Category: Round Up Malayalam

പുണെ മെട്രോ തൂണുകളില്‍ ഇനി പച്ചപ്പിന്റെ വസന്തകാലം

നിര്‍മാണം പുരോഗമിക്കുന്ന പുണെ മെട്രോ റെയില്‍ പദ്ധതിയുടെ തൂണുകളില്‍ വെര്‍ട്ടിക്കല്‍ പൂന്തോപ്പ് നിര്‍മാണം പുരോഗമിക്കുന്നു.വെര്‍ട്ടിക്കല്‍ പൂന്തോപ്പ് മലിനീകരണം കുറയ്ക്കാനും മെട്രോ പാതയുടെ മോടി കൂട്ടാനും വഴിയൊരുക്കും. പിംപ്രി-ചിഞ്ച്വാഡില്‍ നിന്നു സ്വാര്‍ ഗേറ്റിലേക്കും വനാസില്‍ നിന്നു റാംവാഡിയിലേക്കുമുള്ള പാതകളിലെ മെട്രോ പില്ലറുകളിലാകും പൂന്തോട്ടമൊരുക്കുക. നാഗ്പുരിലെ മെട്രോ പില്ലറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പൂന്തോട്ടം വിജയകരമായ സാഹചര്യത്തിലാണു പദ്ധതി പുണെയിലേക്കു നീട്ടാന്‍ തീരുമാനിച്ചത്. പച്ചപ്പു വര്‍ധിപ്പിച്ച് മലിനീകരണം തടയുകയാണു ലക്ഷ്യം. പില്ലറുകളുടെ പ്രതലത്തില്‍ സ്ഥാപിക്കുന്ന കനംകുറഞ്ഞ ഇരുമ്പു ചട്ടങ്ങളില്‍ ചെറിയ ചെടിച്ചട്ടികള്‍ വച്ചായിരിക്കും വെര്‍ട്ടിക്കല്‍ പൂന്തോട്ടം ഒരുക്കുക. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ നനയ്ക്കും. മെട്രോ പദ്ധതിക്കായി മുറിച്ചുനീക്കിയ മരങ്ങള്‍ക്കു പകരം കൂടിയാകും തൂണുകളിലെ പച്ചപ്പ്.

വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ ബസുകള്‍

വിഷുവിന് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ബസുകളുമായി കര്‍ണാടക ആര്‍ ടി സി. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ ഉള്ള 12, 13 തീയതികളില്‍ 30 സ്‌പെഷ്യല്‍ ബസുകളാണ് ഇതു വരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാര്‍ (1), എറണാകുളം (3), തൃശൂര്‍ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂര്‍ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. ഇതില്‍ 13 എണ്ണം സേലം വഴിയാണ്. കേരള ആര്‍ടിസിയേക്കാള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാല്‍ സേലം വഴിയുള്ള സ്‌പെഷലുകളിലെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്. കേരള ആര്‍ടിസി ഇതുവരെ സേലം വഴി ഒരു സ്‌പെഷല്‍ പോലും അനുവദിച്ചിട്ടില്ലെന്നതും കര്‍ണാടക ആര്‍ടിസിക്കു നേട്ടമാകുന്നു. എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മൂവായിരം രൂപ വരെ ഈടാക്കുമ്പോള്‍ കര്‍ണാടക ആര്‍ടിസി സ്‌പെഷല്‍ ബസില്‍ 1700 രൂപ വരെയാണ് നിരക്ക്. കേരള ആര്‍ടിസി എറണാകുളം, തൃശൂര്‍, കോട്ടയം ഭാഗങ്ങളിലേക്കു സ്‌പെഷല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം ... Read more

