Tag: Manglore

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ മുതല്‍

ബൈവീക്കിലി എകസ്പ്രസായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ രാവിലെ 10.30ന് കൊച്ചുവേളിയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനിന്റെ സ്ഥിരം സര്‍വീസ് മംഗളൂരുവില്‍ നിന്ന് 10നും കൊച്ചുവേളിയില്‍ നിന്നു 14നും ആരംഭിക്കും. കൊച്ചുവേളിയില്‍ നിന്നു വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവില്‍ എത്തും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിനു കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റോപ്പുകളുണ്ട്. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച്ച രാവിലെ 10.30ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരുവില്‍ എത്തിച്ചേരും. റിസര്‍വേഷനില്ലാത്ത പൂര്‍ണമായും അണ്‍റിസര്‍വഡ് കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയയില്‍ പ്രത്യേക നിരക്കാണ് ഈടാക്കുക. കുഷ്യന്‍ സീറ്റുകളുളള അന്ത്യോദയയില്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനായി ഡിസ്‌പെന്‍സറുകളുമുണ്ടാകും. 16 ജനറല്‍ കോച്ചുകളാണു ട്രെയിനിലുള്ളത്.

അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായി അന്ത്യോദയ എക്‌സ്പ്രസ് വരുന്നു

മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സഹായകമാവുംവിധം ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍നിന്നും. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് എത്തിയത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്. വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ വടക്കന്‍ ... Read more

ഏഴു പുതിയ വിമാനങ്ങളുമായി ഇന്‍ഡിഗോ

  ടയര്‍2, ടയര്‍3  നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്‍ഡിഗോ ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഹൈദ്രബാദ്- നാഗ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്‍വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് മെയ് 1 മുതല്‍ ആരംഭിക്കും. എ ടി ആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇന്‍ഡിഗോ എ ടി ആര്‍ പ്രവര്‍ത്തനം ശക്തിപെടും. നാഗ്പൂര്‍, മംഗലാപുരം എന്നീ സൗത്ത് മെട്രോകളെ ബന്ധിപ്പിക്കാന്‍ ഇന്‍ഡിഗോയ്ക്ക് അനയാസമിനി സാധിക്കും. ഇന്‍ഡിഗോയുടെ പുതിയ എ ടി ആര്‍ ഫ്‌ളീറ്റ് ഓപ്പറേഷനുകള്‍ കൊണ്ട് കൂടുതല്‍ ഇടങ്ങളെ ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ ടയര്‍ 2 ടയര്‍3 നഗരങ്ങളിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപെടുകയും നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഇന്‍ഡിഗോ വക്താവ് വോള്‍ഫ്ഗാങ് പ്രോക്ക് ഷൗര്‍ പറഞ്ഞു.