Tag: UTS ticket booking

ഹിറ്റായി യുടിഎസ് ഒാൺ മൊബൈൽ ആപ്

റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിവസം ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ്പിൽ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 14ന് 3200 പേരും 15ന് 3800 പേരുമാണു റജിസ്റ്റർ ചെയ്തത്. തിരുനെൽവേലിക്കടുത്തുള്ള മേലേപാളയം മുതൽ ഷൊർണൂരിനടുത്തു വള്ളത്തോൾ നഗർ സ്റ്റേഷൻ വരെയാണു തിരുവനന്തപുരം ഡിവിഷന്‍റെ പരിധി. 7000 പേർ രണ്ടു ദിവസം കൊണ്ടു ആപ് രജിസ്റ്റർ ചെയ്തെങ്കിലും ടിക്കറ്റ് വിൽപനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സീസൺ ടിക്കറ്റുകാരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാകും ആപ് വഴി ടിക്കറ്റെടുക്കുക എന്ന കണക്കുകൂട്ടലിലാണു റെയിൽവേ. ദക്ഷിണ റെയിൽവേയിൽ പ്രതിദിനം 10,000 പേർ ആപ് റജിസ്റ്റർ ചെയ്യുന്നുവെന്നതു മികച്ച പ്രതികരണമാണെന്ന് അധികൃതർ പറഞ്ഞു. ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലും ട്രെയിനിലും ബുക്ക് ചെയ്യാൻ കഴിയില്ലെങ്കിലും സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റർ വരെ ദൂരത്തിൽ എവിടെ നിന്നും ബുക്ക് ചെയ്യാനാകുമെന്നതാണു സംവിധാനത്തിന്‍റെ പ്രത്യേകത. ആപ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് സ്റ്റേഷനുള്ളിൽ ... Read more

യു. ടി. എസ് ഇനി ഐഫോണിലും

സബേര്‍ബന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ യുടിഎസ് (UTS) മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും. 2014ല്‍ പുറത്തിറക്കിയ ആപ് ഇതുവരെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നൊള്ളൂ. തിരക്കുള്ള ദിനങ്ങളില്‍ ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം എന്നതായിരുന്നു ആപ് കൊണ്ടുള്ള ഗുണം. http://itunes.apple.com/in/app/uts/id1357055366?mt=8 എന്ന ലിങ്കില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. റെയില്‍വേ വാലറ്റ് വഴി പണം അടയ്ക്കുന്ന് ആപ്പില്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. എസി ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും ആപ് ഉപയോഗിച്ച് എടുക്കാമെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു.