Tag: KMRL

Happy news for cyclists– Kochi Metro allows cycles inside metro

Kochi metro since its inception has been in the forefront when it comes to novel and innovative ideas. Adding another feather to their cap, and a pat on the back of the ever-growing cyclist community of Kochi, the KMRL has granted permission to passengers to carry their cycles inside the metro stations and the trains for free. Cycling has grown leaps and bounds in the state after the spread of the pandemic with many people taking it up as a mode of daily commuting and many others enticed by its health and fitness benefits. The decision is expected to encourage ... Read more

കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര

ഇന്നു കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര. രാവിലെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കും എത്ര തവണയും യാത്ര സൗജന്യം. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡില്‍ വൃക്ഷത്തൈകള്‍ നടുന്ന ക്യാംപയില്‍ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരില്‍ ഓരോ തൈനടുകയും അതു പരിപാലിക്കുകയും ചെയ്യും. പിറന്നാള്‍ ദിനമായ 17നു മെട്രോയില്‍ വന്‍ തിരക്കായിരുന്നു. സാധാരണ ദിവസങ്ങളില്‍ 35,000 യാത്രക്കാരാണുള്ളതെങ്കില്‍ 17ന് 62000 പേര്‍ യാത്ര ചെയ്തു. 21 ലക്ഷം രൂപ ടിക്കറ്റ് വരുമാനം. സാധാരണ ദിവസങ്ങളില്‍ ഇത് 12 മുതല്‍ 15 ലക്ഷം വരെയാണ്. അവധിക്കാലത്ത് ഒരു ദിനം ശരാശരി 53,000 യാത്രക്കാര്‍ വരെ മെട്രോയില്‍ യാത്ര ചെയ്തിരുന്നു.

ഒന്നാം പിറന്നാളാഘോഷിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് വിവിധ പരിപാടികളോടെ ഇന്നു തുടക്കമാകും. രാവിലെ ഏഴു മുതല്‍ ഇന്നു മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍  കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പിറന്നാള്‍ കേക്ക് മുറിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ ഇന്ദ്രജാല പ്രകടനം. കൊച്ചി മെട്രോയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന കുടുംബശ്രീ, മെട്രോ പൊലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്‌ഐഎസ് ലിമിറ്റഡ് എന്നിവയെ കെഎംആര്‍എല്‍ ആദരിക്കും. ഉച്ചയ്ക്കു രണ്ടര മുതല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിലെ വേദികളില്‍ ആര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാം. ആലുവയിലും മഹാരാജാസ് സ്റ്റേഷനിലും നഗരത്തിലെ വിവിധ കോളജുകളിലെ ടീമുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. മഹാരാജാസ് കോളജിലെ കലാപ്രകടനങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും. കൊച്ചി മെട്രോ സ്‌പെഷല്‍ പൊലീസ് ഇന്ന് സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അഭിവാദ്യം ചെയ്തു സ്വീകരിക്കും. യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സേന അംഗങ്ങള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ ... Read more

Kochi Metro to offer free travel to passengers

Kochi Metro to celebrate it’s first birthday on 19th June 2018. It was on 19th June 2017, Prime Minister Narendra Modi flagged of the long awaited dream project of Kochi. As part of its first birthday, Metro declared free travel to its passengers on 19th June 2018. People can travel on this day from 6am to 10 pm, free of charge. Metro named the offer as ‘Free Ride Day’. There is no limitation for the number of travels. The offer also aims at giving opportunity for those who could not travel in metro so far. Kochi Metro has started functioning ... Read more

കൊച്ചിയില്‍ ചുറ്റാന്‍ ഇനി മെട്രോ സൈക്കിള്‍

കൊച്ചിയില്‍ എത്തി മെട്രോയിറങ്ങി ഇനി തിരക്കുള്ള നഗരയാത്രയോട് വിട പറയാം. നഗരത്തില്‍ സൈക്കിള്‍ സവാരിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. നഗരത്തിലെ യാത്രയ്ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കെ എം ആര്‍ എല്‍ തുടക്കമിട്ടു. എം ജി റോഡ് മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ്ങി ഗ്രൗണ്ടില്‍ കെ എം ആര്‍ എല്‍ മാനേജിങ്ങ് ഡയറക്ടര്‍ മുബമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എം.ജി. റോഡ്, മഹാരാജാസ്, ലിസി, കലൂര്‍, സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് സൈക്കിള്‍ ഒരുക്കുന്നത്. 50 സൈക്കിളുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ സൈക്കിളുകള്‍ മെട്രോ യാത്ക്കാര്‍ ഉപയോഗിച്ച് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. മാസം 100 മണിക്കൂര്‍ വരെ സൗജന്യമായി സൈക്കിള്‍ ഉപയോഗിക്കാം. അതിന് ശേഷം അഞ്ചു രൂപ നിരക്കില്‍ മണിക്കൂറിന് ഈടാക്കും. സൈക്കിളില്‍ കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാര്‍ക്കായി മെട്രോ ടിക്കറ്റുകള്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്‍കുന്ന കാര്യവും പരിഗണയിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അദീസ് സൈക്കിള്‍ ക്ലബ്ബില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ... Read more

ഒന്നാം പിറന്നാള്‍ നിറവില്‍ കൊച്ചി മെട്രോ: മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രാഫി മത്സരം

ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറെടുക്കുയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്റ്റേഷന്‍ പരിസരത്തോ ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെയാണ് ചിത്രങ്ങള്‍ അയക്കാനുള്ള സമയം. ഒരാള്‍ക്ക് രണ്ട് വീതം ഫോട്ടോസ് അയക്കാവുന്നതാണ്. മെട്രോയുമായി അഭേദ്യമായ ബന്ധമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്. രണ്ട് ചിത്രങ്ങള്‍ ക്യാപ്ഷന്‍ സഹിതം മെട്രോയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.kochimetro.org. തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 50,000 രൂപയാണ് സമ്മാനതുക. രണ്ടാം സ്ഥാനത്തെത്തുന്ന ... Read more

കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിനി പുത്തന്‍ യൂണിഫോം

മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമായി. കറുത്ത നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ടീഷര്‍ട്ടുമായിരിക്കും ഇനി ഓട്ടോ ഡ്രൈവര്‍മാരുടെ വേഷം. കെ എം ആര്‍ എല്ലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ യൂണിഫോമുകള്‍ നല്‍കുക. യൂണിഫോമിന് പുറമേ ഡ്രൈവര്‍മാറെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബാഡ്ജും ധരിക്കണം. ഓട്ടോ ഡ്രൈവ്‌ഴ്‌സ് യൂണിയനുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ യൂണിഫോം എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. റോഡ് സുരക്ഷ, സ്വഭാവനവീകരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുന്നൂറിലധികം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കെ എം ആര്‍ എലും കിലയും ചേര്‍ന്ന് പരിശീലനക്ലാസ് നല്‍കിയിരുന്നു. ഓട്ടോ തൊഴിലാളി മേഖലയെ നവീകരിക്കുക എന്നതായിരുന്നു പരിശീലന ക്ലാസിന്റെ ലക്ഷ്യം. ഷെയര്‍ ഓട്ടോ മാതൃകയില്‍ സര്‍വ്വീസ് നടത്തുന്ന ഈ ഓട്ടോകള്‍ സര്‍ക്കാര്‍ നിരക്ക് തന്നെയാവും ഈടാക്കുകയെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. അജിതകുമാര്‍ പറഞ്ഞു. രണ്ടോ മൂന്നോ പേര്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് പകുതി ... Read more