Category: Shopping

ഫ്ലിപ്​കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്‍റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. വാള്‍മാര്‍ട്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ- കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്. തുടക്കത്തിൽ ഇരുനൂറ്​ കോടി ഡോളറി​​​ന്‍റെ നിക്ഷേപമാണ്​ വാള്‍മാര്‍ട്ട് നടത്തുക. വൈകാതെ തന്നെ ബാക്കി നിക്ഷേപം ഇറക്കും. ഗൂഗിളി​​​ന്‍റെ ആൽഫബറ്റും ഫ്ലിപ്​കാർട്ടി​​​ന്‍റെ അഞ്ച്​ ശതമാനം ഓഹരി വാങ്ങുമെന്ന സൂചനയുണ്ട്. വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിനെ സ്വന്തമാക്കുന്നതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനമൊഴിയും. സച്ചിൻ ബൻസാലിന്‍റെ 5.5 ശതമാനം ഓഹരിയും ... Read more

ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിംഗ്‌ ഈ മാസം 13 മുതല്‍

ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റ് വരുന്നു. ഈ മാസം 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിങ് സെയില്‍ നടക്കുന്നത്. നിരവധി ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ആറിരട്ടി വര്‍ധനയാണ് ഈ ദിവസങ്ങളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി, ക്യാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ്‌ തുടങ്ങിയവയ്ക്കാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡെയ്‌സില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം കാഷ് ബായ്ക്ക് ലഭിക്കുന്നതിനും അവസരമുണ്ട്. ലാപ്‌ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനംവരെ വിലക്കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. ടിവി ഉള്‍പ്പടെയുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനം വരെയും വിലക്കിഴിവ് നല്‍കും. ചില ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും സ്മാര്‍ട്ട്‌ ഫോണുകള്‍ക്കും ഫ്‌ളാഷ് സെയിലും ഏര്‍പ്പെടുത്തുന്നുണ്ട്.

മാളെത്തി തലസ്ഥാനത്ത്: ആളെത്തൂ അത്ഭുതം കാണാം..

തിരുവനന്തപുരം:  മാളൊരുങ്ങി അരങ്ങൊരുങ്ങി. കാഴ്ചയുടെയും കച്ചവടത്തിന്‍റെയും കാലത്തേക്ക് കേരള തലസ്ഥാനം കടക്കാന്‍ ഇനി അഞ്ചാറ് രാപ്പകലുകള്‍ മാത്രം. മാര്‍ച്ച് പത്തുമുതല്‍ ഈഞ്ചയ്ക്കലെ ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’ പരീക്ഷണാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് മൂന്നാം വാരമാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്‍റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’.   തലസ്ഥാനം ചുരുങ്ങും മാളിലേക്ക് തിരുവനന്തപുരത്തെ പ്രധാന ഷോപ്പിംഗ്‌ ഇടങ്ങളെല്ലാം മാളിലുണ്ട്. ഷോപ്പിങ്ങിനു വെയില്‍ കൊണ്ട് തെരുവ് തോറും അലയേണ്ട. എയര്‍കണ്ടീഷന്‍റെ തണുപ്പില്‍ മുന്തിയ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓരോ കോണും ഓരോ സ്ഥലപ്പേരുകളാണ്. തമ്പാനൂരും കിഴക്കേകോട്ടയും ചാല മാര്‍ക്കറ്റുമൊക്കെ ഇങ്ങനെ മാളില്‍ ഇടം പിടിച്ചു. മത്സ്യവും മാംസവും ലഭിക്കുന്ന ഇടമാണ് ചാല മാര്‍ക്കറ്റ് . സ്ഥല ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രവും പെയിന്റിംഗും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ സ്ഥലങ്ങള്‍ കൂടാതെ മാനാഞ്ചിറയും സ്വരാജ് ... Read more

