Category: Kerala

കടല്‍ കാഴ്ച്ചകളൊരുക്കി സി.എം.എഫ്.ആര്‍.ഐ

സമുദ്ര മത്സ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) 71മത് സ്ഥാപക ദിനം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി നാളെ പൊതുജനങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ വിവിധ പരിപാടികള്‍ സങ്കടിപ്പിക്കും. ആഴക്കടലിന്‍റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്ന കാഴ്ചകള്‍ ആസ്വദിക്കാനും പുതിയ ഗവേഷണ പഠനങ്ങള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ശാസ്ത്ര- ഗവേഷണ പഠനങ്ങളുടെ പ്രദര്‍ശനം, മത്സ്യങ്ങളുടെ വയസ്സ് കണ്ടെത്തുന്ന പരീക്ഷണ ശാല, മ്യുസിയം, മറൈന്‍ അക്വോറിയം, ലബോറട്ടറികള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്നില്‍ ഇന്ന് തുടക്കം.

ഇനി മൂന്ന് നാള്‍ തലസ്ഥാനനഗരി അക്ഷരങ്ങളുടെ ആഘോഷനഗരിയാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം. രാവിലെ പത്തുമണിമുതല്‍ വിവധ സെക്ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്ന് മണിക്ക് അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ അധ്യഷനാവുന്ന ചടങ്ങില്‍ കവിയത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും. അക്ഷരോതേസവത്തില്‍ പങ്കെടുക്കാന്‍ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച മുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്ലസ്ടൂ വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ (www.mbifl.com) വഴിയും ‘ബുക്ക് മൈ ഷോ’ ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

അറുപത് ഏക്കറില്‍ ജലാശയം: പദ്ധതിക്ക് അനുമതി

കോഴിക്കോട് പാറോപ്പടിയില്‍ 60 ഏക്കര്‍ സ്ഥലത്ത് ജലാശയം നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലമുടമകള്‍ക്ക് പങ്കാളിത്തമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാറോപ്പടി-കണ്ണാടിക്കല്‍ കൃഷിചെയ്യാത്തതും വെളളം കെട്ടിനില്‍ക്കുന്നതുമായ സ്ഥലത്ത് സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി-ടൂറിസം പദ്ധതി നടപ്പാക്കാനുളള നിര്‍ദേശം എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് മുന്നോട്ടുവെച്ചത്. ജലാശയമുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്ന് സി.ഡബ്യൂ.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സി.ഡബ്യൂ.ആര്‍.ഡി.എം വിശദമായ പഠനം നടത്തും. പദ്ധതി തയ്യാറാക്കുന്നതിന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യോഗത്തില്‍ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. സരേഷ് ദാസ്, കെ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ... Read more

ചുരം കയറാതെ വയനാട്ടിലെത്താന്‍ തുരങ്കം വരുന്നു

വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. ആറര കിലോമീറ്റര്‍ മലതുരന്ന് കടന്നുപോവുന്ന തുരങ്കപാത ജില്ലയുടെ കിഴക്കന്‍ മലയോരത്താണ് വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍- കള്ളാടി- മേപ്പാടി റോഡിലാണ് തുരങ്കത്തിന് സാധ്യത. മുത്തപ്പന്‍പുഴയ്ക്കു സമീപം സ്വര്‍ഗംകുന്നില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെ കള്ളാടിയില്‍ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വനത്തിനോ വന്യജീവികള്‍ക്കോ പ്രയാസമുണ്ടാക്കാത്ത പദ്ധതി ആയതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ എളുപ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ് സ്വര്‍ഗംകുന്ന്. ഇരുവഞ്ഞിപ്പുഴ കടന്ന് കുണ്ടന്‍തോട് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 2014ല്‍ തുരങ്കപാതയ്ക്കായി പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തിയിരുന്നു. പാത നിര്‍മിക്കാന്‍ അനുയോജ്യമാണെന്ന റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ തുരങ്കപാതയ്ക്ക് വേണ്ടി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വയനാട് എത്തി. മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് കൊങ്കണ്‍ റെയില്‍വേ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 2016ല്‍ ജോര്‍ജ് എം തോമസ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ തുരങ്കപാതയുടെ ... Read more

