Category: Aviation

കോഴിക്കോട്ടു നിന്നും ഇടത്തരം വലിയ വിമാനങ്ങള്‍ പറന്നേക്കും

കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ രണ്ടു മാസത്തിനകം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി ചുമതലയേറ്റ എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസ് നടത്താന്‍ സൗദി എയർലൈൻസ് മുന്നോട്ടു വന്നിരുന്നു. ഇതിന്‍റെ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടർ ജനറൽ ഓഫ് സിവി‍ൽ ഏവിയേഷനു കൈമാറും. അനുമതി ലഭിച്ചാൽ കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അതേസമയം വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്. നിർമാണത്തിലിരിക്കുന്ന ആഗമന ടെർമിനൽ രണ്ടു മാസത്തിനകം സമർപ്പിക്കും. കാർ പാർക്കിങ് സൗകര്യവും സമാന്തര റോഡും ഉണ്ടാക്കുന്നതിനുള്ള സ്ഥലമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് എന്ന പോലെ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലേക്കു കൂടി കോഴിക്കോട്ടുനിന്നു സർവീസ് തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യവും കേന്ദ്രം പരിഗണിക്കും. വിമാനക്കമ്പനികളാണ് അതിനായി മുന്നോട്ടു വരേണ്ടത്. നേരത്തേ ഈ സെക്ടറുകളിൽ സര്‍വീസ് നടത്താന്‍ കമ്പനികൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സാധ്യമായില്ലെന്ന് ... Read more

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മെയ് ഒന്നുമുതല്‍ വിമാനസർവീസ്

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മേയ് ഒന്നു മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഗൾഫ് എയറാണ് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്നു മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതുവരെ ബഹ്‌റൈനിലേയ്ക്ക് പോകണമെങ്കില്‍ കര്‍ണാടകയുടെ ഒരറ്റം വരെ യാത്രചെയ്യണമായിരുന്നു. എല്ലാ യാത്രക്കാര്‍ക്കും പെട്ടെന്ന് എത്തിച്ചേരാവുന്ന ബെംഗളൂരുവിൽ നിന്നും വിമാന സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ്. കൊടാതെ മെട്രോ സര്‍വീസ് വിമാനത്താവളം വരെ നീട്ടുന്നതിനാല്‍ ഇതും വിമാനയാത്രക്കാര്‍ക്ക് ഗുണം ചെയ്യും.

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി വിമാന കമ്പനികള്‍

നിങ്ങളുടെ ഫ്ളൈറ്റ് വൈകുകയൊ, കാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ ഇനി മുതല്‍ അക്ഷമരാകേണ്ട, പകരം സന്തോഷിക്കാം. വിമാനം ക്യാന്‍സല്‍ ചെയ്യുകയോ, വൈകുകയോ ചെയ്താല്‍ 20000 രൂപ വരെ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തു വിട്ട കരട് പാസഞ്ചര്‍ ചാര്‍ട്ടറിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തില്‍ ബോര്‍ഡിങ് നിഷേധിച്ചാല്‍ നഷ്ടപരിഹാരമായി 5000 യാത്രക്കാരന് നല്‍കണം. കരട് ചാര്‍ട്ടര്‍ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്‌ലൈറ്റ് ക്യാന്‍സലേഷന്‍, താമസം എന്നീ കാരണങ്ങളാല്‍ കണക്ഷന്‍ ഫ്‌ലൈറ്റ് കിട്ടാതെ പോയാല്‍ 20,000 രൂപ വിമാന കമ്പനി നല്‍കും. അടുത്ത കാലത്തായി ബോര്‍ഡിങ് നിഷേധിക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിങ് നിഷേധിക്കപെട്ടാല്‍ 5000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. എയര്‍ലൈനുകളുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷം ചാര്‍ട്ടര്‍ നിലവില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായമാകുന്ന ... Read more

ആഭ്യന്തര വിമാനങ്ങളില്‍ ഡാറ്റസേവനങ്ങള്‍ ഉടന്‍ ലഭ്യമാകും

ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാർക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള നടപടി ഉടന്‍. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം ഉടന്‍കൈകൊള്ളും. മെയ് ഒന്നിന് നടക്കുന്ന യോഗത്തിലാകും ഇതിന് അംഗീകാരം നല്‍കുക. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നടക്കം എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. അതേ സമയം ഫോണ്‍ കോളുകള്‍ക്കുള്ള അനുമതിക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൗജന്യ നിരക്കിലായിരിക്കും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ഡാറ്റാ സേവനങ്ങള്‍ നല്‍കുക. ഇതിനായി ഒരു പ്രത്യേക ടെലികോം സേവനദാതാവുമായി കരാറിലേര്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ, വോയിസ്, വീഡിയോ സേവനങ്ങള്‍ സംബന്ധിച്ച് വകുപ്പ് കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അനുമതി തേടിയത്.

