Tag: IRCTC

IRCTC to exhibit one of its leading luxurious trains in Russia

IRCTC is taking one of its leading luxurious trains, the Maharaja’s Express to exhibit at OTDYKH Leisure 2018 in Russia. OTDYKH Leisure is the largest tourism event in Russia and the CIS, which enables the development of the tourism industry in Russia and facilitates the establishment of business contacts for representatives of the tourist market, as well as advertising of the country´s capabilities at an international level. Maharajas Express has 23 huge carriages and runs on five circuits, covering over 12 famous destinations in India. The train features five deluxe cabins, six for junior suites, two for suites and one for a ... Read more

No free travel insurance in trains from September 1

The Indian Railways said it will not provide free travel insurance to its passengers starting September 1. Indian Railways Catering and Tourism Corporation (IRCTC) has decided to stop free travel insurance starting September 1 and “the option of free insurance will be optional”. Travellers, while booking tickets through its website or mobile application, will have to choose from two options: to opt-in or opt-out of travel insurance. IRCTC has been giving free travel insurance to passengers since December 2017 with an aim to promote the digital transaction. The Railways had earlier also waived off ticket booking charge for users who make payments via debit ... Read more

IRCTC to launch Ramayana Tourism in November

Representative picture only With an aim to promote religious tourism, IRCTC is all set to launch a special tourist train linking key site in Ramayana. The train, called Sri Ramayana Express, will start operations from November 14. The tour by train will link all the important places that linked to the epic ‘Ramayana”. It will set off from Delhi through Ayodhya, the birth place of Lord Rama as per the epic, to Colombo, Sri Lanka were he fought Ravana to salvage Sita Devi. The train will have 800 seats and the total cost for the tours is expected to be ... Read more

സിഗ്നല്‍ തകരാര്‍: ട്രെയിനുകള്‍ വൈകുന്നു

സിഗ്‌നല്‍ തകരാര്‍ മൂലം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. സെന്റട്രല്‍ സ്‌റ്റേഷനിലേക്ക് വരേണ്ട ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. കഴക്കൂട്ടം, കൊച്ചുവേളി തുടങ്ങിയ സ്‌റ്റേഷനുകളിലാണ് ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നത്.ലോക്കോ ഷെഡില്‍ നിന്നിറക്കിയ ട്രെയിന്‍ പാളത്തില്‍ കുടുങ്ങിയതിനാലാണ് സിഗ്‌നല്‍ തകരാറിലായത്. ട്രാക്കില്‍ നിന്ന് എന്‍ജിന്‍ മാറ്റിയ ശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ സാധിക്കുകയുള്ളു.

തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ പാളം പണി നടക്കുന്നതിനാല്‍ ഒരു മാസത്തോളം തീവണ്ടികള്‍ വൈകിയോടും. വ്യാഴാഴ്ച മുതല്‍ ജൂലായ് 23 വരെ തീയതികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം.ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സര്‍വീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളില്‍ ഓട്ടം തുടങ്ങൂ. നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികള്‍ ട്രെയിന്‍ നമ്പര്‍ 16348 മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തിയിടും. ട്രെയിന്‍ നമ്പര്‍ 16344 മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 30 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും. വാരാന്ത്യ എക്‌സ്പ്രസ് തീവണ്ടികള്‍ ഭാവ്‌നഗര്‍ കൊച്ചുവേളി (19260) ജൂലായ് രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ അങ്കമാലിയില്‍ 45 മിനിറ്റ് പിടിച്ചിടും. തിങ്കളാഴ്ചകളിലാണ് നിയന്ത്രണം. ബിക്കാനിര്‍ കൊച്ചുവേളി (16311) തീവണ്ടി 45 മിനിറ്റ് അങ്കമാലിയിലും പട്ന-എറണാകുളം (16360) തീവണ്ടി 80 മിനിറ്റ് ആലുവയിലും നിര്‍ത്തിയിടും. ജൂലായ് അഞ്ച്, 12, 19 ... Read more

