Tag: go kerala

യാത്രക്കാര്‍ക്ക് വഴിമധ്യേ ചികിത്സ തേടാന്‍ ‘വഴികാട്ടി’ എത്തുന്നു

സംസ്ഥാനത്ത് അടിയന്തര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി ഇന്ന് ആരംഭിക്കും. വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കും. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്റ്, ബസ് ടെര്‍മിനല്‍, ... Read more

അമേരിക്കക്കാരെ ഇതിലേ..ഇതിലേ..ലോസ് ആഞ്ചല്‍സില്‍ കേരളത്തിന്‍റെ റോഡ്‌ ഷോ

ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ലോസ് ആഞ്ചല്‍സില്‍ കേരള ടൂറിസത്തിന്‍റെ റോഡ്‌ ഷോ. ലോസ് ആഞ്ചല്‍സ് സോഫിടെല്‍ ഹോട്ടലില്‍ നടന്ന റോഡ്‌ ഷോയില്‍ കേരളത്തില്‍ നിന്നും ലോസ് ആഞ്ചലസില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യാ ടൂറിസം അസി. ഡയറക്ടര്‍ സന്ധ്യാ ഹരിദാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും എട്ടു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. കൂടുതല്‍ അമേരിക്കന്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കുകയാണ് റോഡ്‌ ഷോയുടെ ലക്‌ഷ്യം. മൂന്നു ദിവസത്തെ ന്യൂയോര്‍ക്ക് ഷോയ്ക്ക് പിന്നാലെയാണ് ലോസ് ആഞ്ചലസിലെ റോഡ്‌ ഷോ. നാളെ സാന്‍ഫ്രാന്‍സിസ്കോയിലാണ് റോഡ്‌ ഷോ. കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമാണ് റോഡ്‌ ഷോകള്‍. ജനുവരി 9നു നെതര്‍ലാണ്ട്സില്‍ തുടങ്ങിയ രണ്ടാം ഘട്ട പ്രചരണം മാര്‍ച്ച്‌ 15 നു ഇറ്റലിയിലെ മിലാന്‍ റോഡ്‌ ഷോയോടെ സമാപിക്കും.