Tag: chennai

വമ്പന്‍ ഓഫറുമായി എയര്‍ഏഷ്യ

രാജ്യത്തെ പ്രധാന വിമാനയാത്ര കമ്പനിയായ എയര്‍ ഏഷ്യ മെഗാ സെയില്‍സ് ഓഫര്‍ പ്രഖ്യാപിച്ചു. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതലുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ 1 വരെ മാത്രമാണ് ഉണ്ടാവുക. ഈ നിരക്കില്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നു മുതല്‍ 2019 മേയ് 28 വരെ യാത്ര ചെയ്യാന്‍ സാധിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഓഫര്‍ പ്രകാരം കൊച്ചി-ബംഗ്ലൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി-ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ -കൊല്‍ക്കത്ത റൂട്ടില്‍ യാത്രനിരക്ക് 869 രൂപയാകും. റാഞ്ചി, ജയപൂര്‍, വിശാഖപട്ടണം, ബംഗ്ലൂരു, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദ്രബാദ്, പുനെ, ഗുവാഹത്തി, കൊല്‍ക്കൊത്ത, ചെന്നൈ എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.

ചെന്നൈ-സേലം വിമാന സര്‍വീസ് ആരംഭിച്ചു

ഉഡാന്‍ പദ്ധതിയില്‍ സേലം വിമാനത്താവളത്തിന് പുനര്‍ജ്ജന്മം. ഏഴു വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന സേലം വിമാനത്താവളത്തിലേയ്ക്ക് ചെന്നൈയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ട്രൂ ജെറ്റ് നടത്തുന്ന സര്‍വീസ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സേലത്തിന്‍റെ വാണിജ്യ പുരോഗതിക്കു വിമാന സർവീസ് ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുനഗരങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. കിങ്ഫിഷർ എയർലൈൻസ് സർവീസ് 2011ൽ അവസാനിപ്പിച്ചതോടെയാണു സേലം വിമാനത്താവളം പ്രവർത്തനരഹിതമായത്. തിരുപ്പൂർ, നാമക്കൽ, ഈറോഡ് ജില്ലകളിലെ യാത്രക്കാർക്കു സേലം വിമാനത്താവളത്തിന്‍റെ പ്രയോജനം ലഭിക്കും. എ.ടി.ആർ 72–600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. 72 യാത്രക്കാരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ചെറുവിമാനമാണിത്. രാവിലെ 9.50ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് 10.40ന് സേലത്ത് എത്തും. മടക്കയാത്ര 11ന് സേലത്ത് നിന്നു പുറപ്പെട്ട് 11.50ന് ചെന്നൈയിൽ എത്തും. 1499 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ലോകോത്തര നിലവാരത്തിലേക്ക് തമിഴ്നാട്ടിലെ നാലു സ്റ്റേഷനുകൾ

വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളോടെ വികസിപ്പിക്കുന്ന രാജ്യത്തെ 91 സ്റ്റേഷനുകളിൽ തമിഴ്നാട്ടിൽനിന്നു നാലെണ്ണം. എഗ്‌മൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം റെയിൽവേ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്കുയർത്തുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയത് മേഖലാ റെയിൽവേ, നാഷനൽ ബിൽഡിങ്സ് കൺസ്ട്ര‌‌‌ക്‌ഷൻ കോർപറേഷൻ, ഇന്ത്യൻ റെയിൽവേസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ,ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് വികസന പ്രവർത്തനം നടപ്പാക്കുക. ദിനംപ്രതി യാത്രക്കാരുടെ എണ്ണം, ആകെ വരുമാനം, പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. വിമാനത്താവളങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാക്കുകയാണു പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി റെയിൽവേയെ കൂടുതൽ ആകർഷകമാക്കാമെന്നാണ് കണക്കുകൂട്ടൽ…. സിസിടിവി ക്യാമറകൾ, വൈഫൈ, നിലവിലെ കെട്ടിടത്തിന്റെ പുനരുദ്ധാരണം, മോഡുലർ വാട്ടർ കിയോസ്കുകൾ, ജല എടിഎമ്മുകൾ, എൽഇഡി ലൈറ്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ, മോഡ്യുലാർ കേറ്ററിങ് കിയോസ്കുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്റ്റേഷനുകളിലുണ്ടാകും.

