Category: Middle East

ദുബൈ മെട്രോയ്ക്ക് പുതിയ സൗകര്യങ്ങള്‍

ദുബൈ മെട്രോക്ക് പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുങ്ങി. ഇതിന്‍റെ ഭാഗമായി സ്മാർട്ട്കാർഡുകൾ വഴി പണം നൽകാവുന്ന സംവിധാനവും നടപ്പാക്കി. ഇതുപ്രകാരം സാംസങ് പേ, ആപ്പിൾ പേ തുടങ്ങിയ മാർഗങ്ങളിലൂടെയും ഇനി പണമടയ്ക്കാം. ഇതിനായി മൊബൈൽഫോൺ ടിക്കറ്റിങ് മെഷിനിൽ കാണിച്ചാൽ മതിയാകും. ഇതിനു പുറമെ റെഡ് ലൈനിലേയും ഗ്രീൻ ലൈനിലേയും സ്റ്റേഷനുകളിൽ സ്മാർട്ട് പേയ്‌മെന്‍റ്  സംവിധാനം നിലവിൽ വന്നു. വേൾഡ് ട്രേഡ് സെന്‍റര്‍, ഇബ്ൻ ബത്തൂത്ത, ഊദ് മേത്ത, ദുബൈ മാൾ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ പത്ത് ടിക്കറ്റ് വെൻഡിങ് മെഷിനുകൾ കൂടി സ്ഥാപിച്ചു. നൂർ ഇസ്ലാമിക്ക്, സ്റ്റേഡിയം, ദേര സിറ്റി സെന്‍റര്‍ സ്റ്റേഷനുകളിൽ 13 ഗേറ്റുകളും പുതുതായി സജ്ജമാക്കി. എക്‌സ്‌പോ 2020ന്‍റെ ഭാഗമായി മെട്രോയുടെ സംവിധാനങ്ങളും സൗകര്യങ്ങളും കൂടുതൽ നവീകരിക്കുമെന്ന് ആർടിഎ റെയിൽ ഏജൻസിയുടെ റെയിൽ ഓപ്പറേഷൻസ് മേധാവി മുഹമ്മദ് അൽ മുദാറബ് പറഞ്ഞു.

വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ഒരുങ്ങി ബഹ്‌റൈന്‍

വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുക എന്നാണ് വിവരം. കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്‌റൈന്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ദുബൈയില്‍ സൗജന്യ പാർക്കിങ്

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് അനുവദിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലെ 40 പെയ്ഡ് പാർക്കിങ് പ്രദേശങ്ങളിൽ 70 സൗജന്യ പാർക്കിങ്ങ് സ്ഥലങ്ങളാണ് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. ബുർജ് ഖലീഫ, ദുബൈ മറീന, ശൈഖ് സായിദ് റോഡ് തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം സൗജന്യ പാർക്കിങ്ങ് ലഭ്യമാകുമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇ മൈത ബിൻ അതായി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കായുള്ള സൗജന്യ പാർക്കിങ്ങ് സ്ഥലങ്ങൾ പച്ച വരകളിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്‌ തുടർച്ചയായി നാലു മണിക്കൂർ ഇവിടെ സൗജന്യമായി പാർക്ക് ചെയ്യാം. കാർബൺ ബഹിർഗമനം കുറക്കാനും ഹരിത പദ്ധതികൾക്ക് പിന്തുണയേകാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും മൈത ബിൻ അതായി പറഞ്ഞു.

