Tag: kumarakam

House boats start to float again in Kerala

After the incessant rains and flood, Kuttanad in Alappuzha, renowned for its house boats, is bouncing back to normal. House boats resumed operation in Alappuzha on 31st August 2018. This year was expected to be a better tourism season for the houseboats, with the announcement of the first-ever Boat League, Nehru Trophy Boat Race and Monsoon Tourism in the tourism chart. However, the unexpected rain and flood have stumbled all the plans. “It is not easy to recover from the disruption at once. Our efforts are to move slowly to normality,” said Jobin J Akkarakkalam, Secretary of Kerala Houseboat Owners ... Read more

KTDC to have multifaceted development programs

  In order to overcome the increasing competition from the private sector, KTDC has decided to have a face-lift. Last year the profit of KTDC disclosed a decrease than the previous year. It has reduced from 5.82 to 3.52 crores. Closing of 29 out of 40 beer parlours, establishment of GST and maintenance works in some of the KTDC owned buildings were the reasons for the decline in the profit, as explained by the authorities. KTDC will start new resorts in Muzhappilangad, Kannur and in Calicut Beach. Property has already been acquired for the purpose. “The foundation stone for the ... Read more

പത്തുരൂപയ്ക്ക് കുമരകം- പാതിരാമണല്‍ യാത്ര

പത്തു രൂപയ്ക്കൊരു കായല്‍യാത്ര. അതും വേമ്പനാട്ടുകായലിലെ കാഴ്ചകള്‍ ആസ്വദിച്ച്. കുമരകത്തു നിന്നും പാതിരാമണൽ ദ്വീപിലേക്കാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. രണ്ടു തരത്തിലാണ് ഈ ബോട്ട് യാത്രയുള്ളത്. കുമരകത്തു നിന്നും പാതിരാമണലിൽ പോയി തിരികെ വരുന്ന വിധത്തിലുള്ള യാത്രയാണ് ഒന്ന്. രണ്ടു വശങ്ങളിലേക്കുമുള്ള യാത്രയ്ക്കായി 20 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഈ യാത്രയിൽ കുമരകത്തു നിന്നും ബോട്ട് കയറുന്നവരെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് നേരേ മുഹമ്മയ്ക്കാണ് പോകുന്നത്. മുഹമ്മയിൽ നിന്നും പത്തു രൂപ നല്കിയാൽ പാതിരാമണലിലെത്താം. അരമണിക്കർ സമയമാണ് ഈ യാത്രയ്ക്കെടുക്കുന്നത്. മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക് പോകുന്ന ബോട്ടിൽ കയറി എപ്പോൾ വേണമെങ്കിലും പാതിരാമണലിൽ നിന്നും കുമരകത്തേയ്ക്കു തിരികെ പോകുവാനും സാധിക്കും. വേമ്പനാട് കായലിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പച്ചത്തുരുത്താണ് പാതിരാമണൽ. ആളും ബഹളങ്ങളുമില്ലാതെ സമയം ചിലവഴിക്കുവാൻ താല്പര്യമുള്ളവർക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരിടത്താവളം എന്നു വേണമെങ്കിലും പാതിരാമണലിനെ വിശേഷിപ്പിക്കാം. ദേശാടന പക്ഷികളുടെ വാസസ്ഥലമെന്ന നിലയിൽ പ്രശസ്തമായിരിക്കുന്ന ഇവിടെ ... Read more

കുമരകത്ത് ജല ആംബുലന്‍സ് എത്തുന്നു

വേമ്പനാട്ടു കായലില്‍ അപകടത്തില്‍ പെടുന്നവര്‍ക്കു വേഗം ചികില്‍സ ലഭ്യമാക്കുന്നതിനായി കുമരകത്ത് ജല ആംബുലന്‍സ് എത്തും. ജലഗതാഗത വകുപ്പിന്റെ പുതിയ സേവന ദൗത്യത്തിന്റെ ഭാഗമായാണ് കുമരകം, മുഹമ്മ കേന്ദ്രീകരിച്ചു ജല ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം ജല ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകും. വിനോദ സഞ്ചാരികളുടെ ബോട്ട് കായലില്‍ അപകടത്തില്‍ പെടുന്ന അവസരത്തിലും ജലവാഹനങ്ങളില്‍വച്ചു വിനോദ സഞ്ചാരികള്‍ക്കോ കായല്‍ തൊഴിലാളികള്‍ക്കോ അസുഖങ്ങള്‍ ഉണ്ടായാലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ജല ആംബുലന്‍സ് എന്ന ജീവന്‍രക്ഷാ ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. കായലില്‍നിന്നു വേഗത്തില്‍ രോഗികളുമായി ജല ആംബുലന്‍സ് ഏറ്റവും അടുത്തുള്ള കരഭാഗത്തെത്തി ഇവിടെനിന്ന് ആംബുലന്‍സിലോ മറ്റു വാഹനങ്ങളിലോ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയും. 25 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നും ലഭ്യമാണ്. പ്രാഥമിക ചികില്‍സ നല്‍കാന്‍ പരിശീലനം ലഭിച്ച ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്കായിരിക്കും ആംബുലന്‍സിന്റെ ചുമതല. യാത്രാ ബോട്ടുകള്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ജല ... Read more

