Tag: uts on mobile app

മൊബൈലില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് ചാര്‍ജ് തീര്‍ന്നാലും ടിക്കറ്റ് സുരക്ഷിതം

യുടിഎസ് ഓൺ മൊബൈൽ സംവിധാനത്തിൽ ട്രെയിന്‍ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ  എടുത്ത ടിക്കറ്റ് സുരക്ഷിതം തന്നെ. ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ തന്‍റെ മൊബൈൽ നമ്പർ പറഞ്ഞുകൊടുത്താൽ മതിയെന്നു ദക്ഷിണ റയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ (പാസഞ്ചർ, മാർക്കറ്റിങ്) ജെ വിനയൻ അറിയിച്ചു. മൊബൈൽ നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്താൽ ആ നമ്പറിൽ ടിക്കറ്റെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയും. അവരുടെ മൊബൈലിൽ ഇതിനുള്ള ആപ്ലിക്കേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഴ നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നുമുതല്‍ അഞ്ചു ശതമാനം ബോണസ്

അൺറിസർവ്ഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നു മുതൽ റീചാർജുകൾക്ക് അഞ്ചു ശതമാനം ബോണസ് ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ വോലറ്റിൽ 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1050 രൂപ ലഭിക്കും. മൂന്നു മാസത്തേക്കാണ് ആനുകൂല്യം. റീചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. ഏപ്രിൽ 14നാണ് യുടിഎസ് ഓൺ മൊബൈൽ ആപ് കേരളത്തിൽ നിലവിൽ വന്നത്. റെയിൽവേ സ്റ്റേഷനു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷന്‍റെ 25 മീറ്റർ ചുറ്റളവിൽ ബുക്കിങ് സാധ്യമല്ല. സീസൺ ടിക്കറ്റുകൾ പുതുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ദക്ഷിണ റെയിൽവേയിൽ ഇതുവരെ രണ്ടു ലക്ഷം യാത്രക്കാരാണ് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. പരമാവധി റീചാർജ് സംഖ്യ 5000 രൂപയിൽ നിന്നു 10,000 രൂപയായി സ്റ്റേഷനുകൾക്കുള്ളിലും ആപ് വഴി ടിക്കറ്റ് എടുക്കാൻ കഴിയുന്ന സംവിധാനം പരിഗണനയിലുണ്ട്. ആൻ‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ് ലഭ്യമാണ്. ... Read more

ഹിറ്റായി യുടിഎസ് ഒാൺ മൊബൈൽ ആപ്

റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിവസം ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ്പിൽ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 14ന് 3200 പേരും 15ന് 3800 പേരുമാണു റജിസ്റ്റർ ചെയ്തത്. തിരുനെൽവേലിക്കടുത്തുള്ള മേലേപാളയം മുതൽ ഷൊർണൂരിനടുത്തു വള്ളത്തോൾ നഗർ സ്റ്റേഷൻ വരെയാണു തിരുവനന്തപുരം ഡിവിഷന്‍റെ പരിധി. 7000 പേർ രണ്ടു ദിവസം കൊണ്ടു ആപ് രജിസ്റ്റർ ചെയ്തെങ്കിലും ടിക്കറ്റ് വിൽപനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സീസൺ ടിക്കറ്റുകാരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാകും ആപ് വഴി ടിക്കറ്റെടുക്കുക എന്ന കണക്കുകൂട്ടലിലാണു റെയിൽവേ. ദക്ഷിണ റെയിൽവേയിൽ പ്രതിദിനം 10,000 പേർ ആപ് റജിസ്റ്റർ ചെയ്യുന്നുവെന്നതു മികച്ച പ്രതികരണമാണെന്ന് അധികൃതർ പറഞ്ഞു. ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലും ട്രെയിനിലും ബുക്ക് ചെയ്യാൻ കഴിയില്ലെങ്കിലും സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റർ വരെ ദൂരത്തിൽ എവിടെ നിന്നും ബുക്ക് ചെയ്യാനാകുമെന്നതാണു സംവിധാനത്തിന്‍റെ പ്രത്യേകത. ആപ് ഉപയോഗിച്ച് സീസൺ ടിക്കറ്റ് സ്റ്റേഷനുള്ളിൽ ... Read more