Category: Middle East

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ മുതല്‍

മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 അവസാനം സര്‍വീസ് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി സര്‍വീസ് നീട്ടി വെക്കുകയായിരുന്നു. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്രക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണ് ഹറമൈന്‍ റെയില്‍വെ. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നാലു മണിക്കൂര്‍ റോഡ് മാര്‍ഗമുളള യാത്ര രണ്ടു മണിക്കൂറായി ചുരുങ്ങും. ആഴ്ചയില്‍ നാലു സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുകയെന്ന് പദ്ധതി നടപ്പിലാക്കുന്ന അല്‍ ശുഅ്ല കണ്‍സോര്‍ഷ്യം അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ട്രെയിനുകള്‍, പാളങ്ങള്‍, ഇതര സൗകര്യങ്ങള്‍, സിഗ്നല്‍ സംവിധാനം, റെയില്‍വെ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുളളത്. ഇതിന് പുറമെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്നും ഹറമൈന്‍ റെയില്‍വേ ... Read more

വിദേശ ഡ്രൈവിങ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് ലഭിക്കും

വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ വനിതകള്‍ക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലൈസന്‍സ് അനുവദിക്കും. സ്വദേശികളും വിദേശികളുമായ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുളള വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ sdtp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പൊയിന്‍റ് മെന്‍റ്  നേടണം. ഈ മാസം 21 മുതല്‍ രജിസ്‌ട്രേഷനും അപ്പൊയിന്‍റ് മെന്റും ആരംഭിക്കും. വിദേശ രാഷ്ട്രങ്ങളിലെ ലൈസന്‍സ് മാറ്റി സൗദി ലൈസന്‍സ് നേടുന്നതിന് രാജ്യത്തെ 13 പ്രവിശ്യകളിലായി 21 കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹാജരാക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ആധികാരികമാണെന്ന് ഉറപ്പു വരുത്തും. ഇതിന് പുറമെ വാഹനം ഓടിച്ച് പരിചയമുണ്ടെന്ന് പ്രായോഗിക പരിശോധനയും നടത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വനിതാ ഡ്രൈവിങ് പ്രാബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ... Read more

800 കോടി രൂപ മുടക്കി ദുബൈയില്‍ പാലം വരുന്നു

800 കോടി രൂപ മുടക്കി ദുബൈയില്‍ ക്രീക്കിനു മുകളിലൂടെ ഷിന്ദഗ പാലം പണിയുന്നു. 10,000 കോടി രൂപയുടെ ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ ഭാഗമായാണ് പാലം പണിയുന്നത്. ഷെയ്ഖ് റാഷിദ്, അൽ മിന, അൽ ഖലീജ്, കെയ്റോ സ്ട്രീറ്റുകൾ എന്നിവിടങ്ങളിലേയ്ക്ക് 13 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഷിൻഡാഗ പാലം പണിയുന്നത്. ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ മൂന്നാം ഘട്ടത്തിലാണ് പുതിയ പാലം നിര്‍മാണം നടത്തുക. ഇരു വശങ്ങളിലും ആറ് വരി പാതയാണ് പാലത്തിനുള്ളത്. ജലപ്പരപ്പില്‍ നിന്നും 15.5 മീറ്റര്‍ ഉയരം ഉണ്ടാകും പാലത്തിന്. പാലത്തിന്‍റെ നിര്‍മാണത്തിന് ഏകദേശം 2,400 ടൺ സ്റ്റീല്‍ ഉപയോഗിക്കും. ഗണിത ശാസ്ത്രത്തിലെ അനന്തത സൂചിപ്പിക്കുന്ന ചിഹ്നം പോലെയാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. 2016 ലും 2017 ലും ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. മൂന്നാം ഘട്ടത്തില്‍ ഷിന്ദഗ പാലം നിർമ്മാണം, അൽ ഖലീജ് സ്ട്രീറ്റ് വികസിപ്പിക്കല്‍, ഫാൽകോൺ ജംഗ്ഷന്‍ മെച്ചപ്പെടുത്തൽ, റഷീദ് തുറമുഖത്തിനായുള്ള എൻട്രി-എക്സിറ്റ് പോയന്‍റ്കൾ  മെച്ചപ്പെടുത്തല്‍ ... Read more

വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ഒമാനില്‍ വി​സ​യി​ല്ല

ചെ​ല​വു​ ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​വ​ന്ന ഫാ​മി​ലി സ്​​റ്റാ​റ്റ​സി​ൽ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി. ഇ​ത​നു​സ​രി​ച്ച്​ വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ വി​സ ല​ഭി​ക്കി​ല്ല. നി​ല​വി​ൽ കു​ട്ടി​ക​ളു​ടെ വി​സ​യു​ള്ള​വ​ർ അ​ത്​ ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഓഫ് അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ​റ​യു​ന്നു. സ​ർ​ക്കു​ല​ർ ല​ഭി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ളു​ടെ വി​സ സ​ർ​ക്കാ​ർ-സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള​ള ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​നി​മു​ത​ൽ മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ വി​സ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ടി​ക്ക​റ്റു​ക​ൾ, ടി​ക്ക​റ്റി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം, സൗ​ജ​ന്യ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പു​തി​യ തീ​രു​മാ​നം മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ബാ​ധി​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ഫാ​മി​ലി സ്​​റ്റാ​റ്റ​സി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന ദ​മ്പ​തി​മാ​രി​ൽ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക്​ അ​ടു​ത്തി​ടെ ന​ട​ന്ന ടെ​ർ​മി​നേ​ഷ​നു​ക​ളി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ തി​രി​ച്ചെ​ത്തി സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഫ്രീ ​വി​സ​യി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം കു​ട്ടി​ക​ൾ നി​ല​വി​ൽ സ്​​ത്രീ​ക​ളു​ടെ ... Read more

മ്യൂസിയം ദിനത്തിൽ ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം

അന്താരാഷ്​ട്ര മ്യൂസിയം ദിനം പ്രമാണിച്ച്​ ദുബൈയിലെ ​ചരിത്ര പ്രധാന്യമേറിയ ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിലേക്ക്​ സൗജന്യ പ്രവേശനം ഒരുക്കുന്നു.​ നാളെയാണ്​ ഇത്തിഹാദ്​ മ്യൂസിയത്തിലേയ്ക്ക് സൗജന്യ പ്രവേശനം. 19നാണ്​ ദുബൈ മ്യൂസിയത്തിലേയ്ക്ക്​ സൗജന്യ പ്രവേശനം. അന്താരാഷ്​ട്ര മ്യൂസിയം കൗൺസിലുമായി സഹകരിച്ച്​ വിവിധ സാംസ്​കാരിക പരിപാടികളും ദുബൈ കൾച്ചർ സംഘടിപ്പിക്കുന്നുണ്ട്​. ദുബൈയുടെ സംസ്​കാരത്തി​ന്‍റെയും പൈതൃകത്തിന്‍റെയും അടയാള ചിഹ്​നങ്ങളാണ്​ ദുബൈ മ്യൂസിയത്തിൽ കാഴ്ചയൊരുക്കുന്നത്​. യുഎഇയുടെ രൂപീകരണത്തി​ന്‍റെ മഹാചരിത്രം വിളിച്ചോതുന്നതാണ് ഇത്തിഹാദ്​ മ്യൂസിയം. റമദാൻ മാസത്തിൽ ഇത്തിഹാദ്​ മ്യൂസിയം രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തിക്കുക. ദുബൈ മ്യൂസിയത്തിന്​ വെള്ളിയാഴ്​ച അവധിയാണ്​. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തനം. കോയിൻ മ്യൂസിയം, മ്യൂസിയം ഒഫ്​ ദി പോയറ്റ്​ അൽ ഒഖൈലി, നാഇഫ്​ മ്യൂസിയം എന്നിവ ഞായർ മുതൽ വ്യാഴം വരെ ഒമ്പതിനും ഉച്ചക്ക്​ രണ്ടിനും ഇടയിലാണ്​ പ്രവർത്തനം.

