Tag: kochi

Rajasthan tourism to beat Kochi and Goa in MICE tourism

Rajasthan tourism department is going to have a new tourism policy with priority to Destination Weddings and MICE activities (meetings, incentives, conferences and exhibitions). It also focuses on encouraging film shooting in the state. The state expects to have improved private participation in its tourism projects. As per a recent report, wedding and MICE activities contribute around Rs 5,000 crores to the tourism industry in a year and have become major factors for increased hotel occupancy. By the new tourism policy, Rajasthan tourism aims at providing an atmosphere suitable for destination wedding and MICE activities, to surpass the existing competition ... Read more

പള്ളിപ്പുറം കോട്ട മുഖം മിനുക്കുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ മുഖംമിനുക്കല്‍ അവസാന ഘട്ടത്തില്‍. ചുവരുകളെല്ലാം പുനര്‍നിര്‍മിച്ചു ചായം പൂശിയതിനു പുറമെ, തകര്‍ന്നു കിടന്ന തറഭാഗം ബലപ്പെടുത്തി കരിങ്കല്‍പ്പാളികള്‍ പാകിയിട്ടുണ്ട്. കോട്ട സ്ഥിതിചെയ്യുന്ന വളപ്പിനു ചുറ്റും തകര്‍ന്നു കിടന്നിരുന്ന മതിലും പുനര്‍നിര്‍മിച്ചിട്ടുണ്ട്. കൂടാതെ പുഴയോരത്തു മനോഹരമായ മതിലും പുതുതായി ഒരുക്കി. വാച്ച്മാന്‍ക്യാബിനും ടിക്കറ്റ് കൗണ്ടറും നിര്‍മിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി കിഴക്കുഭാഗത്ത് ശുചിമുറിയുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇനി കുളത്തിന്റെ നവീകരണമാണു ബാക്കിയുള്ളത്. കുളം വറ്റിച്ചു ചെളി കോരിമാറ്റി, ചുറ്റും കമ്പിവേലിയും അതിനുപുറത്തായി നടപ്പാതയും സ്ഥാപിക്കും. കാലവര്‍ഷത്തിനു ശേഷമായിരിക്കും ഈ ജോലികള്‍ നടത്തുക. 1503 ല്‍ പണിതുയര്‍ത്തിയ കോട്ട അന്നത്തെ സവിശേഷമായ നിര്‍മാണരീതികൊണ്ട് അഞ്ചു നൂറ്റാണ്ട് കേടുപാടുകളില്ലാതെ പിടിച്ചുനിന്നെങ്കിലും പിന്നീട് അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമായ അവസ്ഥയിലെത്തുകയായിരുന്നു. മാനുവല്‍ ഫോര്‍ട്ട് എന്ന പോര്‍ച്ചുഗീസ് രാജാവാണ് കോട്ടയുടെ ശിലാസ്ഥാപനം നടത്തിയത്. വടക്കു നിന്നും കായല്‍ വഴി വരുന്ന ശത്രുക്കളെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ... Read more

തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ പാളം പണി നടക്കുന്നതിനാല്‍ ഒരു മാസത്തോളം തീവണ്ടികള്‍ വൈകിയോടും. വ്യാഴാഴ്ച മുതല്‍ ജൂലായ് 23 വരെ തീയതികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം.ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സര്‍വീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളില്‍ ഓട്ടം തുടങ്ങൂ. നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികള്‍ ട്രെയിന്‍ നമ്പര്‍ 16348 മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തിയിടും. ട്രെയിന്‍ നമ്പര്‍ 16344 മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 30 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും. വാരാന്ത്യ എക്‌സ്പ്രസ് തീവണ്ടികള്‍ ഭാവ്‌നഗര്‍ കൊച്ചുവേളി (19260) ജൂലായ് രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ അങ്കമാലിയില്‍ 45 മിനിറ്റ് പിടിച്ചിടും. തിങ്കളാഴ്ചകളിലാണ് നിയന്ത്രണം. ബിക്കാനിര്‍ കൊച്ചുവേളി (16311) തീവണ്ടി 45 മിനിറ്റ് അങ്കമാലിയിലും പട്ന-എറണാകുളം (16360) തീവണ്ടി 80 മിനിറ്റ് ആലുവയിലും നിര്‍ത്തിയിടും. ജൂലായ് അഞ്ച്, 12, 19 ... Read more