ഉലകം ചുറ്റും 12ഡി വാലിബന്‍

സ്വപ്‌നം കാണുന്നവന്റെ കലയാണ് സിനിമ. അങ്ങനെയൊരു സ്വപ്‌നവുമായി സജുമോന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. ആഢംബര മാളുകളില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 12 ഡി ചിത്രങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന മൂവബിള്‍ തീയറ്ററുമായി. മാളുകളിലെ സജ്ജീകരണങ്ങളേക്കാളും ദൃശ്യ വിസ്മയം തീര്‍ക്കുകയാണ് അരൂര്‍ സ്വദേശികളായ സജുമോനും ഷീബയും തങ്ങളുടെ സഞ്ചരിക്കുന്ന 12 ഡി തിയേറ്റര്‍ കൊണ്ട്. ഇരുട്ട് മുറിയില്‍ തെളിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍ ഇന്നും എല്ലാവര്‍ക്കും അതിശയമാണ്. എന്നാല്‍ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് ഒപ്പം നമ്മളും കൂടി ചലിക്കുന്നു. കഥയിലെ കഥാപാത്രം അഗാധമായ കുഴിയില്‍ പതിക്കുമ്പോള്‍ നമ്മളും ഒപ്പം വീഴുന്നു.. തികച്ചും പുതിയ അനുഭവമാണ് 12 ഡി ചിത്രം നമുക്ക് സമ്മാനിക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ക്കൊപ്പം എങ്ങനെ പ്രേക്ഷകരെകൂടി കൊണ്ടുപോവാം എന്ന ചിന്തയില്‍ നിന്നാണ് 12 ഡി തിയേറ്റര്‍ തുടങ്ങിയത്. അതിനായി കണ്ടെയ്നര്‍ ലോറി വാങ്ങി. അതില്‍ ചൈനയിലുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സിന്റെ സഹായത്തോടെ തിയേറ്റര്‍ നിര്‍മിച്ചു. എട്ടടിയുള്ള സ്ക്രീനാണ് സിനിമകാണാന്‍ സജ്ജീകരിച്ചിരിക്കുന്നത്. കസേരകള്‍ പ്രോജക്റ്ററുമായി ബന്ധിപ്പിച്ചു. ഇതുവഴി സിനിമയിലെ എല്ലാ ... Read more

ഇവിടം സ്വര്‍ഗമാണ്:മികച്ച ശുദ്ധവായു കേരളത്തില്‍

രാജ്യത്തെ വായു ഗുണനിലവാരസൂചികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 26ആണ്.ജില്ലയിലെ കണക്ക്. ഗുണനിലവാരസൂചികയില്‍ 60 വരെ സുരക്ഷിത മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം തൃശ്ശൂര്‍ ജില്ലയിലാണ്. മലിനീകരണം 60ല്‍ കൂടുതല്‍ രേഖപെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ 2016ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മെച്ചമാണ്.280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം 10ന്റെ തോത് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തൃശ്ശൂര്‍,വയനാട്, കൊച്ചി,കോഴിക്കോട് എന്നിവടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം,മലപ്പുറം, പാലക്കാട് എന്നിവടങ്ങളില്‍ കുറയുകയും ചെയ്യും. ഓരോ ജില്ലയിലെയും പ്രധാന നഗരത്തിലെ മലിനീകരണം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വായൂമലിനീകരണമുള്ളത് ഡല്‍ഹിയിലാണ്. മലിനകണങ്ങളുടെ അളവ് അനുവദീയമായതിലും അഞ്ചിരട്ടിയിലധികമാണ് രാജ്യതലസ്ഥാനത്ത്. കണക്കനുസരിച്ച് 2010 മുതല്‍2015 വരെ ഇന്ത്യയിലെ വായൂമലിനീകരണം 13 ശതമാനം കൂടി. ഇക്കാലയളവില്‍ ഇന്ത്യയെക്കാള്‍ വലിയ വ്യാവസായിക രാജ്യമായ ... Read more

കമലയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

മലയാള സാഹിത്യത്തിലെ ശക്തയായ എഴുത്തുകാരി കമലദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍. കമലയുടെ ആത്മകഥ ‘എന്റെ കഥ’ ആദ്യമായി പ്രസിദ്ധീകരിച്ച ദിവസമാണ്‌ ഇന്ന്. 1973ല്‍ മലയാളത്തില്‍ ആദ്യമായി എന്റെ കഥ പ്ര0സ്ദ്ധീകരിച്ച ദിവസമായതിനാലാണ് മലയാളികളുടെ ആമിക്ക് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചത്. മഞ്ജിത് താപ്പ് എന്ന കലാകാരന്‍ ആണ് ഈ ഡൂഡില്‍ രൂപകല്‍പന ചെയ്തത്. ‘ഏതു ഭാഷയിലായാലും ഏത് വിഭാഗത്തിലുള്ളതായാലും കമലാദാസിന്റെ കൃതികള്‍ക്കും ജീവിതത്തിനും നിര്‍ഭയത്വവും പരിവര്‍ത്തന ശേഷിയിമുണ്ടായിരുന്നു. ഫെമിനിസ്റ്റ് എന്ന പേര് അവഗണിച്ചും മാധവിക്കുട്ടി, ആമി, കമല, സുരയ്യ എന്നീ വ്യത്യസ്തമായ പേരുകള്‍ സ്വീകരിച്ചും സ്വന്തം നിലയില്‍ ജീവിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് അവര്‍’ ഡൂഡിലിനെക്കുറിച്ചുള്ള കുറിപ്പില്‍ ഗൂഗിള്‍ പറയുന്നു. കമലാദാസിന്റെ കൗമാരവും, യൗവനവും, വിവാഹജീവിതവും അതിന് ശേഷമുള്ള സംവങ്ങളുമെല്ലാം ആവിഷ്‌ക്കരിക്കുന്നതാണ് ആത്മകഥ. മലയാളത്തില്‍ പുറത്തിറങ്ങിയ ‘എന്റെ കഥ’ പിന്നീട് 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എഴുത്തിലൂടെ കമലയുടെ തുറന്നു പറച്ചിലുകള്‍ നിരവധി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു.

കേരളത്തിന്റെ കായല്‍ സൗന്ദര്യത്തില്‍ മതി മറന്ന് തസ്ലീമ നസ്‌റിന്‍

ആലപ്പുഴയിലെ കായല്‍ കാഴ്ച്ചകളെക്കുറിച്ചും ഹൗസ് ബോട്ട് സഞ്ചാരത്തെക്കുറിച്ചും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ കുറിച്ചതിങ്ങനെ: ‘ഇവിടം സ്വര്‍ഗതുല്യം, ഗംഭീരമായ ഭക്ഷണം, കാഴ്ചകള്‍ അതിസുന്ദരം’. കായല്‍സൗന്ദര്യം നുകരാന്‍ ബുധനാഴ്ചയാണ് തസ്ലീമ ആലപ്പുഴയില്‍ എത്തിയത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു കായല്‍ സവാരി. ഡോഗ്-ബോംബ് സ്‌ക്വാഡുകള്‍, അഗ്നിസുരക്ഷാസേന ഉള്‍പ്പെടെ 200ലധികം പോലീസുകാര്‍ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷ ക്രമീകരണമാണ് ഹൗസ് ബോട്ട് സഞ്ചാരത്തിന് മുന്നോടിയായി ഒരുക്കിയത്. സി.പി സാബുവിന്റെ ഉടമസ്ഥതയിലുള്ള സി പി ഹൗസ് ബോട്ട്‌സിന്റെ 9 വണ്ടേഴ്‌സ് എന്ന ഹൗസ്‌ബോട്ടില്‍ ബുധനാഴ്ച്ച 12ന് ആരംഭിച്ച സഞ്ചാരം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. തസ്ലീമയെ ഏറെ ആകര്‍ഷിച്ചത് കായല്‍ വിഭവങ്ങള്‍ തന്നെ. കിഴക്കിന്റെ വെനീസിനെ സ്വര്‍ഗതുല്യമെന്ന് അവര്‍ വിശേഷിപ്പിച്ചതിന്റെ പ്രധാന കാരണവും ഭക്ഷണവൈവിധ്യം തന്നെയായിരുന്നു.

