Category: Second Headline Malayalam

ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം;അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. മുസ്ലീം-ബുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.വര്‍ഗീയ സംഘര്‍ഷം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിനും അക്രമം നടത്തുന്നത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. കലാപം ഏറ്റവും രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയില്‍ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഉഗ്ര വിഷസര്‍പ്പങ്ങളുടെ സ്വര്‍ഗം: കാലുകുത്തിയാല്‍ മരണം ഉറപ്പ്

ഭൂമിയില്‍ പാമ്പുകള്‍ക്കൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ബ്രസീലിലാണ്. ക്യുമെഡാ ഗ്രാന്‍റ് എന്ന ദ്വീപാണ് കൊടും വിഷമുള്ള പാമ്പുകളുടെ സ്വര്‍ഗം. ഇവിടേയ്ക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം ഇല്ല. വിലക്ക് ലംഘിച്ച് ദ്വീപില്‍ കടന്നാല്‍ പാമ്പ്‌ കടിയേറ്റ് മരണം ഉറപ്പ്.സാവോപോളോയില്‍ നിന്ന് 32കിലോമീറ്റര്‍ അകലെയാണ് പാമ്പ്‌ ദ്വീപ്‌. കുന്തത്തലയന്‍ സ്വര്‍ണ പാമ്പുകളുടെ സ്വര്‍ഗം ദ്വീപ്‌ നിറയെ കുന്തത്തലയന്‍ അണലികളാണ്. ആറടി മുതല്‍ വിവിധ അളവുകളിലുള്ള പാമ്പുകളെ ഇവിടെക്കാണാം. ദ്വീപ്‌ നിറയെ കുന്തത്തലയന്‍ സ്വര്‍ണ അണലികളാണെങ്കിലും മറ്റെങ്ങും ഇവയെ കാണാനില്ലാത്തതിനാല്‍ അതീവ സംരക്ഷണ പട്ടികയിലാണ് ഈ പാമ്പുകള്‍. ഓരോ ചതുരശ്ര മീറ്ററിലും ഒന്ന് മുതല്‍ അഞ്ചു വരെ പാമ്പുകളെക്കാണാം. കടിയേറ്റാല്‍ മാസം പോലും ഉരുക്കുന്ന കൊടും വിഷമാണ് ഈ പാമ്പുകള്‍ക്കെന്നാണ് പറയുന്നത്. ദ്വീപിലെത്തുന്ന പക്ഷികളും അവിടെയുള്ള ജീവികളുമാണ് ഇവയുടെ ആഹാരം. ദുരൂഹത നിറഞ്ഞ ദ്വീപ്‌ കടല്‍ നടുവില്‍ പച്ചപ്പും കുന്നുകളുമൊക്കെയായി കാണാന്‍ മനോഹരമാണ് ദ്വീപ്‌. സ്ഥല സൗന്ദര്യം കണ്ടാല്‍ ടൂറിസ്റ്റുകള്‍ക്ക് പ്രിയംകരമാവേണ്ട ഇടം. എന്നാല്‍ ദൂരെ നിന്ന് കാണാമെന്നല്ലാതെ ... Read more

ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം

ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി. ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ‘ബിയോണ്ട് ബ്രിക്‌സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ചിത്രങ്ങള്‍ക്ക് കടപ്പാട്‌: ഹരി നായര്‍

വിധിയറിഞ്ഞു; ഇനി വിനോദ സഞ്ചാര വികസനം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവന്നതോടെ ഏറെ ആഹ്ലാദത്തിലായത് ഈ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയാണ്. ടൂറിസം മേഖലക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ത്രിപുരയില്‍ ടി- ത്രീ ആയിരുന്നു ബിജെപിയുടെ പ്രചരണായുധം. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ടൂറിസം, ട്രേഡ്, ട്രെയിനിംഗ് ഓഫ് ദ യൂത്ത് (യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം) എന്നിവയായിരിക്കുമെന്ന് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചിരുന്നു. ഹൈവേ, ഐ വേ, റോഡ്‌ വേ, എയര്‍ വേ എന്നിവയാണ് ത്രിപുരക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. മേഘാലയയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനായിരുന്നു ബിജെപിയുടെ ചുമതല. ടൂറിസം രംഗത്തെ വികസനം അദ്ദേഹം ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. നാഗാലാണ്ടും ഇതിനിടെ ടൂറിസം വികസന പദ്ധതികള്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അതും ബിജെപി പ്രചരണായുധമാക്കി. ജനം വിധിയെഴുതിയ സംസ്ഥാനങ്ങള്‍ക്ക് പുറമേ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ടൂറിസം വികസനം തെരഞ്ഞെടുപ്പു പ്രചരണ ... Read more

