Tag: KERALA BLASTERS

ഏട്ടന്‍ മൊമന്റ്: ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടു

മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടുമുട്ടി. താരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും ചിത്രങ്ങളും ഹ്യൂം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ നാളത്തെ തന്റെ പരിശ്രമമാണ് ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയെ ബഹുമതിയായാണ് കരുതുന്നത് എന്ന് ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒടിയന്‍ ഗെറ്റപ്പിലുള്ള ലാലേട്ടനൊപ്പം ഹ്യൂം നില്‍ക്കുന്ന ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് മലയാളികള്‍ ഏട്ടന്‍ മൊമന്റ് എന്ന് പേരിട്ട് കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിനുവേണ്ടി; സച്ചിന്‍ ആലുവാ ക്ഷേത്രത്തില്‍

ഐഎസ്സ്എല്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആലുവ ക്ഷേത്രത്തിലെത്തി. ദേശത്ത് കുന്നുംപുറത്ത് ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാവിലെ സച്ചിന്‍ എത്തിയത്.

ജിങ്കാനെതിരെ പൊട്ടിത്തെറിച്ച് മുന്‍ കോച്ച്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്ടന്‍ സന്ദേശ് ജിങ്കാനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. കളത്തിലും പുറത്തുമുള്ള ജിങ്കാന്‍റെ പിഴവുകളാണ് ടീമിനെ തുടരെ തോല്‍വികളിലേക്ക് നയിച്ചതെന്ന് മ്യൂലന്‍സ്റ്റീന്‍ ആരോപിച്ചു. ഫുട്ബോള്‍ താരമെന്ന നിലയില്‍ പ്രൊഫഷണലിസം തീരെ ഇല്ലാത്തയാളാണ് ജിങ്കാനെന്നും മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തി. തന്നെ ഒഴിവാക്കുന്നതിന് കാരണം എഫ് സി ഗോവക്കെതിരായ തോല്‍വിയായിരുന്നു. 5-2 ന് ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലര്‍ച്ചെ നാല് മണിവരെ ജിങ്കാന്‍ മദ്യപിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാനാവുമോ? ബംഗലൂരുവിനെതിരായ മത്സരം ജയിക്കാന്‍ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കലും അംഗീകരിക്കാനാവില്ല ജിങ്കാന്‍ വഴങ്ങിയ പെനാല്‍റ്റികള്‍ . മൂന്നാം ഗോളിനായി മുന്നേറിയ മിക്കുവിനെ ജിങ്കാന്‍ തടഞ്ഞതുമില്ല. ഇക്കാര്യങ്ങള്‍ ജിങ്കാനോട് സംസാരിച്ചപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇതാണ് ആരാധകരെയും ക്ലബ്ബിനെയും പ്രതിനിധീകരിക്കുന്ന ക്യാപ്ടന്‍റെ രീതിയെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.