Author: Tourism News live

ഇന്ത്യ- നേപ്പാള്‍- ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന

ഹിമാലയം വഴി ഇന്ത്യ – നേപ്പാള്‍ – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ദേശീയപാതകളേയും റെയില്‍വെ ലൈനുകളേയും തുറമുഖങ്ങളേയും വിമാനത്താവളേയും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച ധാരണയിലാണ് ഇരുരാജ്യങ്ങളും എത്തിയിട്ടുള്ളത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സംബന്ധിച്ച കരാറില്‍ നേപ്പാളും ചൈനയും നേരത്തെതന്നെ ഏര്‍പ്പെട്ടിരുന്നു.   മൂന്ന് രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് ചൈനയും നേപ്പാളും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയും ചൈനയും സഹകരിക്കണമെന്ന് നേപ്പാള്‍ അഭ്യര്‍ഥിച്ചു. നേപ്പാളിന്‍റെ വികസനത്തിന് ഇന്ത്യയും ചൈനയും അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു

കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി. 80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, മീന്‍കുന്ന് ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, ചാല്‍ബീച്ച്, ചൂട്ടാട് , വയലപ്ര, പഴശി പാര്‍ക്ക്, പിണറായി പടന്നപാലം പാര്‍ക്ക്, ധര്‍മടം, തലശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തടസ്സങ്ങളും സമ്മര്‍ദങ്ങളുമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചദാരകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. റാമ്പുകളും ടോയ്‌ലറ്റ് സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ... Read more

ആഭ്യന്തര വിമാനങ്ങളില്‍ ഡാറ്റസേവനങ്ങള്‍ ഉടന്‍ ലഭ്യമാകും

ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാർക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള നടപടി ഉടന്‍. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം ഉടന്‍കൈകൊള്ളും. മെയ് ഒന്നിന് നടക്കുന്ന യോഗത്തിലാകും ഇതിന് അംഗീകാരം നല്‍കുക. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നടക്കം എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. അതേ സമയം ഫോണ്‍ കോളുകള്‍ക്കുള്ള അനുമതിക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൗജന്യ നിരക്കിലായിരിക്കും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ഡാറ്റാ സേവനങ്ങള്‍ നല്‍കുക. ഇതിനായി ഒരു പ്രത്യേക ടെലികോം സേവനദാതാവുമായി കരാറിലേര്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ, വോയിസ്, വീഡിയോ സേവനങ്ങള്‍ സംബന്ധിച്ച് വകുപ്പ് കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അനുമതി തേടിയത്.

അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായി അന്ത്യോദയ എക്‌സ്പ്രസ് വരുന്നു

മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സഹായകമാവുംവിധം ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍നിന്നും. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് എത്തിയത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്. വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ വടക്കന്‍ ... Read more

Mythological spot, Walhe finds a place in Pune tourism map

The Walhe village in Purandhar Tehsil, located 56 km away from Pune, will soon be added to the list of tourist destinations. Walhe, with a Rs 5.6 crore development sanctioned by the Maharastra government, will have a samadhi dedicated to sage Valmiki, also known as adi kavi, who has penned the Ramayana. The place is also famous for seven pots hills (Sat Ranjan). According to Indian mythology, Valmiki, in his earlier birth as Ratnakar, used to rob the travellers in the Walhe area to earn his livelihood. After committing each sin, he used to drop a stone in these pots. After meeting ... Read more