വേമ്പനാട്ടു കായലില്‍ അതിവേഗ ജലപാത വരുന്നു

കുമരകത്ത് നിന്ന് മുഹമ്മയിലെത്താന്‍ ജലഗതാഗത വകുപ്പിന്റെ അതിവേഗ ജലപാത തയ്യാറാകുന്നു. കുമരകത്ത് നിന്ന് പുറപ്പെടുന്ന ബോട്ട് 20 മിനിറ്റിനുള്ളില്‍ എത്തുന്ന പാതയുടെ ഹൈഡ്രോഗ്രാഫി സര്‍വേ പൂര്‍ത്തിയായി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയില്‍ എക്കലടിഞ്ഞു പല സ്ഥലത്തു ആഴം കുറഞ്ഞിരിക്കുന്നതിനാല്‍  40 മിനിറ്റ് വേണം ഇപ്പോള്‍ വേമ്പനാട്ടു കായയലിലൂടെ ബോട്ടിന് മുഹമ്മയില്‍ എത്താന്‍. ജലപാതയിലൂടെതന്നെ ബോട്ട് ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബോട്ട് സുഗമമായി ഓടണമെങ്കില്‍ രണ്ടര മീറ്റര്‍ ആഴമെങ്കിലും വേണം. ജലപാതയുടെ പലസ്ഥലത്തും ഒന്നര മീറ്റര്‍ താഴ്ചയേയുള്ളൂ. ജലപാതയുടെ ആഴം കുറവുള്ള ഭാഗത്തെത്തുമ്പോള്‍ ബോട്ട് വഴിമാറി സഞ്ചരിച്ചശേഷം വീണ്ടും ജലപാതയില്‍ എത്തിയാണ് യാത്ര തുടരുന്നത്. മുഹമ്മയിലേക്കുള്ള സര്‍വീസിനിടെ പലതവണ ബോട്ട് വഴിമാറി ഓടേണ്ടി വരുന്നതിനാല്‍ സമയം കൂടുതലെടുത്താണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. മുഹമ്മ സ്റ്റേഷന്‍ ഓഫിസിനോട് ചേര്‍ന്നുള്ള ഹൈഡ്രോ ഗ്രാഫിക് സര്‍വേ ഓഫിസാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. സര്‍വേഫലം ഇനി ജലഗതാഗതവകുപ്പിനു കൈമാറും. തുടര്‍ന്ന് എസ്റ്റിമേറ്റ് എടുത്തു ഭരണാനുമതിക്കായി വിടും. സാങ്കേതികാനുമതി കിട്ടുന്ന ... Read more

കുമരകം- ആലപ്പുഴ എസി ബോട്ട് യാത്രയ്ക്ക് സജ്ജം

വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തുനിന്നു സഞ്ചാരികള്‍ക്ക് ഇനി ഒരു മണിക്കൂര്‍കൊണ്ടു ജലമാര്‍ഗം ആലപ്പുഴയില്‍ എത്താം. ജലഗതാഗത വകുപ്പിന്റെ 120 യാത്രക്കാര്‍ക്കു കയറാവുന്ന എസി ബോട്ടാണ് വേമ്പനാട്ടുകായലിലൂടെ ആലപ്പുഴയില്‍ എത്തുന്നത്. വൈക്കത്തുനിന്നു കൊച്ചിയിലേക്കു ജലഗതാഗത വകുപ്പിന്റെ മറ്റൊരു എസി ബോട്ടും സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തും. സംഘമായി യാത്രചെയ്യുന്നവരെ ലക്ഷ്യമിട്ടാണു പുതിയ സര്‍വീസ്. ബോട്ടിന്റെ സീറ്റിനനുസരിച്ചു സഞ്ചാരികള്‍ ഉണ്ടാവണം. നിരക്കു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശ്യം. സഞ്ചാരികള്‍ കുമരകം ബോട്ട് ജെട്ടിയില്‍നിന്നു ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ കയറി മുഹമ്മയില്‍ എത്തിയശേഷം അവിടെനിന്നു ബസില്‍ ആലപ്പുഴയിലേക്കു പോകുകയാണിപ്പോള്‍. മുഹമ്മയില്‍നിന്നു ബസ് ഉടന്‍ കിട്ടിയാല്‍ത്തന്നെ കുമരകം – ആലപ്പുഴ യാത്രയുടെ ആകെ സമയം ഒന്നര മണിക്കൂറാണ്. കുമരകത്തുനിന്നു ബോട്ടില്‍ കയറിയാല്‍ മറ്റു തടസ്സമില്ലാതെ നേരെ ആലപ്പുഴയില്‍ എത്താമെന്നതാണു പുതിയ സര്‍വീസിന്റെ നേട്ടം. ജലഗതാഗത വകുപ്പിന്റെ ‘സീ പാതിരാമണല്‍’ ടൂറിസം പദ്ധതിയും ഉടന്‍ തുടങ്ങും. കുമരകത്തുനിന്നു കായലിലൂടെ യാത്രചെയ്തു പാതിരാമണല്‍, തണ്ണീര്‍മുക്കം, ... Read more

