Author: Tourism News live

Lufthansa offers digital & virtual experiences at ITB

Lufthansa Group is present at the International Tourism Fair Berlin (ITB) with the motto “Welcome to an open world,” and offers visitors numerous interactive travel experiences. Thanks to augmented reality, you can travel to the world’s metropolises New York, Mumbai or Shanghai in just a few seconds. Visitors can dive into virtual worlds and experience a street band in New York, a Holi festival in India or see Shaolin monks in Shanghai. A special feature of this experience is that guests can interact directly with their surroundings, for example, drum with the street musicians in New York. Every vacationer participant ... Read more

സാഹസിക ടൂറിസം പദ്ധതിയുമായി കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടുന്ന മേഖലയില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. സമഗ്രവികസനം ഉദ്ദേശിച്ചുള്ള രൂപരേഖ ഡി റ്റി പി സി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് വയനാട്, മലപ്പുറം, കോഴിക്കോട് വനാതിര്‍ത്തി പങ്കിടുന്ന മലനിരകളാണ് അനുയോജ്യമായണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ഇരുവഞ്ഞിപ്പുഴയുടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും പദ്ധതിയുടെ ഭാഗമാകും. പദ്ധതി നടപ്പാവുന്നതോടെ മേഖലയിലേക്ക് ധാരാളം വിനോദ സഞ്ചാരികള്‍ എത്തും. എന്നാല്‍ പുഴയെ മലിനമാക്കത്ത തരത്തിലാവണം പദ്ധതി മുന്നോട്ട് പേവേണ്ടത് എന്ന ആവശ്യം പ്രദേശവാസികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കാടും പുഴയും കാണാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് ശേഖരം കൊണ്ട് നിറഞ്ഞിരിക്കുയാണ് ഇരവഞ്ഞിപ്പുഴ. ഇതിനൊരു പരിഹാരം കാണുന്ന രീതിയിലാവണം പദ്ധതിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. സാഹസിക ടൂറിസം പദ്ധതിയുടെ രൂപരേഖയില്‍ ലഘുഭക്ഷണ ശാലകള്‍, ശുചിമുറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിശ്രമിക്കാനും ... Read more

കോഴിക്കോട്ട് കൃത്രിമ ശുദ്ധജല തടാകം നിര്‍മിക്കുന്നു

വേനലിൽ ഉണങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ തെളിനീരുവറ്റാതെ കാക്കാൻ ശുദ്ധജലതടാകം വരുന്നു. പാറോപ്പടിയിൽ 20 ഏക്കർ ചതുപ്പുനിലത്ത് ശുദ്ധജലതടാകമെന്ന ആശയം എ.പ്രദീപ്കുമാര്‍ എംഎല്‍ എയുടേതാണ്. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പാണ് പദ്ധതി നടത്തിപ്പുകാര്‍. പാറോപ്പടി കണ്ണാടിക്കൽ റോഡിന് സമീപം വർഷങ്ങളായി തരിശുകിടക്കുന്ന പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം എന്നതാണ് ലക്ഷ്യം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിന്റെ നെല്ലറയായിരുന്നു ഈ പ്രദേശം. ഹരിതകേരളം പദ്ധതിയുമായി യോജിച്ചായിരിക്കും പ്രവർത്തനങ്ങൾ. പ്രകൃതി വിഭവങ്ങളുടെ സംരക്ഷമാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പാറോപ്പടി ശുദ്ധജല തടാകം വികസന പദ്ധതി നടപ്പായാല്‍ നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തില്‍ ഏറെ ആശ്വാസമാകുന്നതോടൊപ്പം വിനോദ സഞ്ചാര വികസനത്തിലും വലിയ കുതിപ്പാകും. 20 ഏക്കറില്‍ തടാകവും അഞ്ച് ഏക്കറില്‍ അനുബന്ധ പ്രവൃത്തികളുമാണ് ഉദ്ദേശിക്കുന്നത്. തടാകത്തില്‍ ശരാശരി മൂന്ന് മീറ്റര്‍ ആഴത്തില്‍ വെള്ളം സംഭരിച്ചാല്‍ 2450 ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാകും. ഇത് പ്രദേശത്തെ ... Read more

First train in India to introduce Sanitary Dispensers

It was a happy news for commuters of Mumbai- New Delhi Rajdhani Express, as the Indian railway authorities have successfully installed new Sanitary Dispensers for women passengers. The project is initiated as part of women’s day celebrations and would be broadened to other trains, after the trail run said, Western Railways Chief Spokesperson Ravinder Bhakar. The ‘on the move sanitary pad dispenser’ being the first project in India would be a blessing for long-distance travellers, added Ravinder Bhakar. One of the passengers told that “It is very useful and a well-thought decision by Railways. We can get a sanitary pad ... Read more

പൃഥ്വിരാജിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി

മലയാളത്തിന്റെ പ്രിയനടന്‍ പൃഥിരാജ് സിനിമാ നിര്‍മാണ രംഗത്തേക്ക്. പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വന്നു. പൃഥിരാജ് പ്രൊഡക്ഷന്‍ എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണമാണ് ഇത്,മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമള്‍ക്ക് വഴിയൊരുക്കുക     എന്നതാണ് തന്റെ ലക്ഷ്യമെന്നും പൃഥിരാജ്  ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു..