മുലയെന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും ആശങ്കവേണോ? ഗൃഹലക്ഷ്മി കവര്‍ ഗേള്‍ ജിലു ജോസഫുമായി അഭിമുഖം

  എന്റെ ശരീരം എന്റെ അഭിമാനവും അവകാശവുമാണ് ഒരു ചിത്രം പകര്‍ത്തിയെന്നതിന്റെ പേരില്‍ എന്തേറ്റുവാങ്ങേണ്ടി വന്നാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും… ഗൃഹലക്ഷ്മി വനിതാദിന സ്‌പെഷ്യല്‍ ലക്കം കവര്‍ഗേള്‍ ജിലു ജോസഫ് ടൂറിസം ന്യൂസ് ലൈവ്  പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കവര്‍ ചിത്രം. ഇതിലേക്ക് ജിലു എത്തിയത് എങ്ങനെയാണ്? ഒരു കുഞ്ഞിന്റെ മനസ്സില്‍ ആദ്യം പതിയുന്ന കാഴ്ച്ച അമ്മയുടെ മുഖമായിരിക്കും, മുലയൂട്ടല്‍ എന്ന ജൈവികപ്രക്രിയയിലൂടെ അവര്‍ തമ്മില്‍ പങ്ക് വെയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്.ഇത്തരത്തില്‍ ഒരു ആശയുവുമായി ഗൃഹലക്ഷ്മി സമീപച്ചപ്പോള്‍ എനിക്ക് നോ എന്ന് പറയാന്‍ തോന്നിയില്ല.എന്തിനാണ് ഞാന്‍ പറ്റില്ല എന്ന് പറയുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും മനോഹരമായ ബന്ധമല്ലേ അമ്മ- കുഞ്ഞ് ബന്ധം അങ്ങനെയൊരു ബന്ധത്തിനെ ഊട്ടി ഉറപ്പിക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല-ഞാന്‍ സമ്മതം മൂളി. ഈ കവര്‍ചിത്രത്തിനോട് കേരളം നെറ്റിചുളിക്കുകയാണല്ലോ? എനിക്കറിയില്ല എന്തിനാണ് ഈ കവര്‍ കാണുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുന്നത് എന്ന്. കുഞ്ഞിനെ ... Read more

മാളെത്തി തലസ്ഥാനത്ത്: ആളെത്തൂ അത്ഭുതം കാണാം..

തിരുവനന്തപുരം:  മാളൊരുങ്ങി അരങ്ങൊരുങ്ങി. കാഴ്ചയുടെയും കച്ചവടത്തിന്‍റെയും കാലത്തേക്ക് കേരള തലസ്ഥാനം കടക്കാന്‍ ഇനി അഞ്ചാറ് രാപ്പകലുകള്‍ മാത്രം. മാര്‍ച്ച് പത്തുമുതല്‍ ഈഞ്ചയ്ക്കലെ ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’ പരീക്ഷണാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് മൂന്നാം വാരമാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്‍റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’.   തലസ്ഥാനം ചുരുങ്ങും മാളിലേക്ക് തിരുവനന്തപുരത്തെ പ്രധാന ഷോപ്പിംഗ്‌ ഇടങ്ങളെല്ലാം മാളിലുണ്ട്. ഷോപ്പിങ്ങിനു വെയില്‍ കൊണ്ട് തെരുവ് തോറും അലയേണ്ട. എയര്‍കണ്ടീഷന്‍റെ തണുപ്പില്‍ മുന്തിയ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓരോ കോണും ഓരോ സ്ഥലപ്പേരുകളാണ്. തമ്പാനൂരും കിഴക്കേകോട്ടയും ചാല മാര്‍ക്കറ്റുമൊക്കെ ഇങ്ങനെ മാളില്‍ ഇടം പിടിച്ചു. മത്സ്യവും മാംസവും ലഭിക്കുന്ന ഇടമാണ് ചാല മാര്‍ക്കറ്റ് . സ്ഥല ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രവും പെയിന്റിംഗും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ സ്ഥലങ്ങള്‍ കൂടാതെ മാനാഞ്ചിറയും സ്വരാജ് ... Read more

