Tag: Womens Day

Ethiopian to operate all-women flight on International Women’s Day

Ethiopian Airlines, Africa’s largest airline group, has finalized all preparations to once again celebrate International Women’s Day by operating an All-Women Functioned Flight this time on Addis Ababa – Stockholm – Oslo route on March 08, 2019. The all-women flight will have as a theme of “All women functioned flight to operate from the continent of African to meet with their counterparts in Europe to show the power of women to the world” The historical flight will be operated by Ethiopian Airlines women professionals from flight deck all the way to the ground including airport operations, flight dispatch, load control, ... Read more

എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

വനിതാ ദിനത്തില്‍ എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വനിതാ ക്രൂവുമായി സര്‍വീസ് നടത്തുന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുബൈ,ഡല്‍ഹി,എന്നിവടങ്ങളില്‍ നിന്നാണ്.ഇതില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന രണ്ടു വിമാനങ്ങള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. വനിതാ ക്രൂ ഉള്‍പ്പെടുന്ന സര്‍വീസുകള്‍ ഐഎക്‌സ് 435/434 കൊച്ചി-ദുബായ്‌കൊച്ചി. കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിന്‍ ക്രൂ – സൂര്യ സുധന്‍, അമല ജോണ്‍സണ്‍, ലതികാ രാജ് പി; അനിഷ കെ.എ. ഐഎക്‌സ് 363/348 കോഴിക്കോട്-അബുദാബി-കോഴിക്കോട് കോക്പിറ്റില്‍ ക്യാപ്റ്റന്മാര്‍ സാംഗ്വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിന്‍ ക്രൂ -ഷിര്‍ലി ജോണ്‍സണ്‍, ... Read more

അനന്തപുരിയിലെ ആകാശ നിയന്ത്രണം സ്ത്രീകള്‍ക്ക്

ഇന്ന് തലസ്ഥാനത്തുകൂടി പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്കായിരിക്കും. അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചാണ് തിരുവനന്തപുരത്തിന്‍റെ ആകാശപരിധിയിലെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതാ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയത്. നിത്യേനെ ഇരുനൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്. അഗത്തി മുതല്‍ ട്രിച്ചി വരേയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരേയുമുള്ള ആകാശപരിധി ഈ വനിതകളുടെ നിയന്ത്രനത്തിലാകും.  500 കിലോമീറ്റര്‍ പരിധിയിലും 46000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടുന്നു നിര്‍ദേശം കൊടുക്കും. വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കൃത്യമായ ആസൂത്രണം, വേഗത്തില്‍ തീരുമാനമെടുക്കല്‍, ആകാശ പരിധിയിലെ ട്രാഫിക്കണ്‍ട്രോളുമായി വിമാനത്തെ എകോപിപ്പിക്കള്‍, വിമാനങ്ങള്‍ക്ക് പറക്കാനുള്ള ഉയരം നിശ്ചയിക്കല്‍ തുടങ്ങിയ ദൗത്യമാണ് വനിതാ ഉദ്യോഗസ്ഥര്‍ ഇന്നു ചെയ്യുക. ഇതുമൂലം സ്ത്രീശക്തി വിളംബരം ചെയ്യുകയാണ് ലക്ഷ്യമെന്ന് അതോറിട്ടി അറിയിച്ചു.

പെണ്‍പൂവ് വിരിഞ്ഞു ;ചരിത്രത്തില്‍ ഇടം നേടി വയനാട് കുടുംബശ്രീ

  കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍. largest human flower പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് ... Read more

മുലയെന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും ആശങ്കവേണോ? ഗൃഹലക്ഷ്മി കവര്‍ ഗേള്‍ ജിലു ജോസഫുമായി അഭിമുഖം

  എന്റെ ശരീരം എന്റെ അഭിമാനവും അവകാശവുമാണ് ഒരു ചിത്രം പകര്‍ത്തിയെന്നതിന്റെ പേരില്‍ എന്തേറ്റുവാങ്ങേണ്ടി വന്നാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും… ഗൃഹലക്ഷ്മി വനിതാദിന സ്‌പെഷ്യല്‍ ലക്കം കവര്‍ഗേള്‍ ജിലു ജോസഫ് ടൂറിസം ന്യൂസ് ലൈവ്  പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കവര്‍ ചിത്രം. ഇതിലേക്ക് ജിലു എത്തിയത് എങ്ങനെയാണ്? ഒരു കുഞ്ഞിന്റെ മനസ്സില്‍ ആദ്യം പതിയുന്ന കാഴ്ച്ച അമ്മയുടെ മുഖമായിരിക്കും, മുലയൂട്ടല്‍ എന്ന ജൈവികപ്രക്രിയയിലൂടെ അവര്‍ തമ്മില്‍ പങ്ക് വെയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്.ഇത്തരത്തില്‍ ഒരു ആശയുവുമായി ഗൃഹലക്ഷ്മി സമീപച്ചപ്പോള്‍ എനിക്ക് നോ എന്ന് പറയാന്‍ തോന്നിയില്ല.എന്തിനാണ് ഞാന്‍ പറ്റില്ല എന്ന് പറയുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും മനോഹരമായ ബന്ധമല്ലേ അമ്മ- കുഞ്ഞ് ബന്ധം അങ്ങനെയൊരു ബന്ധത്തിനെ ഊട്ടി ഉറപ്പിക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല-ഞാന്‍ സമ്മതം മൂളി. ഈ കവര്‍ചിത്രത്തിനോട് കേരളം നെറ്റിചുളിക്കുകയാണല്ലോ? എനിക്കറിയില്ല എന്തിനാണ് ഈ കവര്‍ കാണുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുന്നത് എന്ന്. കുഞ്ഞിനെ ... Read more