റെയില്‍ പാളങ്ങളില്‍ തകരാറുണ്ടോ? ഡ്രോണുകള്‍ കണ്ട് പിടിക്കും

റൂര്‍ക്കി ഐഐടി നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ റെയില്‍പ്പാതകളുടെ സുരക്ഷാ പരിശോധന ഡ്രോണുകള്‍ ഏറ്റെടുക്കും. റെയില്‍ സുരക്ഷിതത്വം പരമാവധി ഉറപ്പാക്കുന്നതിനു റെയില്‍വേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പ്രതികൂല കാലാവസ്ഥയിലും വിദൂരമേഖലകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ‘പറക്കും യന്ത്ര’ങ്ങള്‍ വികസിപ്പിക്കാനാണ് ഐഐടിയുടെ ലക്ഷ്യം. ഇപ്പോള്‍ പാളങ്ങളുടെ സുരക്ഷിതത്വം ജീവനക്കാര്‍ നേരിട്ടു പരിശോധിച്ച് ഉറപ്പുവരുത്തുകയാണ്. പലപ്പോഴും മാനുഷിക പിഴവുകള്‍ അപകടങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. ഡ്രോണ്‍ ചിത്രങ്ങള്‍ അപഗ്രഥിച്ചു പാളങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണു വികസിപ്പിക്കുന്നത്. വിഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും പകര്‍ത്തും. പാളങ്ങള്‍ തമ്മിലുള്ള അകലം, സ്ലീപ്പറുകള്‍, ഫിഷ് പ്ലേറ്റുകള്‍ തുടങ്ങി ആവശ്യമായ എല്ലാ വിശദാംശങ്ങളും ശേഖരിക്കും. പരീക്ഷണം വിജയിച്ചാല്‍ പാളങ്ങള്‍ക്കു പുറമേ ഒട്ടേറെ മേഖലകളില്‍ ഡ്രോണ്‍ സേവനം ഉപയോഗിക്കാനാവും. പദ്ധതി മേല്‍നോട്ടം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്ഷാശ്രമങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണം തുടങ്ങിയവ ഉദാഹരണം.

തീവണ്ടി വൈകിയോ 138ലേക്ക് വിളിക്കൂ

തീവണ്ടികള്‍ വൈകിയാല്‍ 138 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടണമെന്ന് ദക്ഷിണ റെയില്‍വേ. ഈ നമ്പറില്‍ വിളിച്ചാല്‍ എന്തുകൊണ്ടാണ് വണ്ടി വൈകുന്നതെന്ന് കൃത്യമായി അറിയിക്കും. 138-ലേക്ക് വിളിക്കുന്നവരുടെ പരാതികള്‍ കേള്‍ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കാനുമായി പ്രത്യേക കണ്‍ട്രോള്‍മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദക്ഷിണറെയില്‍വേ ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു. തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഈ നമ്പറില്‍ അറിയിക്കാമെന്നും എന്നാല്‍, ഇതില്‍ വിളിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണെന്നും അധികൃതര്‍ പറഞ്ഞു. തീവണ്ടിയില്‍ വെള്ളമില്ലെന്നാണ് പരാതിയെങ്കില്‍ അടുത്ത റെയില്‍വേ ജങ്ഷനില്‍വെച്ച് വെള്ളം നിറച്ചശേഷമേ തീവണ്ടി യാത്രപുറപ്പെടൂ. വിളിക്കുമ്പോള്‍ ടിക്കറ്റിന്റെ പി.എന്‍.ആര്‍. നമ്പറും തീവണ്ടിയുടെ നമ്പറും അറിയിക്കണം. എല്ലാ റെയില്‍വേ ഡിവിഷനുകള്‍ കേന്ദ്രീകരിച്ചും പരാതി പരിഹരിക്കാനുള്ള കണ്‍ട്രോള്‍മുറി പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണ റെയില്‍വേയില്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ തീവണ്ടികള്‍ വൈകിയോടുന്നത് പതിവാണ്. പാതനവീകരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് തീവണ്ടികള്‍ വൈകുന്നുണ്ടോയെന്ന് അറിയാനാണ് 138-ല്‍ വിളിച്ച് പരാതിപ്പെടാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. ഈ നമ്പറില്‍ വിളിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ... Read more

വെബ്‌സൈറ്റ് പുതുക്കി ഐആര്‍സിടിസി: അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

വലുപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. പുരോഗതി മാത്രം ലക്ഷ്യമിട്ട് യാത്രക്കാരെ സഹായിക്കാനെന്നോണം പല മാറ്റങ്ങളും ഈയടുത്ത് കാലത്ത് റെയില്‍വേ വരുത്തിയിട്ടുണ്ട്. ഐആര്‍സിടിസിയില്‍ ആധാര്‍ ബന്ധിപ്പിച്ച യാത്രക്കാര്‍ക്ക് ഒരു മാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ഇതിന് പുറമേ 120 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് വഴി സാധ്യമാണ്. മാറ്റങ്ങള്‍ വന്ന സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇത് പ്രകാരം വെറും 25 സെക്കന്റ് മാത്രമാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ കാച്പ രേഖപ്പെടുത്താന്‍ അഞ്ച് സെക്കന്‍ഡ് മാത്രമാണ് സമയം.   ഐആര്‍സിടിസി വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 പുതിയ നിയമങ്ങള്‍ 1. യാത്രക്കാര്‍ക്ക് 120 ദിവസം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം ലഭിച്ചു. ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റ് മാത്രമേ റിസര്‍വ് ചെയ്യാന്‍ ... Read more

പാളങ്ങളിലിന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകള്‍ വൈകും

അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകള്‍ വൈകിയോടിയത്. ട്രെയിനുകളുടെ ബാഹുല്യം മൂലം അറ്റകുറ്റപ്പണിക്കായി നാലു മണിക്കൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ലഭിക്കുന്നില്ലെന്നു ഡിആര്‍എം പറഞ്ഞു. അറ്റകുറ്റപ്പണിക്കാവശ്യമായ ഇടവേള ലഭിക്കുന്ന തരത്തില്‍ ഓഗസ്റ്റ് 15ന് നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണു പ്രതിമാസം ലക്ഷ്യമിടുന്നതെങ്കിലും പാളങ്ങളുടെ ലഭ്യത കുറവ് പണികളെ ... Read more

‘Astonishing Australia’ – 10 Day tour package by IRCTC

IRCTC Tourism came up with a nine-night and ten-day trip from Mumbai to Australia and back, starting October 21. The program covers two nights in Melbourne, two in Sydney and three nights in Gold Coast. The package named as ‘Astonishing Australia’, includes all the costs like meals, hotel stays, air-fare, among other things.   The 10 day program will be carried out in cooperation with Qantas Airways will be as follows: Day 1: Flight leaving from Mumbai to Melbourne. Day 2:  There will be orientation tour, admission to Eureka Skydeck in Melbourne, dinner at local restaurant. Day 3:  Visits to Melbourne Cricket ... Read more

വലിച്ചെറിയാനുള്ളതല്ല കുപ്പികള്‍; മെഷീനിലിടൂ റെയില്‍വേ പണം തരും

നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊടിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്രഷര്‍ മെഷീനുകളുമായി ഇന്ത്യന്‍ റെയില്‍വേ. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയില്‍ ബുധനാ്ച മെഷീന്‍ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വിലയുള്ള മെഷീനില്‍ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊൈബല്‍ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബെംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും അടുത്ത ഘട്ടമായി ക്രഷര്‍ മെഷീനുകള്‍ സ്ഥാപിക്കുമെന്നു റെയില്‍വേയുടെ തെക്കുപടിഞ്ഞാറന്‍ ഡിവിഷനല്‍ പ്രതിനിധി ദേശീയ മാധ്യമത്തോടു പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി നിര്‍മാര്‍ജനത്തിന് അനുയോജ്യമാക്കുകയാണു മെഷീന്‍ ചെയ്യുന്നത്. രാജ്യവും ഇന്ത്യന്‍ റെയില്‍വേയും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തത്. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണു ... Read more