ചുരം കയറാതെ വയനാട്ടിലെത്താന്‍ തുരങ്കം വരുന്നു

വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. ആറര കിലോമീറ്റര്‍ മലതുരന്ന് കടന്നുപോവുന്ന തുരങ്കപാത ജില്ലയുടെ കിഴക്കന്‍ മലയോരത്താണ് വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍- കള്ളാടി- മേപ്പാടി റോഡിലാണ് തുരങ്കത്തിന് സാധ്യത. മുത്തപ്പന്‍പുഴയ്ക്കു സമീപം സ്വര്‍ഗംകുന്നില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെ കള്ളാടിയില്‍ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വനത്തിനോ വന്യജീവികള്‍ക്കോ പ്രയാസമുണ്ടാക്കാത്ത പദ്ധതി ആയതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ എളുപ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ് സ്വര്‍ഗംകുന്ന്. ഇരുവഞ്ഞിപ്പുഴ കടന്ന് കുണ്ടന്‍തോട് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 2014ല്‍ തുരങ്കപാതയ്ക്കായി പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തിയിരുന്നു. പാത നിര്‍മിക്കാന്‍ അനുയോജ്യമാണെന്ന റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ തുരങ്കപാതയ്ക്ക് വേണ്ടി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വയനാട് എത്തി. മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് കൊങ്കണ്‍ റെയില്‍വേ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 2016ല്‍ ജോര്‍ജ് എം തോമസ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ തുരങ്കപാതയുടെ ... Read more

അഴകിന്‍റെ മലയാളിത്തം; തെന്നിന്ത്യന്‍ സുന്ദരിയുമായി വര്‍ത്തമാനം

തെന്നിന്ത്യന്‍ സൗന്ദര്യറാണി പട്ടം മലയാളി പെണ്‍കൊടിക്ക്.  2018ലെ ദക്ഷിണേന്ത്യന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് കൊടുങ്ങല്ലൂര്‍ സ്വദേശി   ലക്ഷ്മി മേനോനാണ് .  സൗന്ദര്യ വഴികളെക്കുറിച്ച് ലക്ഷ്മി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു പേഴ്‌സണലി ഞാന്‍ ലക്ഷമി മേനോന്‍ തൃശ്ശൂര്‍ കൊടുങ്ങലൂര്‍ സ്വദേശി. അങ്കമാലി കുസാറ്റ് എന്‍ജിനിയറിംഗ് കോളേജില്‍  ഇലക്ട്രോണിക്‌സ് ആന്‍് കമ്യൂണിക്കേഷന്‍ പഠിച്ചു . പഠനശേഷം മോഡലിംഗിലേക്ക് തിരിഞ്ഞു. സൗന്ദര്യവും ബുദ്ധിവൈഭവും ഒരുപോലെ മാറ്റുരയ്ക്കുന്ന മത്സരമായിരുന്നല്ലോ  എങ്ങനെയായിരുന്നു മത്സരത്തിന്റെ രീതികള്‍ ഓഡിഷനായി ഫോട്ടോസ് അയച്ചു സെലക്ടായപ്പോഴേ സന്തോഷം തോന്നി. പിന്നെ മികച്ച ഗ്രൂമിങ്ങായിരുന്നു ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിച്ചത്. ഓഡിഷന്‍ ആരംഭിച്ച ദിവസത്തെ കുട്ടികള്‍ ആയിരുന്നില്ല മത്സരത്തിന്റെ അവസാന ദിവസമായപ്പോഴേക്കും. തികച്ചും ഞങ്ങളുടെ കാഴ്ച്ചപ്പാടിനെ തന്നെ മാറ്റുന്ന രീതിലിലായിരുന്നു ക്ലാസുകള്‍. എപ്പോഴാണ്  ലക്ഷമി മോഡലിംഗിലേക്ക് തിരിഞ്ഞത് കോളേജ് ടൈമിലായിരുന്നു, പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണായ്ക്ക് വേണ്ടിയായിരുന്നു ആദ്യ മോഡലിംഗ്. പിന്നെ കോളേജിന് ശേഷം ഒരുപാട് കമ്പനികള്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്തു. അങ്ങനെയാണ് ... Read more