പുത്തന്‍ സംവിധാനങ്ങളോടെ ദുബൈ മെട്രോ

ഏറ്റവും സുരക്ഷിതവും സുഗമവുമായ ഗതാഗതം നടക്കുന്ന ദുബൈ പുതിയ ലക്ഷ്യവുമായി കുതിപ്പ് തുടരുന്നു. പുതിയ സൗകര്യങ്ങളോടെ ദുബൈ മെട്രോ സ്മാര്‍ട്ട് കാര്‍ഡ് വഴി പണം നല്‍കാവുന്ന സംവിധാനം നടപ്പിലാക്കി. പുതിയ സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ സാസംസങ്, ആപ്പിള്‍ പേ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇനി പണമടയ്ക്കാം. ഫോണ്‍ ടിക്കറ്റ് മെഷിനില്‍ മൊബൈല്‍ കാണിച്ചാല്‍ പണം സ്വീകരിക്കും. റെഡ് ലൈനിലും ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകളിലും സ്മാര്‍ട്ട് പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍, ഇബ്ന്‍ ബത്തൂത്ത, ഊദ് മേത്ത, ദുബൈ മാള്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ പത്ത് ടിക്കറ്റ് വെന്‍ഡിങ് മെഷിനുകള്‍ കൂടി സ്ഥാപിച്ചു. നൂര്‍ ഇസ്ലാമിക്ക്, സ്റ്റേഡിയം, ദേര സിറ്റി സെന്റര്‍ സ്റ്റേഷനുകള്‍ തുടങ്ങിയ 13 ഗേറ്റുകളും പുതുതായി സജ്ജമാക്കി. എക്‌സ്‌പോ 2020ന്റെ ഭാഗമായി മെട്രോയുടെ സംവിധാനങ്ങള്‍ കൂടുതല്‍ നവീകരിക്കുമെന്ന് മുഹമ്മദ് അല്‍ മുദാറാബ് പറഞ്ഞു.

വിനോദ കാഴ്ച്ചകള്‍ നിറഞ്ഞ ഹുദൈറിയത്ത് ദ്വീപ്

ലോക വിനോദ സഞ്ചാരികള്‍ക്കായി ഹുദൈറിയത്ത് ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. ജലകായിക മേളകള്‍ക്ക് അനുയോജ്യമായ തരത്തില്‍ രൂപകല്‍പന ചെയ്ത ബീച്ചിനോട് ചേര്‍ന്ന് മനോഹരമായ നടപാതകളും സൈക്കിള്‍ ട്രാക്കും കുട്ടികള്‍ക്കായുള്ള കളിസ്ഥലവുമെല്ലാം ഉള്‍ക്കൊള്ളുന്ന നിര്‍മ്മിതിയുടെ ഉദ്ഘാടനം ശൈഖ് നഹ്യാന്‍ ബിന്‍ മുബറാക്ക് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള വ്യവസായ ചത്വരങ്ങളും സ്വദേശികള്‍ക്കായുള്ള വീടുകളും ഉള്‍പ്പെടുന്ന പ്രദേശം അബുദാബിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായ കാഴ്ചകള്‍ സമ്മാനിക്കുന്നതാണ്. ഇക്കോ ടൂറിസം കൂടുതല്‍ കരുത്തുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ചില പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സസ്യജന്തു ജാലങ്ങള്‍ക്കുള്ള പൂര്‍ണ സംരംക്ഷണം നല്‍കുന്ന വിധത്തിലാണ് ബീച്ച് നിര്‍മ്മാണം നടന്നത്. അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് ട്രാക്കും ഓടാനുള്ള ട്രാക്കും കായികമേളകള്‍ക്കുള്ള ബീച്ച് പറ്റിയ ഇടമാക്കി മാറ്റും. ഒളിമ്പിക്‌സ് നിലവാരത്തിലുള്ള ഈ ട്രാക്കുകളില്‍ വരും നാളുകളില്‍ ട്രായ്ത്‌ലണ്‍ മത്സരങ്ങളും സംഘടിപ്പിക്കും. അഞ്ച് ഫുട്‌ബോള്‍ മൈതാനം, നാല് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, നാല് വോളിബോള്‍ കോര്‍ട്ട്, നാല് ബീച്ച് ഫുട്‌ബോള്‍ കോര്‍ട്ട് ... Read more

ഹൈടെക് ടാക്സി സര്‍വീസുമായി ദുബൈ

ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്‌പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ ടാക്‌സികളിലുള്ളത്. വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലങ്ങളിൽ എത്തിക്കാനും സർവീസ് നടത്തുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങൾ ഇറക്കിയതായും യൂസഫ് അൽ അലി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ, വിനോദ യാത്രയ്ക്കായി തുറന്ന വാഹനങ്ങൾ തുടങ്ങിയവയും ടാക്സികളായുണ്ട്. ടാക്സി വാഹനങ്ങളുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 97 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. വാഹനങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു. ഇന്ധനവില കൂട്ടിയിട്ടും നിരക്കു വർധിപ്പിക്കാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണു ... Read more

സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്ന വനിതകള്‍ക്കും വാഹനം ഓടിക്കാം

സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഒരുവര്‍ഷം വരെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നല്‍കും. സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിക്കുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്കാണ് വാഹനം ഓടിക്കാന്‍ അനുമതി. അടുത്തമാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ജി സി സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്. ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്നുതന്നെ ലൈസന്‍സ് വിതരണം ചെയ്യും. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അബുദാബി വിമാനത്താവളത്തില്‍ ഓൺ അറൈവൽ വിസ സംവിധാനം തുടങ്ങി

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് 30 മിനിറ്റിനുള്ളിൽ ഓൺ അറൈവൽ വിസ അനുവദിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ട്രാൻസിറ്റ് ഏരിയയിലാണ് വിസ കൗണ്ടർ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യക്കാർക്കും നാലു ദിവസത്തെ ട്രാൻസിറ്റ് വിസയാണ് അനുവദിക്കുക. അബുദാബി ടൂറിസം വകുപ്പ്, അബുദാബി വിമാനത്താവളം, ഇത്തിഹാദ് എയർവേയ്സ്, അബുദാബി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് വിസയില്ലാതെ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വിവിധ മിഷൻ വിസകളും സന്ദർശന വിസകളും ടെർമിനൽ മൂന്നിലെ വിസ കൗണ്ടർ വഴി അപേക്ഷിക്കാം. പരമാവധി 30 മിനിറ്റിനുള്ളിൽ വിസ ലഭ്യമാകും. ഇത് കൂടാതെയാണ് വിസാകൗണ്ടറിൽ നാലു ദിവസത്തെ ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്. 300 ദിർഹമാണ് ട്രാൻസിറ്റ് വിസയ്ക്ക് ചെലവ്. അബുദാബി വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. യുഎഇ ... Read more

കത്താറയില്‍ ഡ്രൈവ് ത്രൂ രുചിഭേദം

റമദാന്‍ മാസത്തോടനുബന്ധിച്ച് കത്താറ ബീച്ച് ക്ലബ്ബിലെ പാര്‍ക്കിങ് സ്ഥലത്ത് ഡ്രൈവ് ത്രു ഫെസ്റ്റിവല്‍ തുടങ്ങി. കത്താറയിലെ രുചിയാസ്വദിക്കാന്‍ രാത്രികളിലെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്. നാല്‍പ്പതിലേറെ ഭക്ഷണ സ്റ്റാളുകളിലാണ് കത്താറയില്‍ രുചി വിഭവങ്ങള്‍ നിരന്നിരിക്കുന്നത്. വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ സാധനങ്ങള്‍ വാങ്ങാവുന്ന രീതിക്കാണ് ഡ്രൈവ് ത്രു എന്ന് വിളിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി വരെയാണ് വ്യത്യസ്തയിനം ഭക്ഷണ പാനീയ വിഭവങ്ങള്‍ കത്താറയിലെ ഡ്രൈവ് ത്രൂ ഫെസ്റ്റിവലില്‍ ലഭിക്കുക. കാപ്പിയുടെ രുചി ഭേദങ്ങള്‍, ബര്‍ഗറുകള്‍, പിസ, സാന്‍വിച്ച്, ഷവര്‍മ, കേക്ക്, നൂഡില്‍സ്, പാസ്ട്രി, ഫ്രഷ് ജ്യൂസ് തുടങ്ങി വിവിധ ഇനങ്ങള്‍ ഇവിടെ ലഭ്യമാണ്. വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന വിധത്തില്‍ വൃത്താകൃതിയിലാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വാഹനത്തിലിരുന്ന് ഇഷ്ടമുള്ള ഇനങ്ങള്‍ ഓര്‍ഡര്‍ നല്കി വാങ്ങുന്നതിനോടൊപ്പം കൂടുതല്‍ സമയം കത്താറയില്‍ തന്നെ ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ബീച്ചില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവ് ത്രൂ സ്റ്റാളുകള്‍ക്കൊടുവില്‍ ഏറ്റവും അറ്റത്തായി സിനിമയും ഫുട്ബാള്‍ മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കാനായി ഈ ഭാഗത്ത് വാഹനം ... Read more

