Category: Fashion

ലോകത്തിലെ ഏറ്റവും വില കൂടിയ ചെരുപ്പ് ദുബൈയില്‍

മറ്റ് പലതിലുമെന്ന പോലെ ആഢംബരത്തിന്റെ കാര്യത്തിലും ദുബൈയിയെ വെല്ലാന്‍ ലോകത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്ല. ബുര്‍ജ ഖലീഫ മുതല്‍ കൃത്രിമ പാം ഐലന്റ് വരെയുള്ള കാഴ്ചകള്‍ വ്യത്യസ്ഥമായ അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദുബായ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജോടി ചെരിപ്പുകളുടെ പേരിലാണ്. വെറു ചെരിപ്പുകളല്ല. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ചെരിപ്പുകളാണ് ദുബായില്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ പോകുന്നത്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച, രത്‌നങ്ങള്‍ പതിച്ച ചെരിപ്പുകള്‍ക്ക് 62.4 മില്യന്‍ ദിര്‍ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത് (ഏകദേശം 123.796 കോടി ഇന്ത്യന്‍ രൂപ). വരുന്ന ബുധനാഴ്ച ലോകത്തിലെ ഏറ്റവും വിലയേറിയ ഈ ചെരിപ്പുകള്‍ പുറത്തിറക്കും. പാഷന്‍ ഡയമണ്ട്‌സ് എന്ന് സ്ഥാപനമാണ് ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഇത്രയും പണമുള്ള ആര്‍ക്കും വാങ്ങി സ്വന്തമാക്കാം. 55.4 മില്യന്‍ ദിര്‍ഹം വിലവരുന്ന ചെരിപ്പുകളാണത്രേ ഇപ്പോള്‍ ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയത്. അതിനെ മറികടക്കാനാണ് വില അല്‍പ്പം കൂടി കൂട്ടി ഇവ നിര്‍മ്മിച്ച് ദുബായിലെത്തിച്ചത്. ... Read more

മാള്‍ ഓഫ് ഖത്തറില്‍ ഫാഷന്‍ മേള

ഖത്തറിലെ ആഡംബര മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്തറില്‍ പത്ത് ദിവസം നീളുന്ന ഫാഷന്‍ മേളയ്ക്ക് തുടക്കമായി. സ്‌പെയിനിലെ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ അലെജാന്‍ഡ്രോ റെസ്റ്റയുടെ ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. വേനല്‍ക്കാലത്തെ ലക്ഷ്യമിട്ടുള്ള പുത്തന്‍ വസ്ത്രശേഖരങ്ങളാണ് ഫാഷന്‍ മേളയിലുള്ളത്. ദിവസവും മൂന്നു ഷോകള്‍ വീതം ഈ മാസം 31 വരെ നീളുന്ന മേള മാളിലെ ഒയാസിസ് സ്റ്റേജിലാണ് നടക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേനലില്‍ അണിയാനുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഖത്തറിലെ ക്യുലേബല്‍, ലബനനിലെ അലി അല്‍ ചെച്ചന്‍, നിസാര്‍ റൗമണി, ലോസ് എയ്ഞ്ചസല്‍സിന്‍റെ ഡാനിയല്‍ ഒപ്പോര്‍ട്ടോ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെറോ മോഡ, കോക്ക, റിവര്‍ ഐലന്‍ഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ശേഖരവും ഷോയിലുണ്ടാകും. ഫാഷന്‍ മേളയുടെ ഭാഗമായി കുട്ടികളുടെ മിനി ക്യാറ്റ് വാക്ക്, മേക്കപ്പ് പഠന ക്ലാസ് തുടങ്ങിയവ നടക്കും. മാളില്‍ പുത്തന്‍ വസ്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ചെറുപ്പക്കാരായ കഴിവുള്ള ഡിസൈനര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ... Read more

