Tag: Egmor

ലോകോത്തര നിലവാരത്തിലേക്ക് തമിഴ്നാട്ടിലെ നാലു സ്റ്റേഷനുകൾ

വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളോടെ വികസിപ്പിക്കുന്ന രാജ്യത്തെ 91 സ്റ്റേഷനുകളിൽ തമിഴ്നാട്ടിൽനിന്നു നാലെണ്ണം. എഗ്‌മൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം റെയിൽവേ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്കുയർത്തുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയത് മേഖലാ റെയിൽവേ, നാഷനൽ ബിൽഡിങ്സ് കൺസ്ട്ര‌‌‌ക്‌ഷൻ കോർപറേഷൻ, ഇന്ത്യൻ റെയിൽവേസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ,ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് വികസന പ്രവർത്തനം നടപ്പാക്കുക. ദിനംപ്രതി യാത്രക്കാരുടെ എണ്ണം, ആകെ വരുമാനം, പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. വിമാനത്താവളങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാക്കുകയാണു പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി റെയിൽവേയെ കൂടുതൽ ആകർഷകമാക്കാമെന്നാണ് കണക്കുകൂട്ടൽ…. സിസിടിവി ക്യാമറകൾ, വൈഫൈ, നിലവിലെ കെട്ടിടത്തിന്റെ പുനരുദ്ധാരണം, മോഡുലർ വാട്ടർ കിയോസ്കുകൾ, ജല എടിഎമ്മുകൾ, എൽഇഡി ലൈറ്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ, മോഡ്യുലാർ കേറ്ററിങ് കിയോസ്കുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്റ്റേഷനുകളിലുണ്ടാകും.