Category: News

ടൂറിസം ന്യൂസ് ലൈവിന് തുടക്കം; മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടല്‍ തുടങ്ങി. വൈകിട്ട് 3ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്‍റ്  ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ ആശംസയര്‍പ്പിച്ചു. ടൂര്‍- ട്രാവല്‍ രംഗത്തെ മികച്ച പ്രൊഫഷണല്‍ കൂട്ടായ്മയായ ATTOI ആണ് ടൂറിസം ന്യൂസ് ലൈവിന്‍റെ നടത്തിപ്പുകാര്‍. ടൂറിസം രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍, യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പുകള്‍, യാത്രാ വിവരണങ്ങള്‍, ഫോട്ടോ- വീഡിയോ വിശദീകരണങ്ങള്‍ എന്നിവ ടൂറിസം ന്യൂസ് ലൈവിലുണ്ട്.  ഇംഗ്ലീഷിലും മലയാളത്തിലും ടൂറിസം ന്യൂസ് ലൈവ് ലഭ്യമാണ് .

സിനിമ താരം ഭാവന വിവാഹിതയായി

തൃശൂര്‍: തെന്നിന്ത്യന്‍ സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കന്നട സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നുസല്‍ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്‍റെ ബന്ധുക്കള്‍ക്ക് പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.

ടൂറിസം റഗുലേറ്ററി അതോറിറ്റി വരുന്നു; നയപ്രഖ്യാപനത്തിലെ ടൂറിസം വിശേഷങ്ങള്‍

തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനു തുടക്കമിട്ടു ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ടൂറിസം മേഖലക്ക് മുന്തിയ പരിഗണന. വിനോദ സഞ്ചാര രംഗത്തെ അനാരോഗ്യ പ്രവണതകള്‍ നിരോധിക്കാന്‍ ടൂറിസം റഗുലേറ്റി അതോറിറ്റി കേരള (TRAK)രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം പറയുന്നു. ഇക്കോ ടൂറിസം, ക്രൂയിസ് ടൂറിസം, മെഡിക്കല്‍ ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം വ്യവസായത്തിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവും അടിസ്ഥാന സൌകര്യവും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഉറപ്പാക്കും. മലബാറിലെ ഏഴ് നദികളെ സംയോജിപ്പിച്ചുള്ള മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കും. തുറസ്സായ സ്ഥലങ്ങള്‍ ലഭിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും ‘നാട്ടരങ്ങ്’ എന്ന പേരില്‍ സാംസ്കാരിക ഇടനാഴികള്‍ സ്ഥാപിക്കും.തദ്ദേശീയ കലാപ്രകടനങ്ങള്‍ക്കുള്ള ഇടമായിരിക്കും ഇത്.ധര്‍മടത്ത് എകെജിയുടെ ജീവചരിത്ര മ്യൂസിയം സ്ഥാപിക്കും. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ കൃഷി,ടൂറിസം,പ്രവാസി നിക്ഷേപം ,വ്യവസായം എന്നിവയില്‍ ഊന്നിയതാണ്. ഈ ... Read more

യാത്രക്കാരേ ഇതിലേ..ഇതിലേ.. ടൂറിസം ന്യൂസ് ലൈവിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടലിനു ഇന്ന് തുടക്കം. വൈകിട്ട് 3 ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട്സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡണ്ട്‌ ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ ആശംസയര്‍പ്പിക്കും. ടൂര്‍- ട്രാവല്‍ രംഗത്തെ മികച്ച പ്രൊഫഷണല്‍ കൂട്ടായ്മയായ ATTOI ആണ് ടൂറിസം ന്യൂസ് ലൈവിന്‍റെ നടത്തിപ്പുകാര്‍. ടൂറിസം രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍, യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പുകള്‍, യാത്രാ വിവരണങ്ങള്‍, ഫോട്ടോ- വീഡിയോ വിശദീകരണങ്ങള്‍ എന്നിവ ടൂറിസം ന്യൂസ് ലൈവിലുണ്ട്. വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ടൂറിസം ന്യൂസ് ലൈവിന്‍റെ ഫേസ്ബുക്ക് പേജ് http://www.faebook.com/tourismnewslive.com ല്‍ തത്സമയ സംപ്രേഷണം ... Read more

ബജറ്റില്‍ കണ്ണുനട്ട് ടൂറിസം : നികുതി നിരക്കുകള്‍ കുറയുമോ ?

