Category: Round Up Malayalam

സൗദിയില്‍ ഇനി പണമിടപാടും സ്മാര്‍ട്ട് ഫോണ്‍ വഴി

എ. ടി. എം കാര്‍ഡിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന മൊബൈല്‍ ആപ് സൗകര്യം ഈ വര്‍ഷം നിലവില്‍ വരുമെന്നും പര്‍ച്ചേസ്, പോയിന്റ് ഓഫ് സെയില്‍സ് എന്നിവയ്ക്കും ആപ്പിലൂടെ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബാങ്കിങ് അവയര്‍നസ് കമ്മിറ്റി സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന മദദ് കാര്‍ഡ് ഡിജിറ്റില്‍ വെര്‍ഷനായി വികസിപ്പിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത്. ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്യുന്നതിന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് പര്‍ചേസ് മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്. ഓണ്‍ലൈന്‍ ക്രയവിക്രയം കൂടുതല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. 20,000 റിയാല്‍ വരെയാണ് എ.ടി.എം. കാര്‍ഡ് വഴി പണം നിക്ഷേപിക്കാനുളള പരിധി. എന്നാല്‍ ആറുമാസത്തിനകം ഇത് രണ്ടുലക്ഷം റിയാലായി ഉയര്‍ത്തും. ഘട്ടംഘട്ടമായി ഇതിന്റെ പരിധി എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു.

ബി എം ഡബ്ല്യൂ സ്‌കില്‍ നെക്സ്റ്റിന് സച്ചിന്‍ തുടക്കം കുറിച്ചു

എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് സഹായിക്കുന്ന സ്‌കില്‍ നെക്സ്റ്റിന് പ്രോഗ്രാമിന് ബി എം ഡബ്ല്യു ഗ്രൂപ്പ് തുടക്കം കുറിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെന്നൈ നിര്‍മാണശാലയുടെ പതിനൊന്നാം വാര്‍ഷികത്തിന്റെ സമ്മാനമാണ് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പനിയുടെ പുതിയ കാല്‍വെയ്പ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സാനിധ്യത്തിലാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചത്. എന്‍ജിനിയറിങ് ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബിഎംഡബ്യു എന്‍ജിനും മറ്റും അടുത്തറിയാന്‍ പ്രാക്ടിക്കല്‍ പഠനത്തിനായി വിട്ടു നല്‍കുന്നതാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം. കമ്പനിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ സച്ചിനൊപ്പം അണ്ണാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും ചേര്‍ന്ന് അസംബിള്‍ ചെയ്ത എന്‍ജിനും ട്രാന്‍സ്മിഷനും അനാവരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ രാജ്യത്തെ വിവിധ എന്‍ജിനിയറിങ് ടെക്നിക്കല്‍ കോളേജുകളിലേക്ക് 365 ബിഎംഡബ്യു എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റും സൗജന്യമായി നല്‍കും. ക്രിക്കറ്റിനെക്കുറിച്ച് വായന മാത്രമായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലായിരുന്നു, കളി എന്റെ കൈകളിലെത്തിയതോടെയാണ് എല്ലാ യാഥാര്‍ഥ്യമായത്. അതുപോലെ തന്നെ ... Read more