എയര്‍ ഇന്ത്യ വിമാനത്തിലെ നടുവിലെ സീറ്റിന് കൂടുതല്‍ പണം നല്‍കണം

എയര്‍ ഇന്ത്യ വിമാനത്തിന്‍റെ മുന്നിലേയും മധ്യഭാഗത്തേയും ഇരിപ്പിടങ്ങളില്‍ നടുവിലുള്ള സീറ്റില്‍ യാത്രചെയ്യാന്‍ ഇനിമുതല്‍ കൂടുതല്‍ പണം നല്‍കണം. ആഭ്യന്തരവിമാനത്തിലും ചില അന്താരാഷ്ട്ര വിമാനങ്ങളിലും നടുവിലെ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് 100 രൂപയാണ് നല്‍കേണ്ടത്. മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും ഈ സീറ്റിന് 200 രൂപയാണ് നിരക്ക്. അതല്ലെങ്കില്‍ വിമാനത്തിന്‍റെ ലക്ഷ്യസ്ഥാനമായ രാജ്യത്തെ നാണയം അടിസ്ഥാനമാക്കി ഈ നിരക്കിനൊത്ത തുക ഈടാക്കും. അന്താരാഷ്ട്ര വിമാനങ്ങളില്‍ മുന്‍നിരയിലെ ഇരിപ്പിടങ്ങള്‍, ബള്‍ക്ക്‌ഹെഡ് സീറ്റ് എന്നിവയ്ക്ക് ഇപ്പോള്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ കാലുവെക്കാന്‍ കൂടുതല്‍ സ്ഥലമുണ്ടെന്നതാണ് ഇതിനുകാരണം. മുന്നിലേയും നടുവിലേയും നിരയില്‍ ജനാലയോടു ചേര്‍ന്നതും നടവഴിയോടു ചേര്‍ന്നതുമായ ഇരിപ്പിടങ്ങള്‍ക്കും കൂടുതല്‍ പണം വാങ്ങുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പുവരെ അധിക തുകയ്ക്ക് സീറ്റ് റിസര്‍വ് ചെയ്യാം. കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സീറ്റിന് പണം ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

പ്രത്യേക വിഭവങ്ങളൊരുക്കി ജെറ്റ് എയര്‍വെയ്സില്‍ വിഷു ആഘോഷം

വിമാനത്തിലും വിഷു ആഘോഷം. വിഷു ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ജെറ്റ് എയർവെയ്സിന്‍റെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ പ്രത്യേക വിഭവങ്ങൾ നൽകി. ജെറ്റ് എയർവെയ്സിന്‍റെ ഷെഫുകൾ തയ്യാറാക്കിയ പ്രത്യേക മെനുവാണ് നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ പ്രീമിയർ, ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് വിതരണം ചെയ്തത്. പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്ക് പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം  എന്നീ വേളകളില്‍ പ്രത്യേക വിഭവങ്ങളാണ് നൽകിയത്. പ്രാതലിന് വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, ഇഡലി, ചിപ്പ്സ് എന്നീ വിഭവങ്ങളാണ് നൽകിയത്. ഉച്ചക്കും രാത്രിയിലും അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച പച്ചക്കറികൾ, ചമ്പ അരി, മത്തങ്ങ കറി, പച്ചടി തുടങ്ങിയ വിഭവങ്ങളാണ് ഊണിനൊപ്പം നൽകിയത്. കൂടാതെ മൂന്ന് നേരവും പ്രത്യേക പായസവും യാത്രക്കാർക്ക് നൽകി. ഇക്കണോമി ക്ലാസ് യാത്രക്കാർക്കും പ്രത്യേകമായി തയ്യാറാക്കിയ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജെറ്റ് എയര്‍വെയ്സിന്‍റെ എല്ലാ വിമാനങ്ങളിൽ വിഷുദിനമായ ഇന്നും ഈ മെനു തന്നെയായിരിക്കും ... Read more