പഴയ ഫാഷനില്‍ ഓസ്കര്‍ വേദിയില്‍ തിളങ്ങി റിത മൊറോണ

പുരസ്ക്കാര തിളക്കത്തോടൊപ്പം പുതുമയാര്‍ന്ന ഫാഷന്‍റെയും സംഗമ വേദിയാണ് ഓസ്കര്‍. ഗ്ലാമറും ഫാഷനും സമന്വയിക്കുന്ന ഇടം. ഈ വേദിയില്‍ പഴമയുടെ പുത്തന്‍ ഫാഷന്‍ അവതരിപ്പിച്ച് ഒരാള്‍ കയ്യടി നേടി. വണ്‍ ഡേ അറ്റ് എ ടൈം സീരിസിലെ താരം റിത മൊറോണയാണ് പഴമയുടെ പുതിയ താരം. 56 വര്‍ഷം പഴക്കമുള്ള വസ്ത്രമണിഞ്ഞാണ് ഓസ്കര്‍ വേദിയില്‍ റിത മൊറോണ എത്തിയത്. പരമ്പരാകത ജാപ്പനീസ് ശൈലിയില്‍ തീര്‍ത്ത ഗൌണ്‍ ആയിരുന്നു റിതയുടെ വേഷം. 1962ല്‍ ഓസ്കര്‍ ലഭിച്ച നടി കൂടിയാണ് റിത. അന്ന് ധരിച്ച അതേ വസ്ത്രമാണ് 2018ലെ ഓസ്കര്‍ ചടങ്ങിന് അവര്‍ ധരിച്ചത്. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്ക്കാരമായിരുന്നു 56 വര്‍ഷം മുമ്പ് റിതയ്ക്ക് ലഭിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്ത്രമാണെങ്കിലും ഗാംഭീര്യം ഒട്ടും കുറയ്ക്കാതെയാണ് എണ്‍പത്താറുകാരിയായ റിത വേദിയിലെത്തിയത്.

അഴകിന്‍റെ മലയാളിത്തം; തെന്നിന്ത്യന്‍ സുന്ദരിയുമായി വര്‍ത്തമാനം

തെന്നിന്ത്യന്‍ സൗന്ദര്യറാണി പട്ടം മലയാളി പെണ്‍കൊടിക്ക്.  2018ലെ ദക്ഷിണേന്ത്യന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് കൊടുങ്ങല്ലൂര്‍ സ്വദേശി   ലക്ഷ്മി മേനോനാണ് .  സൗന്ദര്യ വഴികളെക്കുറിച്ച് ലക്ഷ്മി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു പേഴ്‌സണലി ഞാന്‍ ലക്ഷമി മേനോന്‍ തൃശ്ശൂര്‍ കൊടുങ്ങലൂര്‍ സ്വദേശി. അങ്കമാലി കുസാറ്റ് എന്‍ജിനിയറിംഗ് കോളേജില്‍  ഇലക്ട്രോണിക്‌സ് ആന്‍് കമ്യൂണിക്കേഷന്‍ പഠിച്ചു . പഠനശേഷം മോഡലിംഗിലേക്ക് തിരിഞ്ഞു. സൗന്ദര്യവും ബുദ്ധിവൈഭവും ഒരുപോലെ മാറ്റുരയ്ക്കുന്ന മത്സരമായിരുന്നല്ലോ  എങ്ങനെയായിരുന്നു മത്സരത്തിന്റെ രീതികള്‍ ഓഡിഷനായി ഫോട്ടോസ് അയച്ചു സെലക്ടായപ്പോഴേ സന്തോഷം തോന്നി. പിന്നെ മികച്ച ഗ്രൂമിങ്ങായിരുന്നു ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിച്ചത്. ഓഡിഷന്‍ ആരംഭിച്ച ദിവസത്തെ കുട്ടികള്‍ ആയിരുന്നില്ല മത്സരത്തിന്റെ അവസാന ദിവസമായപ്പോഴേക്കും. തികച്ചും ഞങ്ങളുടെ കാഴ്ച്ചപ്പാടിനെ തന്നെ മാറ്റുന്ന രീതിലിലായിരുന്നു ക്ലാസുകള്‍. എപ്പോഴാണ്  ലക്ഷമി മോഡലിംഗിലേക്ക് തിരിഞ്ഞത് കോളേജ് ടൈമിലായിരുന്നു, പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണായ്ക്ക് വേണ്ടിയായിരുന്നു ആദ്യ മോഡലിംഗ്. പിന്നെ കോളേജിന് ശേഷം ഒരുപാട് കമ്പനികള്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്തു. അങ്ങനെയാണ് ... Read more

