ആഭ്യന്തര വിമാനങ്ങളില്‍ ഡാറ്റസേവനങ്ങള്‍ ഉടന്‍ ലഭ്യമാകും

ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാർക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള നടപടി ഉടന്‍. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം ഉടന്‍കൈകൊള്ളും. മെയ് ഒന്നിന് നടക്കുന്ന യോഗത്തിലാകും ഇതിന് അംഗീകാരം നല്‍കുക.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നടക്കം എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. അതേ സമയം ഫോണ്‍ കോളുകള്‍ക്കുള്ള അനുമതിക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൗജന്യ നിരക്കിലായിരിക്കും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ഡാറ്റാ സേവനങ്ങള്‍ നല്‍കുക. ഇതിനായി ഒരു പ്രത്യേക ടെലികോം സേവനദാതാവുമായി കരാറിലേര്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ, വോയിസ്, വീഡിയോ സേവനങ്ങള്‍ സംബന്ധിച്ച് വകുപ്പ് കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അനുമതി തേടിയത്.