കനകക്കുന്നില്‍ അക്ഷരോത്സവത്തിന് തുടക്കം


വെര്‍ച്ചല്‍ ലോകത്ത് യാത്രാവിവരണ സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംവദിച്ചു കൊണ്ട് കനക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ആരംഭമായി.
എഴുത്ത്കാരി ഷെറീന്‍ ഖ്വാദ്രി മോഡറേറ്റര്‍ ആയ ചടങ്ങില്‍ സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍ഡറിംപിള്‍ , എം.പി വീരേന്ദ്രകുമാര്‍,സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരായിരുന്നു മുഖ്യപ്രഭാഷകര്‍.
സ്വന്തം പുസ്തകത്തിലെ വരികള്‍ വായിച്ച് അക്ഷരസദസ്സിനെ കൈയ്യിലെടുത്തു. യാത്രാനുഭവങ്ങളെയും ചരിത്രദര്‍ശനങ്ങളെയും കഥകളായി അവതരിപ്പിച്ച് കേഴ്‌വിക്കാരില്‍ വിസ്മയം സൃഷ്ടിച്ചു. സഞ്ചാരസാഹിത്യം പിന്നിലേക്ക് മാറുകിലെന്ന് ഡാല്‍റിംപിള്‍ തെളിയിക്കുകയായിരുന്നു.
ഗൂഗിള്‍ ചെയ്ത ലോകത്തെ അറിയുന്ന നവതലമുറയുടെ കാലത്തും സഞ്ചാരസാഹിത്യത്തിന് പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. യാത്രകളിലൂടെ പകര്‍ന്ന് കിട്ടുന്ന അറിവുകളുടെ വെളിച്ചം ജീവിതവിജയം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അനുഭവങ്ങളിലൂടെ പറഞ്ഞു.