നോമ്പുതുറക്കാന്‍ കടല്‍കടന്ന് ഈന്തപ്പഴം

റംസാന്‍ മധുരമായി യുഎഇ പതിവുപോലെ വിവിധ രാജ്യങ്ങളിലേക്ക് ഈന്തപ്പഴം കയറ്റിഅയച്ചു. 26 രാജ്യങ്ങളിലേക്കായി യുഎഇ നല്‍കിയത് 395 ടണ്‍ ഈന്തപ്പഴമാണ്. റംസാനിലെ ദാനധര്‍മങ്ങളുടെ ഭാഗമായി യുഎഇ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് ഈന്തപ്പഴം കയറ്റിയയച്ചത്. ഓരോ രാജ്യത്തും യുഎഇ എംബസിയുടെ സഹകരണത്തിലാണ് ഇവ വിതരണം ചെയ്തത്. നോമ്പുതുറയുടെ പ്രധാന വിഭവമായ ഈന്തപ്പഴം പ്രാദേശിക സന്നദ്ധസംഘടനകള്‍, ആശുപത്രികള്‍, പള്ളികള്‍, സ്‌കൂളുകള്‍, ഇസ്ലാമിക് സെന്‍ററുകള്‍ എന്നിവ വഴിയാണ് വിതരണം. ബഹ്‌റൈന്‍ (20 ടണ്‍), ഈജിപ്ത് (15), മൊറോക്കോ (15), ലെബനന്‍ (30), യെമെന്‍ (30), സൊമാലിയ (24), അയര്‍ലന്‍ഡ് (6), പോര്‍ച്ചുഗല്‍ (2), സ്‌പെയിന്‍ (9), ജര്‍മനി (15), ജപ്പാന്‍ (15), ബംഗ്ലാദേശ് (15), കസാഖ്‌സ്താന്‍ (40), പാകിസ്താന്‍ (20), മലേഷ്യ (15) എന്നീ രാജ്യങ്ങളിലേക്കാണ് ഈന്തപ്പഴം കയറ്റിയയച്ചത്.

ദുബൈ വിമാനത്താവളത്തില്‍ ക്ലൗഡ് ബേസ്ഡ് വിമാന വിവര ബോര്‍ഡ്

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും ക്ലൗഡ് ബേസ്ഡ് വിമാന വിവര ബോര്‍ഡ് സ്ഥാപിച്ചു. മിഡിലീസ്റ്റ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. സാംസങ് ഇലക്ടോണിക്‌സ്, എയര്‍പോര്‍ട്ട് ലാബ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ അത്യാധുനിക സംവിധാനം ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി 2700 പ്രദര്‍ശന ബോര്‍ഡുകളാണ് മാറ്റി സ്ഥാപിച്ചത്. വിമാനത്താവളങ്ങളുടെ വികസനത്തിന് സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ ഉപയോഗം മികച്ച മാര്‍ഗമാണെന്ന്് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

30 തികയാത്ത ബിരുദധാരികള്‍ക്ക് കുവൈത്തില്‍ വിസ അനുവദിക്കില്ല

ജൂലായ് ഒന്നുമുതല്‍ കുവൈത്തില്‍ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ല. യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് തീരുമാനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്‍പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. രാജ്യത്തിനുവേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി. രാജ്യത്തെ തൊഴില്‍ശക്തിയില്‍ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയത്.