യാത്രയാണ് ജീവിതം… സുജിത് ഭക്തനുമായി അഭിമുഖം

എഞ്ചിനീയര്‍ ആകേണ്ടിയിരുന്ന ഒരാള്‍ എങ്ങനെ ആയിരകണക്കിന് ആരാധകരുള്ള ബ്ലോഗറും വ്ലോഗറുമായി മാറി. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന യാത്രകളില്‍ പുതുവഴി തേടുന്ന ഒരാളായി മാറി. കെ.എസ്.ആര്‍.ടി.സി യാത്രയുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആനവണ്ടി ബ്ലോഗിന്‍റെ സ്ഥാപകന്‍, അറിയപ്പെടുന്ന വ്ലോഗര്‍ സുജിത് ഭക്തന്‍ ടൂറിസം ന്യൂസ്‌ ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ടുമായി സംസാരിക്കുന്നു. പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നും ബാംഗ്ലൂരേയ്ക്കുള്ള വഴികളാണ് സുജിത്തില്‍ യാത്രകളോടുള്ള ഇഷ്ടത്തിന്‍റെ വിത്തുപാകുന്നത്. ഇന്ന് അതൊരു മരമാണ്. പല വഴികളില്‍ പടര്‍ന്നു പന്തലിച്ച വന്‍മരം. ബ്ലോഗറായും വ്ലോഗറായും ട്രെയിനറായും യാത്രികനായും ജീവിതത്തിലെ വ്യത്യസ്ഥതകള്‍ തേടുന്ന സുജിത്തിന്‍റെ ഏറ്റവും വലിയ സ്വപ്നം സുജിത് പരിചയപ്പെടുത്തുന്ന കാഴ്ചകളിലൂടെ ആളുകള്‍ ലോകത്തിന്‍റെ വിവിധ കോണില്‍ സഞ്ചരിക്കണം എന്നാണ്. ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്താണ് ബ്ലോഗിങ്ങിനോട് താല്‍പ്പര്യം തോന്നുന്നത്. അവിടെയുണ്ടായിരുന്ന ചില മലയാളം ബ്ലോഗര്‍മാറിലൂടെ ബ്ലോഗിങ്ങിന്‍റെ വിശാല ലോകത്തെകുറിച്ചറിഞ്ഞു. അപ്പോഴേക്കും കോഴഞ്ചേരി മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള ബൈക്ക് യാത്രകള്‍ ബ്ലോഗിങ്ങിലേയ്ക്കുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചിരുന്നു. അങ്ങനെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പൂര്‍ണ വിവരങ്ങളും ... Read more

പരീക്ഷ റദ്ദാക്കലില്‍ കുടുങ്ങി പ്രവാസികള്‍: ടിക്കറ്റിനത്തില്‍ വന്‍നഷ്ടം

ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും, എക്സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സൗദിയില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായിരുന്നത്. ബുധനാഴ്ച പരീക്ഷകള്‍ കഴിഞ്ഞതിനുശേഷം, വെള്ളി, ശനി ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറായിരുന്നവരാണ് ഏറെയും. ലെവി, തൊഴിലില്ലായ്മ എന്നിവ കാരണം സൗദിയില്‍ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങള്‍ . അതുകൊണ്ടുതന്നെ മക്കളുടെ പരീക്ഷകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. സൗദിയില്‍ നിന്ന് എക്സിറ്റ് അടച്ചുകിട്ടിയവരും റീ എന്‍ട്രി വിസ കിട്ടയവരും അധികദിവസം ഇവിടെ തങ്ങിയാല്‍ സാമ്പത്തിക – നിയമ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കുടുംബങ്ങള്‍ പറയുന്നു. റദ്ദാക്കിയ പരീക്ഷയുടെ തിയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഏത് തിയ്യതിയിലാണ് പരീക്ഷ വരുന്നതെന്ന് അറിഞ്ഞാല്‍ മാത്രമാണ് ഈ ... Read more

ഏട്ടന്‍ മൊമന്റ്: ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടു

മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടുമുട്ടി. താരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും ചിത്രങ്ങളും ഹ്യൂം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ നാളത്തെ തന്റെ പരിശ്രമമാണ് ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയെ ബഹുമതിയായാണ് കരുതുന്നത് എന്ന് ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒടിയന്‍ ഗെറ്റപ്പിലുള്ള ലാലേട്ടനൊപ്പം ഹ്യൂം നില്‍ക്കുന്ന ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് മലയാളികള്‍ ഏട്ടന്‍ മൊമന്റ് എന്ന് പേരിട്ട് കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

