Category: Kerala

റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ്‌ ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്‍റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്‍റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന്‍ ഐ.എ.എസ്. അറിയിച്ചു. Picture Courtasy: munnarmarathon.com സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്‍റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് ലഡാക്കിലാണ് നടന്നിട്ടുള്ളത്. അള്‍ട്രാ ചലഞ്ച്, റണ്‍ ഫണ്‍, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അൾട്രാ ചലഞ്ച് ഫെബ്രുവരി 10ന് രാവിലെ 5 മണിക്ക് ആരംഭിക്കും. തേയില തോട്ടള്‍, യൂക്കാലിപ്റ്റിസ് മലനിരകള്‍, മട്ടപ്പെട്ടി ഡാം എന്നിവ കടന്ന് 71 കിലോമീറ്റര്‍ ദൂരം താണ്ടണം. ഈ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാവണം. കൂടാതെ ... Read more

മലബാറില്‍ കളിയാട്ടക്കാലം

ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ്‌ സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന്  അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more

കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ

വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, കള്ള്ചെത്ത് തുടങ്ങി ഈ പ്രദേശങ്ങളിലെ എല്ലാ ജോലികളും സഞ്ചാരിക്ക് ചെയ്യാം. ഇതിലൂടെ വരുമാനവും സമ്പാദിക്കാം. picture courtasy : www.keralatourism.org കുമരകം ലേക്ക് റിസോര്‍ട്ടില്‍ നിന്നും രാവിലെത്തന്നെ സംഘം കവണാറിലെത്തി. അവിടുന്ന് കായല്‍ കടന്ന് വിരിപ്പുകാല, ആറ്റുചിറ, മാഞ്ചിറ പ്രദേശങ്ങളിലെത്തി. തെങ്ങുകയറ്റവും, കള്ള്ചെത്തും, കയര്‍ പിരിക്കലുമെല്ലാം വിദേശികള്‍ക്ക് നവ്യാനുഭവമായി. അഞ്ചു ദിവസത്തെ ടൂര്‍ പക്കേജിലാണ് സംഘം എത്തിയിരിക്കുന്നത്. മൂന്നു ദിവസം കുമരകത്തും രണ്ടു ... Read more

ആഹാരത്തിനൊപ്പം ജ്യൂസ് കുടിക്കാമോ ?

പഴങ്ങളുടെ ജ്യൂസ്‌ എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഭക്ഷണ പാനിയമാണ്. ഭക്ഷണത്തോടൊപ്പവും അല്ലാതെയും ദിവസം ഒരു ജ്യുസെങ്കിലും കുടിക്കുന്നവരാണ് പലരും. പനിക്കാലമായാല്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥവും ജ്യുസ് തന്നെ. ശരീരത്തിലേക്ക് വിറ്റാമിനുകളും പോഷകങ്ങളും ജ്യുസിലൂടെ ലഭിക്കുന്നു. അര്യോഗ്യത്തിനു ഉത്തമമായ ആഹാരരീതിയാണ് ജ്യുസ്. വീടുകളില്‍ നിന്നും ലഭിക്കുന്ന കീടനാശിനി ചേര്‍ക്കാത്ത പഴങ്ങളാണ് ഉത്തമം ആയുര്‍വേദത്തില്‍ ജ്യുസ് നിശിദമായ സമയങ്ങളുണ്ട്. ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കുന്നതും പഴങ്ങളുടെ ജ്യുസ് കുടിക്കുന്നതും വിരുദ്ധമായി പ്രവര്‍ത്തിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ജ്യുസും ഊണും വിരുദ്ധാഹാരമാണ്. ഇതിനു പ്രധാന കാരണം രണ്ടു ഭക്ഷണ പദാര്‍ത്ഥത്തിന്‍റെയും ദഹനപ്രക്രിയ വ്യത്യസ്തമായാണ് നടക്കുന്നത്. ഡോ. ധന്യ മാധവന്‍ പറയുന്നത് ‘ഭക്ഷണങ്ങളുടെ രസങ്ങള്‍ അനുസരിച്ചാണ് കൂടെ കഴിക്കുന്ന ആഹാരത്തെ തീരുമാനിക്കുന്നത്. അതായത് ഊണിന്‍റെ കൂടെ ഉപ്പ്, പുളി, എരിവ് എന്നിവ ചേര്‍ന്നിരിക്കും. ജ്യുസും കൂടി ചേരുമ്പോള്‍ പഞ്ചസാരയും ശരീരത്തിലെത്തും. ഉപ്പും പഞ്ചസാരയും ഒരുമിച്ചു ശരീരത്തിലെത്തുന്നത് ആര്യോഗ്യത്തെ ബാധിക്കും. ഉപ്പിന്‍റെ കൂടെ പഞ്ചസാര കലരാന്‍ പാടില്ല. ആയുര്‍വേദ ചികിത്സാവിധികള്‍ ... Read more

വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന്‍ തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്. Photo Courtesy: pib അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്‍റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്‍. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് . വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, ഗയ എന്നിവ. മികച്ച ട്രയിനുകളായി ഇക്സിഗോ ഉപഭോക്താക്കളായ യാത്രക്കാര്‍ തെരഞ്ഞെടുത്ത ട്രെയിനുകള്‍ ഇവയാണ്: സമ്പൂര്‍ണ ടോപ്‌ റേറ്റിംഗ് : രേവാഞ്ചല്‍ എക്സ്പ്രസ്, പ്രയാഗ് രാജ് എക്സ്പ്രസ്, കര്‍ണാവതി എക്സ്പ്രസ് കൃത്യത : കലിംഗൌത്കല്‍, കാശി, യോഗ എക്സ്പ്രസ് ഭക്ഷണം : കര്‍ണാവതി, ഓഗസ്റ്റ് ക്രാന്തി, സ്വര്‍ണ ശതാബ്ദി വൃത്തി : സ്വര്‍ണ ജയന്തി രാജധാനി, ഗംഗ, റേറ്റിംരേവാഞ്ചല്‍ Photo ... Read more

കേരളത്തിലെത്തിയ വിദേശസഞ്ചാരികളുടെ കണക്കിതാ ..

ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: Kerala Tourism ന്യൂഡല്‍ഹി : വിമാനമാര്‍ഗം ഡിസംബറില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു. കൊച്ചിയില്‍ വന്നത് വിദേശ സഞ്ചാരികളില്‍ 3.92% പേര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് 1.6% പേരും. ഇ-വിസ വഴി കൊച്ചിയിലെത്തിയവരുടെ കണക്ക് 4.4%വും തിരുവനന്തപുരത്തേത് 1.7%വുമാണ്. ഏറ്റവുമധികം വിദേശികള്‍ എത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 11.76 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയതില്‍ ഡല്‍ഹിയില്‍ ഇറങ്ങിയത്‌ 25.80%. മറ്റു ചില പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങിയ വിദേശ സഞ്ചാരികളുടെ കണക്ക് ഇങ്ങനെ : മുംബൈ – 17.31, ചെന്നൈ- 6.36, ബംഗലൂരു -5.33, ഗോവ -5.29 ,കൊല്‍ക്കത്ത-4.95.2016ല്‍ ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 10.21% ആയിരുന്നു. Photo Courtesy: Kerala Tourism ഇ-ടൂറിസ്റ്റ് വിസയില്‍ ഡിസംബറില്‍ ഇന്ത്യയിലെത്തിയത് 2.41ലക്ഷം വിദേശ ടൂറിസ്റ്റുകളാണ്. 2016 ഡിസംബറില്‍ 1.62 ലക്ഷമായിരുന്നു. വിദേശ വിനോദ സഞ്ചാരികളില്‍ ഏറെയും എത്തിയത് ബംഗ്ലാദേശികളാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയായിരുന്നു മിക്കവരുടെയും പ്രവേശനം. 19.04%. മറ്റു ... Read more

വരൂ കേരളത്തിലേക്ക് : പര്യടന പ്രചരണത്തില്‍ ടൂറിസം

ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം : കേരള ടൂറിസത്തിന്‍റെ രണ്ടാംഘട്ട രാജ്യാന്തര പ്രചരണം തുടങ്ങി. ട്രേഡ് ഫെയറുകളും ബി 2ബി മീറ്റിംഗുകളുമാണ് രണ്ടാംഘട്ടത്തില്‍. ആദ്യ ഘട്ട പ്രചരണം നവംബര്‍ 30ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം ജനുവരി 9ന് നെതര്‍ലണ്ട്സിലെ വക്കാന്റിബ്യൂര്‍സിലാണ് തുടങ്ങിയത്. Kerala Tourism Expo in Japan സ്പെയിനിലെ ഫിറ്റൂര്‍ രാജ്യാന്തര ടൂറിസം മേള 17ന് തുടങ്ങും. കേരളത്തിലേക്ക് അധികം വരാത്തവരാണ് സ്പെയിന്‍കാര്‍ . കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും രണ്ടു ശതമാനമേ സ്പെയിന്‍കാരുള്ളൂ. സ്പെയിനില്‍ നിന്ന് കേരളം നേരെ പോകുന്നത് . ജര്‍മനിയിലേക്കാണ്. ജനുവരി 23മുതല്‍ 25വരെയാണ് ജര്‍മനിയില്‍ റോഡ്‌ ഷോ. ഫാഷന്‍, കലാ നഗരം എന്നറിയപ്പെടുന്ന ഡസല്‍ഡോര്‍ഫിലാണ് ആദ്യ ഷോ. ജര്‍മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് അടുത്ത ഷോ. ശാസ്ത്രം, ഗവേഷണം, സര്‍വകലാശാലകള്‍ എന്നിവക്കെല്ലാം പേരു കേട്ട ഇടമാണ് ഹാംബര്‍ഗ്. Dr. Venu V IAS, Former Principal Secretary, Kerala Tourism addressing a gathering during a ... Read more

അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?

ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ? രാജേഷ്‌ Photo Courtesy: Santhosh George Kulangara സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്. കൊതിച്ചവര്‍ നിരവധി ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ ഗാലറ്റ് കമ്പനിയാണ് സന്തോഷ്‌ ജോര്‍ജിനെയടക്കം ബഹിരാകാശം കാണിച്ച് തിരികെ കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. പരിശീലനവും നടന്നു. പക്ഷെ ഇത് വരെ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ബഹിരാകാശത്ത് പോകാനായില്ല. പരിശീലനം തുടരുന്നതായാണ് സന്തോഷ് ജോര്‍ജ് ഏറ്റവും ഒടുവില്‍ ഒരു മാധ്യമത്തോട് പറഞ്ഞത് . രണ്ടു യാത്രികരെ ഈ വര്‍ഷം ചന്ദ്രന്‍ കാണിക്കുമെന്ന് സ്പേസ് എക്സ് എന്ന കമ്പനി ... Read more

വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു

ടിഎന്‍എല്‍ ബ്യൂറോ ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം. പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും. 13000 ഹൗസ് ബോട്ടുകളില്‍ 700എണ്ണത്തിനേ കൃത്യമായ രജിസ്ട്രേഷനുള്ളൂവെന്നു കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. എല്ലാ വഞ്ചിവീടുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും അന്തിമ തരാം തിരിക്കല്‍. ഹൗസ്ബോട്ടുകളുടെ കേന്ദ്രമായ പള്ളാത്തുരുത്തിയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ഒരു വഞ്ചിവീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിമാസം 1500 രൂപ ചെലവാകുമെങ്കില്‍ 1000 രൂപ ആര്‍ ടി മിഷനും 500 രൂപ ഹൗസ് ബോട്ട് നല്‍കുകയാണിപ്പോള്‍. പുതിയ ... Read more

കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. Picture courtesy: www.india.com വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്. ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്പെഷ്യല്‍. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു. പരസ്പരം സഹകരിച്ചുകൊണ്ടുള്ള കയറ്റിറക്കം. ചുരത്തിന്‍റെ ഇരുവശവും  വനമാണ്. മഴക്കാര്‍ ... Read more

അഷ്ടമുടി കാണാന്‍ ഈ ‘കൊല്ലം ‘ പോകാം

ടിഎന്‍എല്‍ ബ്യൂറോ Ashtamudi Lake. Picture Courtesy: Kerala Tourism കൊല്ലം: വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ട് അത്ഭുതപ്പെടേണ്ട . പറയാന്‍ പോകുന്നത് കൊല്ലം ടൂറിസം പാക്കേജിനെക്കുറിച്ചാണ് . അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാന്‍ പുത്തന്‍ പാക്കേജുമായാണ് വരവ്. കായലോരത്ത് സമഗ്ര വിനോദ സഞ്ചാര പദ്ധതികള്‍ നേരത്തെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ചവറയിലെ വഴിയോര വിശ്രമ കേന്ദ്രവും കന്നേറ്റിയിലെ ശ്രീ നാരായണ ഗുരു പവലിയനും . കന്നേറ്റിക്കായലില്‍ ശ്രീനാരായണ ട്രോഫി ജലമേള നടക്കുന്ന ഇടത്താണ് പവിലിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നേറ്റി ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ ഭാഗമാണ് പവിലിയന്‍. ഇവിടെയിരുന്നാല്‍ വള്ളംകളി നന്നായി ആസ്വദിക്കാനാവും . ഓഫീസ് മുറി , ശൌചാലയം, ബോട്ട്ജെട്ടി അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്ളതാണ് പവിലിയന്‍ . Photo Courtesy: Kerala Tourism പന്മനയിലെ ടൈറ്റാനിയം ഗ്രൌണ്ടിന് സമീപം ഒരുക്കിയ വിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ഹൗസ്ബോട്ട് , രണ്ടു സീറ്റുള്ള സ്പീഡ് ബോട്ട് , 17 സീറ്റുള്ള സഫാരി ... Read more

കാട്ടുതീ : ചെമ്പ്രയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

വയനാട്ടിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലയിൽ ജനുവരി പതിനഞ്ചു മുതൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. കാട്ടുതീ പടർന്ന സാഹചര്യത്തിലാണ് ടൂറിസം അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചത്. പോയ വർഷം ഫെബ്രുവരിയിലുണ്ടായ വൻ തീപിടുത്തം കാരണം ആറു മാസമാണ് ചെമ്പ്രയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ആയുര്‍വേദത്തിന്‍റെ സ്വന്തം കേരള