സഞ്ചരിക്കുന്ന രക്ത മനുഷ്യന്‍: കിരണ്‍ വര്‍മ

രക്തദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി, രാജ്യത്തിന്‍റെ അതിരുകള്‍ താണ്ടി യാത്രചെയ്യുന്ന യുവാവ്. ഹരിയാനക്കാരന്‍ കിരണ്‍ വര്‍മയ്ക്ക് ഈ യാത്ര ജീവിതാഭിലാഷം കൂടിയാണ്. രക്തദാനത്തിന്‍റെ മഹത്വവും പ്രധാന്യവും ആളുകളിലേയ്ക്ക് എത്തിക്കാന്‍ സിംപിളി ബ്ലഡ്‌ എന്ന ആപ്പ് വരെ ഉണ്ടാക്കി. 6500 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കേരളത്തില്‍ എത്തിയ കിരണ്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിക്കുന്നു. കിരണിന്‍റെ ഏഴാംമത്തെ വയസ്സില്‍ രക്താര്‍ബുദം പിടിപെട്ട് അമ്മയെ നഷ്ടപ്പെട്ടു. അതിനു പ്രധാന കാരണം കൃത്യസമയത്ത് രക്തം ലഭിക്കാത്തതായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കുഞ്ഞു കിരണിനു മനസ്സിലായി രക്തത്തിനു ജീവിതത്തിലുള്ള പ്രാധാന്യത്തെകുറിച്ച്. ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യുന്നത്. അധ്യാപകനു വേണ്ടി. പിന്നീട് ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിലുള്ള അര്‍ബുദ രോഗിയ്ക്കു വേണ്ടി രക്തം നല്‍കി. തുടര്‍ച്ചയായി ആളുകള്‍ രക്തത്തിനു വേണ്ടി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ 2016ല്‍ സിംപിളി ബ്ലഡ്‌ എന്ന ആപ്പ് തുടങ്ങി. പിന്നീട് ഇങ്ങോട്ട് 40 തവണ രോഗികള്‍ക്കു വേണ്ടി രക്തം നല്‍കി. ഇന്ന് 11 ... Read more

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്. പുതിയ ഉത്തരവ് അനുസരിച്ച് മീഡിയം/ ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് നിയമം ബാധമാകുന്നത്. ബാഡ്ജ് ഒഴിവാക്കിയെന്ന ഉത്തരവ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലോയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവിന്‍ പ്രകാരം ലൈറ്റ് ഗുഡ്‌സ്/പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉള്ളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ക്ക് ബാഡ്ജിന്റെ ആവശ്യമില്ല. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ 1988ലെ ലൈസന്‍സ് നിയമത്തിലെ വ്യവ്സ്ഥയ്ക്കാണ് മാറ്റം വരുന്നത്. ടാക്‌സിലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം ഉണ്ടായത്.

Kerala Tourism to participate in Arabian Travel Market

With an aim to woo more Arabian tourists to the state, Kerala Tourism will participate in the prestigious Arabian Travel Market, scheduled to be held from April 22 to 25, in Dubai. The Kerala delegation for the Arabian Travel Market will be led by Kadakampally Surendran, Minister for Tourism, Cooperation and Devaswoms. “Kerala Tourism’s presence at the Arabian Travel Mart augurs well for the tourism industry in the state, considering the potential it has to offer to travelers looking to include Kerala in their annual tour itineraries. Further, the B2B meets that will be organized in various places in the ... Read more

വവ്വാല്‍ ക്ലിക്കിന്‍റെ ഉപജ്ഞാതാവ് ടൂറിസം ന്യൂസ് ലൈവിനോട്- പരിഹാസങ്ങളില്‍ തളരില്ല,ഇനിയും നടത്തും ഇത്തരം പരീക്ഷണം

ഒറ്റ ക്ലിക്കില്‍ താരമായ ഫോട്ടോഗ്രാഫറാണ് തൃശൂര്‍ തൃപ്രയാര്‍ പെരിങ്ങോട്ടുകര വിഷ്ണു. പല അവസ്ഥാന്തരങ്ങളും കണ്ട വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലെ ഭയാനകമായ വെര്‍ഷന്‍, പുതുതായി കണ്ടെത്തിയ വവ്വാല്‍ ക്ലിക്ക് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പലരും വിഷ്ണുവിന്‍റെ ക്ലിക്കിനെ പരിഹസിച്ചു. നല്ലൊരു ഫ്രെയിം കിട്ടാന്‍ താന്‍ നടത്തിയ സാഹസികതയേയും ആത്മാര്‍ത്ഥതയേയും പ്രശംസിച്ചവരാണ് ഏറെയുമെന്ന് വിഷ്ണു പറയുന്നു. വിഷ്ണു വവ്വാല്‍ ക്ളിക്കിലേക്ക് വിഷു ദിവസമായിരുന്നു ആ കല്യാണം. പെരിങ്ങോട്ടുകര സ്വദേശികളായ ഷെയ്സിന്‍റെയും നവ്യയുടെയും. രണ്ടു പേരുടെയും ഫോട്ടോഗ്രാഫി വര്‍ക്ക് താന്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് റാമ്പ് എന്ന സ്ഥാപനത്തിനായിരുന്നു. സ്ഥാപനം എന്നു പറയാന്‍ ഓഫീസ് ഒന്നുമില്ല. ഫേസ്ബുക്ക് പേജ് വഴിയാണ് വര്‍ക്ക് കിട്ടുന്നത്. ഓരോ വര്‍ക്കിലും വ്യത്യസ്ഥമായ ഫ്രെയിമിനു വേണ്ടിയാണ് മനസ് പരതുക. അങ്ങനെയാണ് മരത്തില്‍ കയറി വെര്‍ട്ടിക്കല്‍ ക്ലിക്ക് ആകാമെന്ന് തോന്നിയത്. വധൂ വരന്മാര്‍ കട്ട സപ്പോര്‍ട്ട് എങ്കില്‍ അത്തരം ഫ്രെയിം എടുക്കാന്‍ നമുക്കും തോന്നും. ഇവിടെ വധൂ വരന്മാര്‍ നന്നായി സഹകരിക്കുന്നവരായിരുന്നു. തരംഗമാക്കിയത് സുഹൃത്ത്‌ മരക്കൊമ്പില്‍ ... Read more

