Tag: On arrival visa

അബുദാബി വിമാനത്താവളത്തില്‍ ഓൺ അറൈവൽ വിസ സംവിധാനം തുടങ്ങി

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് 30 മിനിറ്റിനുള്ളിൽ ഓൺ അറൈവൽ വിസ അനുവദിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ട്രാൻസിറ്റ് ഏരിയയിലാണ് വിസ കൗണ്ടർ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യക്കാർക്കും നാലു ദിവസത്തെ ട്രാൻസിറ്റ് വിസയാണ് അനുവദിക്കുക. അബുദാബി ടൂറിസം വകുപ്പ്, അബുദാബി വിമാനത്താവളം, ഇത്തിഹാദ് എയർവേയ്സ്, അബുദാബി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് വിസയില്ലാതെ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വിവിധ മിഷൻ വിസകളും സന്ദർശന വിസകളും ടെർമിനൽ മൂന്നിലെ വിസ കൗണ്ടർ വഴി അപേക്ഷിക്കാം. പരമാവധി 30 മിനിറ്റിനുള്ളിൽ വിസ ലഭ്യമാകും. ഇത് കൂടാതെയാണ് വിസാകൗണ്ടറിൽ നാലു ദിവസത്തെ ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്. 300 ദിർഹമാണ് ട്രാൻസിറ്റ് വിസയ്ക്ക് ചെലവ്. അബുദാബി വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. യുഎഇ ... Read more

വിസാ രഹിത സന്ദര്‍ശനം; ദോഹയിലേക്ക് സന്ദര്‍ശന പ്രവാഹം

നാട്ടില്‍ വേനലവധി തുടങ്ങിയതോടെ ഖത്തറിലേക്ക് ഒട്ടേറെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദോഹയിലേക്കു സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ സന്ദര്‍ശക പ്രവാഹത്തിനു കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ഖത്തര്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലേക്കു കൂടുതല്‍ വിദേശസന്ദര്‍ശകരെ എത്തിക്കാന്‍ വീസ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണു വീസാരഹിത സന്ദര്‍ശനാനുമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഖത്തറില്‍ തനിച്ചു കഴിഞ്ഞിരുന്നവരുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ നിന്നെത്തുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ രണ്ടുമാസം ഖത്തറില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആദ്യം ഒരുമാസത്തേക്കു ലഭിക്കുന്ന ഓണ്‍ അറൈവല്‍ വീസ പിന്നീട് ഒരു മാസത്തേക്കുകൂടി നീട്ടാം. ദോഹയില്‍ ബന്ധുക്കളുള്ള ആര്‍ക്കും ദോഹയിലേക്കും തിരിച്ചുമുള്ള കണ്‍ഫേംഡ് വിമാന ടിക്കറ്റുണ്ടെങ്കില്‍ ഖത്തറില്‍ വീസയില്ലാതെ ഒരുമാസം തങ്ങാന്‍ അനുമതി ലഭിക്കും. ഇവിടേക്കെത്തുന്നവരുടെ പാസ്പോര്‍ട്ടിന് ... Read more