മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്നില്‍ ഇന്ന് തുടക്കം.


ഇനി മൂന്ന് നാള്‍ തലസ്ഥാനനഗരി അക്ഷരങ്ങളുടെ ആഘോഷനഗരിയാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം. രാവിലെ പത്തുമണിമുതല്‍ വിവധ സെക്ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്ന് മണിക്ക് അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ അധ്യഷനാവുന്ന ചടങ്ങില്‍ കവിയത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും. അക്ഷരോതേസവത്തില്‍ പങ്കെടുക്കാന്‍ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച മുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്ലസ്ടൂ വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ (www.mbifl.com) വഴിയും ‘ബുക്ക് മൈ ഷോ’ ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യാം.