ചരിത്രത്തിലേക്ക് സൗദി: നാടകവും കലാപരിപാടികളുമായി എസ്. ബി. സി ചാനല്‍ ഉടന്‍

നാടകവും, മറ്റു കലാപരിപാടികളുമായി സൗദി ബ്രോഡ്കാസ്റ്റിങ് കേര്‍പറേഷന്‍ പുതിയ ചാനല്‍ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും, സംവിധായകരും ഒന്നിക്കുന്ന വ്യത്യസ്ത പരിപാടികള്‍ക്കൊപ്പം കായിക പരിപാടികളും ചാനലില്‍ സംപ്രേഷണം ചെയ്യും. പുതിയ ചാനലിന്റെ വരവ് സൗദി ചലച്ചിത്ര മാധ്യമ മേഖലയ്ക്ക് കരുത്താവുമെന്ന് എസ്. ബി. സി പ്രസിഡന്റ് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ആറു മാസം കൊണ്ടാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്. റമദാനില്‍ സംപ്രേഷണം തുടങ്ങുന്ന ചാനലില്‍ സൗദിയിലെ കഴിവ് തെളിയിച്ച നിരവധി കലാകാരന്‍മാര്‍ ഉണ്ട്. സിന്മ നിര്‍മാണ മേഖലയില്‍ സൗദി നിക്ഷേപകര്‍ പുറത്ത് പേകേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. അതെല്ലാം മാറി സൗദിയുടെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് എസ്. ബി. സിയും മാറുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. അറബ് ലോകത്ത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കഴിവുറ്റ യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. സിനിമയുടെ തിരിച്ച് വരവ് ഇതിന് വഴിയൊരുക്കുമെന്ന് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ലോകോത്തര നിലവാരം ... Read more

അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു

ശുചീകരിച്ച അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി തയ്യാറായി. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വിഭാഗമാണ് അല്‍ ദഖീറ ബീച്ച് ശുചീകരണ പ്രക്രിയ നടത്തിയത്. ബീച്ച് ശുചീകരണത്തോടൊപ്പം മണല്‍ പുഷ്ടിപ്പെടുത്തുന്ന പ്രവര്‍ത്തനവും നടത്തി. ഏകദേശം ഒരുകിലോമീറ്റര്‍ ദൂരത്തില്‍നിന്ന് 18 ടണ്‍ കല്ലുകള്‍ നീക്കുകയും അവിടെ മണല്‍ നിറയ്യക്കുകയും ചെയ്തു. മണല്‍ നിറയ്ക്കലിന്റെ ആദ്യഘട്ടം ഏപ്രിലിലാണ് നടത്തിയത്. കല്ലുകള്‍ നീക്കംചെയ്തശേഷം മണല്‍ നിറയ്ക്കുകയായിരുന്നു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് ശുചിത്വവിഭാഗം ഡയറക്ടര്‍ സഫര്‍ അല്‍ ഷാഫി പറഞ്ഞു. അല്‍ ദഖീറ പ്രദേശത്തെ ആളുകളുമായി സഹകരിച്ചാണ് മണല്‍ നിറയ്ക്കല്‍ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. മണല്‍ കൊണ്ടിട്ടെങ്കിലും ബീച്ചിന്റെ ഭൂപ്രകൃതിക്ക് വ്യത്യാസമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അല്‍ ദഖീറ ബീച്ച് ശുചിയാക്കുകയും മികവുറ്റതാക്കുകയും ചെയ്തതോടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവമാണ് ലഭ്യമാകുക. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കൂടിയായ അല്‍ ദഖീറ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അംഗം ഹമദ് ലഹ്ദാന്‍ അല്‍ ... Read more

ജിദ്ദയില്‍ പുതിയ വിമാനത്താവളം 22ന് പ്രവര്‍ത്തനം ആരംഭിക്കും

നിര്‍മാണം പൂര്‍ത്തിയാക്കിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 22 മുതല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷം 80 ദശലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധം വിശാലമാണ് വിമാനത്താവളം. 36 ബില്ല്യന്‍ സൗദി റിയാല്‍ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിട്ടുള്ളത്. വിവിധരാജ്യങ്ങളില്‍ നിന്നായി 110 കമ്പനികളുടെ 21,000 എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടന്നത്. 136 മീറ്റര്‍ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. വിമാനത്താവളത്തില്‍ നടപ്പാക്കിയ വികസനം, പുതിയ സാങ്കേതിക വിദ്യകള്‍, ടെര്‍മിനലുകളിലെ സജ്ജീകരണം എന്നിവയുടെ മാതൃകകളും പ്രവര്‍ത്തനരീതിയും ശില്പശാലയില്‍ അവതരിപ്പിച്ചു. ഏവിയേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു. മക്ക, മദീന എന്നീ പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ടാക്സി, ബസ് സ്റ്റാന്‍ഡ്, പാര്‍ക്കിങ് എന്നിവയും നവീകരിച്ച വിമാനത്താവളത്തിനോട് ... Read more