പുതുച്ചേരിയാത്രയ്ക്ക് ഇനി ചിലവേറും

ചെന്നൈ നഗരത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വകാര്യ വാഹനയാത്രക്കിനി ചെലവേറും. ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള പ്രധാന പാതയായ ഇസിആര്‍ റോഡിലെ ടോള്‍ നിരക്കുകള്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യ പരിഷ്‌ക്കരിച്ചു. പുതുക്കിയ നിരക്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചെന്നൈയിലെ അക്കര ടോള്‍ പ്ലാസ മുതല്‍ മഹാബലിപുരം വരെയുള്ള നാലുവരി പാതയും മഹാബലിപുരം മുതല്‍ പുതുച്ചേരി വരെയുള്ള രണ്ടുവരി പാതയിലുമാണ് പുതുക്കിയ ടോള്‍ നിരക്കുകള്‍ ഹൈവേ വകുപ്പ് പുറത്തിറക്കി. പുതുച്ചേരി ഉള്‍പ്പെടെ സംസ്ഥാനത്തെ 20 ടോള്‍ പ്ലാസകളിലെ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. 132 കിലോമീറ്റര്‍ ദൂരമുള്ള അക്കര ടോള്‍ ഗേറ്റ് മുതല്‍ പുതുച്ചേരി വരെ ഒരു ദിശയിലേക്ക് ടോള്‍ നിരക്ക് 88 രൂപയായും ഇരുവശത്തേക്ക് 134 രൂപയായും ഉയരും. ചെറു ചരക്ക് വാഹനങ്ങള്‍, മിനി ... Read more

താജ്മഹല്‍ കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം

ഏപ്രില്‍ ഒന്ന് മുതല്‍ താജ്മഹലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം. പ്രണയത്തിന്‍റെ അനശ്വര സ്മാരകത്തില്‍ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ തീരുമാനം. പുതിയ തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. സന്ദര്‍ശകരെ നിയന്ത്രിക്കല്‍ സിഐഎസ്എഫിന് വലിയ തലവേദനയാണ്. അവധി ദിവസങ്ങളില്‍ അന്‍പതിനായിരത്തിലേറെപ്പേരാണ് താജ് മഹലില്‍ എത്തുന്നത്. പതിനഞ്ചു വയസിനു താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ അവരുടെ എണ്ണം കണക്കില്‍ വരുന്നുമില്ല.

ആഹ്ലാദ അരങ്ങുമായി ജുമൈറ ബീച്ച് ഒരുങ്ങി

ദുബൈയിലെ ആദ്യത്തെ  ‘ആഹ്ലാദ അരങ്ങ്’  ജുമൈറ 3 ബീച്ചിൽ ഒരുങ്ങി. എല്ലാ പ്രായക്കാർക്കും ഉല്ലാസത്തിനുള്ള സൗകര്യങ്ങളോടു കൂടിയ പ്രത്യേക മേഖലയാണ് ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയത്. ഉല്ലാസത്തിനായി മീൻ പിടിക്കുന്നതിനുള്ള സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്. 625 ചതുരശ്ര മീറ്ററിൽ സജ്ജമാക്കിയ പ്രത്യേക മേഖലയിൽ 125 മീറ്റർ നീളത്തിൽ പാറകൾ പാകിയാണ് മീന്‍ പിടിത്തത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. സൗരോർജ വിളക്കുകളോടു കൂടിയ നടപ്പാത, ശാന്തമായ അന്തരീക്ഷത്തിലുള്ള തുറന്ന ബീച്ച് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കുമുള്ള ഉല്ലാസകേന്ദ്രമാണ് സജ്ജമാക്കിയതെന്നു മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൌദി പറഞ്ഞു. ലൈബ്രറിയിൽ വിപുലമായ പുസ്തകശേഖരമുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അൽ മംസാർ കോർണിഷ് ബീച്ച്, ജുമൈറ ബീച്ച്, ഉം സുഖൈം ബീച്ച് എന്നിവിടങ്ങളിലും ലൈബ്രറികളുണ്ട്.