Green Tribunal urges ministry to finalise national policy on forest fires

Noting that forest fires normally occur in April every year causing huge damage to the environment, the National Green Tribunal has directed the Ministry of Environment, Forests and Climate Change to finalise the National Policy on Forest Fire within two weeks. The ministry told the green panel that all the states have complied with the direction of the tribunal and submitted their response to the Draft National Policy on Forest Fire. After receiving suggestion from all the states, the ministry was re-examining the draft policy and had fixed a workshop schedule to enable all stakeholders to participate in the effective ... Read more

ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍

ചെന്നൈ നഗരത്തില്‍ സബര്‍ബേന്‍ ട്രെയിനുകളുടെ വേഗതയും കാര്യക്ഷമതയും കൂട്ടുന്നു. പദ്ധതിയുടെ ആദ്യ ചുവട് വെയ്പ്പായി ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പാതയില്‍ ഐഎന്‍എസ് രാജാലി നേവല്‍ ബേസ് അംഗീകാരം നല്‍കാന്‍ വൈകുന്നതിനാല്‍ തക്കോലം-ആര്‍ക്കോണം റൂട്ടിലെ രണ്ടു കിലോമീറ്റര്‍ പാതയുടെ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ ഭാഗത്തെ വൈദ്യുതീകരണത്തിന് ഈയിടെ നാവികസേന അനുമതി നല്‍കി. അതുകൂടി പൂര്‍ത്തിയാക്കി ഇക്കൊല്ലം അവസാനത്തോടെ റൂട്ടില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയായ ചെങ്കല്‍പെട്ട്-തിരുമാല്‍പൂര്‍ റൂട്ടില്‍ ഏതാനം എമു ട്രെയിനുകള്‍ ഓടുന്നുണ്ട്. തക്കോലം-ആര്‍ക്കോണം റൂട്ടിലെ വൈദ്യുതീകരണം കഴിഞ്ഞാല്‍ ഇവ ആര്‍ക്കോണത്തേക്കു നീട്ടുമെന്നാണ് സൂചന. സേനാ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന പ്രദേശമായതിനാല്‍ സുരക്ഷ പരിഗണിച്ച് ശക്തിയേറിയ വൈദ്യുത ലൈനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു നാവിക കേന്ദ്രം അധികൃതര്‍. എന്നാല്‍ റെയില്‍വേ മന്ത്രാലയം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതുകൂടാതെ പദ്ധതിക്കായി 60 കോടിരൂപ നല്‍കാനും ... Read more