ഹജ്ജ് കര്‍മ്മത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഫീസുകള്‍ പ്രഖ്യാപിച്ചു

സൗദി ആഭ്യന്തര തീര്‍ഥാടര്‍ക്കു ഹജ്ജ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഈടാക്കാന്‍ അനുമതിയുളള നിരക്കുകള്‍ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗകര്യങ്ങളും കാറ്റഗറിയും പരിഗണിച്ച് വ്യത്യസ്ഥ നിരക്കുകളാണ് മന്ത്രാലയം അംഗീകരിച്ചത്. സൗദിയില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി സര്‍വീസ് ചാര്‍ജ് 11,905 റിയാലാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലായും ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചു. മിനയിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില സമുച്ചയങ്ങളില്‍ താമസ സൗകര്യം ആവശ്യമുളളവര്‍ ഉയര്‍ന്ന നിരക്ക് അടക്കണം. ജനറല്‍ കാറ്റഗറിയില്‍ 7561 റിയാല്‍ മുതല്‍ 8166 റിയാല്‍ വരെ ഏഴ് നിരക്കുകളാണ് ഉളളത്. രണ്ടാം കാറ്റഗറിയിലെ ഏറ്റവും കുറഞ്ഞ നിരക്ക് 7,410 റിയാലാണ്. മൂന്നാം കാറ്റഗറിയില്‍ 6,608 റിയാല്‍ മുതല്‍ ആറു തരം നിരക്കുകളാണ് അംഗീകരിച്ചിട്ടുളളത്. ജൂണ്‍ ഒന്നുമുതല്‍ ഇ ട്രാക്കിലൂടെ ആവശ്യമുളള കാറ്റഗറി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് 10,000 സീറ്റുകളാണ് ഈ വര്‍ഷം ഒരുക്കുന്നതെന്നും ... Read more

കത്തുന്ന വേനലിലും സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി അല്‍ നൂര്‍ ദ്വീപ്

മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍ നൂര്‍ ദ്വീപ് പച്ചപുതച്ചുനില്‍ക്കുന്ന മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയില്‍ തീര്‍ത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കൂടൊരുക്കിയ പക്ഷികളാണ്. ദേശാടനക്കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യു.എ.ഇ.യിലെ തന്നെ അപൂര്‍വയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്. രാവും പകലുമായി പല ദേശങ്ങളില്‍നിന്ന് ഇവിടേക്ക് ദേശാടനക്കിളികളെത്തുന്നു. ഈ പക്ഷിവൈവിധ്യം അതിഥികള്‍ക്ക് നേരിട്ടറിയാനുള്ള അവസരവും ഇപ്പോള്‍ അല്‍ നൂര്‍ ദ്വീപിലുണ്ട്. വേനല്‍ച്ചൂടില്‍ തണല്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നേരത്തേ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി ദ്വീപിലെ വൃക്ഷങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. യു.എ.ഇ.യിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അല്‍ നൂര്‍ ദ്വീപിലാണ് രാജ്യത്തെ പക്ഷിവൈവിധ്യത്തിന്റ 10 ശതമാനവുമുള്ളത്. അല്‍ നൂര്‍ ദ്വീപിന്റെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ... Read more