ന്യൂഡല്‍ഹി : ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര മേഖല. ജി എസ് ടി കുറയുമോ? രാജ്യത്തെ വലിയ തൊഴില്‍ദാന മേഖലകളിലൊന്നാണ് വിനോദ സഞ്ചാര രംഗം. ഹോട്ടല്‍ താരിഫ് നിരക്കിലെ 28%ജിഎസ്ടി എന്നത് കുറയ്ക്കണമെന്ന ആവശ്യം ഈ രംഗത്തുള്ളവര്‍ ഉന്നയിച്ചുവരുന്നുണ്ട് .ധനമന്ത്രിക്കും ഇതിനോട് യോജിപ്പെന്നാണ് സൂചന. ടൂറിസം രംഗത്ത്‌ സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ടൂറിസം രംഗം വേണ്ടത്ര ശക്തിപ്പെടാത്ത ഇടങ്ങളില്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. pic courtesy: hindustan times നിലവില്‍ ഹോട്ടലുകളിലെ ജിഎസ് ടി നിശ്ചയിക്കുന്നത് പരസ്യപ്പെടുത്തിയ നിരക്കിന് അനുസരിച്ചാണ് . എന്നാല്‍ റൂം നിരക്കുകളില്‍ പല സാഹചര്യത്തിലും വ്യത്യാസം വരാറുണ്ടെന്നും അതിനനുസരിച്ചേ നികുതി ഈടാക്കാവൂ എന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ലളിതമാകുമോ ലൈസന്‍സ് നിലവില്‍ ഒരു ഭക്ഷണശാല തുറക്കണമെങ്കില്‍ 23ലൈസന്‍സുകള്‍ സമ്പാദിക്കണം. ഈ പ്രക്രിയ ലളിതമാക്കണമെന്ന ആവശ്യം വിനോദ സഞ്ചാര ... Read more

തറവാട്ടിലെന്തുകാര്യം : ലോകമേ തറവാട്

ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റുന്ന എറണാകുളത്തെ വൃദ്ധ ദമ്പതികളെ നമുക്കറിയാം. ബൈക്കിലും സൈക്കിളിലും യാത്ര ചെയ്യുന്നവരെയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ അല്‍പ്പം വ്യത്യസ്തരാണ് ഓസ്ട്രേലിയന്‍ ദമ്പതികളായ ക്ലാരെയും ആൻഡ്രൂ ബര്‍നെസും. 35 വയസ്സുകാരായ ഇവരായിരിക്കും ലോകത്തിലെ മികച്ച യാത്രാപ്രിയരായ മാതാപിതാക്കള്‍. മക്കളുടെ പഠിത്തവും നിര്‍ത്തി വീടും വിറ്റ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവര്‍. ഒമ്പതു വയസ്സുകാരനായ സ്പെന്‍സറും പതിനൊന്നുകാരിയായ ലില്ലിയുമാണ് സഹ യാത്രികര്‍. ഒരു വര്‍ഷത്തേക്ക് പഠിപ്പ് നിര്‍ത്തി അച്ഛന്‍റെയും അമ്മയുടെയും കൂടെ രാജ്യങ്ങള്‍ കാണാന്‍ ഇറങ്ങിയവര്‍. വെറുതേ വിനോദയാത്ര ചെയ്യുകയല്ല ഇവരുടെ ലക്ഷ്യം, മറിച്ച് പോകുന്ന നാടിന്‍റെ സംസ്ക്കാരവും ജനജീവിതവും ഭൂമിശാസ്ത്രവും അറിയുകയാണ്. സഞ്ചാരഗോത്രങ്ങള്‍ എന്നാണ് ഈ കുടുംബം അറിയപ്പെടാന്‍ ആഗ്രഹികുന്നത്. വിയറ്റ്‌നാം, കംബോഡിയ, തായ് ലാന്‍റ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും 150 ഡോളറാണ് താമസം ഭക്ഷണം അടക്കമുള്ള ചെലവുകള്‍ക്ക്‌ ഈ കുടുംബം നീക്കിവെച്ചിരിക്കുന്നത്. ... Read more