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ കരിപ്പൂര്‍ വിമാനത്താവളം

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ മുഖം മിനുക്കി കോഴിക്കോട് രാജ്യാന്തര വിമാനത്താവളം. 1988 മാർച്ച് 23നായിരുന്നു കരിപ്പൂരില്‍ നിന്നുള്ള ആദ്യ പരീക്ഷണപ്പറക്കൽ. ഏപ്രിൽ 13ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി മോട്ടിലാൽ വോറയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി നിലവിലുള്ള ടെർമിനലിനോടു ചേർന്ന് പുതിയ രാജ്യാന്തര ആഗമന ടെർമിനൽ ഒരുങ്ങിക്കഴിഞ്ഞു. ഒരേസമയം 1,500 പേർക്ക് ഉപയോഗിക്കാവുന്ന ടെർമിനൽ രണ്ടു മാസത്തിനകം യാത്രക്കാർക്കു തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വരും വർഷങ്ങളിൽ രാജ്യത്തെ വരുമാനമുള്ള വിമാനത്താവളങ്ങളുടെ മുൻനിരയിലേക്ക് എത്തുമെന്നാണു വിലയിരുത്തൽ. പരിമിതികൾക്കുള്ളിൽ നിന്നാണ് വിമാനത്താവളത്തിന്‍റെ വളർച്ച. ഇടക്കാലത്തെ മാന്ദ്യത്തിനു ശേഷം യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം കൂടി. ഏഴു കോടിയിൽനിന്നു ലാഭം 92 കോടിയിലെത്തി. വിദേശയാത്രക്കാർ 20 ശതമാനത്തിലേറെയും ആഭ്യന്തര യാത്രക്കാർ 30 ശതമാനത്തോളവും വർധിച്ചു. കാർഗോയിൽ 35% വർധനവുണ്ടായി.  വ്യാപാരം, പാർക്കിങ് തുടങ്ങിയ മേഖലകളിലും വർധനവുണ്ടായതാണു ലാഭം കൂടാൻ കാരണമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ചൂണ്ടിക്കാട്ടി. ഇടത്തരം വലിയ വിമാനങ്ങൾക്ക് അനുമതി ... Read more

കൊതുകുകടിക്കു പുറമേ ജീവനക്കാരുടെ അടിയും; ഇന്‍ഡിഗോ പ്രതിക്കൂട്ടില്‍

കൊതുകുകടി സഹിക്കാനാകില്ലെന്നു പറഞ്ഞു ബഹളം വച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നിറക്കി വിട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം ‘ഹൈജാക്ക്’ ചെയ്യുമെന്നു പറഞ്ഞതിനാണ് ഡോ. സൌരഭ് റോയിയെ ഇറക്കിവിട്ടതെന്നു വിമാനക്കമ്പനി അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യാത്രക്കാരനു വൻ പിന്തുണയാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ലക്നൗവിൽനിന്നു ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 541 വിമാനം പറന്നുയരും മുൻപേയായിരുന്നു സംഭവം. വിമാനത്തിൽ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കണമെന്നും ഡോക്ടറായ സൗരഭ് റായ് ആവശ്യപ്പെട്ടു. എന്നാൽ ഇതു കേൾക്കാതെ തന്നെ കോളറിനു പിടിച്ചു പുറത്താക്കുകയാണ് ഇന്‍ഡിഗോ ജീവനക്കാര്‍ ചെയ്തതെന്ന് സൗരഭ്റോയ് പറഞ്ഞു. ഇതോടെ ജീവനക്കാർക്കു നേരെ സൗരഭ് തട്ടിക്കയറുകയായിരുന്നുവെന്നാണു കമ്പനിയുടെ വാദം. ഭീഷണി നിറഞ്ഞ വാക്കുകളും പ്രയോഗിച്ചു. ഇതിനിടെ ‘ഹൈജാക്ക്’ എന്ന വാക്ക് ഉപയോഗിച്ചതിനാണു സുരക്ഷാ കാരണങ്ങളാൽ സൗരഭിനെ പുറത്താക്കിയത്. വിമാനം നശിപ്പിക്കാൻ മറ്റു യാത്രക്കാരോടു സൗരഭ് ആവശ്യപ്പെട്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. പരാതി പറഞ്ഞ തന്നോട് ഇൻഡിഗോ ജീവനക്കാർ മോശമായാണു പെരുമാറിയതെന്നു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ ... Read more