കേരള ബ്ലോഗ്‌ എക്സ്പ്രസ് കണ്ണൂരില്‍

Pic Courtesy: Keralablogexpress twitter കേരള ബ്ലോഗ്‌ എക്സ്പ്രസ് കണ്ണൂരെത്തി. 28 രാജ്യങ്ങളില്‍ നിന്നുള്ള 30 അംഗ സംഘമാണ് ബ്ലോഗ്‌ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ മാസം 18നാണ് തിരുവനന്തപുരത്തു നിന്നും സംഘം യാത്ര പുറപ്പെട്ടത്‌. കണ്ണൂര്‍ തോട്ടടയിലെ സീഷെല്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ സംഘത്തെ വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. രാത്രി റിസോര്‍ട്ടിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികകളും അരങ്ങേറി. വ്യാഴാഴ്ച രാവിലെ സംഘം ധര്‍മടത്ത് കയാക്കിങ് നടത്തും. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തും. വൈകീട്ട് കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കും. വെള്ളിയാഴ്ച നിലേശ്വരത്തേക്ക് പോകും. തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങും. Pic Courtesy: Keralablogexpress twitter ഓരോ പ്രദേശത്തിന്‍റെയും സംസ്‌കാരവും സൗന്ദര്യവും പൈതൃകവും ബ്ലോഗര്‍മാര്‍ നവമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കും. ഓരോ ബ്ലോഗര്‍മാര്‍ക്കും ഫെയ്‌സ് ബുക്കില്‍ എട്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, റൊമാനിയ, വെനസ്വേല, യു.എ.ഇ., ഉക്രെയിന്‍, പോര്‍ച്ചുഗല്‍, ... Read more

തേക്കടിയില്‍ വസന്തോത്സവം തുടങ്ങി

കുമളി-തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു കൊണ്ടു തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. ഏപ്രില്‍ 15 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂച്ചെടികള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ഡിസ്‌പ്ലേയും മധ്യഭാഗത്ത് ക്രമീകരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ വര്‍ഷം പുഷ്പമേള കാണാന്‍ ഒരാള്‍ക്ക് 30 രൂപയാണു ടിക്കറ്റ് നിരക്ക്. കൂടുതല്‍ ആളുകള്‍ക്കു മേള കാണാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു സംഘാടകര്‍ അറിയിച്ചു. പെറ്റ്‌സ് ഷോ, സൗന്ദര്യമല്‍സരം, കുട്ടികളുടെ പാര്‍ക്ക്, ചിത്രരചനാ മത്സരം, ക്വിസ് മല്‍സരം, പാചക മല്‍സരം എന്നിവയും ഇത്തവണത്തെ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവാക്കളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 19 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ... Read more

പ്ലേബോയ് മാഗസിന്‍ ഫെയിസ്ബുക്ക് വിട്ടു

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് വിടുകയാണെന്ന് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ലൈഫ് സ്‌റ്റൈല്‍ വിനോദ മാസികയായ പ്ലേ ബോയ്. ചൊവ്വാഴ്ച പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നറുടെ മകനും മാസികയുടെ ചീഫ് ക്രീയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നറാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന്‍റെ ഉള്ളടക്ക മാര്‍ഗ നിര്‍ദ്ദേശങ്ങളും കോര്‍പറേറ്റ് നയങ്ങളും പ്ലേ ബോയിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വിടണമെന്നാണ് 2.5 കോടിയോളം വരുന്ന പ്ലേ ബോയിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. കൂപ്പര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ പ്ലേ ബോയിയുടെ പ്രധാന ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. അതേസമയം പ്ലേ ബോയ് നെതര്‍ലന്‍ഡ്‌സ് പോലുള്ള പ്ലേബോയിയുടെ മറ്റ് ഫെയ്‌സ്ബുക്ക് പേജുകള്‍ ഇപ്പോഴും ലഭ്യമാണ്. ഈ പേജുകളും പിന്‍വലിക്കുമോ എന്ന കാര്യം വ്യക്തമല്ല. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെ നിരവധി സ്ഥാപങ്ങളും പ്രമുഖ വ്യക്തികളും ഫെയ്‌സ്ബുക്ക് ... Read more

ഉത്തരവ് ലംഘിച്ചു റിസോര്‍ട്ട് നിര്‍മാണം: നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു

സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് പണി തുടര്‍ന്ന റിസോര്‍ട്ടിലെ നിര്‍മാണസാമഗ്രികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. പള്ളിവാസല്‍ വില്ലേജില്‍ രണ്ടാംമൈലിനു സമീപം ദേശീയപാതയോരത്ത് സര്‍വേനമ്പര്‍ 35/17, 19-ല്‍പ്പെട്ട ഭൂമിയിലാണ് വന്‍ റിസോര്‍ട്ടിന്‍റെ നിര്‍മാണം നടക്കുന്നത്. പോലീസുദ്യോഗസ്ഥനായ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു കെട്ടിടംപണി. രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കുകയും റവന്യൂ വകുപ്പിന്റെ പരാതിയിന്മേല്‍ ഉടമയ്‌ക്കെതിരേ വെള്ളത്തൂവല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ വീണ്ടും കെട്ടിടം പണി തുടരുകയായിരുന്നു. ഭൂസംരക്ഷണസേന, മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ കെ.കെ.വര്‍ഗീസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സാമഗ്രികള്‍ പിടിച്ചെടുത്തത്. ഇവ വെള്ളത്തൂവല്‍ പോലീസിനു കൈമാറി. ഏഴുനിലയിലായി 50 മുറിയുള്ള റിസോര്‍ട്ടാണിത്.