ലക്ഷ്മി മേനോന്‍ ദക്ഷിണേന്ത്യന്‍ സുന്ദരി

കൊച്ചി: കേരളത്തിന്‍റെ ലക്ഷ്മി മേനോന്‍ മിസ് സൗത്ത് ഇന്ത്യ. തമിഴ് നാട്ടിലെ ശ്രിഷയും ദശരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. തൃശൂര്‍ സ്വദേശിയാണ് 23കാരി ലക്ഷ്മി.മിസ്‌ കേരള ഫിറ്റ്‌നസ് ആന്‍ഡ്‌ ഫാഷന്‍ റണ്ണര്‍ അപ്പായിരുന്നു.എംജി സര്‍വകലാശാല ഇംഗ്ലിഷ് പദ്യം ചൊല്ലലില്‍ ജേതാവായിട്ടുണ്ട്. മോഡലും അഭിനേത്രിയുമായ വാണിശ്രീ ഭട്ട്, സിനിമാതാരം രാജീവ് പിള്ള,ഉമാ റിയാസ് ഖാന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. നവ്യ ആന്‍ അബ്രഹാമാണ് മിസ് ക്വീന്‍ കേരള.മിസ്‌ ടാലന്റ്,മിസ് സോഷ്യല്‍ മീഡിയ വിഭാഗങ്ങളില്‍ കേരളത്തിന്‍റെ സമൃദ്ധ സുനില്‍കുമാര്‍ ജേതാവായി.പെഗാസസ് ആയിരുന്നു സംഘാടകര്‍.

ഷോപ്പിംഗ്‌ വിസ്മയങ്ങളുടെ പിങ്ക് സിറ്റി

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് രാജസ്ഥാന്‍. രാജസ്ഥാനിലെ സംസ്കാരവും പാരമ്പര്യവും പ്രസിദ്ധമാണ്. പല കാരണങ്ങളാണ് രാജസ്ഥാന്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്. കൊട്ടാരങ്ങള്‍, കോട്ടകള്‍, പ്രകൃതി സൗന്ദര്യം, ഷോപ്പിംഗ്‌ മേഖലകള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴിലുണ്ടിവിടെ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ഫാഷന്‍റെ ഈറ്റില്ലമാണ്. കരകൗശലവസ്ത്തുക്കള്‍, രത്നങ്ങള്‍, പുരാതന ഉല്‍പ്പന്നങ്ങള്‍, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, ലെതെര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എന്തും ജയ്പൂരില്‍ കിട്ടും. കൂണുപോലെയാണിവിടെ ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍. സദാസമയവും ഉണര്‍ന്നിരിക്കുന്ന ബാപു ബസാറാണ് പ്രധാന ഷോപ്പിംഗ്‌കേന്ദ്രം. വിനോദ യാത്രികര്‍ കൂടുതലെത്തുന്ന സ്ഥലവും ഇതുതന്നെ. ജോഹ്രി ബസാര്‍, കിഷന്‍പോള്‍ ബസാര്‍, നെഹ്രു ബസാര്‍, ഇന്ദിര മാര്‍ക്കറ്റ്‌, എം.ഐ.റോഡ്‌, അംബേദ്‌കര്‍ റോഡ്‌ എന്നിവയും സഞ്ചാരികളുടെ പ്രിയ ഷോപ്പിംഗ്‌ കേന്ദ്രം തന്നെ. തുണികളില്‍ മുത്തുകള്‍ തുന്നുന്നതും, വളകളും മാലകളും ഉണ്ടാക്കുന്നതും, പരവതാനികള്‍ നെയ്യുന്നതും, കരകൗശല വസ്ത്തുക്കളുടെ നിര്‍മാണവുമെല്ലാം സഞ്ചാരികള്‍ക്ക് നേരിട്ട്കാണാം. രാജസ്ഥാനിലെ പരമ്പരകത വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ എടുക്കാനുള്ള സംവിധാനവും ചില കടക്കാരിലുണ്ട്. ബാപു ബസാര്‍ വര്‍ഷത്തില്‍ ... Read more