കേരളം അത്രമേല്‍ പ്രിയങ്കരം; വീണ്ടും വരുമെന്ന് യോഗാ വിദഗ്ധര്‍

ജൂണ്‍ 13ന് 23 രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 52 പേര്‍ക്കും കേരളത്തെക്കുറിച്ച് കാര്യമായ കേട്ടറിവുണ്ടായിരുന്നില്ല. യോഗയെക്കുറിച്ച് ചില അറിവുകള്‍ കൂടി കിട്ടിയേക്കും എന്ന ധാരണയായിരുന്നു പലര്‍ക്കും. എന്നാല്‍ ടൂറിന്റെ ആദ്യദിനം മുതല്‍ അവര്‍ക്ക് കേരളത്തോട് സ്നേഹം കൂടി വന്നു. പല രാജ്യക്കാര്‍, പല സംസ്കാരക്കാര്‍… ഇവരൊക്കെ പക്ഷെ ഒരു കുടുംബം പോലെയായി. അറ്റോയ് എക്സി. അംഗങ്ങള്‍ എപ്പോഴും ഇവര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനുണ്ടായി. വി ജി ജയചന്ദ്രനും മനോജും കേരളത്തെക്കുറിച്ചും ജീവിതരീതിയേയും സംസ്കാരത്തെക്കുറിച്ചും പ്രകൃതി ഭംഗിയേയുമൊക്കെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ഇടത്തും ആഘോഷങ്ങളോടെ വരവേറ്റും വിരുന്നൂട്ടിയും ടൂറിസം മേഖലയിലുള്ളവര്‍ മത്സരിച്ചു. ആ സ്നേഹങ്ങള്‍ക്കൊക്കെ മുന്നില്‍ വിദേശ യോഗാ വിദഗ്ധരുടെ മനസ് നിറഞ്ഞു. ജൂണ്‍ 21ന് പിരിയേണ്ടി വന്നപ്പോള്‍ കൊച്ചിയിലെ മാരിയറ്റ് ഹോട്ടല്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. അമേരിക്കക്കാരനായ ജോണ്‍ കെംഫ് കേരളീയരുടെ സ്നേഹവായ്പ്പിനെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ഇനിയും വരും ഇവിടേയ്ക്ക്-ഒറ്റയ്ക്കല്ല, ഒരു സംഘവുമായി- ജോണ്‍ കെംഫ് ... Read more

കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര

ഇന്നു കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര. രാവിലെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കും എത്ര തവണയും യാത്ര സൗജന്യം. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡില്‍ വൃക്ഷത്തൈകള്‍ നടുന്ന ക്യാംപയില്‍ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരില്‍ ഓരോ തൈനടുകയും അതു പരിപാലിക്കുകയും ചെയ്യും. പിറന്നാള്‍ ദിനമായ 17നു മെട്രോയില്‍ വന്‍ തിരക്കായിരുന്നു. സാധാരണ ദിവസങ്ങളില്‍ 35,000 യാത്രക്കാരാണുള്ളതെങ്കില്‍ 17ന് 62000 പേര്‍ യാത്ര ചെയ്തു. 21 ലക്ഷം രൂപ ടിക്കറ്റ് വരുമാനം. സാധാരണ ദിവസങ്ങളില്‍ ഇത് 12 മുതല്‍ 15 ലക്ഷം വരെയാണ്. അവധിക്കാലത്ത് ഒരു ദിനം ശരാശരി 53,000 യാത്രക്കാര്‍ വരെ മെട്രോയില്‍ യാത്ര ചെയ്തിരുന്നു.

Golden days are ahead for Kerala Tourism

First quarter of the tourism year depicted substantial increase in the number of tourists in Kerala. Number of tourists (local and foreign) during the first three months of the year shows 17.87% increase than the previous year. 6,54,854 more  tourists visited Kerala during this period, which is the highest rate of increase since a decade. Same period in the last year, the number of tourists visited Kerala was only 36,63,552; while it is 43,18,406 in 2018. The number of indigenous tourists shown 18.57% increase so far. In 2017, increase in the number of local tourists for the whole year was ... Read more

ഒന്നാം പിറന്നാളാഘോഷിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് വിവിധ പരിപാടികളോടെ ഇന്നു തുടക്കമാകും. രാവിലെ ഏഴു മുതല്‍ ഇന്നു മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍  കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പിറന്നാള്‍ കേക്ക് മുറിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ ഇന്ദ്രജാല പ്രകടനം. കൊച്ചി മെട്രോയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന കുടുംബശ്രീ, മെട്രോ പൊലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്‌ഐഎസ് ലിമിറ്റഡ് എന്നിവയെ കെഎംആര്‍എല്‍ ആദരിക്കും. ഉച്ചയ്ക്കു രണ്ടര മുതല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിലെ വേദികളില്‍ ആര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാം. ആലുവയിലും മഹാരാജാസ് സ്റ്റേഷനിലും നഗരത്തിലെ വിവിധ കോളജുകളിലെ ടീമുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. മഹാരാജാസ് കോളജിലെ കലാപ്രകടനങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും. കൊച്ചി മെട്രോ സ്‌പെഷല്‍ പൊലീസ് ഇന്ന് സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അഭിവാദ്യം ചെയ്തു സ്വീകരിക്കും. യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സേന അംഗങ്ങള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ ... Read more

കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സ്: 19ന് സൗജന്യയാത്ര

നാളെയുടെ നഗരത്തിന് മെട്രോ റെയില്‍ സ്വന്തമായിട്ട് ഒരുവര്‍ഷം. 2017 ജൂണ്‍ 17 നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചത്. 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. ഒക്ടോബറില്‍ മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റി. പുതിയൊരു ഗതാഗത സംസ്‌കാരത്തിന് മെട്രോ തുടക്കമിട്ടു ദൂരദേശങ്ങളില്‍നിന്ന് നഗരത്തിലെത്തുന്നവര്‍ മെട്രോയില്‍ ഒരു യാത്ര നിര്‍ബന്ധമാക്കി. യാത്രാ നിരക്കിനെപ്പറ്റി തുടക്കത്തില്‍ ചെറിയ ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും ഇത് തെറ്റാണെന്ന് പിന്നീടു തെളിഞ്ഞു. ഒരു വര്‍ഷം കൊണ്ടുതന്നെ മെട്രോയുടെ നഷ്ടം പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ എത്രത്തോളം ‘ആകാശവണ്ടി’യെ ഇഷ്ടപ്പെടുന്നു എന്നതിന് നേര്‍സാക്ഷ്യമാകുന്നു. മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 19ന് ജനങ്ങള്‍ക്ക് കെഎംആര്‍എല്‍ സൗജന്യയാത്ര പ്രഖ്യാപിച്ചു. 2017 ജൂണ്‍ 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ ആഘോഷമായാണ് ‘ഫ്രീ റൈഡ് ഡേ’ ... Read more

റോ-റോ സര്‍വീസ്: അടുത്തയാഴ്ച മുതല്‍ രണ്ടു ജങ്കാര്‍

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോ-റോ ജങ്കാര്‍ രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തണമെന്ന് ആവശ്യം. രണ്ടു ജങ്കാറുകള്‍ സര്‍വീസിനിറക്കിയാല്‍ ഇതു സാധ്യമാകും. അടുത്തയാഴ്ച രണ്ടു ജങ്കാറുകള്‍ സര്‍വീസ് നടത്തിയേക്കും. ഇതിനായി രണ്ടാമത്തെ റോ-റോ ജങ്കാര്‍ കപ്പല്‍ശാലയില്‍ നിന്നു ഇന്നലെ വൈകിട്ട് ഏറ്റെടുത്തു. ലോഡ്സ് ഷിപ്പിങ് കമ്പനിയില്‍ ജങ്കാര്‍ ഓടിച്ചിരുന്ന വി.ബി. അജിത്കുമാറിനെ രണ്ടാമത്തെ ജങ്കാര്‍ ഓടിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കപ്പല്‍ശാലയില്‍ നിന്നു രണ്ടാമത്തെ ജങ്കാര്‍ എടുത്ത് വൈപ്പിന്‍ ജെട്ടിയില്‍ എത്തിച്ചത് അജിത് കുമാറായിരുന്നു. രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷം ജങ്കാര്‍ ഓടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. നിലവില്‍ സര്‍വീസ് നടത്തുന്ന ഏക ജങ്കാറില്‍ തിരക്കേറി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയാണു സര്‍വീസ് നടത്തുന്നത്. ഞായറാഴ്ച സര്‍വീസില്ല. ദിവസേന 36 മുതല്‍ 40 വരെ ട്രിപ്പുകളാണു നടത്തുന്നത്. എന്നിട്ടും ജങ്കാറില്‍ കയറാന്‍ കാത്തു കിടക്കുകയാണു വാഹനങ്ങള്‍. തിരക്കേറിയ ഞായറാഴ്ച സര്‍വീസ് നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു. പരിചയ സമ്പന്നരായ ജീവനക്കാരുടെ അഭാവം ... Read more

കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ വണ്‍ കാര്‍ഡ്

കൊച്ചി മെട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്രചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി കരാറില്‍ ആക്‌സിസ് ബാങ്ക് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍എല്‍പി, മൈ മെട്രോ എല്‍എല്‍പി, മുസിരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍പി എന്നീ ഏഴു കമ്പനികളാണ് ധാരണപത്രം ഒപ്പുവച്ചത്. മെട്രോ പദ്ധതിപ്രദേശത്ത് സര്‍വീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവില്‍വരിക. നവംബറോടെ എല്ലാ ബസുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള യന്ത്രം സ്ഥാപിക്കും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലെ കാര്‍ഡ് ഇതില്‍ കാണിച്ച് യാത്രചെയ്യാം. തുടര്‍ന്നുവരുന്ന ജലമെട്രോ പദ്ധതിയിലും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും. ഓട്ടോറിക്ഷകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനെപ്പറ്റി ഓട്ടോറിക്ഷാ തൊഴിലാളികളുടെ ... Read more

ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചാരമൊരുക്കുന്ന സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സ്

ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചാരമൊരുക്കുന്ന രാജ്യത്തെ ആദ്യസ്ഥാപനമായ സ്‌പെഷ്യല്‍കെയര്‍ ഹോളിഡേയ്‌സ് ഈയാഴ്ച പ്രവര്‍ത്തനം തുടങ്ങും. 150ലേറെ വരുന്ന ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികളുടെ സംഘത്തിന് ഈ ശനിയാഴ്ച ആലപ്പുഴയില്‍ ഒരുക്കുന്ന ഹൗസ് ബോട്ട് സഞ്ചാരത്തോടെയാണ് ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തില്‍ത്തന്നെ ഇത്തരമൊരു ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനത്തിന് തുടക്കമാകുന്നത്. ‘ഇത് എന്റെ സ്വപ്നസാഫല്യമാണ്. 2004 മുതല്‍ ഞാന്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ടൂറിസം എന്ന സ്വപ്നത്തിനു പിന്നിലായിരുന്നു,’ മുപ്പതു വര്‍ഷമായി വീല്‍ചെയറില്‍ ജീവിക്കുന്ന സ്‌പെഷ്യല്‍കെയര്‍ ഹോളിഡേയ്‌സ് സ്ഥാപകന്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക അനുയോജ്യമായ വാഹനം, പ്രത്യേക പരിശീലനം ലഭിച്ച കോ ഓര്‍ഡിനേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, വീല്‍ചെയര്‍ ഉരുട്ടിക്കേറ്റാനുള്ള റാംപുകള്‍, മോട്ടോറെസ്ഡ് വീല്‍ചെയറുകള്‍, ലിഫ്റ്റുകള്‍, ഭിന്നശേഷിക്കാര്‍ക്കുപയോഗിക്കാവുന്ന ഹോട്ടല്‍റൂമുകള്‍, ടോയ്‌ലറ്റുകള്‍, ബ്രെയിലി, സൈന്‍ ലാംഗ്വേംജ് മെറ്റീരിലിയലുകള്‍, സൈനുകള്‍ തുടങ്ങിയ ഒട്ടേറെ സന്നാഹങ്ങളും, സൗകര്യങ്ങളുമുള്ള വാഹനങ്ങള്‍ സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സില്‍ സജ്ജമാക്കി കഴിഞ്ഞു. ലോകമെമ്പാടുമായി വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ആളുകളില്‍ 50 ലക്ഷത്തിലേറെപ്പേര്‍ വിനോദസഞ്ചാര തല്‍പ്പരരും അങ്ങനെ യാത്ര ചെയ്യുന്നവരുമാണ്. അരയ്ക്കു താഴെ തളര്‍ന്നതിനാല്‍ ... Read more