സ്മാര്‍ട്ടായി റെയില്‍വേ ശുഭയാത്രയ്ക്കിനി റെയില്‍ മദദ്

പരാതികളും അഭിപ്രായങ്ങളും കുറിക്കാന്‍ ഗാര്‍ഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനില്‍ യാത്രക്കാര്‍ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈല്‍ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ റെയില്‍വേ പുറത്തിറക്കിയ പുതിയ ‘റെയില്‍ മദദ്’ ആപ്പ് വഴി പരാതികള്‍ ഉന്നയിക്കാം. ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘മെനു ഓണ്‍ റെയില്‍’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാര്‍ക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളില്‍ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ട്രെയിന്‍ യാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമാണിത് ഉപകരിക്കുക. പരാതി ചുരുങ്ങിയ വാക്കുകളില്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സൗകര്യം. റജിസ്റ്റര്‍ ചെയ്യുന്ന പരാതി സംബന്ധിച്ച് എസ്എംഎസ് ഉള്‍പ്പെടുന്ന യൂണിക്ക് ഐഡി പരാതിക്കാരനു ലഭിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിലൂടെ പിന്നീട് മനസ്സിലാക്കാം. പരാതിക്കിടയാക്കുന്ന പ്രശ്‌നത്തിന്റെ ചിത്രവും അയയ്ക്കാനുള്ള സംവിധാനം പുതിയ ആപ്ലിക്കേഷനിലുണ്ട്.ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ വേഗം തീര്‍പ്പാക്കുന്നതിനും റെയില്‍വേ പദ്ധതി ... Read more

IRCTC launches tab-operated automatic vending machines

In a first of its kind, tab-operated automatic vending machines (AVMs) have been installed by IRCTC in Coimbatore – Bengaluru Uday Express which was flagged off on June 8, from Coimbatore Junction by Minister of State for Railways – Rajen Gohain. The AVM’s current inventory includes tea/coffee, aerated drinks, canned juices, and chips packets. According to the release, the functioning of the AVM includes choosing an item from the list, which is then added to the cart and once the payment is done it automatically drops off the dispenser. Hot beverages like tea/coffee pour out of the spout of the ... Read more

കൊങ്കണ്‍പാത മണ്‍സൂണ്‍ സമയക്രമം പ്രാബല്യത്തില്‍

കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍. കൊങ്കണ്‍ പാത വഴിയുള്ള ട്രെയിനുകള്‍ പുറപ്പെടുകയും വിവിധ സ്റ്റേഷനുകളിലും ലക്ഷ്യസ്ഥാനത്തും എത്തിച്ചേരുകയും ചെയ്യുന്ന സമയങ്ങളിലുള്ള മാറ്റം ശ്രദ്ധിക്കണമെന്നു കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. മഴയില്‍ പാറയും മണ്ണും ഇടിഞ്ഞ് അപകടസാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ പതിവിലും വേഗം കുറച്ചു പോകുന്ന വിധത്തിലാണ് മണ്‍സൂണ്‍ സമയക്രമം. യാത്ര ആസൂത്രണം ചെയ്യുന്ന വേളയിലും ട്രെയിന്‍ കയറാന്‍ സ്റ്റേഷനില്‍ എത്തുന്ന വേളയിലും സമയമാറ്റം ശ്രദ്ധിക്കണം. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം.

കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍: കേന്ദ്രമന്ത്രി

കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സര്‍വീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെന്‍ ഗൊഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്. ഹൂഗ്ലി- കൊച്ചുവേളി രണ്ടു ദിവസം സര്‍വീസ് നടത്തുക, കൊച്ചി -ബെംഗളൂരു സര്‍വീസ് ആരംഭിക്കുക, തലശേരി-മൈസൂര്‍ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കലും ശബരിപാതയും യാഥാര്‍ഥ്യമാക്കുക, തിരുവനന്തപുരം-കൊച്ചി സര്‍വീസുകള്‍ക്കു വേഗത വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുവച്ചു. പ്രതിദിനം മൂവായിരത്തിലധികം ടൂറിസ്റ്റ് ബസുകളാണു കേരളത്തില്‍നിന്നു ബെംഗളൂരൂവിലേക്കു പോകുന്നത്. ബെംഗളൂരൂവിലേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നിരവധി യാത്രക്കാര്‍ക്ക് അതു പ്രയോജനപ്പെടുമെന്നും കണ്ണന്താനം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ... Read more