അല്‍ ഗരാഫ- മദീനത്ത് ഖലീഫനോര്‍ത്ത് മേല്‍പാലം തുറന്നു

അല്‍ ഗരാഫയേയും മദീനത്ത് ഖലീഫ നോര്‍ത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) ഗതാഗതത്തിനായി തുറന്നു. അല്‍ ശമാല്‍ റോഡിനെ അല്‍ ഗരാഫയിലെ അല്‍ ഇത്തിഹാദ് സ്ട്രീറ്റിലേക്കും മദീനത്ത് ഖലീഫ നോര്‍ത്തിലെ സഖര്‍ സ്ട്രീറ്റിലേക്കും നേരിട്ടാണ് മേല്‍പ്പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് പുരോഗമിക്കുന്ന നിര്‍മാണ ജോലികളെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് പാലം. നിശ്ചിത ഷെഡ്യൂളിനേക്കാള്‍ ആറ് മാസം മുമ്പാണ് പാലം തുറന്നത്. പാലത്തിന്റെ നിര്‍മാണത്തിനും രൂപകല്പനക്കുമായി ഒരു വര്‍ഷമാണ് നിശ്ചയിച്ചിരുന്നത്. പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന എന്‍ജിനീയറിങ് സൊലൂഷന്റെ മികവാണ് പാലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയായത്. പോസ്റ്റ് ടെന്‍ഷനിങ് സംവിധാനം എന്ന സാങ്കേതിക വിദ്യയാണ് പാലത്തിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ദേശീയ ഫാക്ടറികളില്‍നിന്നുള്ള സാമഗ്രികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇരു വശങ്ങളിലേക്കും ഓരോ വരി പാതകളാണ് പാലത്തിലുള്ളത്. അല്‍ ശമാല്‍ റോഡിലൂടെ പ്രവേശിക്കാതെ തന്നെ ഗരാഫയിലേക്കും മദീനത്ത് ഖലീഫ നോര്‍ത്തിലേക്കും വേഗത്തില്‍ പ്രവേശിക്കാം. ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിലേയും (ലാന്‍ഡ്മാര്‍ക്ക്) അല്‍ ഗരാഫ ഇന്റര്‍ചേഞ്ചിലേയും ... Read more

വികസനപദ്ധതിക്ക് കൈകോര്‍ത്ത് ദുബൈ ആര്‍. ടി. എ.യും പൊലീസും

നഗര വികസന പദ്ധതികള്‍ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബൈ പോലീസും കൈകോര്‍ക്കുന്നു. ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ തുറക്കുന്നതും ഗുബൈബക്കും ഷാര്‍ജ അല്‍ ഖാനുമിടയ്ക്ക് ഫെറി സര്‍വീസ് ആരംഭിക്കുന്നതും ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ എക്സ്പ്രസ് ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുടങ്ങുന്നതും ആര്‍.ടി.എ.യുടെ വികസനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരമാകാന്‍ ഈ പദ്ധതികള്‍ക്ക് കഴിയും. എമിറേറ്റിലെ ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാന്‍ വണ്ടികളുടെ ലൈസന്‍സിങ്, ട്രക്കുകളുടെ ഗതാഗതം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറിയും തമ്മില്‍നടന്ന ചര്‍ച്ചയില്‍ വിഷയങ്ങളായി. എമിറേറ്റിലെ റോഡ് ശൃംഖലയും പൊതുഗതാഗതവും റെക്കോഡ് വികസനത്തിന്റെ പാതയിലാണ്. 2006 മുതലുള്ള കണക്കെടുത്താല്‍ എമിറേറ്റിലെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം 92 ശതമാനമാണ് കൂടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്റെയും വളര്‍ച്ച സമാനമായ രീതിയിലാണ്. പ്രതിദിനം 15 ലക്ഷം യാത്രക്കാരാണ് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ... Read more