യോഗയും മോദിയും; ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച തുടങ്ങും

തല്‍സമയ യോഗാ ക്ലാസുകളും മോദീ വചനങ്ങളുമായി നാല്‍പ്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ തുടങ്ങും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, കലാരംഗങ്ങളില്‍ നിന്ന് 3000 നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 130 പേരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാകുന്ന ചുവടുവയ്പ്പുകള്‍ക്ക് ഫോറം വേദിയാകുമെന്ന് വിലയിരുത്തുന്നു. ‘ചിന്നഭിന്നമായ ലോകത്തില്‍ പങ്കുവെക്കലിന്‍റെ ഭാവി’ എന്ന പ്രമേയമാണ് ഇത്തവണ ഫോറം മുന്നോട്ടുവയ്ക്കുന്നത്. picture courtasy: DNA@dna ഉദ്ഘാടനത്തോടനുബന്ധിച്ചാണ് യോഗയുള്‍പ്പെടെയുള്ള സംഗീത-നൃത്ത പൈപാടികള്‍ അരങ്ങേറുക. ചൊവ്വാഴ്ച പ്രധിനിതി സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇരുപതു വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുനത്. സ്വിസ് പ്രസിഡന്‍റ് അലൈന്‍ ബെര്‍സെറ്റുമായും വിവിധ കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലീ, സുരേഷ് പ്രഭു, അസീം പ്രേംജി, മുകേഷ് അമ്പാനി, പിയൂഷ് ... Read more

കേന്ദ്രക്കമ്മിറ്റി തള്ളി; പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതീക്ഷയോടെ യെച്ചൂരി

ന്യൂഡല്‍ഹി : ബിജെപിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. ഇതോടെ യെച്ചൂരിയുടെ പ്രതീക്ഷ പാര്‍ട്ടി കോണ്‍ഗ്രസിലായി. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി സ്ഥിരീകരിച്ചു . യെച്ചൂരിയുടെ ലൈന്‍ 31നെതിരെ 55 വോട്ടുകള്‍ക്കാണ് തള്ളിയത്. ഡല്‍ഹിയില്‍ നടന്നത് ചര്‍ച്ച മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. സിപിഎമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ച മാത്രമാണ് നടന്നത്. യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് താന്‍ തന്നെയാണ് ഇപ്പോഴും ജനറല്‍ സെക്രട്ടറി എന്നായിരുന്നു യച്ചൂരിയുടെ മറുപടി.

നക്ഷത്രമെണ്ണിക്കേണ്ട: നക്ഷത്രം നിരത്തണം

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും  ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. Crowne Plaza, Kochi ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. മാര്‍ഗ രേഖ പ്രകാരം ഓണ്‍ലൈന്‍ മുഖേനയാണ് ഇനി അപേക്ഷിക്കേണ്ടത്. പണം അടക്കേണ്ടത് ഓണ്‍ലൈന്‍ ഇടപാട് വഴിയും. മാനുഷിക ഇടപെടലിലൂടെ അപേക്ഷ വൈകിക്കുന്നതും കൃത്രിമം കാട്ടുന്നതും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഇല്ലാതാക്കാനാവുമെന്നും മന്ത്രാലയം പറയുന്നു. അപേക്ഷയില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഭേദഗതി പ്രകാരം ഹോട്ടലിലെ ബാര്‍ അല്ലാതെ മറ്റു മദ്യശാലകളെ  നക്ഷത്ര ഹോട്ടലുകളുടെ മദ്യശാലാ നിര്‍വചന പരിധിയില്‍പ്പെടുത്തില്ല. ... Read more

ജിങ്കാനെതിരെ പൊട്ടിത്തെറിച്ച് മുന്‍ കോച്ച്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്ടന്‍ സന്ദേശ് ജിങ്കാനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. കളത്തിലും പുറത്തുമുള്ള ജിങ്കാന്‍റെ പിഴവുകളാണ് ടീമിനെ തുടരെ തോല്‍വികളിലേക്ക് നയിച്ചതെന്ന് മ്യൂലന്‍സ്റ്റീന്‍ ആരോപിച്ചു. ഫുട്ബോള്‍ താരമെന്ന നിലയില്‍ പ്രൊഫഷണലിസം തീരെ ഇല്ലാത്തയാളാണ് ജിങ്കാനെന്നും മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തി. തന്നെ ഒഴിവാക്കുന്നതിന് കാരണം എഫ് സി ഗോവക്കെതിരായ തോല്‍വിയായിരുന്നു. 5-2 ന് ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലര്‍ച്ചെ നാല് മണിവരെ ജിങ്കാന്‍ മദ്യപിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാനാവുമോ? ബംഗലൂരുവിനെതിരായ മത്സരം ജയിക്കാന്‍ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കലും അംഗീകരിക്കാനാവില്ല ജിങ്കാന്‍ വഴങ്ങിയ പെനാല്‍റ്റികള്‍ . മൂന്നാം ഗോളിനായി മുന്നേറിയ മിക്കുവിനെ ജിങ്കാന്‍ തടഞ്ഞതുമില്ല. ഇക്കാര്യങ്ങള്‍ ജിങ്കാനോട് സംസാരിച്ചപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇതാണ് ആരാധകരെയും ക്ലബ്ബിനെയും പ്രതിനിധീകരിക്കുന്ന ക്യാപ്ടന്‍റെ രീതിയെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.