റോ റോ സര്‍വീസ് പുനരാരംഭിച്ചു

വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി നിവാസികള്‍ക്ക് ആശ്വാസമായി റോ റോ സര്‍വീസ് പുനരാരംഭിച്ചു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ട്രിപ്പിന് ഉച്ചഭക്ഷണത്തിന് ഒരുമണിക്കൂര്‍ ഇടവേള ഒഴികെ വൈകിട്ട് ആറുവരെയാണ് സര്‍വീസ്. 32 പ്രാവശ്യം ഇരുവശത്തേക്കുമായി സര്‍വീസ് നടത്തും. ഒരു വെസല്‍ മാത്രമാണ് പുനരാരംഭിച്ച ദിനം സര്‍വീസിനുണ്ടായിരുന്നത്. കോര്‍പറേഷന്റെ ഫോര്‍ട്ട് ക്വീന്‍ ബോട്ടും മുടക്കമില്ലാതെ സര്‍വീസ് നടത്തിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞില്ല. ഉദ്ഘാടനദിവസം റോ റോ വെസല്‍ ഓടിച്ച ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ വിന്‍സന്റ് സര്‍വീസിന് നേതൃത്വം നല്‍കി. വൈകിട്ട് ആറിനുശേഷം റോ റോ വെസലിന് പകരം ജങ്കാര്‍ ഓടിക്കാമെന്ന് ആദ്യം അറിയിച്ചെങ്കിലും പ്രായോഗിക തടസ്സം ഉള്ളതിനാല്‍ അതുണ്ടാകില്ലെന്ന് കെഎസ്ഐഎന്‍സി കൊമേഴ്‌സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം പറഞ്ഞു. ഞായറാഴ്ച്ച സര്‍വീസ് ഉണ്ടാകില്ല. ജെട്ടിയിലെ ഡോള്‍ഫിന്‍സംവിധാനം ശരിയാകാത്തതിനാല്‍ കൂടുതല്‍ തവണ ട്രിപ്പ് നടത്താന്‍ സാധിക്കുന്നില്ല. കൂടുതല്‍ തവണ സര്‍വീസ് നടത്തിയാല്‍ മാത്രമെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. വരും ദിവസങ്ങളില്‍ സര്‍വീസ് സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തുമെന്നും സിറില്‍ ... Read more

നഗരം മുഴുവന്‍ ഇനി സമാര്‍ട്ട് നിരീഷണത്തില്‍

നഗരം മുഴുവന്‍ ഒറ്റ നിരീക്ഷണ- നിയന്ത്രണ സംവിധാനത്തിന്‍ കീഴില്‍ ഗതാഗതവും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും ദുരന്ത നിവാരണവും മുതല്‍ കുടിവെള്ള- വൈദ്യുതി വിതരണ ശൃംഖല വരെ ഒറ്റ കേന്ദ്രത്തില്‍നിന്നു നിരീക്ഷിക്കാം, ഏകോപിപ്പിക്കാം, നിയന്ത്രിക്കാം. ആധുനിക നഗരങ്ങളുടെയെല്ലാം പ്രത്യേകതയായ അങ്ങനെയൊരു ‘സ്മാര്‍ട്’ വികസനത്തിലേക്കു മുന്നേറുകയാണു കൊച്ചിയും. കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ഐസിസിസിസി-ഐസി4) കൊച്ചിയുടെ പൊതു ജീവിതത്തിന്റെയും സേവനങ്ങളുടെയും മുഖമുദ്ര തന്നെ മാറ്റുന്നതാവും. 100 കോടി രൂപ വകയിരുത്തിയ പദ്ധതിക്കായുള്ള ടെന്‍ഡര്‍ കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) ക്ഷണിച്ചു. ജൂണ്‍ 30ന് ഓണ്‍ലൈന്‍ ടെന്‍ഡറുകള്‍ തുറക്കും. എട്ടു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നു സിഎസ്എംഎല്‍ സിഇഒ മുഹമ്മദ് ഹനീഷ് പറയുന്നു. അങ്ങനെയെങ്കില്‍ 2019 കൊച്ചി പഴയ കൊച്ചിയായിരിക്കില്ലെന്നുറപ്പ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം പദ്ധതിയില്‍ പ്രധാനമാണ്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്ത യോഗം കഴിഞ്ഞ ആഴ്ച ... Read more

‘Tourism Master Plan’ to boost Wayanad Tourism

Wayanad is unique for its lush greenery and serene environment. Considered as one of the best tourist spots in Kerala and South India, it attracts a great number of tourists every year. However, the flow of visitors to the destination is less compared to the other famous spots in Kerala. So, the Tourism Department is preparing a tourist master plan which will improve the tourism sector of Wayanad and will lead to its overall expansion. The master plan is set in a way that will supply the needs of the destination till 2050. The first step of the master plan ... Read more

AR Rahman set to enthrall Kerala

‘AR Rahman’ is a name that is loved all over India. The ‘Mozart of Madras’ AR Rahman will be weaving his magic on Kerala as he arrived for performing at Kochi on Saturday. The concert hosted by Flowers TV will be held at Medical Trust Institute Ground, Tripunithura, with the gates opened at 4pm. The musical feast beginning at 6.30pm is sure to thrill the audience. This is the for the first time he is performing in Kochi and the second time in Kerala, the first being ‘Jai Ho’ concert in 2009 at Kozhikode. It’s expected that Kochi will be ... Read more