Indian airports bags airport service quality awards

It was a proud moment for Airports Authority of India (AAI), as the 6 airports under the government have been selected upon Airport Service Quality (ASQ) Awards 2017, by Airport Council International (ACI). Airports of Lucknow, Indore, Ahmedabad, Chennai, Kolkata and Pune were the winners chosen from different categories. Airport Authority on a statement responded to the achievement as. “It was for the first time that 6 airports bags the title together”. Chaudhary Charan Singh International Airport, also known as Lucknow Airport has been chosen as the world’s top-notch airport in terms of size that transits 2 to 5 million passengers. ... Read more

Jordan announces launch of ‘Art Destination Jordan’

The Jordan Tourism Board, in partnership with Universes in Universe-Worlds of Art, has launched ‘Art Destination Jordan’, a website that gives a glimpse into both the modern and ancient art scene in Jordan, on the first day of ITB Berlin. Art Destination Jordan is a “unique web product and a sustainable resource for cultural tourism, combining contemporary and modern arts and architecture with historical treasures, traditions and cultural heritage of the country”, a statement by Jordan Tourism said. With Amman as its starting point, the project also recommends excursions to other cities, archaeological sites and attractions in Jordan. “We’re really excited ... Read more

കൊളുക്കുമലയിലേക്ക് ഓഫ് റോഡ് യാത്ര

ഓഫ്റോഡ്‌ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് കൊളുക്കുമലയിലേക്ക് പോകാം. അവിടേക്ക് നടത്തിയ ബുള്ളറ്റ് യാത്രയെക്കുറിച്ച്  മാഹിന്‍   ഷാജഹാന്‍ എഴുതുന്നു. കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമായിരുന്നു കോട പുതച്ച മലമടക്കുകളിൽ കൂടിയൊരു ബുള്ളറ്റ് യാത്ര. കുറച്ചു മാസങ്ങൾക്കു മുൻപ് സുഹൃത്ത് നജീമുമായി ചേർന്ന് ആ ആഗ്രഹം നിറവേറി. മൂന്നാർ-കൊളുക്കുമല യാത്രയിലൂടെ! മലനിരകളുടെയും, തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി കാഴ്ചകൾക്കു മുന്നേ പാഞ്ഞ ശബ്ദവുമായി ബുള്ളറ്റിൽ മൂന്നാർ എത്തിയപ്പോൾ മനസ്സിൽ കയറിക്കൂടിയതായിരുന്നു ഒരു ഓഫ് റോഡ് യാത്ര, ചില തേടലുകൾക്കുത്തരമായി വീണു കിട്ടിയ പേരാണ് കൊളുക്കുമല. മൂന്നാറിൽ നിന്നും 32കിലോമീറ്റര്‍ മാറി സൂര്യനെല്ലി വഴിയാണ് കൊളുക്കുമല പോകേണ്ടത്. സൂര്യനെല്ലിയെത്തിയപ്പോൾ ഉച്ചയ്ക്ക് മൂന്നു മണിയോടടുത്തിരുന്നു. പിന്നെയും പത്തു കിലോമീറ്ററോളമുണ്ട് കൊളുക്കു മലയിലേക്ക്. ടിക്കറ്റെടുത്ത് മല കയറാൻ തുടങ്ങുമ്പോഴേ താഴെ നിന്നും താക്കീതിന്‍റെ സ്വരത്തിൽ പലരും പറഞ്ഞിരുന്നു ജീപ്പ് യാത്രയാകും നല്ലതെന്ന്.പക്ഷെ  കൊല്ലത്തു നിന്നും ഇത്രയും ദൂരം വന്ന ഞങ്ങൾക്ക് മനസ്സിൽ പതിയുന്ന യാത്രയാകണം ഇതെന്ന് തോന്നിയതിനാൽ ബുള്ളറ്റുമായുള്ള ... Read more

ബ്രിട്ടീഷ് ലൈസന്‍സുകള്‍ അസാധുവാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുവാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ലൈസന്‍സ് അസാധുവാക്കല്‍ നിലവില്‍ വരുന്നത്. അസാധുവാക്കല്‍ നിയമമാകുന്നതോടെ യൂണിയനില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ്‌കാര്‍ക്ക് പുതിയ ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിലവില്‍ ഇതില്‍ ഏതു രാജ്യത്തെയും ലൈസന്‍സ് യൂണിയനുള്ളില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനില്‍നിന്നു പുറത്തു പോകുന്ന യുകെയ്ക്ക് ഈ സൗകര്യം നല്‍കില്ലെന്നാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല. 1949ലെ ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് യൂറോപ്പില്‍ വാഹനം ഓടിക്കാം. ഇതു മാത്രമായിരിക്കും ബ്രിട്ടീഷുകാര്‍ക്ക് ഭാവിയില്‍ ആശ്രയം. നിലവില്‍ ബ്രിട്ടീഷ് ലൈസന്‍സുകളില്‍ യൂറോപ്യന്‍ യൂണിയന്റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

Is Sri Lanka ready to welcome tourists?