ഉരുളക്ക്‌ ഉപ്പേരി : ട്രംപിനെ തിരിച്ചടിച്ച് സാംബിയന്‍ ടൂറിസം

വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല വാക്കുകൊണ്ട് അപമാനിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സാംബിയയിലെ സ്വകാര്യ ടൂറിസം കമ്പനി. കഴിഞ്ഞദിവസം അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായുള്ള ചര്‍ച്ചയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല പദം കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്‌. ഇതേ പദം കൊണ്ടുള്ള പരസ്യ വാചകമാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാംബിയന്‍ കമ്പനി ഉപയോഗിച്ചത്. അശ്ലീല പദമാണ് പരസ്യത്തിന്‍റെ ആമുഖ വാചകം. ആകാശത്തും വരയന്‍ കുതിരപ്പുറത്തുമായി  നക്ഷത്രങ്ങളും  വരകളും കാണാന്‍ പറ്റുന്ന ഇടം  സാംബിയ എന്നും ഒപ്പമുണ്ട്. (അമേരിക്കന്‍ പതാകയിലെ ചിഹ്നത്തിലെ  നക്ഷത്രങ്ങളേയും വരകളെയുമാണ് പരോക്ഷമായി പരാമര്‍ശിച്ചത് ) പ്രസിഡന്‍റിന്‍റെ ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ കുടിയേറ്റമായിരുന്നു ചര്‍ച്ചാ വിഷയം. ഈ ചര്‍ച്ചക്കിടെയാണ് ട്രംപ് അശ്ലീലപദം കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ വിശേഷിപ്പിച്ചത്‌. ഇക്കാര്യം ട്രംപ് പിന്നീട് നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലന്നായിരുന്നു ട്രംപിന്‍റെ നിലപാട് . എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ ആരോപണം ശരിവെച്ചു. വിവാദ പരാമര്‍ശത്തില്‍ ട്രംപ് ഖേദം പ്രകടിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നതിനിടെയാണ് ... Read more

ഹല്‍വ തിന്നു : ബജറ്റ് നടപടികള്‍ക്ക് തുടക്കം

ന്യൂഡല്‍ഹി : പുതിയ കേന്ദ്ര ബജറ്റ് അച്ചടി നടപടികള്‍ ആരംഭിച്ചു. ധനമന്ത്രാലയത്തിലെ ഹല്‍വാ നിര്‍മാണത്തോടെയാണ് നടപടികള്‍ തുടങ്ങിയത്. ബജറ്റ് അച്ചടി എല്ലാക്കൊല്ലവും തുടങ്ങുന്നത് ഹല്‍വയുണ്ടാക്കിയാണ് . ബജറ്റിന്‍റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനാണ് ഹല്‍വയുണ്ടാക്കല്‍ ചടങ്ങ് മുന്‍പ് ആരംഭിച്ചത്. അത് ഇപ്പോഴും ആചാരമായി തുടരുന്നു. ബജറ്റ് അച്ചടിയുമായി ബന്ധപ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും ഇനി ബജറ്റ് അവതരണം വരെ ധന മന്ത്രാലയത്തിലെ രഹസ്യ സ്ഥലത്താണ് കഴിയേണ്ടത്. അതുവരെ ഇവര്‍ക്ക് ഫോണ്‍ പോലും നിഷിദ്ധമാണ്. വലിയ ഉരുളിയിലാണ് ഹല്‍വ നിര്‍മിക്കുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അടക്കം ധനമന്ത്രാലയത്തിലെ എല്ലാവരും ഒന്നിച്ചാണ് ഹല്‍വ കഴിച്ചത്.

