Tag: simply blood campaign

സഞ്ചരിക്കുന്ന രക്ത മനുഷ്യന്‍: കിരണ്‍ വര്‍മ

രക്തദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി, രാജ്യത്തിന്‍റെ അതിരുകള്‍ താണ്ടി യാത്രചെയ്യുന്ന യുവാവ്. ഹരിയാനക്കാരന്‍ കിരണ്‍ വര്‍മയ്ക്ക് ഈ യാത്ര ജീവിതാഭിലാഷം കൂടിയാണ്. രക്തദാനത്തിന്‍റെ മഹത്വവും പ്രധാന്യവും ആളുകളിലേയ്ക്ക് എത്തിക്കാന്‍ സിംപിളി ബ്ലഡ്‌ എന്ന ആപ്പ് വരെ ഉണ്ടാക്കി. 6500 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കേരളത്തില്‍ എത്തിയ കിരണ്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിക്കുന്നു. കിരണിന്‍റെ ഏഴാംമത്തെ വയസ്സില്‍ രക്താര്‍ബുദം പിടിപെട്ട് അമ്മയെ നഷ്ടപ്പെട്ടു. അതിനു പ്രധാന കാരണം കൃത്യസമയത്ത് രക്തം ലഭിക്കാത്തതായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കുഞ്ഞു കിരണിനു മനസ്സിലായി രക്തത്തിനു ജീവിതത്തിലുള്ള പ്രാധാന്യത്തെകുറിച്ച്. ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യുന്നത്. അധ്യാപകനു വേണ്ടി. പിന്നീട് ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിലുള്ള അര്‍ബുദ രോഗിയ്ക്കു വേണ്ടി രക്തം നല്‍കി. തുടര്‍ച്ചയായി ആളുകള്‍ രക്തത്തിനു വേണ്ടി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ 2016ല്‍ സിംപിളി ബ്ലഡ്‌ എന്ന ആപ്പ് തുടങ്ങി. പിന്നീട് ഇങ്ങോട്ട് 40 തവണ രോഗികള്‍ക്കു വേണ്ടി രക്തം നല്‍കി. ഇന്ന് 11 ... Read more