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബൈ ആര്‍ ടി എ

ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) . ഇതാദ്യമായാണ് ദുബായില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സംരംഭം ഒരുങ്ങുന്നത്. ഉം അല്‍ റമൂലിലെ പുതിയ സ്മാര്‍ട്ട് സെന്റര്‍ ആര്‍.ടി.എ ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു. സേവനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രവര്‍ത്തനം കാര്യക്ഷമമാക്കുക , നടപടികള്‍ ലളിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സെന്റര്‍ യാഥാര്‍ഥ്യമാക്കുകയെന്ന് മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായിയെ സ്മാര്‍ട്ട് നഗരമാക്കുന്ന പദ്ധതികളുടെ ഭാഗം കൂടിയാണിത്. ജീവനക്കാരില്ലാത്ത സേവനകേന്ദ്രത്തില്‍ രണ്ടു സ്മാര്‍ട്ട് കിയോസ്‌കുകളാണുള്ളത്. വാഹനങ്ങളുടെയും, ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എന്‍.ഒ.സി. സേവനങ്ങള്‍ എന്നിവ ഇത് വഴി ലഭ്യമാക്കാം. സാലിക് റീചാര്‍ജ് ചെയ്യാനും , പാര്‍ക്കിങ് കാര്‍ഡുകള്‍ പുതുക്കാനും സാധിക്കും. ഇത് കൂടാതെ സ്ഥാപനങ്ങള്‍ക്ക് ആര്‍.ടി.എ. യുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കംപ്യൂട്ടര്‍ അടക്കുമുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2014 -ലാണ് സെല്ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ഇതിനകം 16,000ലധികം ... Read more

ദുബൈ എയര്‍പ്പോര്‍ട്ട് ഷോ സമാപിച്ചു

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്ക് വികസനസാധ്യതകള്‍ തുറന്ന് എയര്‍പോര്‍ട്ട് ഷോ സമാപിച്ചു. 60 രാജ്യങ്ങളില്‍നിന്ന് 350 പ്രദര്‍ശകരാണ് പങ്കെടുത്തത്. 75 വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മേളയ്ക്കെത്തി. പ്രദര്‍ശകരുടെ എണ്ണവും വിവിധ രാജ്യങ്ങളുടെ പങ്കാളിത്തവും വര്‍ധിച്ചത് ആഗോളതലത്തില്‍ വ്യോമയാന മേഖലയില്‍ ദുബായിയുടെ സ്ഥാനമുയര്‍ന്നതിന്റെ സൂചനയാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുഹമ്മദ് അഹ്ലി പറഞ്ഞു. പുതുതായി സംഘടിപ്പിച്ച എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറവും വ്യോമയാന സുരക്ഷാസമ്മേളനവും ഏറെ ശ്രദ്ധ നേടി. ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്സ് ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ തുടങ്ങിയവയാണ് ഇതോടനുബന്ധിച്ച് നടന്ന മറ്റു പരിപാടികള്‍. കോടികളുടെ കരാറുകളും മേളയില്‍ ഒപ്പുവച്ചു. പുതിയ ടെലികോം വോയ്സ് കമ്യൂണിക്കേഷന്‍ സാങ്കേതികതയ്ക്കായി ഷാര്‍ജ വിമാനത്താവളം ബയാണത് എന്‍ജിനീയറിങ് ഗ്രൂപ്പിന് കരാര്‍ നല്‍കി. ഇക്കുറി ആദ്യമായി ഇന്നൊവേഷന്‍ പുരസ്‌കാരച്ചടങ്ങിനും മേള സാക്ഷ്യം വഹിച്ചു. ജര്‍മന്‍ എയര്‍പോര്‍ട്ട് ടെക്നോളജി പ്രസിഡന്റ് ഡീറ്റര്‍ ഹെയ്ന്‍സ് ആണ് ‘ഏവിയേഷന്‍ പേഴ്സണാലിറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജെക്ടസ്, ദുബായ് ... Read more