ശൈത്യം കഠിനം… തണുത്ത് മരവിച്ച് ‘ഫ്രീസര്‍’ ഗ്രാമം

ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. Pic courtasy: TopYaps@topyaps ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്. ശൈത്യമായാല്‍ ദിവസത്തിന്‍റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും. താപനില 40ലെത്തുമ്പോഴേ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്കൂളുകള്‍ കൂടാതെ ഒരു പോസ്റ്റ്‌ ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതി ശൈത്യം ആരംഭിക്കുമ്പോള്‍ വീടിനകത്തെ പവര്‍ ജനറേറ്ററിന്‍റെ സഹായത്തോടെയാണ് ഗ്രാമവാസികളുടെ ജീവിതം. മറ്റൊരു പ്രതിസന്ധി വാഹനങ്ങളുടെ എഞ്ചിന്‍ കേടാകുന്നതാണ്. കാറുകളും മറ്റും കേടാകാതിരിക്കാന്‍ അവ നിരന്തരം പ്രവര്‍ത്തിപ്പികുകയും ... Read more

ധനബില്‍ പാസാക്കാനായില്ല ; അമേരിക്കയില്‍ സാമ്പത്തികാടിയന്തരാവസ്ഥ

വാഷിങ്​ടൺ: ധനബിൽ പാസാക്കാനാവാത്തതിനെ തുടർന്ന്​ അമേരിക്കയിൽ ഡോണൾഡ്​ ട്രംപ്​ സർക്കാറി​​​ന്‍റെ പ്രവര്‍ത്തനം നിലച്ചു. യുഎസ് സാമ്പത്തികാടിയന്തരാവസ്ഥയിലായി . ഒരു മാസത്തെ ചെലവിനുള്ള പണമാണ് റിപ്പബ്ലിക്കന്‍ -ഡെമോക്രാറ്റ് അംഗങ്ങള്‍ സമവായത്തില്‍ എത്താനാവാത്തതിനാല്‍ പാസ്സാക്കാന്‍ കഴിയാതെ പോയത്. അഞ്ചു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തികാടിയന്തരാവസ്ഥ . pic courtesy : the hil രണ്ടാഴ്ചക്കിടെ പതിനായിരക്കണക്കിനു പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. നേരത്തെ ഒബാമയുടെ കാലത്ത് അടിയന്താരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ട്രംപ് പ്രസിഡണ്ടായി അധികാരമേറ്റ് ഒരു വര്‍ഷം തികയുമ്പോഴാണ്‌ പുതിയ പ്രതിസന്ധി. ഇന്ത്യന്‍ സമയം പുലര്‍ച്ചെയായിരുന്നു സെനറ്റര്‍മാരുടെ യോഗത്തില്‍ വോട്ടെടുപ്പ് . ബില്‍ പാസാക്കാന്‍ വേണ്ടിയിരുന്നത് 60 വോട്ടുകള്‍. ലഭിച്ചതാകട്ടെ 50 വോട്ടുകളും. ആഭ്യന്തരസുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തരസര്‍വീസുകളുടെ പ്രവര്‍ത്തനത്തിനുള്ള പണമാണ് പാസാക്കാന്‍ കഴിയാതെ പോയത്. സൈനികരെ പ്രതിസന്ധി ബാധിക്കില്ല. കുടിയേറ്റ വിഷയത്തിലാണ് റിപ്പബ്ലിക്കന്‍ -ഡെമോക്രാറ്റ് തര്‍ക്കം. നേരത്തെ 12 തവണ അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ വന്നിട്ടുണ്ട്. 1995ല്‍ ബില്‍ ... Read more

വിമാനത്തില്‍ മൊബൈലും നെറ്റും ഉപയോഗിക്കാം; നിര്‍ദേശം ട്രായിയുടേത്

എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തില്‍ കയറിയാലുടന്‍ ‘ദയവു ചെയ്ത് നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്വിച്ഓഫ്‌ ചെയ്തു വെക്കേണ്ടതാണ്’ എന്ന നിര്‍ദേശം കേള്‍ക്കാം. ഇത് കേള്‍ക്കുമ്പോഴേ മൊബൈല്‍ ഫോണ്‍ ജീവന്‍റെ പാതിയായി കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു സങ്കടം തോന്നും. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത‍. വിമാനയാത്രക്കിടെ മൊബൈല്‍ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഉപഗ്രഹ-ഭൗമ നെറ്റ്‌വര്‍ക്ക് വഴി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശുപാര്‍ശ. വോയിസ്, ഡേറ്റ, വീഡിയോ സേവനങ്ങള്‍ ആഭ്യന്തര-രാജ്യാന്തര യാത്രക്കിടെ മൊബൈലില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നാണ് ഇന്‍-ഫ്ലൈറ്റ് കണക്ടിവിറ്റി ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്. വിമാന യാത്രക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെവേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്ന നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ 3000 മീറ്ററിനു മുകളില്‍ പറക്കുന്ന വിമാനങ്ങളിലാണ് സേവനം ലഭ്യമാകുക. വൈ-ഫൈ വഴിയാവും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇതു സംബന്ധിച്ച അറിയിപ് വിമാനത്തില്‍ ... Read more