Tag: literature fest

കനകക്കുന്നില്‍ അക്ഷരോത്സവത്തിന് തുടക്കം

വെര്‍ച്ചല്‍ ലോകത്ത് യാത്രാവിവരണ സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംവദിച്ചു കൊണ്ട് കനക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ആരംഭമായി. എഴുത്ത്കാരി ഷെറീന്‍ ഖ്വാദ്രി മോഡറേറ്റര്‍ ആയ ചടങ്ങില്‍ സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍ഡറിംപിള്‍ , എം.പി വീരേന്ദ്രകുമാര്‍,സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരായിരുന്നു മുഖ്യപ്രഭാഷകര്‍. സ്വന്തം പുസ്തകത്തിലെ വരികള്‍ വായിച്ച് അക്ഷരസദസ്സിനെ കൈയ്യിലെടുത്തു. യാത്രാനുഭവങ്ങളെയും ചരിത്രദര്‍ശനങ്ങളെയും കഥകളായി അവതരിപ്പിച്ച് കേഴ്‌വിക്കാരില്‍ വിസ്മയം സൃഷ്ടിച്ചു. സഞ്ചാരസാഹിത്യം പിന്നിലേക്ക് മാറുകിലെന്ന് ഡാല്‍റിംപിള്‍ തെളിയിക്കുകയായിരുന്നു. ഗൂഗിള്‍ ചെയ്ത ലോകത്തെ അറിയുന്ന നവതലമുറയുടെ കാലത്തും സഞ്ചാരസാഹിത്യത്തിന് പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. യാത്രകളിലൂടെ പകര്‍ന്ന് കിട്ടുന്ന അറിവുകളുടെ വെളിച്ചം ജീവിതവിജയം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അനുഭവങ്ങളിലൂടെ പറഞ്ഞു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കനകക്കുന്നില്‍ ഇന്ന് തുടക്കം.

ഇനി മൂന്ന് നാള്‍ തലസ്ഥാനനഗരി അക്ഷരങ്ങളുടെ ആഘോഷനഗരിയാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വെള്ളിയാഴ്ച്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം. രാവിലെ പത്തുമണിമുതല്‍ വിവധ സെക്ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്ന് മണിക്ക് അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ അധ്യഷനാവുന്ന ചടങ്ങില്‍ കവിയത്രി സുഗതകുമാരി അനുഗ്രഹപ്രഭാഷണം നടത്തും. അക്ഷരോതേസവത്തില്‍ പങ്കെടുക്കാന്‍ തത്സമയ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച്ച മുതല്‍ കനകക്കുന്നില്‍ ആരംഭിക്കും. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്ലസ്ടൂ വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ (www.mbifl.com) വഴിയും ‘ബുക്ക് മൈ ഷോ’ ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യാം.