യാത്രക്കാരുടെ സുരക്ഷ: ദുബൈ ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍

ദുബൈയിലെ ടാക്‌സികളിലെല്ലാം ഈവര്‍ഷം അവസാനത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ടാക്‌സി ഡ്രൈവര്‍മാരുടെ ഡ്രൈവിങ് രീതികള്‍ നിരീക്ഷിക്കുകയാണ് സംരംഭത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുവാഹനങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗംകൂടിയാണിത്. നിലവില്‍ 6500 ടാക്‌സികളില്‍ ക്യാമറകള്‍ ഘടിപ്പിച്ചു. ബാക്കിയുള്ള ടാക്‌സികളില്‍ ഈ വര്‍ഷംതന്നെ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ അദേല്‍ ശക്രി പറഞ്ഞു. തൊഴില്‍പരമായും വ്യക്തിപരമായും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണ ക്യാമറകള്‍ സഹായമാകും. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികതവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

യുഎഇയില്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കും കോര്‍പറേറ്റ് നിക്ഷേപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും 10 വര്‍ഷത്തെ വിസ

സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കോര്‍പറേറ്റ് നിക്ഷേപകര്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍ യുഎഇ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇവരോടൊപ്പം ഇവരുടെ കുടുംബത്തിനും പത്തു വര്‍ഷത്തേക്ക് വിസ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് റസിഡന്‍സി സംവിധാനത്തില്‍ ഭേദഗതി വരുത്താനും മന്തിസഭായോഗത്തില്‍ തീരുമാനമായി. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ നില്‍ക്കുന്നവര്‍ക്ക് താമസ വിസ നല്‍കുന്നത് സംബന്ധിച്ച് അവലോകനം നടത്താനും മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ബിസിനസ്സില്‍ 100 ശതമാനം ഉടമാവസ്ഥവകാശം നല്‍കാനും തീരുമാനമായിട്ടുണ്ട്. യുഎഇയുടെ തുറന്ന അന്തരീക്ഷം, സഹിഷ്ണുത, നിയമനിര്‍മാണം തുടങ്ങി നിരവധി ഘടകങ്ങളാണ് ആഗോളതലത്തില്‍ നിക്ഷേപമാകര്‍ഷിക്കാന്‍ സഹായമാകുന്നത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരങ്ങളുടെ നാടായി യുഎഇ തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യുഎഇയെ നിക്ഷേപകരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കുകയും പ്രതിഭകളുടെ ക്രിയാത്മകമായ കഴിവുകള്‍ക്ക് വേദിയൊരുക്കുകയുമായാണ് ... Read more

ജിദ്ദ വിമാനത്താവളത്തില്‍ ഇഫ്​താർ പദ്ധതി തുടങ്ങി

ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഇഫ്​താർ പദ്ധതി തുടങ്ങി. ഇഫ്​താർ സമയത്ത്​ ആഭ്യന്തര, വിദേശ ടെർമിനലുകളിലെത്തുന്ന യാത്രക്കാർക്കാണ്​ വിമാനത്താവള ഒാഫീസ്​ ചാരിറ്റബിൾ സൊസൈറ്റികളുമായി സഹകരിച്ച്​ ഇഫ്​താർ പദ്ധതി ഒരുക്കിയിരിക്കുന്നത്​. പദ്ധതിയിലൂടെ മൂന്ന് ലക്ഷം യാത്രക്കാർക്ക്​ ഇഫ്​താർ വിഭവങ്ങൾ നൽകാനാണ്​ പരിപാടി. ഇതിനായി നിരവധി ജോലിക്കാരെയും സന്നദ്ധ സേവകരായി 70 പേരെയും ഒരുക്കിയിട്ടുണ്ട്​. വിവിധ ഭക്ഷ്യവസ്​തുക്കളടങ്ങിയ പതിനായിത്തിലധികം പാക്കറ്റുകളാണ്​ വിമാനത്താവളത്തിൽ ദിവസവും വിതരണം ചെയ്​തുവരുന്നത്​. നോർത്ത്​, സൗത്ത്​, ഹജ്ജ്​ ഉംറ ടെർമിനലുകളിലായി ഇഫ്​താർ വിഭവങ്ങളുടെ വിതരണത്തിനായി മൂന്ന്​ തമ്പുകളും ഒരുക്കിയിട്ടുണ്ട്​. തറാവീഹ്​ നമസ്​കാരത്തിനു ശേഷം സുബ്​ഹി വരെ സമയങ്ങളിൽ യാത്രക്കാർക്ക്​ ഇൗത്തപഴവും കഹ്​വയും സംസമും നൽകുന്ന രീതിയിലാണ്​ വിമാനത്താവളത്തിലെ ഇഫ്​ത്താർ പദ്ധതി.