20 രൂപയ്ക്ക് കുമരകം- പാതിരാമണല്‍ ബോട്ടുയാത്ര

കുമരകത്തുനിന്നു പാതിരാമണലിലേക്കു ജലഗതാഗതവകുപ്പിന്‍റെ ബോട്ട് സർവീസ് തുടങ്ങി. കുമരകത്തുനിന്നു പതിരാമണലിൽ പോയി തിരികെ വരുന്നതിന് ഒരാൾക്ക് 20 രൂപയാണ് യാത്രക്കൂലി. 40ല്‍ കൂടുതല്‍ ആളുകള്‍ക് ബോട്ടില്‍ യാത്രചെയ്യാം. കുമരകത്തുനിന്നു കയറുന്ന സഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽനിന്നും ബോട്ട് കുമരകത്തേക്കു തിരികെ പോകുന്ന ഏതുസമയത്തും പാതിരാമണലിൽ‍നിന്നും ബോട്ടില്‍ കയറി മടങ്ങാം. നേരത്തെ മുഹമ്മയിൽനിന്നായിരുന്നു പാതിരാമണലിലേക്കു സർവീസുണ്ടായിരുന്നത്. ഇന്നലെയാണു കുമരകത്തുനിന്നു സർവീസ് തുടങ്ങിയത്. മുഹമ്മയിൽനിന്നു പാതിരാമണലിലേക്കു പോകുന്നതിനും ഇതേ യാത്രക്കൂലിയാണ്. യാത്രയും പാതിരാമണലിലെ വിശ്രമവുംകൂടി നാലുമണിക്കൂറാകും. ബോട്ടിൽ രാവിലെ പോകുന്ന സഞ്ചാരികൾക്ക് എത്ര മണിക്കൂർ വേണമെങ്കിലും പാതിരാമണലിൽ ചെലവഴക്കാൻ കഴിയുമെന്നതാണു  ബോട്ട് യാത്രയുടെ ഗുണം.

കുമരകത്തെ ടൂറിസം വികസനത്തിന് 200 കോടി

സംസ്ഥാന സർക്കാർ കുമരകത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ 200 കോ‌ടി രൂപ വരെ ഫണ്ട് അനുവദിക്കാമെന്നു കേന്ദ്രമന്ത്രി അൻഫോൻസ് കണ്ണന്താനത്തിന്‍റെ വാഗ്ദാനം. കുമരകത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ആലോചനാ യോഗത്തിലാണ് മന്ത്രിയുടെ വാഗ്ദാനം. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങളിൽ തീരെ തൃപ്തിയില്ല. ഒരു ശുചിമുറി ഉണ്ടാക്കാൻ പോലും വർഷങ്ങളെടുക്കുന്നു. അതു മാറണം. മാസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ പറ്റുന്നവിധം കുമരകം മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ് ലക്ഷ്യം. കുമരകത്തിന്‍റെ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വേണ്ടതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. വേമ്പനാട് കായലിന്‍റെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്ന വിവിധ പഞ്ചായത്തുകളുടെ ആവശ്യം അംഗീകരിക്കുന്നതായി കണ്ണന്താനം അറിയിച്ചു. വേമ്പനാട്ട് കായലിലെ കയ്യേറ്റം നിരോധിക്കണം, കുമരകത്ത് രാജ്യാന്തര കൺവൻഷൻ സെന്‍റർ, കൊച്ചിയിൽ നിന്നു കുമരകത്തേക്കു സ്പീഡ് ബോട്ട് സർവീസ്, രാത്രി ടൂറിസം, ശാസ്ത്രീയമായ മാലിന്യ നിർമാർജന പദ്ധതികള്‍, മികച്ച റോഡുകൾ, പോള കാരണം ഒഴുക്കുനിലച്ച തോടുകൾ വൃത്തിയാക്കണം, വഞ്ചിവീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം, ... Read more

കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ

വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, കള്ള്ചെത്ത് തുടങ്ങി ഈ പ്രദേശങ്ങളിലെ എല്ലാ ജോലികളും സഞ്ചാരിക്ക് ചെയ്യാം. ഇതിലൂടെ വരുമാനവും സമ്പാദിക്കാം. picture courtasy : www.keralatourism.org കുമരകം ലേക്ക് റിസോര്‍ട്ടില്‍ നിന്നും രാവിലെത്തന്നെ സംഘം കവണാറിലെത്തി. അവിടുന്ന് കായല്‍ കടന്ന് വിരിപ്പുകാല, ആറ്റുചിറ, മാഞ്ചിറ പ്രദേശങ്ങളിലെത്തി. തെങ്ങുകയറ്റവും, കള്ള്ചെത്തും, കയര്‍ പിരിക്കലുമെല്ലാം വിദേശികള്‍ക്ക് നവ്യാനുഭവമായി. അഞ്ചു ദിവസത്തെ ടൂര്‍ പക്കേജിലാണ് സംഘം എത്തിയിരിക്കുന്നത്. മൂന്നു ദിവസം കുമരകത്തും രണ്ടു ... Read more