സ്വകാര്യ ബസുകള്‍ക്കിനി ഒരേ നിറം

സംസ്ഥാനത്തെ നിരത്തുകളിലൂടെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കിന് ഒരേ നിറം. നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. സംസ്ഥാന ഗതാഗത അതോററ്റിയുടെ തീരുമാനപ്രകാരമാണ് നിറം മാറ്റം. ഇനിമുതല്‍ സിറ്റി ബസുകള്‍ പച്ചയും ഓര്‍ഡിനറി ബസുകള്‍ നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മെറൂണ്‍ നിറവുമായിരിക്കും. പരിക്ഷ്‌കരിച്ച എല്ലാ ബസുകള്‍ക്കും അടിവശത്ത് വെള്ള നിറത്തില്‍ മൂന്ന് വരകള്‍ ഉണ്ടാവും.   ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്ക് പുറമേ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറം മാറ്റം പൂര്‍ണമാകും.

അമേരിക്കക്കാരെ ഇതിലേ..ഇതിലേ..ലോസ് ആഞ്ചല്‍സില്‍ കേരളത്തിന്‍റെ റോഡ്‌ ഷോ

ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ലോസ് ആഞ്ചല്‍സില്‍ കേരള ടൂറിസത്തിന്‍റെ റോഡ്‌ ഷോ. ലോസ് ആഞ്ചല്‍സ് സോഫിടെല്‍ ഹോട്ടലില്‍ നടന്ന റോഡ്‌ ഷോയില്‍ കേരളത്തില്‍ നിന്നും ലോസ് ആഞ്ചലസില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യാ ടൂറിസം അസി. ഡയറക്ടര്‍ സന്ധ്യാ ഹരിദാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും എട്ടു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. കൂടുതല്‍ അമേരിക്കന്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കുകയാണ് റോഡ്‌ ഷോയുടെ ലക്‌ഷ്യം. മൂന്നു ദിവസത്തെ ന്യൂയോര്‍ക്ക് ഷോയ്ക്ക് പിന്നാലെയാണ് ലോസ് ആഞ്ചലസിലെ റോഡ്‌ ഷോ. നാളെ സാന്‍ഫ്രാന്‍സിസ്കോയിലാണ് റോഡ്‌ ഷോ. കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമാണ് റോഡ്‌ ഷോകള്‍. ജനുവരി 9നു നെതര്‍ലാണ്ട്സില്‍ തുടങ്ങിയ രണ്ടാം ഘട്ട പ്രചരണം മാര്‍ച്ച്‌ 15 നു ഇറ്റലിയിലെ മിലാന്‍ റോഡ്‌ ഷോയോടെ സമാപിക്കും.

ആനും ജാക്കിയും കണ്ട കേരളം

അമേരിക്കന്‍ സഹോദരിമാരായ ആനും ജാക്കിയും കണ്ട കേരളം. അടുത്തിടെയാണ്  ഇരുവരും കേരളത്തിലെത്തിയത്. കണ്ട കേരളത്തിന്‍റെ കാഴ്ചകള്‍ ആനും ജാക്കിയും ടൂറിസം ന്യൂസ്‌ ലൈവിന് കൈമാറി. തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍…

