Tag: blog express

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയില്‍ സമാപിച്ചു

കേരള ബ്ലോഗ് എക്സ്പ്രസിന് കൊച്ചിയിൽ സമാപനം. കേരളത്തിലെ വിനോദ സഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്  കേരള ടൂറിസം നടപ്പാക്കിയ ബ്ലോഗ് എക്സ്പ്രസിന്‍റെ അഞ്ചാമത് എഡിഷനാണ് കൊച്ചിയില്‍ സമാപിച്ചത്. തിരുവനന്തപുരത്ത് മാർച്ച് 18ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കേരള ബ്ലോഗ് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള മുപ്പത് ബ്ലോഗർമാരുടെ സംഘമാണ് അഞ്ചാമത് കേരള ബ്ലോഗ് എക്സ്പ്രസിൽ പങ്കെടുത്തത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിലുടനീളം യാത്ര ചെയ്ത് പ്രകൃതി ദൃശ്യങ്ങളും ഗ്രാമ-നഗര ജീവിതക്കാഴ്ചകളും ആസ്വദിച്ച ബ്ലോഗർമാർ തങ്ങളുടെ രണ്ടാഴ്ചക്കാലത്തെ കേരളീയാനുഭവങ്ങൾ സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളുമായി ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. യാത്രയ്ക്കിടയില്‍ ബ്ലോഗർമാർ ഒട്ടേറെ ലൈവ് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കേരള ബ്ലോഗ്‌ എക്സ്പ്രസിലൂടെ കേരളം കാണാൻ ആഗ്രഹിക്കുന്ന വിദേശ വിനോദ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാനാവുമെന്നാണ് കേരള ടൂറിസത്തിന്‍റെ ... Read more

കേരള ബ്ലോഗ്‌ എക്സ്പ്രസ് കണ്ണൂരില്‍

Pic Courtesy: Keralablogexpress twitter കേരള ബ്ലോഗ്‌ എക്സ്പ്രസ് കണ്ണൂരെത്തി. 28 രാജ്യങ്ങളില്‍ നിന്നുള്ള 30 അംഗ സംഘമാണ് ബ്ലോഗ്‌ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ മാസം 18നാണ് തിരുവനന്തപുരത്തു നിന്നും സംഘം യാത്ര പുറപ്പെട്ടത്‌. കണ്ണൂര്‍ തോട്ടടയിലെ സീഷെല്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ സംഘത്തെ വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. രാത്രി റിസോര്‍ട്ടിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികകളും അരങ്ങേറി. വ്യാഴാഴ്ച രാവിലെ സംഘം ധര്‍മടത്ത് കയാക്കിങ് നടത്തും. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തും. വൈകീട്ട് കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കും. വെള്ളിയാഴ്ച നിലേശ്വരത്തേക്ക് പോകും. തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങും. Pic Courtesy: Keralablogexpress twitter ഓരോ പ്രദേശത്തിന്‍റെയും സംസ്‌കാരവും സൗന്ദര്യവും പൈതൃകവും ബ്ലോഗര്‍മാര്‍ നവമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കും. ഓരോ ബ്ലോഗര്‍മാര്‍ക്കും ഫെയ്‌സ് ബുക്കില്‍ എട്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, റൊമാനിയ, വെനസ്വേല, യു.എ.ഇ., ഉക്രെയിന്‍, പോര്‍ച്ചുഗല്‍, ... Read more