Tag: ISL

ഐഎസ്എല്‍ ഫൈനല്‍ ബംഗളൂരുവില്‍: വിനീത് മഞ്ഞപ്പട വിടുമെന്ന് അഭ്യൂഹം.ഹക്കു ബ്ലാസ്റ്റേഴ്സിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സര വേദി ബംഗളൂരുവിലേക്ക് മാറ്റി. നേരത്തെ കൊല്‍ക്കത്തയാണ് ഫൈനല്‍ വേദിയായി തീരുമാനിച്ചിരുന്നത്. ഈ മാസം 17 ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത എടികെ ഇത്തവണ സെമി കാണാതെ പുറത്തായിരുന്നു. ബംഗലൂരുവിനാകട്ടെ നല്ല ആരാധക പിന്തുണയും സീസണില്‍ മികച്ച പ്രകടനം നടത്ത്തിയവരുമാണ്. പക്ഷെ സെമിയുടെ ആദ്യ പാദത്തില്‍ പുണെയോട് ബംഗളൂരു സമനില വഴങ്ങി. വിനീത് മാറുമോ? നവീനും ഹക്കുവും വരുന്നു ബ്ലാസ്റ്റെഴ്സിന്‍റെ കുന്തമുനയായ സികെ വിനീത് മറ്റൊരു ടീമില്‍ ചേര്‍ന്നെക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എഫ് സി ഗോവ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ ബ്ലാസ്റ്റെഴ്സില്‍ ചേരും എന്ന് ഉറപ്പായി. ഈ സീസണില്‍ നവീന്‍ കുമാര്‍ അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.ജാംഷദ്പൂരിനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടു നവീന്‍ കുമാറിന് പുറത്തു പോകേണ്ടി വന്നിരുന്നു. നോര്‍ത്ത് ഈസ്റ്റിന് കളിച്ച മലപ്പുറം സ്വദേശി അബ്ദുല്‍ ഹക്കു അടുത്ത സീസണില്‍ ബ്ലാസ്റ്റെഴ്ഗ്സ് ... Read more

ഹ്യൂമേട്ടന്‍ വന്നു..കണ്ടു..കീഴടങ്ങി.. ഇനി വരും ടീം ഒന്നടങ്കം

ഇയാന്‍ ഹ്യൂമുമായി ടൂറിസം ന്യൂസ് ലൈവ് നടത്തിയ  അഭിമുഖം ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ട്. തയ്യാറാക്കിയത്: ആര്യാ അരവിന്ദ്    കൊച്ചി: ഐഎസ്എല്‍ മത്സരപിരിമുറുക്കത്തിനിടെ ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ ഹ്യൂമേട്ടന്‍ ആലപ്പുഴയില്‍ കായല്‍ സവാരി നടത്തി. ഈ മാസം 27ന്  കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ  നേരിടുന്നതിനു മുന്‍പ് മാനസിക ഉണര്‍വ് കൂടിയായി ഹ്യൂമിന് കായല്‍ യാത്ര. കളത്തില്‍ ഗോള്‍ദാഹിയാണ് ഹ്യൂമെങ്കില്‍ കാഴ്ചകള്‍ കാണാനും അതേ ജാഗ്രത തന്നെ. കേരളത്തിന്‍റെ സൗന്ദര്യം ഒരു പെനാല്‍റ്റി കിക്ക് ഗോള്‍ വല തുളച്ചു കയറുംപോലെ ഹ്യൂമിന്‍റെ മനസ്‌ കീഴടക്കിയിരിക്കുന്നു. അടുത്തിടെ നീരണിയിച്ച ആഡംബര വഞ്ചിവീടായ സ്പൈസ് റൂട്ടിലായിരുന്നു ഹ്യൂമിന്‍റെ യാത്ര. കൂട്ടിന് ഭാര്യ ക്രിസ്റ്റിനും മക്കളായ അലിസാ ഫേയും കെയ്റയും. അവര്‍ണനീയ അനുഭവം, ഇനിയും വരും – യാത്രയെക്കുറിച്ച് ഇയാന്‍ ഹ്യൂം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. കേരളത്തിന്‍റെ ആതിഥ്യമര്യാദയെക്കുറിച്ച് ഹ്യൂമിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. കുടുംബത്തോടൊപ്പം അവധി ചെലവിടാന്‍ സുരക്ഷിത ഇടമാണ് ഇവിടം. ഐഎസ്എല്‍ ... Read more

ജിങ്കാനെതിരെ പൊട്ടിത്തെറിച്ച് മുന്‍ കോച്ച്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്ടന്‍ സന്ദേശ് ജിങ്കാനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. കളത്തിലും പുറത്തുമുള്ള ജിങ്കാന്‍റെ പിഴവുകളാണ് ടീമിനെ തുടരെ തോല്‍വികളിലേക്ക് നയിച്ചതെന്ന് മ്യൂലന്‍സ്റ്റീന്‍ ആരോപിച്ചു. ഫുട്ബോള്‍ താരമെന്ന നിലയില്‍ പ്രൊഫഷണലിസം തീരെ ഇല്ലാത്തയാളാണ് ജിങ്കാനെന്നും മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തി. തന്നെ ഒഴിവാക്കുന്നതിന് കാരണം എഫ് സി ഗോവക്കെതിരായ തോല്‍വിയായിരുന്നു. 5-2 ന് ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലര്‍ച്ചെ നാല് മണിവരെ ജിങ്കാന്‍ മദ്യപിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാനാവുമോ? ബംഗലൂരുവിനെതിരായ മത്സരം ജയിക്കാന്‍ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കലും അംഗീകരിക്കാനാവില്ല ജിങ്കാന്‍ വഴങ്ങിയ പെനാല്‍റ്റികള്‍ . മൂന്നാം ഗോളിനായി മുന്നേറിയ മിക്കുവിനെ ജിങ്കാന്‍ തടഞ്ഞതുമില്ല. ഇക്കാര്യങ്ങള്‍ ജിങ്കാനോട് സംസാരിച്ചപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇതാണ് ആരാധകരെയും ക്ലബ്ബിനെയും പ്രതിനിധീകരിക്കുന്ന ക്യാപ്ടന്‍റെ രീതിയെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.