ഹജ്ജ് വിമാനങ്ങള്‍ ഇത്തവണയും കൊച്ചിയില്‍ നിന്നുതന്നെ

സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​വും ഹ​ജ്ജ് വി​മാ​ന സ​ർ​വീ​സു​ക​ൾ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്നാ​യി​രി​ക്കു​മെ​ന്ന്​ ​ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ൽ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഹ​ജ്ജ് ക്യാ​മ്പും അ​വി​ടെ​ത്ത​ന്നെ​യാ​കും. ഇ​തു​സം​ബ​ന്ധി​ച്ച് സി​യാ​ൽ എം.​ഡി​യു​മാ​യി ച​ർ​ച്ച​ചെ​യ്​​ത്​ ധാ​ര​ണ​യി​ലെത്തി​. ഇത്തവണ സി​യാ​ലി​​ന്‍റെ അ​ക്കാ​ദ​മി​യി​ലാണ് ഹാ​ജി​മാ​ർ​ക്കു​ള്ള താ​മ​സ​​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. അതേസമയം, ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യന്‍റ്  കരിപ്പൂര്‍ വിമാനത്താവളത്തില്‍ പു​ന സ്ഥാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​റി​ന്‍റെ നി​ല​പാടെന്ന് മന്ത്രി അറിയിച്ചു. 70 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഹ​ജ്ജി​ന്​ പോ​കു​ന്ന​ത്തിന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മന്ത്രി പറഞ്ഞു.

പന്തയക്കുതിരകള്‍ പറന്നത് എമിറേറ്റ്‌സില്‍

വേള്‍ഡ് കപ്പ് അടക്കമുള്ള ദുബൈയിലെ കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പന്തക്കുതിരകള്‍ സവാരി നടത്തിയത് എമിറേറ്റ്‌സ് വിമാനത്തില്‍. കുതിരകളെ കൊണ്ടുപോകുന്നത് എമിറേറ്റസിന്റെ ചരക്ക് വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വഴിയാണ്. ഏറ്റവുമൊടുവില്‍ ലോകത്തിലെ എണ്ണംപറഞ്ഞ പന്തയക്കുതിരകളെ എമിറേറ്റ്സില്‍ എത്തിച്ചത് ദുബായ് വേള്‍ഡ് കപ്പിനാണ്. ഈ മത്സരസീസണില്‍ ആറുഭൂഖണ്ഡങ്ങളില്‍ നിന്നായി നിരവധി കുതിരകളെയാണ് വിമാനമാര്‍ഗം കൊണ്ടുവന്നത്. അതുപോലെ ലോന്‍കൈന്‍സ് ഗ്ലോബല്‍ ചാമ്പ്യന്‍സ് ടൂറിനായി നൂറിലധികം കുതിരകളെ പലവട്ടം മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ കൊണ്ടുപോയി. 650 കിലോ ഭാരം വരും ഓരോ കുതിരയ്ക്കും. ഇതിനുപുറമേ ഓരോ മത്സരങ്ങള്‍ക്കുമാവശ്യമായ ഉപകരണങ്ങളും ഇതോടൊപ്പമുണ്ടാകും. ഈ വെല്ലുവിളികള്‍ തരണംചെയ്താണ് കഴിഞ്ഞ നാല് മാസത്തിനിടെ ആറുഭൂഖണ്ഡങ്ങളില്‍നിന്നുള്ള 350 കുതിരകളെ എമിറേറ്റ്സ് വിമാനത്തില്‍ കൊണ്ടുവന്നത്. ഇവയ്ക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്തില്‍ തയ്യാറാണ്. കൂടാതെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ കുതിരകള്‍ക്കായി ഒരു സ്ഥിരം റാമ്പും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നാണ് കുതിരകളെ വിമാനത്തിലേക്ക് കയറ്റുന്നത്. മൃഗചികിത്സകരുള്‍പ്പെടെയുള്ള വിദഗ്ധരടങ്ങിയ സംഘവും പലപ്പോഴും കുതിരകള്‍ക്കൊപ്പം യാത്ര ... Read more

