Tag: malabar tourism development

മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നിര്‍മ്മാണോദ്ഘാടനം ജൂണ്‍ 30ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ഈ മാസം 30 തിന് തുടക്കം. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ ടൂറിസം രംഗത്ത് മലബാര്‍ വന്‍ കുതിച്ച് ചാട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. മലബാറിന്റെ സ്വപ്ന പദ്ധതി പദ്ധതി നടപ്പിലാകുന്നതോടെ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഏഷ്യയില്‍ കണ്ടിരിക്കേണ്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനത്തായി ലോണ്‍ലി പ്ലാനറ്റ് മലബാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാര മേഖലയില്‍ വ്യത്യസ്തമായിട്ടുള്ള ടൂറിസം ബ്രാന്‍ഡ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു മലബാറിലൂടെ ജലയാത്ര മലബാറിലെ നദികളിലൂടെയും , കായലിലൂടെയും ,ഉള്ള വിനോദ വിജ്ഞാന ജലയാത്രയാണ് ഈ പദ്ധതിയുടെ പ്രമേയം. പരിസ്ഥിതി സൗഹാര്‍ദ്ദ ... Read more

വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ മലബാര്‍ ഒരുങ്ങുന്നു

കേരളത്തിലെ ടൂറിസം വികസനങ്ങളുടെ ഭാഗമായി മലബാര്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം മലബാറിലെ പ്രധാന പ്രവൃത്തികളെല്ലാം തീര്‍ക്കാനാണ് ടൂറിസം വകുപ്പിന്‍റെ പദ്ധതി. മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനങ്ങള്‍ക്ക് 600 കോടി നീക്കിവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് മിഠായിത്തെരുവ് നവീകരിച്ചു. വിദേശ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് സന്ദര്‍ശിക്കുന്നത്. മലബാര്‍ മേഖലയിലേക്കുള്ള സന്ദര്‍ശനം കുറവാണ്. ഇതു പരിഹരിക്കാനാണ് ടൂറിസം നയത്തില്‍ മലബാര്‍ ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ജില്ലകളിലെ പൈതൃകങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി ടൂറിസം പ്രചാര പരിപാടികള്‍ ആരംഭിച്ചു. തലശ്ശേരി ടൂറിസം പൈതൃകം പദ്ധതി ആരംഭിച്ചതായി ടൂറിസം ഡയറക്ടര്‍ പി. ബാലകിരന്‍ പറഞ്ഞു. കൂടാതെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ക്കും തുടക്കമിട്ടു. കണ്ണൂര്‍ വിമാനത്താവളം ... Read more