അവധിക്കാലമായി; മൂന്നാറില്‍ തിരക്കേറി

ഈസ്റ്റർ അവധിക്ക് പിന്നാലെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. വരയാടുകളുടെ പ്രജനനം മുൻനിർത്തി 15 വരെ രാജമലയിലേക്ക് ടൂറിസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധി ആയതിനാൽ സ്കൂൾ കുട്ടികളുമായി നിരവധി പേർ മൂന്നാർ സന്ദർശനത്തിനെത്തി. നാട്ടിൻ പുറങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും തെല്ലൊരാശ്വാസം തേടിയാണ് അന്യ സംസ്ഥാനത്തുനിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികൾ വന്നു പോകുന്നത്. മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ. മാട്ടുപ്പെട്ടി ഡാമിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ബോട്ടിങ് നടത്തിയും ആനസവാരിയും മറ്റും നടത്തിയാണ് സഞ്ചാരികൾ മടങ്ങുന്നത്. ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന എക്കോ പോയിന്റിലും നല്ല തിരക്കാണുള്ളത്. മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കെഎഫ്ഡിസി യുടെ റോസ് ഗാർഡൻ സന്ദർശിക്കുന്നതിനും നിരവധി പേരെത്തി. മൂന്നാറിലെ മിക്ക റിസോർട്ടുകളും കോട്ടേജുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വരും ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.

അവഗണനയുടെ അറയില്‍ മുനിയറകള്‍

മറയൂർ, കാന്തല്ലൂർ മേഖലകളിലെ മൂവായിരം വർഷത്തോളം പഴക്കമുള്ള മുനിയറകൾ നാശത്തിന്റെ വക്കിൽ. ആയിരക്കണക്കിന് മുനിയറകൾ നിലനിന്നിരുന്നിടത്ത് അവശേഷിക്കുന്നത് കുറച്ചുമാത്രം. നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്തിട്ടുള്ള മറയൂരിലെ മുനിയറകളുടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്തുവകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറയൂർ‐ കാന്തല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967ൽ ട്രാവൻകൂർ സ്റ്റഡീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിൽക്കടവ്‘ഭാഗത്തെ പാമ്പാറിന്റെ തീരങ്ങൾ, കോട്ടകുളം, മുരുകൻമല, എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിഹാസങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട മുനിയറകളെപറ്റി വ്യത്യസ്ത അഭിപ്രായങ്ങമുണ്ട്. മുനിമാർ തപസ്സ് അനുഷ്ടിക്കുന്നതിനായി നിർമിച്ച കല്ലുവീടുകളാണ് മുനിയറകളെന്നും വനവാസകാലത്ത് പാണ്ഡവർ മറയൂർ താഴ്വരയിൽ എത്തിയിരുന്നതായും കനത്തമഴയിലും തണുപ്പിലും കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്കായി പാണ്ഡവർ നിർമിച്ചതാണ് മുനിയറകളെന്നും അഭിപ്രായമുണ്ട്. ഉയരംകുറഞ്ഞ മനുഷ്യർ ജീവിച്ചിരുന്ന വാസസ്ഥലമെന്നും കല്ലുമഴയിൽനിന്നും രക്ഷനേടാനായി പാറക്കെട്ട് പച്ചിലനീര് ഉപയോഗിച്ച് പിളർന്ന് നിർമിച്ച നഗരതുല്യമായ പ്രദേശമായതിനാലാണ് മുനിയറകൾ കൂടുതൽ കാണാൻ കഴിയുന്നതെന്നതും മറ്റൊരു അഭിപ്രായം. ഗോത്രജനതയുടെ ശവസംസ്കാരം നടത്തുന്നതിനായാണ് മുനിയറകൾ നിർമിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം. ... Read more

വ്യോമസേനാ ഹെലികോപറ്ററിന് തീപിടിച്ചു

ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ എം.ഐ17  ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് ദണ്ഡില്‍ ഇടിച്ചായിരുന്നു അപകടം. പൈലറ്റുള്‍പ്പെടെ ആറു പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്‍റെ യഥാര്‍ഥ കാരണം പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. നാലു തൊഴിലാളികളും മൂന്ന് ക്രൂ അംഗങ്ങളും അടക്കം ഏഴ് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കേദാര്‍നാഥിലെ ഹെലിപാഡില്‍ നിന്ന് വെറും 20 മീറ്റര്‍  അകലത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഹെലിപാഡിന് സമീപത്ത് കൂടെ പോകുന്ന ഇരുമ്പ് കേബിളിലുടക്കി ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ ഇടിച്ചാണിറങ്ങിയതെന്ന് എസ് പി രുദ്രപ്രയാഗ് പറയുന്നു.

