Tag: Strike

Kerala tourism industry takes hard stance against enforced hartals

E M Najeeb, Jose Dominic, Abraham George, Baby Mathew and Riyaz Ahmed Tourism industry of Kerala is taking strong stand against frequent hartals (strikes) in the state. In order to convey their protest and to take necessary steps to alleviate the losses caused by surprise strikes and the related issues, Kerala Travel Mart (KTM) has initiated the Kerala Tourism Task Force, which would handle the issues related to hartals hereafter. A joint meeting of 28 organizations in the tourism sector, which convened on 20th December 2018 in Kochi, has passed a six-point resolution to ensure that services of the tourism industry ... Read more

Tourism response to Harthal brings in a ripple effect

Procession organized by ATTOI in Thiruvananthapuram Kerala’s tourism sector has been bouncing back to normalcy after the devastating floods of August this year. However, the industry is still facing holdups in various forms from different areas. The recent strike (harthal) in the name of Sabarimala temple was the latest event, which affected the tourists visiting the state. Normally tourists are exempted from strikes or harthals, as they are considered guests of the state. However, for the first time, tourists were also targeted on  harthal, which took place on 17th November 2018.  The protest in the Kochi International Airport on 16th ... Read more

വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: സംസ്ഥാനത്ത് വഴിതടയലും ഭീഷണിയും

കഠ്‌വയില്‍ നടന്ന എട്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലയിടത്തും വഴിതടയലും ഭീഷണിയും. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ്  സന്ദേശം പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു.

തിങ്കളാഴ്ച്ച നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഫെഡറേഷൻ

തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഹർത്താലുകൾ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിസിനസ് നടത്തി കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ബസ് ഉടമകൾക്കു ഭീമമായ നഷ്ടമാണു ഹർത്താലുകൾ വരുത്തി വയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

പൊതുപണിമുടക്ക്‌ തുടങ്ങി

സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സർക്കാരിന്റെ കാടൻ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികൾ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ അണിചേരും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎൻഎൽസി, സേവ, ടിയുസിഐ, എഐസിടിയു, എൻഎൽഒ, ഐടിയുസി സംഘടനകൾ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ബിഎംഎസിലെ തൊഴിലാളികളും സമരത്തിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികൾ ... Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു

  ഊബര്‍ ഒല ടാക്‌സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്കിയത്. എന്നാല്‍, കമ്പനി മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്‌സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നു. വിഷയത്തില്‍ ഒലെയുടെയോ ഊബറിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്സികളും, ഓട്ടോ ടാക്സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും ... Read more