February seems to be the perfect time to visit the sunny Sri Lanka but, the communal riots and political unrest followed by a 10-day emergency period declared by the government has lead speculations about travelling to the island nation. Adding to this the nation had put a social media ban yesterday so as to ward off negative news from spreading further. Though the Sri Lanka Tourism says the situation in Kandy is improving and the area is fast returning to normalcy as no violent incident has been reported from the district in the last 24 hours, the Sri Lankan Prime Minister ... Read more

മെസഞ്ചര്‍ ലൈറ്റില്‍ വീഡിയോ കോളിങ് ഫീച്ചര്‍

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍റെ ഭാരം കുറഞ്ഞ പതിപ്പായ മെസഞ്ചര്‍ ലൈറ്റ് ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്. ഈ പരിമിതിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ സുഗമമായി പ്രവര്‍ത്തിക്കും. മെസഞ്ചറിന്‍റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും

ഉഡാന്‍ പദ്ധതി അന്താരാഷ്‌ട്ര സര്‍വീസുകളിലേയ്ക്കും

ഉഡാന്‍ (ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ്) പദ്ധതി അന്താരാഷ്‌ട്ര തലത്തിലേയ്ക്കും വ്യാപിപ്പിച്ചേക്കും. ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന സെക്രട്ടറി രാജിവ് നയന്‍ ചൗബെ വ്യക്തമാക്കി. ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി അസം സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ സഹകരിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഡാന്‍ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ടെണ്ടര്‍ നടപടികളെടുക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമെന്നും പണംമുടക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും സെക്രട്ടറി വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഉഡാന്‍. വിമാനത്തില്‍ നിശ്ചിത സീറ്റുകള്‍ പദ്ധതിക്കായി നീക്കിവെയ്ക്കും. ബാക്കിവരുന്ന സീറ്റുകളിലെ നിരക്ക് തിരക്കനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.

ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമസഭയില്‍ മറുപടി പറയുകയായയിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമാണ് പ്രശ്നം. ഇ.ശ്രീധരന്‍ ഉദ്ദേശിക്കുന്നത് പോലെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയില്ല. കേന്ദ്രാനുമതി കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന ഔദ്യോഗിക വിശദീകരണവു മായി ഡി.എം.ആര്‍.സി രംഗത്തെത്തിയത്.

Mc Donald’s goes upside down to honour women

Mc Donald, the American fast-food chain, had inverted their famous iconic Golden Arches ‘M’ logo to ‘W’ as part of celebrating International Women’s Day. An outlet in California had physically flipped the logo outside its premise, followed by employees wearing special t-shirts and hats at 100 locations across America. Multiple reactions arise among social media platforms like facebook, twitter and Instagram, as it is a marketing strategy by the corporate giant. Some even reacted to it as a feminist art and allege to raise minimum wages for employees. Reacting to the incident McDonald’s global chief diversity officer, Wendy Lewis said that they ... Read more

5000 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കി ഷവോമി

എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്നാണ് ഷവോമി എം.ഐ ഫൈവ് എ ഫോണിന്‍റെ തലവാചകം. 5000 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് എം.ഐ ഫൈവ് 137 ഗ്രാം ഭാരമുള്ള കയ്യില്‍ ഒതുങ്ങുന്ന ഈ ഫോണ്‍ ആദ്യ കാഴ്ചയില്‍ തോന്നും ഇതിന്‍റെ ബോഡി മെറ്റല്‍ കൊണ്ടാണെന്ന്. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ടാണ് ബോഡിയുടെ നിര്‍മാണം. സ്ക്രീനിനു നല്‍കിയിരിക്കുന്നത് അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്ലേയാണ്. കണ്ണിനു ആയാസമുണ്ടാക്കാത്ത വിധം സ്ക്രീനിലെ വെളിച്ചം ത്വരിതപ്പെടുത്താന്‍ റീഡിംഗ് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.13 മെഗാപിക്സല്‍ ആണ് പ്രധാന ക്യാമറ. സെല്‍ഫിക്കായി അഞ്ച് മെഗാ പിക്സല്‍ ക്യാമറയുമുണ്ട്. ഫോണിന്‍റെ മെനുവില്‍ വിസിറ്റിംഗ് കാര്‍ഡ് റീഡര്‍, ക്യു ആര്‍ കോഡ് റീഡര്‍, കോമ്പസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000 എം.എ.എച്ച് ബാറ്ററി ശേഷിയുണ്ട് ഈ ഫോണിന്. എട്ടു ദിവസത്തെ സ്റ്റാന്‍ട് ബൈ ടൈം ആണ് കമ്പനി അവകാശപ്പെടുന്നത്. മെമ്മറി രണ്ട് ജിബി ലഭിക്കും. ഓണ്‍ലൈന്‍ സൈറ്റുകളിലെ ഫ്ലാഷ് സെയില്‍ വഴിയാണ് വില്‍പ്പന.