മംഗളൂരു വിമാനത്താവളം ഏറ്റവും വൃത്തിയുള്ളത്

രാജ്യത്തെ വൃത്തിയുള്ള വിമാനത്താവളം എന്ന പദവിക്ക് മംഗളൂരു രാജ്യാന്തര വിമാനത്താവളം അർഹമായി. രാജ്യത്തെ 53 വിമാനത്താവളങ്ങളിൽ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ നടത്തിയ സർവെയിലാണ് വൃത്തിയുള്ള വിമാനത്താവളത്തെ കണ്ടെത്തിയത്. 23മത് വാർഷികാഘോഷത്തിന്‍റെ ഭാഗമായി എയർപോർട്ട് അതോറിറ്റിയാണ് വൃത്തിയുള്ള വിമാനത്താവളത്തിന്‍റെ പേര് പുറത്തുവിട്ടത്. വിമാനത്താവള ടെർമിനൽ, പാർക്കിങ് ഏരിയ, ടോയ്ലറ്റ്, കൊമേഷ്യൽ സ്റ്റാളുകൾ, വിമാനത്താവളത്തിലേക്കുള്ള റോഡുകൾ, കസ്റ്റമർ ലോഞ്ച് എന്നിവ പരിശോധിച്ചാണ് വൃത്തിയുള്ളവ കണ്ടെത്തിയത്. ദുർഗ ഫസിലിറ്റി മാനേജ്മെന്‍റ്  സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് മംഗളൂരു വിമാനത്താവളത്തിന്‍റെ ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്.

ആളെ പറ്റിച്ച് വീണ്ടും എമിറേറ്റ്‌സിന്റെ വമ്പന്‍ പ്രഖ്യാപനം

ആകാശം കണ്ടുകൊണ്ട് തുറസ്സായി മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യാന്‍ ഒരു അവസരം കിട്ടിയാല്‍ എങ്ങനെയുണ്ടാകും 2020ല്‍ ഇത്തരമൊരു സ്വപ്‌നം യാഥാര്‍ഥ്യമാകും എന്ന് എമിറേറ്റ്‌സ് തന്നെ പ്രഖ്യാപിച്ചു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ അവര്‍ പങ്കുവച്ചു. നിരവധി ആളുകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. പക്ഷേ, ആ സ്വപ്ന സങ്കല്‍പ്പത്തിന് ആയുസ് കുറവായിരുന്നു. വിഡ്ഢി ദിനത്തിന്റെ ഭാഗമായി ‘ആളെ പറ്റിക്കാന്‍’ എമിറേറ്റ്‌സ് ഒപ്പിച്ച പണിയായിരുന്നു ഇത്. ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നായ എമിറേറ്റ്‌സ് അവരുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ‘പറ്റിക്കല്‍ വാര്‍ത്ത’ പുറത്തുവിട്ടത്. 2020 മുതല്‍ ബോയിങ് 777എക്‌സില്‍ സ്‌കൈ ലോഞ്ച് ഉള്ള തുറസ്സായ വിമാനം എമിറേറ്റ്‌സ് പുറത്തിറക്കുന്നു. ആഡംബരത്തിന്റെ അവസാനവാക്കായ ഈ വിമാനത്തില്‍ നിന്നും അതിമനോഹരമായ ആകാശ ദൃശ്യങ്ങള്‍ കാണാമെന്നും മറ്റാരും നല്‍കാത്ത രീതിയിലുള്ള ജനാലക്കാഴ്ച നല്‍കുമെന്നും പോസ്റ്റുകളില്‍ പറയുന്നു. പക്ഷേ, അധികം വൈകാതെ തന്നെ ഇത് എമിറേറ്റ്‌സിന്റെ തമാശ പരിപാടിയായിരുന്നുവെന്ന് വ്യക്തമായി. വരാന്‍ പോകുന്ന വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന ചില ചിത്രങ്ങളും എമിറേറ്റ്‌സ് അധികൃതര്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ... Read more

അബുദാബിയില്‍ എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു ദിവസം

തിരുവനന്തപുരത്തേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനായി അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കാത്തിരുന്നത് ഒരു ദിവസം മുഴുവന്‍. ഐ എക്‌സ് 538 നമ്പര്‍ വിമാനം വൈകിയത് 27 മണിക്കൂര്‍.കാത്തിരിപ്പിനൊടുവില്‍ വിമാനം പറന്നത് 30ന് രാത്രി 9.10ന്. രണ്ടു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ അടക്കം 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് വൈകിയത്.യാത്രക്കാര്‍ക്ക് ആവള്യമായ ഭക്ഷണം ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല. ബര്‍ഗറും ഏതെങ്കിലും ഒരു പാനീയവും ഒരുനേരം നല്‍കാന്‍ മാത്രമേ അനുവാദമുള്ളൂ എന്നാണ് അറിയിച്ചത്. വിശന്നുവാടിയ കുഞ്ഞുങ്ങളുമായിരിക്കുന്ന അമ്മമാര്‍ ദയനീയമായ കാഴ്ചയായി. ഒടുവില്‍ അബുദാബി വിമാനത്താവളവകുപ്പ് മേധാവികള്‍ എത്തിയാണ് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. വെറും തറയില്‍ ക്ഷീണിച്ചുറങ്ങുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പുതപ്പുകള്‍ നല്‍കാന്‍ പോലും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തയ്യാറായില്ല. 9.10-ന് പോകേണ്ട വിമാനം രാത്രി 11.55-നുമാത്രമേ പുറപ്പെടുകയുള്ളൂവെന്ന് കമ്പനി ആദ്യം യാത്രക്കാര്‍ക്ക് വിവരം നല്‍കിയിരുന്നു. ഇത് കണക്കാക്കിയെത്തിയ യാത്രക്കാരാണ് പിന്നീട് ഒരറിയിപ്പുമില്ലാതെ വിമാനം വൈകിയതുകൊണ്ട് ബുദ്ധിമുട്ടിലായത്. യാത്രക്കാരെ ... Read more