ബോധവല്‍ക്കരണ പരിപാടിയുമായി ദോഹ ട്രാഫിക് വകുപ്പ്

സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശവുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. അറബ് ട്രാഫിക്ക് വാരാചരണത്തോടനുബന്ധിച്ച് ട്രാഫിക്ക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാന്‍ വകുപ്പ് വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ട ട്രാഫിക്ക് ബോധവത്കരണ പ്രദര്‍ശനമായിരുന്നു ഇതില്‍ പ്രധാനം. ട്രാഫിക് ചട്ടങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്‌കാരമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. യുവാക്കള്‍ക്കിടയിലെ ബോധവത്കരണവും വകുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജ്രി പറഞ്ഞു. അടുത്തിടെയുണ്ടായ അപകടങ്ങളില്‍ കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ടവയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സ്- അടിയന്തര രക്ഷാവിഭാഗങ്ങളുടെ വികസനവും മെച്ചപ്പെട്ട സേവനവുമാണ് റോഡിലെ അപകടമരണങ്ങള്‍ കുറയാന്‍ കാരണമായതെന്നും മുഹമ്മദ് റാദി അല്‍ ഹാജ്രി ചൂണ്ടിക്കാട്ടി.

വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് ഇനി വിനോദ കേന്ദ്രമാകുന്നു

വെസ്റ്റ് വേ നോര്‍ത്ത് ബീച്ച് വികസന പദ്ധതിയുമായി ദോഹ പൊതുമരാമത്ത് വകുപ്പ്. ആകര്‍ഷകമായ ഒരു വാട്ടര്‍ഫ്രണ്ട് വിനോദകേന്ദ്രമായി ഇവിടം മാറ്റാനാണ് പദ്ധതി. ബീച്ച് പാര്‍ക്ക്, ഫാമിലി സോണ്‍, കായിക വിനോദങ്ങള്‍ക്ക് പ്രത്യേക മേഖലകള്‍, സൈക്കിള്‍ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് ഒരുക്കുന്നത്. താമസക്കാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന, വിനോദ സഞ്ചാര – ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള ഒരു കേന്ദ്രമായി ഇവിടം വികസിപ്പിക്കാനാണ് പദ്ധതിയെന്ന് അഷ്ഘാല്‍ വെബ്സൈറ്റിലൂടെ അറിയിച്ചു. പദ്ധതിക്കായി ഖത്തറിലെ കമ്പനികളില്‍നിന്നും അന്തരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ആര്‍ക്കിടെക്ടുകളില്‍ നിന്നും ഡിസൈന്‍ ക്ഷണിച്ചിട്ടുണ്ട്. ‘വിഷന്‍ കോംപെറ്റിഷന്‍ ഫോര്‍ വെസ്റ്റ് ബേ ബീച്ച് ഡെവലപ്മെന്റ് ‘ എന്ന പേരിലാണ് ഡിസൈനിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. പദ്ധതിയുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ത്രിമാന അനിമേഷന്‍ ചിത്രമാണ് സമര്‍പ്പിക്കേണ്ടത്. നഗരഭാഗത്ത് നിന്ന് വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് വാട്ടര്‍ ഫ്രണ്ടിലേക്ക് എത്താനുള്ള മാര്‍ഗങ്ങളും ഡിസൈനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന പ്ലാനിന് 300,000 ഖത്തര്‍ റിയാല്‍ സമ്മാനമായി ലഭിക്കുമെന്നും അഷ്ഘാല്‍ അറിയിച്ചു. ... Read more

അബൂദബി എയർപോർട്ടിൽ നിന്നും വിസ പുതുക്കാം

യുഎഇ ടൂറിസ്​റ്റ്​ വിസ, വിസിറ്റ്​ വിസ എന്നിവയിൽ രാജ്യത്ത്​ തങ്ങുന്നവർക്ക്​ സ്വദേശത്തേക്ക്​ മടങ്ങാതെ തന്നെ വിസ പുതുക്കി യുഎഇയിൽ തുടരുന്നതിന്​ അബൂദബി എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചു. അബൂദബിയിൽ നിന്ന്​ ഇതാദ്യമായാണ് ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന്​ എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്​റൈൻ എയർപോർട്ട്​ വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത്​ തിരിച്ചെത്താവുന്നതാണ്​. ഗൾഫ്​ എയറുമായി സഹകരിച്ചാണ്​ ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്​. നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ്​ ഇൗ സൗകര്യം ഉള്ളത്​. അബൂദബിയിൽ ഇൗ സൗകര്യം ആരംഭിച്ചതോടെ തലസ്​ഥാന നഗരിയിലും അൽഐനിലുമുള്ള യാത്രക്കാർക്ക്​ കൂടുതൽ സൗകര്യമാകും