Tag: thiruvambadi

സാമ്പിള്‍ വെടിക്കെട്ടിനൊരുങ്ങി പൂരനഗരി

കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. വര്‍ണ അമിട്ടുകളുടെ ആഘോഷമായി മാറുന്ന സാമ്പിള്‍ ഒരു മണിക്കൂറിലേറെ കസറും. ഒരേ നാട്ടുകാരായ സജിയും ശ്രീനിവാസനും കമ്പക്കെട്ട് പ്രയോഗത്തില്‍ അനുഭവസമ്പന്നരാണ്. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും അവതരിപ്പിച്ച് ആസ്വാദകരുടെ ആരവേമറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കു വേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ ... Read more

സാഹസിക ടൂറിസം പദ്ധതിയുമായി കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടുന്ന മേഖലയില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. സമഗ്രവികസനം ഉദ്ദേശിച്ചുള്ള രൂപരേഖ ഡി റ്റി പി സി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് വയനാട്, മലപ്പുറം, കോഴിക്കോട് വനാതിര്‍ത്തി പങ്കിടുന്ന മലനിരകളാണ് അനുയോജ്യമായണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ഇരുവഞ്ഞിപ്പുഴയുടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും പദ്ധതിയുടെ ഭാഗമാകും. പദ്ധതി നടപ്പാവുന്നതോടെ മേഖലയിലേക്ക് ധാരാളം വിനോദ സഞ്ചാരികള്‍ എത്തും. എന്നാല്‍ പുഴയെ മലിനമാക്കത്ത തരത്തിലാവണം പദ്ധതി മുന്നോട്ട് പേവേണ്ടത് എന്ന ആവശ്യം പ്രദേശവാസികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കാടും പുഴയും കാണാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് ശേഖരം കൊണ്ട് നിറഞ്ഞിരിക്കുയാണ് ഇരവഞ്ഞിപ്പുഴ. ഇതിനൊരു പരിഹാരം കാണുന്ന രീതിയിലാവണം പദ്ധതിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. സാഹസിക ടൂറിസം പദ്ധതിയുടെ രൂപരേഖയില്‍ ലഘുഭക്ഷണ ശാലകള്‍, ശുചിമുറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിശ്രമിക്കാനും ... Read more