വെളുക്കാന്‍ തേച്ചാല്‍ ശരിക്കും പാണ്ടാവും

ചര്‍മ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. വരുമാനത്തിലെ ചെറിയ ശതമാനമെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി മാറ്റി വെക്കുന്നവരാണ് പലരും. എന്നാല്‍ ‘ഫൈസ’ എന്നു പേരുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിച്ചാല്‍ പണിപാളും. ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതും രാജിസ്റ്റര്‍ ചെയ്യാത്തതുമായ ‘ഫൈസ’ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ക്രീമിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ലൈസന്‍സുള്ള ക്രീമിന്‍റെ പട്ടികയില്‍ ഈ ഉല്‍പ്പന്നമില്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്ത്തുക്കള്‍ പലതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ദുബായ് മുന്‍സിപ്പാലിറ്റി വ്യക്തമാകി. ചര്‍മത്തിലെ മെലാനിന്‍റെ അളവു കുറയ്ക്കുന്ന ഹൈഡ്രോക്വിനോണ്‍ ഇതിലടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ചര്‍മം കൂടുതല്‍ തിളക്കമുള്ളതായി തോന്നാമെങ്കിലും തുടര്‍ച്ചയായ ഉപയോഗംമൂലം യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുകയും സൂര്യതാപം ഏല്‍ക്കുകയും ചെയ്യും. കൂടാതെ ചര്‍മ കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. ഈ ഉല്‍പ്പന്നം എവിടെയെങ്കിലും വില്‍ക്കുന്നതായി കാണുകയാണെങ്കില്‍ ദുബായ് മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറീച്ചു.

ഷോപ്പിംഗ്‌ വിസ്മയങ്ങളുടെ പിങ്ക് സിറ്റി

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് രാജസ്ഥാന്‍. രാജസ്ഥാനിലെ സംസ്കാരവും പാരമ്പര്യവും പ്രസിദ്ധമാണ്. പല കാരണങ്ങളാണ് രാജസ്ഥാന്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്. കൊട്ടാരങ്ങള്‍, കോട്ടകള്‍, പ്രകൃതി സൗന്ദര്യം, ഷോപ്പിംഗ്‌ മേഖലകള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴിലുണ്ടിവിടെ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ഫാഷന്‍റെ ഈറ്റില്ലമാണ്. കരകൗശലവസ്ത്തുക്കള്‍, രത്നങ്ങള്‍, പുരാതന ഉല്‍പ്പന്നങ്ങള്‍, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, ലെതെര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എന്തും ജയ്പൂരില്‍ കിട്ടും. കൂണുപോലെയാണിവിടെ ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍. സദാസമയവും ഉണര്‍ന്നിരിക്കുന്ന ബാപു ബസാറാണ് പ്രധാന ഷോപ്പിംഗ്‌കേന്ദ്രം. വിനോദ യാത്രികര്‍ കൂടുതലെത്തുന്ന സ്ഥലവും ഇതുതന്നെ. ജോഹ്രി ബസാര്‍, കിഷന്‍പോള്‍ ബസാര്‍, നെഹ്രു ബസാര്‍, ഇന്ദിര മാര്‍ക്കറ്റ്‌, എം.ഐ.റോഡ്‌, അംബേദ്‌കര്‍ റോഡ്‌ എന്നിവയും സഞ്ചാരികളുടെ പ്രിയ ഷോപ്പിംഗ്‌ കേന്ദ്രം തന്നെ. തുണികളില്‍ മുത്തുകള്‍ തുന്നുന്നതും, വളകളും മാലകളും ഉണ്ടാക്കുന്നതും, പരവതാനികള്‍ നെയ്യുന്നതും, കരകൗശല വസ്ത്തുക്കളുടെ നിര്‍മാണവുമെല്ലാം സഞ്ചാരികള്‍ക്ക് നേരിട്ട്കാണാം. രാജസ്ഥാനിലെ പരമ്പരകത വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ എടുക്കാനുള്ള സംവിധാനവും ചില കടക്കാരിലുണ്ട്. ബാപു ബസാര്‍ വര്‍ഷത്തില്‍ ... Read more