Tag: RTA

ദുബൈ വിമാനത്താവളത്തില്‍ മൂന്ന് പുതിയ പാലങ്ങള്‍ തുറക്കും

ദുബായ് രാജ്യാന്തര വിമാനത്താവള മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന എയര്‍പോര്‍ട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്നു പാലങ്ങള്‍കൂടി യാത്രയ്ക്കായി തുറക്കും. എയര്‍പോര്‍ട് സ്ട്രീറ്റ് – നാദ് അല്‍ ഹമര്‍ ഇന്റര്‍ചെയ്ഞ്ച്, മാറക്കെച്ച് എയര്‍പോര്‍ട് സ്ട്രീറ്റ് ജംക്ഷന്‍ എന്നിവിടങ്ങളിലാണു പുതിയ പാലങ്ങള്‍. നാലു ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് എയര്‍പോര്‍ട് സ്ട്രീറ്റ് നവീകരണ പദ്ധതിയിലുള്ളത്. ഇതില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമുള്ള പാലം കഴിഞ്ഞ മാസം തുറന്നിരുന്നു. നാദ് അല്‍ ഹമര്‍ സ്ട്രീറ്റില്‍ നിന്ന് എയര്‍പോര്‍ട് സ്ട്രീറ്റിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന രീതിയിലാണു പുതിയ പാലങ്ങളുടെ നിര്‍മാണം. ഇതോടെ നാദ് അല്‍ ഹമര്‍ ഭാഗത്തുനിന്നു വരുന്നവര്‍ക്കു സമയനഷ്ടം കൂടാതെ വിമാനത്താവളത്തിലെത്താനാകും. മാറക്കെച്ച് എയര്‍പോര്‍ട്ട് സ്ട്രീറ്റ് ജംക്ഷനില്‍ നിന്നു ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കാതെതന്നെ വിമാത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലേക്ക് എത്താവുന്ന തരത്തിലാണു രണ്ടാമത്തെ പാലം തുറന്നിരിക്കുന്നത്. മാറക്കെച്ച് സ്ട്രീറ്റില്‍നിന്നു ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജക്ട് മേഖലയിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്നതാണു മൂന്നാമത്തെ പാലം. മാറക്കെച്ച് സ്ട്രീറ്റില്‍ ട്രാഫിക് ... Read more

പാര്‍ക്കിങ്ങിന് പണമടച്ചോ? അറിയാം സ്മാര്‍ട്ടായി

ദുബായില്‍ പാര്‍ക്കിങ്ങിന് പണമടച്ചത് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പരിശോധകരുടെ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുക. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിങ്ങിന് പണമടയ്ക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ ഈ ഉപകരണം വഴി സാധിക്കും. പരിശോധകര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയും. സ്മാര്‍ട്ട് സാങ്കേതികത ഉപയോഗിച്ച് ട്രാഫിക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് സ്മാര്‍ട്ട് സ്‌കാനര്‍ എന്ന് ട്രാഫിക്ക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ. മൈത ബിന്‍ അതായി പറഞ്ഞു.

316 ബസുകള്‍ കൂടി വാങ്ങി ദുബൈ ആര്‍ ടി എ

പൊതുഗതാഗത ശൃംഖല വിപുലപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 316 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. 465 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവിടുന്നത്. പരിസ്ഥിതി സൗഹൃദമായ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനുള്ള യൂറോ അഞ്ച്, ആറ് സാങ്കേതിക വിദ്യകളോടെയും അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള കോച്ചുകളായിരിക്കും ഇവ. അടുത്ത വര്‍ഷത്തോടെ എല്ലാ ബസുകളും എത്തിച്ചേരും. ഇതോടെ 2019-ല്‍ ദുബായ് ആര്‍.ടി.എ.യുടെ ബസുകളുടെ എണ്ണം 2085 ആയി വര്‍ധിക്കും. ചെയര്‍മാന്‍ മത്തര്‍ അല്‍ തായറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.ടി.എ.യുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. പുതുതായി വാങ്ങുന്ന ബസുകളില്‍ 143 എണ്ണം ഡീലക്സ് ഇന്റര്‍സിറ്റി കോച്ചുകളായിരിക്കും. 79 ഡബിള്‍ ഡെക്കര്‍ ബസുകളും 94 എണ്ണം ഇടത്തരം ബസുകളുമായിരിക്കും. ലോകനിലവാരത്തിലുള്ള പൊതുഗതാഗതം ദുബായിലും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനമെന്ന് ചെയര്‍മാന്‍ അല്‍ തായര്‍ വിശദീകരിച്ചു. 2030 ആവുമ്പോഴേക്കും ദുബായിലെ വാഹനഗതാഗതത്തിലെ മുപ്പത് ശതമാനവും പൊതുസംവിധാനത്തിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ... Read more

വികസനപദ്ധതിക്ക് കൈകോര്‍ത്ത് ദുബൈ ആര്‍. ടി. എ.യും പൊലീസും

നഗര വികസന പദ്ധതികള്‍ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബൈ പോലീസും കൈകോര്‍ക്കുന്നു. ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ തുറക്കുന്നതും ഗുബൈബക്കും ഷാര്‍ജ അല്‍ ഖാനുമിടയ്ക്ക് ഫെറി സര്‍വീസ് ആരംഭിക്കുന്നതും ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ എക്സ്പ്രസ് ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുടങ്ങുന്നതും ആര്‍.ടി.എ.യുടെ വികസനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരമാകാന്‍ ഈ പദ്ധതികള്‍ക്ക് കഴിയും. എമിറേറ്റിലെ ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാന്‍ വണ്ടികളുടെ ലൈസന്‍സിങ്, ട്രക്കുകളുടെ ഗതാഗതം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറിയും തമ്മില്‍നടന്ന ചര്‍ച്ചയില്‍ വിഷയങ്ങളായി. എമിറേറ്റിലെ റോഡ് ശൃംഖലയും പൊതുഗതാഗതവും റെക്കോഡ് വികസനത്തിന്റെ പാതയിലാണ്. 2006 മുതലുള്ള കണക്കെടുത്താല്‍ എമിറേറ്റിലെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം 92 ശതമാനമാണ് കൂടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്റെയും വളര്‍ച്ച സമാനമായ രീതിയിലാണ്. പ്രതിദിനം 15 ലക്ഷം യാത്രക്കാരാണ് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ... Read more