ഹോണ്ടയുടെ 56,194 സ്‌കൂട്ടറുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ വിറ്റഴിച്ച മൂന്നു മോഡലുകളില്‍ നിന്നായി 56,194 യൂണിറ്റുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു. എവിയേറ്റര്‍, ആക്ടീവ 125, ഗ്രാസിയ എന്നീ മോഡലുകളുടെ 56,194 യൂണിറ്റുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. ഈ വാഹനങ്ങളുടെ ഫ്രന്‍ഡ് സസ്പെന്‍ഷനില്‍ തകരാര്‍ കണ്ടെത്തിയതിനാലാണ് പരിശോധനയ്ക്കായി വിളിച്ചത്. 2018 ഫെബ്രവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് കമ്പനി പരിശോധനയ്ക്കായി വിളിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു കൊടുക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനി ഉപഭോക്താക്കളെ ഡീലര്‍മാര്‍ മുഖാന്തരം ഫോണിലൂടെയോ, ഇ-മെയിലിലൂടെയോ, എസ്.എം.എസിലൂടെയോ വിവരം അറിയിക്കും.

കൂടുതല്‍ സൗകര്യങ്ങളുമായി പേടിഎം ആപ് പരിഷ്‌കരിക്കുന്നു

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് കൂടുതല്‍ ലളിതവും വൈവിധ്യമാര്‍ന്നതുമാക്കി പ്രമുഖ പേയ്മെന്റ് ഗേറ്റ് വെ ആയ പേ ടി എം അവരുടെ ആപ്പ് പരിഷകരിക്കുന്നു. വ്യക്തിഗതമായ സൗകര്യങ്ങള്‍ നല്‍കുന്ന വിധത്തിലാണ് ആപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിന്ന് പേ ടി എം വാലറ്റിലേക്ക് കൂടുതല്‍ വേഗത്തില്‍ പണം കിട്ടുന്നതിന് പുറമെ ഇതിനു ഫീസ് ഈടാക്കാത്ത വിധത്തിലാണ് ആപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്. വാലറ്റ് സൗകര്യം എന്നതില്‍ നിന്ന് മാറി പണം ഏതാവശ്യത്തിനും ഏതു സ്ഥലത്തും ലഭ്യമാകുന്ന വിധത്തിലാണ് ഇനി പേ ടി എം എത്തുന്നത്. വ്യക്തിയുടെ പണം സംബന്ധമായ ഏതാവശ്യവും ഇത് വഴി നിറവേറ്റാനാകും. ഇന്ത്യയിലെമ്പാടും 70 ലക്ഷം വ്യാപാര സ്ഥാപനങ്ങളില്‍ പേ ടി എം ഉപയോഗിക്കാനാകും. ഇത് വഴി ഓരോ ക്വര്‍ട്ടറിലും 100 കോടി ട്രാന്‍സെക്ഷന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ കിരണ്‍ വാസി റെഡ്ഢി പറഞ്ഞു. ഇതിനു പുറമെ, പരിഷ്‌കരിച്ച ആപ്പ് ഉപയോഗിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കും. പുതിയ ആപ്പ് വ്യാപാരികള്‍ക്ക് ... Read more