ചെന്നൈ മെട്രോയും എം. ആര്‍. ടി. എസും ഒന്നിക്കുന്നു

ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരി വരെയുള്ള എം ആര്‍ ടി എസ് റെയില്‍വേ സര്‍വീസും മെട്രോ റെയില്‍ സര്‍വീസും ഒന്നിക്കുന്നു. സെയിറ്റ് തോമസ്‌ മൗണ്ടിലാണ് എം.ആര്‍.ടി.എസ്. റെയില്‍ സര്‍വീസ് നടത്തുന്ന പാതയും മെട്രോ റെയില്‍ പാതയും സെന്റ് തോമസ് പാതയും സംയോജിക്കുന്നത്. റെയില്‍ പാതകള്‍ ഒന്നാകുന്നതോടെ തീവണ്ടി സര്‍വീസുകളും ഒന്നാകും. എം.ആര്‍.ടി.എസ്. സര്‍വീസ് തത്ത്വത്തില്‍ ചെന്നൈ മെട്രോ റെയില്‍ എറ്റെടുക്കുന്നതിന് തുല്യമായ പദ്ധതിയാണ് നടപ്പാക്കുന്നത്. മെട്രോ ഏറ്റെടുക്കുന്നതോടെ എം.ആര്‍.ടി.എസ്. സര്‍വീസിന്റെ യാത്രാനിരക്കില്‍ മാറ്റം വരുമോ, യാത്രക്കാര്‍ക്ക്  പുതിയ  സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നതിനെ സംബന്ധിച്ചോ തീരുമാനമായിട്ടില്ല. എം.ആര്‍.ടി.എസ്. റെയില്‍വേ ഇപ്പോള്‍ ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിവരെയാണ് സര്‍വീസ് നടത്തുന്നത്. വേളാച്ചേരിയില്‍ നിന്ന് സെന്റ് തോമസ് മൗണ്ട് വരെ നീട്ടാനുള്ള പണികള്‍ നടന്നുവരികയാണ്. എം.ആര്‍.ടി.എസ്. സര്‍വീസ് ഇപ്പോള്‍ ലാഭകരമല്ല. മെട്രോ റെയില്‍ സര്‍വീസുമായി സംയോജിപ്പിക്കുന്നതോടെ എം.ആര്‍.ടി.എസ്. ലാഭകരമാക്കാന്‍ കഴിയുമെന്ന് കരുതുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ എം.ആര്‍.ടി.എസ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുമെന്ന് കരുതുന്നു. എം.ആര്‍.ടി.എസ്. ... Read more

ഇന്‍ഡിഗോ വിമാന നിരക്കുകള്‍ കുറച്ചു

വിമാന എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ ഒട്ടേറെ ആഭ്യയന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു. വിമാനങ്ങള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ചു വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിരക്ക് സാധാരണ നിലയിലായത്.ദുഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് നിരവധി ആളുകളാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍ നിരക്കുകള്‍ കുറഞ്ഞെങ്കിലും ഇന്നലെ വൈകിട്ടത്തെ നില അനുസരിച്ച് വളരെക്കുറച്ച് സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഈസ്റ്റര്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഈടാക്കുന്ന നിരക്ക് : ചെന്നൈ-കൊച്ചി മാര്‍ച്ച് 30ന് 2,490 രൂപയും, മാര്‍ച്ച് 31ന് 1,910 രൂപയിമാണ്. ചെന്നൈ-തിരുവനന്തപുരം മാര്‍ച്ച് 30ന് 2,424 രൂപയും, മാര്‍ച്ച 31ന് 2,700 രൂപയുമാണ്.

ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിർമിക്കും

ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്. ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനു മുന്‍പിലാണു ബസ് നിര്‍ത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്കു തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനും സ്‌ക്വയര്‍ ഉപയോഗിക്കാം. ആലന്തൂര്‍ സ്റ്റേഷനെ കൂടാതെ ചെന്നൈ സെന്‍ട്രല്‍ ഭൂഗര്‍ഭ സ്റ്റേഷനോടു ചേര്‍ന്നും ഈ സൗകര്യം ഒരുക്കുമെന്നു സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Indian airports bags airport service quality awards

It was a proud moment for Airports Authority of India (AAI), as the 6 airports under the government have been selected upon Airport Service Quality (ASQ) Awards 2017, by Airport Council International (ACI). Airports of Lucknow, Indore, Ahmedabad, Chennai, Kolkata and Pune were the winners chosen from different categories. Airport Authority on a statement responded to the achievement as. “It was for the first time that 6 airports bags the title together”. Chaudhary Charan Singh International Airport, also known as Lucknow Airport has been chosen as the world’s top-notch airport in terms of size that transits 2 to 5 million passengers. ... Read more

ഏഴു പുതിയ വിമാനങ്ങളുമായി ഇന്‍ഡിഗോ

  ടയര്‍2, ടയര്‍3  നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്‍ഡിഗോ ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഹൈദ്രബാദ്- നാഗ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്‍വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് മെയ് 1 മുതല്‍ ആരംഭിക്കും. എ ടി ആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇന്‍ഡിഗോ എ ടി ആര്‍ പ്രവര്‍ത്തനം ശക്തിപെടും. നാഗ്പൂര്‍, മംഗലാപുരം എന്നീ സൗത്ത് മെട്രോകളെ ബന്ധിപ്പിക്കാന്‍ ഇന്‍ഡിഗോയ്ക്ക് അനയാസമിനി സാധിക്കും. ഇന്‍ഡിഗോയുടെ പുതിയ എ ടി ആര്‍ ഫ്‌ളീറ്റ് ഓപ്പറേഷനുകള്‍ കൊണ്ട് കൂടുതല്‍ ഇടങ്ങളെ ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ ടയര്‍ 2 ടയര്‍3 നഗരങ്ങളിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപെടുകയും നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഇന്‍ഡിഗോ വക്താവ് വോള്‍ഫ്ഗാങ് പ്രോക്ക് ഷൗര്‍ പറഞ്ഞു.

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധനം

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മാര്‍ച്ച്  മൂന്ന്  മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ക്ഷേത്രത്തിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര അധികൃതര്‍ മാര്‍ച്ച് മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ നിരോധനം വരുമെന്ന് അറിയിച്ചു. ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വന്‍ തീപിടുത്തത്തെതുടര്‍ന്ന് വ്യാപകമായി നാശനഷ്ടം സംഭവിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസുണ്ടാകും. ഏപ്രില്‍ മൂന്നുമുതല്‍ ചൊവ്വാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.20ന് പുറപ്പെടുന്ന ട്രെയിന്‍ (06055) അടുത്ത ദിവസം ഉച്ചയ്ക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. ജൂണ്‍ 26വരെയാണ് സര്‍വീസ്. ഏപ്രില്‍ ... Read more