ബ്ലാസ്റ്റേഴ്‌സിനുവേണ്ടി; സച്ചിന്‍ ആലുവാ ക്ഷേത്രത്തില്‍

ഐഎസ്സ്എല്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആലുവ ക്ഷേത്രത്തിലെത്തി. ദേശത്ത് കുന്നുംപുറത്ത് ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാവിലെ സച്ചിന്‍ എത്തിയത്.

യുഎഇ പ്രസിഡന്‍റിന്‍റെ മാതാവ് മരിച്ചു. മൂന്നു ദിവസത്തെ ദു:ഖാചരണം

Pic.courtesy: khaleej times അബുദാബി :യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ഷേഖ് ഹെസാ ബിന്‍ത് മുഹമ്മദ്‌ അല്‍ നഹ്യാന്‍ അന്തരിച്ചു.പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം മരണവിവരം സ്ഥിരീകരിച്ചു.മൂന്നു ദിവസത്തേക്ക് യുഎഇയില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.ഭര്‍ത്താവ് ഷേഖ് സയദ് ബിന്‍ സുല്‍ത്താന്‍ യുഎഇയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.നഹ്യാന്‍ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് ദുബൈ ഭരണാധികാരി ഷേഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ് പറഞ്ഞു.

തട്ടേക്കാട്ട് പരീക്ഷിക്കാവുന്ന ഒഡിഷാ മാതൃക

പക്ഷി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഒഡിഷ.പ്രമുഖ പക്ഷി നിരീക്ഷണ കേന്ദ്രമായ ചില്‍ക്ക തടാകം കേന്ദ്രീകരിച്ച് പക്ഷി പ്രേമികളുടെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്‌ഷ്യം .ഇതിനായി മംഗല്‍ജോഡിയില്‍ ആദ്യ ദേശീയ പക്ഷി മഹോത്സവം തുടങ്ങി. കേരളത്തിലെ പക്ഷി സങ്കേതമായ തട്ടേക്കാടിനു അനുകരിക്കാവുന്നതാണ് പക്ഷി മഹോത്സവം.പ്രമുഖ പക്ഷി നിരീക്ഷകര്‍ മുതല്‍ സാധാരണ പക്ഷി പ്രേമികള്‍ വരെ മഹോത്സവത്തില്‍ പങ്കെടുക്കുന്നു.മികച്ച പ്രതികരണമാണ് പക്ഷി മഹോത്സവത്തിന് ലഭിക്കുന്നതെന്ന് ഒഡിഷാ ടൂറിസം സെക്രട്ടറി നിതിന്‍ ജവാലെ പറഞ്ഞു.   ഒരിക്കല്‍ വേട്ടക്കാരുടെ താവളമായിരുന്ന മംഗളജോഡി ഇന്ന് പക്ഷി നിരീക്ഷകരുടെ സങ്കേതമാണ് . സംരക്ഷിത തണ്ണീര്‍ തടമായ ഇവിടെ 250ലേറെ പക്ഷികളുണ്ട്.ഇതില്‍ 120ലേറെ ദേശാടന പക്ഷികളാണ്. പക്ഷികളുടെ സ്വര്‍ഗമാണ് ഇവിടം. അവ വെള്ളത്തില്‍ മുങ്ങി നിവരുന്നതും പറക്കുന്നതും മനോഹര കാഴ്ചയാണെന്ന് പക്ഷി സ്നേഹിയായ എസ്കെ ത്രിപാഠി പറഞ്ഞു. റഷ്യ,കിര്‍ഗിസ്ഥാന്‍,മദ്ധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെ ദേശാടനക്കിളികള്‍ മംഗളജോഡിയില്‍ എത്താറുണ്ട്.