മംഗളൂരു വിമാനത്താവളം ഏറ്റവും വൃത്തിയുള്ളത്

രാജ്യത്തെ വൃത്തിയുള്ള വിമാനത്താവളം എന്ന പദവിക്ക് മംഗളൂരു രാജ്യാന്തര വിമാനത്താവളം അർഹമായി. രാജ്യത്തെ 53 വിമാനത്താവളങ്ങളിൽ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ നടത്തിയ സർവെയിലാണ് വൃത്തിയുള്ള വിമാനത്താവളത്തെ കണ്ടെത്തിയത്. 23മത് വാർഷികാഘോഷത്തിന്‍റെ ഭാഗമായി എയർപോർട്ട് അതോറിറ്റിയാണ് വൃത്തിയുള്ള വിമാനത്താവളത്തിന്‍റെ പേര് പുറത്തുവിട്ടത്. വിമാനത്താവള ടെർമിനൽ, പാർക്കിങ് ഏരിയ, ടോയ്ലറ്റ്, കൊമേഷ്യൽ സ്റ്റാളുകൾ, വിമാനത്താവളത്തിലേക്കുള്ള റോഡുകൾ, കസ്റ്റമർ ലോഞ്ച് എന്നിവ പരിശോധിച്ചാണ് വൃത്തിയുള്ളവ കണ്ടെത്തിയത്. ദുർഗ ഫസിലിറ്റി മാനേജ്മെന്‍റ്  സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് മംഗളൂരു വിമാനത്താവളത്തിന്‍റെ ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്.

സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം അവസാനഘട്ടത്തില്‍

എച്ച് എസ് ആര്‍ ലേ ഔട്ടിലെ സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. 15 കിലോമീറ്റര്‍ വരുന്ന ട്രാക്ക് മേയ് ആദ്യത്തോടെ തുറന്ന് കൊടുക്കും. ബി ബി എം പിയും ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ട്രാക്കിന് 18 കോടി രൂപ ഇതിനോടകം ചിലവഴിച്ചു. സൈക്കിളുകള്‍ക്ക് വേണ്ടി നിര്‍മിച്ച ട്രാക്കില്‍ മറ്റു വാഹനങ്ങള്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബെംഗ്ലൂരു നഗരത്തില്‍ ആദ്യമായിട്ടാണ് ഒരു ലേഔട്ട് കേന്ദ്രീകരിച്ച് സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാത നിര്‍മിക്കുന്നത്. വെബ് ടാക്‌സി മാതൃകയില്‍ വിവിധ കമ്പനികള്‍ക്ക് സൈക്കിള്‍ ഷെയറിങ്ങ് പദ്ധതിയുമായി നഗരത്തില്‍ സജീവമായ സാഹ്യചരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ട്രാക്ക് സ്ഥാപിക്കാന്‍ ബി ബി എം പി ആലോചിക്കുന്നുണ്ട്. എന്നാല്‍ തിരക്കേറിയ നഗരത്തില്‍ സ്ഥല ലഭ്യതയാണ് സൈക്കിള്‍ ട്രാക്ക് പദ്ധതിക്ക് തടസ്സം.

സബ്‌സിഡി നിയന്ത്രണം: ഇ-ബസുകള്‍ക്ക് ബ്ലോക്ക്

പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമായി ബി. എം. ടി. സിയുടെ 150 ബസുകള്‍ ഇറക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. ഇ-ബസുകള്‍ ഇറക്കാനുള്ള കേന്ദ്ര സബ്‌സിഡിക്ക് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. സ്വന്തമായി ഇ-ബസ് വാങ്ങി സര്‍വീസ് നടത്തുന്ന കാപെക്‌സ് വിഭാഗത്തില്‍ ഓരോ ബസിന്റെ വിലയുടെ 60%മാണ് കേന്ദ്രം വഹിക്കുക. ശേഷിച്ച തുക അതത് ട്രന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കണം. എന്നാല്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇറക്കാനുള്ള മാതൃകയാണ് ബി. എം. ടി. സി സ്വീകരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ബസുകള്‍ നല്‍കാനാകില്ലെന്നാണ് ഡി എച്ച ഐ നിലപാട്. തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിലൂടെ ആദ്യഘട്ടത്തില്‍ 80 ബസുകള്‍ ഇറക്കാനായിരുന്നു ബി. എം. ടി. സിയുടെ പദ്ധതി. ഇതനുസരിച്ച് ഇ-ബസ് സര്‍വീസ് തുടങ്ങാന്‍ ഹൈദരാബാദിലെ കമ്പനിക്ക് കരാര്‍ നല്‍കി. ഇ-ബസുകളുടെ ഡ്രൈവറും അറ്റകുറ്റപണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. കണ്ടകടറെ ബി. എം. ടി. സി നിയമിക്കും.

