമാനത്താവളങ്ങൾ അടച്ചിട്ടു. അക്കാലത്ത് ഉപഗ്രഹ ചിത്രങ്ങളുമായി ഫയർ മോണിറ്ററിങ് ചെയ്യാനും ഹെലികോപ്ടറിൽ ഫയർ ഫൈറ്റിങ്ങ് നടത്താനുമുള്ള അവസരം ഉണ്ടായിട്ടുണ്ട് (ഇത് ചെറുത്..) ഫ്രാൻസിലെ അഗ്നിശമന സേനയുടെ പ്രധാന പരിശീലന ... Read more

തേനി കാട്ടുതീ: റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

Kerala bans trekking in forest area

In the wake of the current forest fire killing atleast 14 in the Kolukkumalai hills in Tamil Nadu, the state government of Kerala has issued a ban in trekking to forest places. All the wildlife sanctuaries have been temporarily closed. The forest fire in the Kurangini hills of Kolukkumalai in Theni has affected the nearby areas of Ramakkalmedu, Pukkulam Hills etc. As the summer has set in, forest fires are a common phenomenon in the forest region. Telangana and Tamil Nadu were suffering from forest fires recently. Officials have received a total of 7,700 fire alerts since January 1 this ... Read more

തേനി കാട്ടുതീ: മരണസംഖ്യ ഉയര്‍ന്നേക്കും

കുമളി : കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകള്‍. ഒമ്പതു പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കും.ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. ഇതുവരെ 27 പേരെ കാട്ടുതീയിൽ നിന്നു രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ കോട്ടയം സ്വദേശിനിയും. നാല് പേരുടെ നില അതീവ ഗുരുതരമെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏഴു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.   പരിക്കേറ്റവരെ തേനി, മധുര മെഡിക്കല്‍ കോളേജുകളിലേയ്ക്കു മാറ്റി. പലരുടെയും നില ഗുരുതരമാണ്. വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഒപ്പം 10 കമാൻഡോകളും മെഡിക്കൽ സംഘവും അപകട സ്ഥലത്തുണ്ട്.. കാട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാൻഡോ സംഘം. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീർസെൽവവും മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. അപകടത്തില്‍ പെട്ടത് ചെന്നൈയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. ആകെയുള്ള 38 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു ... Read more