Category: Second Headline Malayalam

ശൈത്യം കഠിനം… തണുത്ത് മരവിച്ച് ‘ഫ്രീസര്‍’ ഗ്രാമം

ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. Pic courtasy: TopYaps@topyaps ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്. ശൈത്യമായാല്‍ ദിവസത്തിന്‍റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും. താപനില 40ലെത്തുമ്പോഴേ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്കൂളുകള്‍ കൂടാതെ ഒരു പോസ്റ്റ്‌ ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതി ശൈത്യം ആരംഭിക്കുമ്പോള്‍ വീടിനകത്തെ പവര്‍ ജനറേറ്ററിന്‍റെ സഹായത്തോടെയാണ് ഗ്രാമവാസികളുടെ ജീവിതം. മറ്റൊരു പ്രതിസന്ധി വാഹനങ്ങളുടെ എഞ്ചിന്‍ കേടാകുന്നതാണ്. കാറുകളും മറ്റും കേടാകാതിരിക്കാന്‍ അവ നിരന്തരം പ്രവര്‍ത്തിപ്പികുകയും ... Read more

സഞ്ചാരികള്‍ പെരുവഴിയില്‍ : ഗോവയില്‍ ടാക്സി സമരം

പനാജി : വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഗോവയില്‍ ടാക്സി സമരം. ടാക്സികളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം. സമരം നേരിടാന്‍ ഗോവ സര്‍ക്കാര്‍ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. സംസ്ഥാനത്തെ 18,000 ടാക്സികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. Representational image സഞ്ചാരികള്‍ പലരും വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും കുടുങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കദംബ ബസ് സര്‍വീസ് ഇവിടങ്ങളില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി. ടാക്സി ഡ്രൈവര്‍മാര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. സംസ്ഥാനത്തെങ്ങും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അക്രമം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിരാകരിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതെന്നും ഫെബ്രുവരി 24 നകം വാഹനങ്ങളില്‍ ഇവ സ്ഥാപിച്ചേ മതിയാവൂ എന്നും ഗോവ മുഖ്യമന്ത്രി പ്രതികരിച്ചു

ആയുര്‍വേദത്തിന്‍റെ സ്വന്തം കേരള

മനുഷ്യന്‍റെ ശാരീരികവും ആത്മീയതയും മാനസികവുമായ ഉണര്‍വിന് പുരാതന കാലംതൊട്ടേ ആയുര്‍വേദം നിലകൊള്ളുന്നു. കേരളം ആയുര്‍വേദത്തിന്‍റെ മുഖ്യകേന്ദ്രമാണ്. ആയുര്‍വേദത്തിന്‍റെ അവിഭാജ്യമായ പാരമ്പര്യം കേരളത്തിനു അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളായി ആയുര്‍വേദ വൈദ്യര്‍ ആയുര്‍ദൈര്‍ഘ്യമാര്‍ന്ന മനുഷ്യരാശിയുടെ നിലനില്‍പ്പിനു പ്രധാന പങ്കു വഹിക്കുന്നു. വര്‍ഷംതോറും ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തുന്നവരുടെ തോത് വളരെ കൂടുതലാണ്. Pic: www.keralatourism.org വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ ദിനംപ്രതി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ അന്വേഷിച്ചു കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തുന്നു. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ ആയുര്‍വേദ രംഗം മുഖ്യധാരയും അതുപോലെ ബദല്‍ ചികിത്സാ രീതിയുമാണ്‌. കേരളത്തിന്‍റെ കാലാവസ്ഥ ആയുര്‍വേദധാര വളരുന്നതില്‍ മുഖ്യപഖു വഹിക്കുന്നു. ഔഷധ സസ്യങ്ങളുടെ ലഭ്യത, വന സമ്പത്ത്, തണുപ്പ് കാലം തുടങ്ങിയവയും ആയുര്‍വേദ ചികിത്സാ രംഗത്തിനു മുതല്‍ക്കൂട്ടാണ്. ഓരോ കാലാവസ്ഥക്കനുസരിച്ച ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അതിനാല്‍ എല്ലാ സീസണിലും ചികിത്സക്ക് സഞ്ചാരികളെത്തും. കാലവര്‍ഷമാണ് ചികിത്സക്ക് തിരഞ്ഞെടുക്കാവുന്ന അനുയോജ്യ സമയം. പ്രകൃതി തണുക്കുന്നതോടെ മനുഷ്യനും തണുക്കാന്‍ തുടങ്ങും. ശരീരം ചികില്‍സയോട് ... Read more