തീരദേശ നിര്‍മാണ ദൂരപരിധിയില്‍ ഇളവ്: വിനോദസഞ്ചാര മേഖലയ്ക്ക് ആശ്വാസം

കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ആശ്വാസം. തീരദേശ നിര്‍മാണ ദൂരപരിധിയില്‍ ഇളവുവരുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം. തീരപ്രദേശ നിര്‍മാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളിലാണ് കേന്ദ്രം  ഇളവ് അനുവദിച്ചത്. കടല്‍, കായല്‍ തീരപ്രദേശങ്ങളിലെ നിര്‍മാണ നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായും കായല്‍തുരുത്തുകളില്‍ 20  മീറ്ററായുമാണ് കുറച്ചിരിക്കുന്നത്. വിനോദ സഞ്ചാരമേഖലയ്ക്ക് അനുകൂല തീരുമാനം എന്ന വിശദീകരണത്തോടെയാണ് കടല്‍-കയല്‍ തീരങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ദൂരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.  നേരത്തേയുള്ള വിജ്ഞാപനം അനുസരിച്ച് കടല്‍, കായല്‍ തീരങ്ങളുടെ 200 മീറ്റര്‍ പരിധിയില്‍ നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു. ഇനി വരാന്‍ പോകുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കും ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കും പുതിയ നിയമത്തിന്‍റെ അംഗീകാരം ലഭിക്കും. അതേസമയം 300 മീറ്റര്‍ വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ഇനി മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഇതിനുള്ള അംഗീകാരം തേടാം. അതിനു മുകളിലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാറാണ് ... Read more

അബുദാബിയില്‍ അതിവേഗ ഹൈപ്പര്‍ലൂപ്പ് രണ്ട് വര്‍ഷത്തിനകം

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പ്രധാന നിര്‍മാതാക്കളായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. അബുദാബി -ദുബായ് യാത്ര മിനിട്ടുകള്‍ കൊണ്ട് സാധ്യമാക്കുന്ന ഈ സംവിധാനത്തിന്റെ വേഗത മണിക്കൂറില്‍ 1200 കിലോമീറ്ററാണ്. അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രോപ്പര്‍ട്ടി എക്സിബിഷനില്‍ ഹൈപ്പര്‍ലൂപ്പിന്റെ റൂട്ട് പ്രഖ്യാപിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസും അല്‍ദാര്‍ ഡെവലപേഴ്സും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന്റെ ഭാഗമായാണ് റൂട്ട് പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയത്. വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ദുബായ് അതിര്‍ത്തിയിലെ അല്‍ ഖദീറില്‍നിന്ന് യാസ് ഐലന്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും 2020-ഓടെ ഹൈപ്പര്‍ലൂപ്പ് പാതകള്‍ നിര്‍മിക്കാനാണ് പദ്ധതി. അബുദാബി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റര്‍ ട്രാക്കും ഉണ്ടാകും. അല്‍ ഖദീറില്‍നിന്ന് ഹൈപ്പര്‍ലൂപ്പ് ഔദ്യോഗികമായി ആരംഭിക്കുകയാണെന്നും മറ്റ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പദ്ധതി തുടങ്ങുമെന്നും ഹൈപര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസ് ചെയര്‍മാന്‍ ബിബോപ് ഗ്രെസ്റ്റ അറിയിച്ചു. നിരവധി റൂട്ടുകള്‍ പരിഗണനയിലുണ്ട്. എന്നാല്‍, വിമാനത്താവളം, ... Read more

പാര്‍ക്കിങ്ങിന് പണമടച്ചോ? അറിയാം സ്മാര്‍ട്ടായി

ദുബായില്‍ പാര്‍ക്കിങ്ങിന് പണമടച്ചത് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പരിശോധകരുടെ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുക. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിങ്ങിന് പണമടയ്ക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ ഈ ഉപകരണം വഴി സാധിക്കും. പരിശോധകര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയും. സ്മാര്‍ട്ട് സാങ്കേതികത ഉപയോഗിച്ച് ട്രാഫിക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് സ്മാര്‍ട്ട് സ്‌കാനര്‍ എന്ന് ട്രാഫിക്ക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ. മൈത ബിന്‍ അതായി പറഞ്ഞു.

Saudi Arabia opens first movie theater in 35 years

Photo Courtesy: arabnews After 35 long years of prohibition citing religious reasons, Saudi Arabia has opened the first movie theatre in Riyadh. The first screening was by invitation only with both men and women in attendance. The cinema will be open to public on Friday and will be screening Marvel superhero film Black Panther. Saudi Culture and Information Minister Awwad Alawwad, celebrities and guest filmmakers are also planning to attend the first screening for public tomorrow. Photo Courtesy: SkyNews It was in December 2017 that the Ministry of Culture and Information announced a landmark decision to allow commercial cinemas to operate ... Read more