Tag: kudumbasree

പുര നിറഞ്ഞ പുരുഷന്മാര്‍ക്ക് വനിതകള്‍ ഒരുക്കുന്ന സംഗമം; കുടുംബശ്രീ പരിപാടി കാസര്‍ഗോട്ട്

വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാര്‍ക്കായി വനിതകള്‍ സംഗമമൊരുക്കുന്നു. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുരനിറഞ്ഞ പുരുഷന്മാര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ യുവതികള്‍ക്ക് ഭര്‍ത്താക്കന്മാരെ കിട്ടാനായിരുന്നു ക്ഷാമമെങ്കില്‍ കാലം മാറിയതോടെ ഇപ്പോള്‍ പുരുഷന്മാര്‍ക്ക് വധുവിനാണ് ക്ഷാമം വന്നത്. പെണ്‍കുട്ടികളുടെ ഭര്‍തൃ സങ്കല്‍പ്പങ്ങള്‍ മാറിയതോടെയാണ് പുരുഷന്മാര്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. ഉത്തമമായ ദാമ്പത്യ ജീവിതം എന്നതിനപ്പുറം സങ്കല്‍പ്പ ഭര്‍ത്താക്കന്മാര്‍ക്ക് ഉയര്‍ന്ന ജോലി സൗന്ദര്യം എന്നിവക്കൊപ്പം സുഖജീവിതവും പെണ്‍കുട്ടികള്‍ ആഗ്രഹിച്ച് തുടങ്ങിയതോടെയാണ് കൂലിപണിക്കാരും നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ള യുവാക്കള്‍ വിവാഹ കമ്പോളത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളില്‍ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാനുമാണ് മടിക്കൈ കുടുംബശ്രീ ഇത്തരം ഒരു ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. 18 മുതല്‍ 20 വരെയാണ് മടിക്കൈ കുടുംബശ്രീ വാര്‍ഷികം നടക്കുന്നത്

പെണ്‍പൂവ് വിരിഞ്ഞു ;ചരിത്രത്തില്‍ ഇടം നേടി വയനാട് കുടുംബശ്രീ

  കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍. largest human flower പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് ... Read more