ജന്മദിനാശംസകള്‍ ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി

ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്‍റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി  വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്‍ത്തിനില്‍ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്‍റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ... Read more

അതിവേഗം സ്വപ്നങ്ങളില്‍ മാത്രം: ട്രെയിന്‍ കിതക്കുന്നു

മുംബൈ: അറുപതു കോടി വിഴുങ്ങി വര്‍ഷങ്ങളായിട്ടും ഇന്ത്യയുടെ അതിവേഗ റയില്‍പ്പാത അനിശ്ചിതത്വത്തില്‍ . പദ്ധതി പാളം തെറ്റിയെന്നു ഒടുവില്‍ ബന്ധപ്പെട്ടവര്‍ സമ്മതിച്ചു. മുംബൈ-ദഹനു പാതയാണ് ആസൂത്രണത്തിലെ പാളിച്ച മൂലം അതിവേഗ ട്രയിന് കീറാമുട്ടിയായത്  .കോടികള്‍ ചെലവിട്ട് അതിവേഗ പാത പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം ആറു കഴിഞ്ഞു. പാതയില്‍ പലവട്ടം പരിശീലന ഓട്ടവും നടത്തി. ഒടുവിലാണ് ബന്ധപ്പെട്ടവര്‍ ആ സത്യം തിരിച്ചറിഞ്ഞത് . അതിവേഗപാതയില്‍ ഒടാനാവുക സാധാരണ പാതയില്‍ ഓടുന്നതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വേഗതയില്‍ മാത്രം. മണിക്കൂറില്‍ 140-145 വേഗതയില്‍ ഓടുന്ന ട്രെയിനുകള്‍ ഈ പാതയില്‍ സഞ്ചരിക്കുമെന്നായിരുന്നു റയില്‍വേയുടെ വാഗ്ദാനം. ഇന്ത്യയുടെ അതിവേഗ ട്രെയിന്‍ ഗതിമാന്‍ മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയിലാണ് പായുന്നത്. പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ റയില്‍വേ പറയുന്നത് ഈ പാതയില്‍ അതിവേഗം സാധ്യമല്ലന്നാണ്. 80കി.മീ വേഗതയില്‍ സഞ്ചരിക്കുന്ന ലോക്കല്‍ ട്രയിനെക്കാള്‍ അല്‍പ്പം വേഗത കൂടുതലേ അതിവേഗ പാതയിലെ ട്രയിനുണ്ടാകൂ എന്ന് റയില്‍വേ ഇപ്പോള്‍ പറയുന്നു.

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസുണ്ടാകും. ഏപ്രില്‍ മൂന്നുമുതല്‍ ചൊവ്വാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.20ന് പുറപ്പെടുന്ന ട്രെയിന്‍ (06055) അടുത്ത ദിവസം ഉച്ചയ്ക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. ജൂണ്‍ 26വരെയാണ് സര്‍വീസ്. ഏപ്രില്‍ ... Read more

ഭൂചലനം; അലാസ്കയിലും യുഎസ്സിലും സുനാമി മുന്നറിയിപ്പ്

അലാസ്ക, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ്. ചൊവാഴ്ച അലാസ്കാ തീരത്ത് നിന്നും 170 മൈല്‍ അകലെ റിക്ടര്‍സ്കൈലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്‍റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും സുനാമിക്ക് സാധ്യതയുണ്ട്. യുഎസ് ഭൗമശാസ്ത്ര സര്‍വേ അനുസരികച്ച് ചൊവ്വാഴ്ച്ച രാവിലെ 9.30തിന് കോഡിയാക്കിന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 6.2 മൈല്‍ ആഴത്തിലുള്ള ഭൂചലനം രേഖപ്പെടുത്തി. അലാസ്കയിലെ തീരപ്രദേശത്ത്‌ താമസിക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.