പൊതുപണിമുടക്ക്‌ തുടങ്ങി

സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സർക്കാരിന്റെ കാടൻ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികൾ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ അണിചേരും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎൻഎൽസി, സേവ, ടിയുസിഐ, എഐസിടിയു, എൻഎൽഒ, ഐടിയുസി സംഘടനകൾ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ബിഎംഎസിലെ തൊഴിലാളികളും സമരത്തിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികൾ ... Read more

വൈറലായൊരു മായാജാലചാട്ടം

കണ്‍കെട്ട് കാഴ്ചകള്‍ വൈറലാകാന്‍ ഇന്റര്‍നെറ്റില്‍ അധികസമയം വേണ്ട. സെക്കന്റുകള്‍ കൊണ്ടാണ് മിക്ക വീഡോകളും വൈറലാകുന്നത്. ലക്ഷകണക്കിന് ആരാധകരെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ഒരു പട്ടികുഞ്ഞിന്റെ ചാട്ടമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. https://tourismnewslive.com/wp-content/uploads/2018/03/Sky-diving-puppy.mp4 വെറും ആറ് സെക്കന്റ് നീളമുള്ള ഈ ജിഫ് കാഴ്ചക്കാരുടെ ഹൃദയം കവരുന്നു. ഓമനത്തമുള്ള ഒരു പട്ടിക്കുഞ്ഞിന് വിമാനത്തില്‍ നിന്ന് ഏതോ കഠിനഹൃദയന്‍ താഴെയിടുന്നു എന്നാണ് തുടക്കത്തില്‍ തോന്നുക. ആ പട്ടിക്കുഞ്ഞ് താഴെ വീണ് മരിക്കുമല്ലോ എന്ന് മനസ്സ് സങ്കടപ്പെടുമ്പോഴേക്കും ആശാന്‍ താഴെ മഞ്ഞിലെത്തിയിട്ടുണ്ടാകും. പിന്നെ കുസൃതിയോട് മഞ്ഞില്‍ മാന്തി കളിക്കുകയാണ്. മഞ്ഞ് നിറഞ്ഞ പ്രതലം മേഘക്കൂട്ടമാണെന്ന് കണ്ണിനെ പറ്റിക്കുന്ന തന്ത്രമാണ് ഈ ജിഫിന്റെ ആകര്‍ഷണീയതക്ക് പുറകില്‍. സ്‌കൈ ഡൈവിങ്ങ് പപ്പി എന്ന പേരില്‍ Reddit ല്‍ പങ്ക് വെയ്ക്കപ്പെട്ട ജിഫ് ട്വിറ്ററിലും വൈറലാണ്.

കേരള ആര്‍ടിസിയുടെ വിഷു സ്പെഷ്യല്‍ വണ്ടികള്‍ പ്രഖ്യാപിച്ചു

ഈസ്റ്റർ തിരക്കു കഴിയും മുമ്പേ വിഷു സ്പെഷലുകളുമായി കേരള ആർ.ടി.സി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റ് ചാർജ് കർണാടക ആർ.ടി.സിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര്യ ബസുകളിൽ 3000 രൂപവരെയുമാണ് സ്പെഷൽ സർവീസുകൾക്ക് ഈടാക്കുന്നത്. എന്നാൽ 900 രൂപയിൽ താഴെ നിരക്കിലാണ് കേരള ആർ.ടി.സിയുടെ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. അതേസമയം, സേലം വഴി സ്പെഷൽ പ്രഖ്യാപിക്കാത്തത് ഇത്തവണയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. മുൻകാലങ്ങളിൽ തൃശൂരിലേക്കു സേലം വഴി സ്പെഷൽ സർവീസുകൾ അനുവദിച്ചിരുന്നു. ഇത്തവണയും തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു സേലം, പാലക്കാട് വഴി സ്പെഷൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരള ആർ.ടി.സിയെക്കാൾ മുമ്പേ കർണാടക ... Read more