ചീറിപ്പാഞ്ഞ് ജീപ്പുകള്‍; ബ്രേക്കിടണമെന്ന് നാട്ടുകാര്‍

വണ്ടിപ്പെരിയാര്‍ മൗണ്ടിനു സമീപത്തെ ചെങ്കുത്തായ കൊക്കയ്ക്ക് അരികിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. അപകടം നിറഞ്ഞ പാതയിലൂടെയാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീപ്പുകളുടെ യാത്ര. റോഡുകളുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയോ, വേലികളോ ഇല്ലാത്തത് അപകടം വിളിച്ചുവരുത്തും. മൗണ്ടില്‍ നിന്നും ഗ്രാമ്പിലേക്കും അവിടെ നിന്ന് പാമ്പനാറിലേക്കും എത്താവുന്ന എളുപ്പവഴിയാണിത്. ഈ റോഡില്‍ ജീപ്പുകളുടെ സഞ്ചാരം ആരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാ ദുര്‍ഘടമായി. ഈ പ്രദേശത്തേക്ക് അനധികൃത സവാരി നടത്തുന്ന ജീപ്പുകളെ നിയന്ത്രിക്കാന്‍ വനം- റവന്യു അധികാരികളോ, മോട്ടോര്‍ വകുപ്പോ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോണില്‍ സംസാരിച്ച് റോഡുകടന്നാല്‍ കേസ്

മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ്‌ മുറിച്ചുകടക്കുന്നവര്‍ ജാഗ്രത… മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ്‌ മുറിച്ചു കടക്കുന്നവര്‍ക്കെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്‍റെ തീരുമാനം. ജില്ലാ റോഡ്‌ സുരക്ഷ അപകട അവലോകന യോഗത്തിലാണ് തീരുമാനമായത്. വര്‍ധിച്ചു വരുന്ന റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാഹന പരിശോധന കര്‍ശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും അപകട അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. യോഗത്തില്‍ ആലുവ റൂറല്‍ നര്‍ക്കോട്ടിക് സെല്‍ എ എസ് പി സുജിത്ദാസ് അധ്യക്ഷത വഹിച്ചു.

ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചു

വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച്‌ 31 വരെ അടച്ചു.  വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക്‌ തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ്  പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ രാജമലയില്‍ 1000ത്തിലധികം വരയാടുകളുണ്ട്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ തെക്കു ഭാഗത്തുള്ള ഉയര്‍ന്ന കുന്നുകളാണ് (കണ്ണന്‍ ദേവന്‍ മലനിരകള്‍) വരയാടുകള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നത്.

വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ മലബാര്‍ ഒരുങ്ങുന്നു

കേരളത്തിലെ ടൂറിസം വികസനങ്ങളുടെ ഭാഗമായി മലബാര്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം മലബാറിലെ പ്രധാന പ്രവൃത്തികളെല്ലാം തീര്‍ക്കാനാണ് ടൂറിസം വകുപ്പിന്‍റെ പദ്ധതി. മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനങ്ങള്‍ക്ക് 600 കോടി നീക്കിവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് മിഠായിത്തെരുവ് നവീകരിച്ചു. വിദേശ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് സന്ദര്‍ശിക്കുന്നത്. മലബാര്‍ മേഖലയിലേക്കുള്ള സന്ദര്‍ശനം കുറവാണ്. ഇതു പരിഹരിക്കാനാണ് ടൂറിസം നയത്തില്‍ മലബാര്‍ ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ജില്ലകളിലെ പൈതൃകങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി ടൂറിസം പ്രചാര പരിപാടികള്‍ ആരംഭിച്ചു. തലശ്ശേരി ടൂറിസം പൈതൃകം പദ്ധതി ആരംഭിച്ചതായി ടൂറിസം ഡയറക്ടര്‍ പി. ബാലകിരന്‍ പറഞ്ഞു. കൂടാതെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ക്കും തുടക്കമിട്ടു. കണ്ണൂര്‍ വിമാനത്താവളം ... Read more