Category: Kerala

ചെമ്പ്രമല കയറ്റം കഠിനം… കഠിനം…

യാത്രചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരെയും മോഹിപ്പിക്കുന്ന സ്ഥലമാണ് വയനാട്. താമരശ്ശേരി ചുരത്തിലെ ഒമ്പതു വളവുകള്‍ കയറി വയനാട് എത്തുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരാണ്. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം  തണുപ്പും പച്ചപ്പുമാണ്. പൂക്കോട് തടാകം, എടക്കല്‍ഗുഹ, കാന്തൻപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗര്‍ അണക്കെട്ട്, കുറുവാ ദ്വീപ്‌, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വയനാട് ജില്ലയിലുണ്ട്. എല്ലാം പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന സ്ഥലങ്ങളാണ്. വയനാട് എന്നാൽ പച്ചപ്പ്‌തന്നെയാണല്ലോ.  ചെമ്പ്ര മല   Pic: wayanadtourism.org സാഹസികത ഇഷ്ട്ടപ്പെടുന്ന യാത്രക്കാരേയും വേണ്ടുവോളം ആഹ്ലാദിപ്പിക്കാൻ വയനാടിനാവും. വയനാട്ടിലെ പ്രധാന സാഹസിക വിനോദകേന്ദ്രമാണ് ചെമ്പ്ര കൊടുമുടി. നീലഗിരി മലനിരകളുടെ ഭാഗമായ ചെമ്പ്ര (6730 അടി) കയറണമെങ്കിൽ വലിയൊരു സാഹസികത തന്നെ വേണ്ടിവരും. ലക്കിടിയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാല്‍ ചൂണ്ടെല്‍ ടൌണിൽ എത്താം. അവിടെനിന്നും 10 കിലോമീറ്റർ പോയാൽ മേപ്പാടിയായി. അവിടുന്ന് നാലു കിലോമീറ്റെർ എസ്റ്റേറ്റ്‌ റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പ്ര കൊടുമുടി കയറാനുള്ള ... Read more

മാറുന്ന കേരളം മരിയന്‍റെ കണ്ണിലൂടെ

പഴമയുടെ പൊലിമ പറഞ്ഞിരിക്കുന്നവര്‍ ക്ഷമിക്കുക. മരിയന്‍ പറയുന്നത് പുതുമയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചാണ്. രണ്ടു ദശാബ്ദത്തിനിടെ കേരളത്തിനുണ്ടായ മാറ്റം അടുത്തറിഞ്ഞ വിനോദ സഞ്ചാരിയാണ് സ്വീഡന്‍ സ്വദേശി മരിയന്‍ ഹാര്‍ഡ്. പതിനാറു വര്‍ഷത്തിനിടെ കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും കേരളം കാണാനെത്തും മരിയന്‍ . കേരളത്തെക്കുറിച്ച് ‘പേള്‍ ഓഫ് സൗത്ത് ഇന്ത്യ’ എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട് ഈ സ്വീഡന്‍ യാത്രിക. അടിസ്ഥാന സൗകര്യ വികസനത്തിലും ജീവിത നിലവാരത്തിലും മലയാളിയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നെന്നു മരിയന്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ രംഗത്ത്‌ ഏറെ വളര്‍ന്നു. വിനോദ സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. സുന്ദരമായ കടലോരങ്ങള്‍ , പച്ച വിരിച്ച മലയോരങ്ങള്‍, മൊട്ടക്കുന്നുകള്‍ , അരുവികള്‍, ജലാശയങ്ങള്‍ അങ്ങനെ പലതും. സഞ്ചാരിക്ക് മനം നിറയാന്‍ ഇതിലധികം എന്ത് വേണമെന്ന് മരിയന്‍. വിനോദ സഞ്ചാരത്തിലൂന്നി മുന്നോട്ടു പോകാനാണ് ഇന്ന് പല രാജ്യങ്ങളുടെയും ശ്രമം. ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചരിത്രവും വികസനവുമായി മല്ലടിക്കുന്നു. എന്നാല്‍ ... Read more