Tag: bjp

ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കി ആക്രമണസാധ്യത കുറക്കാന്‍ ബി.ജെ.പി എം.എല്‍.എ

തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കാന്‍ പെൺകുട്ടികൾ ആണ്‍കൂട്ടുകാരെ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. കോളേജ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പന്നലാലിന്‍റെ പരാമര്‍ശം. മധ്യപ്രദേശിലെ ഗുനയില്‍നിന്നുള്ള എം.എല്‍എയാണ് പന്നലാല്‍. നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വേറെ ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും വനിതാ ദിനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്   പന്നലാല്‍ പറഞ്ഞു. സ്ത്രീകളെ പൂജിക്കുന്ന രാജ്യമാണ് നമ്മുടെത്. അങ്ങനെയുള്ളിടത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ അതിനോട് എങ്ങനെ യോജിക്കാനാകും. കണക്കുകള്‍ പലതും പറയും. പാശ്ചാത്യ സംസ്ക്കാരത്തോട് അകലം പാലിക്കാന്‍ പറയുന്നത് അതിനാലാണ്. ആണ്‍ സുഹൃത്തോ, പെണ് സുഹൃത്തോ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കരുത്- പന്നലാല്‍ പറഞ്ഞു.

കേന്ദ്രക്കമ്മിറ്റി തള്ളി; പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതീക്ഷയോടെ യെച്ചൂരി

ന്യൂഡല്‍ഹി : ബിജെപിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. ഇതോടെ യെച്ചൂരിയുടെ പ്രതീക്ഷ പാര്‍ട്ടി കോണ്‍ഗ്രസിലായി. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി സ്ഥിരീകരിച്ചു . യെച്ചൂരിയുടെ ലൈന്‍ 31നെതിരെ 55 വോട്ടുകള്‍ക്കാണ് തള്ളിയത്. ഡല്‍ഹിയില്‍ നടന്നത് ചര്‍ച്ച മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. സിപിഎമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ച മാത്രമാണ് നടന്നത്. യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് താന്‍ തന്നെയാണ് ഇപ്പോഴും ജനറല്‍ സെക്രട്ടറി എന്നായിരുന്നു യച്ചൂരിയുടെ മറുപടി.