യു. ടി. എസ് ഇനി ഐഫോണിലും

സബേര്‍ബന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ യുടിഎസ് (UTS) മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും. 2014ല്‍ പുറത്തിറക്കിയ ആപ് ഇതുവരെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നൊള്ളൂ. തിരക്കുള്ള ദിനങ്ങളില്‍ ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം എന്നതായിരുന്നു ആപ് കൊണ്ടുള്ള ഗുണം. http://itunes.apple.com/in/app/uts/id1357055366?mt=8 എന്ന ലിങ്കില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. റെയില്‍വേ വാലറ്റ് വഴി പണം അടയ്ക്കുന്ന് ആപ്പില്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. എസി ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും ആപ് ഉപയോഗിച്ച് എടുക്കാമെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു.

ഹെലികോപ്ടര്‍ തെന്നിമാറി; കൊച്ചി റണ്‍വേ അടച്ചു

ഹെ​ലി​കോ​പ്ട​ർ തെ​ന്നി​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ണ്‍​വേ അ​ട​ച്ചി​ട്ടു. വ്യോ​മ​യാ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട സ​പ്പെ​ട്ടു. രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​മെ​ത്തി​യ പവന്‍ ഹാന്‍സ് ഹെ​ലി​കോ​പ്റ്റ​റാ​ണ് റ​ണ്‍​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​കയാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു വ​രു​ന്ന വി​മാ​ന​ങ്ങ​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു. ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ൾ തി​രി​ഞ്ഞു​വി​ട്ട​താ​യാ​ണു വി​വ​രം. വി​മാ​ന സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം.

അറിയാം ഇന്ത്യയുടെ അതിവേഗ തീവണ്ടിയെ

ഇന്ത്യയുടെ അതിവേഗ തീവണ്ടി അതിവേഗം യാഥാര്‍ത്ഥ്യത്തിലേക്ക്. പാളത്തിലേക്ക് തീവണ്ടി അഹമ്മദാബാദ് – മുംബൈ പാതയിലാണ് അതിവേഗ തീവണ്ടി ഓടുക. പ്രത്യേക പാതയാണ് തയ്യാറാകുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ട്രെയിനിനു മൂന്നു മണിക്കൂറില്‍ താഴെ മതി. നിലവില്‍ ഏഴു മണിക്കൂറിലേറെ എടുക്കുന്നുണ്ട്. പന്ത്രണ്ട് സ്റ്റേഷനുകളാകും ബുള്ളറ്റ് ട്രെയിനിന് ഉണ്ടാവുക. ഇതില്‍ നാലെണ്ണം മഹാരാഷ്ട്രയില്‍. ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ തുടങ്ങി അഹമദാബാദിലെ സബര്‍മതി സ്റ്റേഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. യാത്രാ വഴി തിരക്കേറിയ സമയം മൂന്നു ട്രെയിനുകള്‍ സര്‍വീസ് നടത്തും. അല്ലാത്ത സമയങ്ങളില്‍ രണ്ടും. ചില ട്രെയിനുകള്‍ ഏഴു സ്റ്റേഷനുകളിലും നിര്‍ത്തില്ല. ദിവസം ഓരോ ട്രെയിനും 70 ട്രിപ്പുകള്‍ ഓടും. പ്രതിദിനം 40000 യാത്രക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. സ്ഥലമെടുപ്പ് പാത സര്‍വേയും മണ്ണ് പരിശോധനയും പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ 108 വില്ലേജുകളിലൂടെ ട്രെയിന്‍ കടന്നുപോകും.ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സവിശേഷത ഭൂകമ്പ പ്രതിരോധ- അഗ്നി രക്ഷാ സംവിധാനത്തോടെയാകും ... Read more