മനുഷ്യന്‍റെ ശാരീരികവും ആത്മീയതയും മാനസികവുമായ ഉണര്‍വിന് പുരാതന കാലംതൊട്ടേ ആയുര്‍വേദം നിലകൊള്ളുന്നു. കേരളം ആയുര്‍വേദത്തിന്‍റെ മുഖ്യകേന്ദ്രമാണ്. ആയുര്‍വേദത്തിന്‍റെ അവിഭാജ്യമായ പാരമ്പര്യം കേരളത്തിനു അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളായി ആയുര്‍വേദ വൈദ്യര്‍ ആയുര്‍ദൈര്‍ഘ്യമാര്‍ന്ന മനുഷ്യരാശിയുടെ നിലനില്‍പ്പിനു പ്രധാന പങ്കു വഹിക്കുന്നു. വര്‍ഷംതോറും ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തുന്നവരുടെ തോത് വളരെ കൂടുതലാണ്. Pic: www.keralatourism.org വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ ദിനംപ്രതി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ അന്വേഷിച്ചു കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തുന്നു. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ ആയുര്‍വേദ രംഗം മുഖ്യധാരയും അതുപോലെ ബദല്‍ ചികിത്സാ രീതിയുമാണ്‌. കേരളത്തിന്‍റെ കാലാവസ്ഥ ആയുര്‍വേദധാര വളരുന്നതില്‍ മുഖ്യപഖു വഹിക്കുന്നു. ഔഷധ സസ്യങ്ങളുടെ ലഭ്യത, വന സമ്പത്ത്, തണുപ്പ് കാലം തുടങ്ങിയവയും ആയുര്‍വേദ ചികിത്സാ രംഗത്തിനു മുതല്‍ക്കൂട്ടാണ്. ഓരോ കാലാവസ്ഥക്കനുസരിച്ച ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അതിനാല്‍ എല്ലാ സീസണിലും ചികിത്സക്ക് സഞ്ചാരികളെത്തും. കാലവര്‍ഷമാണ് ചികിത്സക്ക് തിരഞ്ഞെടുക്കാവുന്ന അനുയോജ്യ സമയം. പ്രകൃതി തണുക്കുന്നതോടെ മനുഷ്യനും തണുക്കാന്‍ തുടങ്ങും. ശരീരം ചികില്‍സയോട് ... Read more

മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്

വെബ്‌ഡസ്ക് Photo Courtesy: Drisyavani മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത്  ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ്മോഹൻ, ഡോ.കെ.എം. ദിലീപ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ് എന്നിവർ സംസാരിച്ചു. എ.എം. ബിന്നു (കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം) ... Read more

വികസിക്കാന്‍ ഇടമില്ല : പുതിയ താവളം തേടി തിരുവനന്തപുരം

ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം: വികസിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വേണ്ടത്ര സ്ഥലം കിട്ടാത്തതിരുവനന്തപുരം വിമാനത്താവളം പുതിയ ഇടം തേടുന്നു. നിലവിലെ വിമാനത്താവള വികസനത്തിന്‌ സ്ഥലമെടുപ്പ് കീറാമുട്ടിയായതോടെയാണ്‌ അധികൃതര്‍ പുതിയ സ്ഥലം തേടുന്നത്. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ പാറശാല, തിരുവനന്തപുരം- കൊല്ലം ജില്ലാ അതിര്‍ത്തിയിലെ നാവായിക്കുളം, കാട്ടാക്കട എന്നിവയാണ് പരിഗണനയില്‍. ആദ്യ രണ്ടു സ്ഥലങ്ങളും ദേശീയപാതയോരത്താണ് . പുതിയ വിമാനത്താവളത്തിന് 800 ഹെക്ടര്‍ സ്ഥലം വേണം. Photo Courtesy: Wiki വിമാനത്താവളം പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവിലെ സ്ഥലം വ്യോമസേനക്ക് കൈമാറും. എയര്‍പോര്‍ട്ട്‌ അതോറിറ്റിക്ക് ഫ്രൈറ്റ് ടെര്‍മിനല്‍ പണിയാനുള്ള സ്ഥലമാണ് തദ്ദേശവാസികളുടെ എതിര്‍പ്പ് മൂലം ഏറ്റെടുക്കാന്‍ ആവാത്തത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹാപാത്ര ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു. നഗരത്തില്‍ ഉള്ളിലോട്ടാകണം വിമാനത്താവളം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ സാമീപ്യം, കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളുമായുള്ളഅടുപ്പം, നെയ്യാറ്റിന്‍കര വരെ തുടങ്ങുന്ന ... Read more