ഈസ്റ്റര്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്സ്

ഈസ്റ്റര്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്സ്. തെരഞ്ഞെടുത്ത ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് 30 ശതമാനം ഡിസ്കൗണ്ടാണ്‌ ജെറ്റ് എയര്‍വെയ്സ് നല്‍കുന്നത്. ആഭ്യന്തര യാത്രകള്‍ക്ക് ഏപ്രില്‍ രണ്ടു വരെയാണ് ബുക്കിംഗ് ഓഫര്‍. ഈ തിയ്യതികളില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്താല്‍ സെപ്റ്റംബര്‍ 30 വരെ സേവനം ഉപയോഗിക്കാം. അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള ഓഫര്‍ ടിക്കറ്റ് ബുക്കിംഗ്  ഈ മാസം 30ന് ആരംഭിച്ചു. എന്നാല്‍ ഏതു ദിവസമാണ് ഓഫര്‍ അവസാനിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര യാത്രാ ടിക്കറ്റിലെ ഓഫര്‍ പ്രീമിയര്‍, എക്കോണമി ക്ലാസുകളില്‍ ലഭ്യമാണ്. പ്രീമിയര്‍ ക്ലാസ് ടിക്കറ്റിനു 20 ശതമാനം ഡിസ്കൗണ്ടും എക്കോണമി ക്ലാസിനു 10 ശതമാനം ഡിസ്കൗണ്ടുമാണ് ലഭിക്കുക. ഓഫര്‍ ടിക്കറ്റ് മടക്കയാത്രയ്ക്കും ഉപയോഗിക്കാം.

ദോ​ഹ–ചി​ക്കാ​ഗോ സ​ർ​വീ​സി​ല്‍​ ക്യൂസ്യൂട്ടുമായി ഖത്തര്‍ എയര്‍വേയ്സ്

ബി​സി​ന​സ്​ ക്ലാ​സ്​ രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പാ​യ ക്യൂ ​സ്യൂ​ട്ട് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ദോ​ഹ – ചി​ക്കാ​ഗോ സ​ർ​വീ​സി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ അ​റി​യി​​ച്ചു. ബി​സി​ന​സ്​ ക്ലാ​സ്​ ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും വാ​ഷിം​ഗ്ട​ൺ ഡ​ല്ല​സ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ അ​വാ​ർ​ഡ് വി​ന്നിം​ഗ് ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര കൂ​ടു​ത​ൽ പേ​ർ​ക്കെ​ത്തി​ക്കു​കയും അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളി​ലു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെന്‍റെ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ക്കാ​ഗോ​യി​ലെ ഓ​ഹാ​രേ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ സ​ർ​വീ​സി​ലാ​ണ് ക്യൂ ​സ്യൂ​ട്ട് ഘ​ടി​പ്പി​ക്കു​ന്ന​ത്. ബോ​യി​ങ് 777–300 വി​മാ​ന​മാ​ണ് ഇ​തി​നാ​യി തെ​രഞ്ഞെ​ടു​ക്കു​ന്ന​ത്. ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​യി​ൽ വ്യ​ത്യ​സ്​​ത യാ​ത്രാ അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന ക്യൂ ​സൂ​ട്ട് ബോ​യിം​ഗ് 777ലാ​ണ് ആ​ദ്യ​മാ​യി ഘ​ടി​പ്പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ഏ​വി​യേ​ഷ​ൻ രം​ഗം ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ക്യൂ ​സ്യൂ​ട്ടി​ലൂ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് അ​ൾ​ട്രാ​സ്​ 2017ൽ ​​ബെ​സ്​​റ്റ് എ​യ​ർ​ലൈ​ൻ ഇ​ന്ന​വേ​ഷ​ൻ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ... Read more