Tag: IRCTC

ടിക്കറ്റില്ലാതെയുള്ള യാത്ര റെയില്‍വേ പരിശോധന കര്‍ശനമാക്കി

ലഗേജ് നിയന്ത്രണത്തിന് പിന്നാലെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ റെയില്‍വെ പരിശോധന കര്‍ശനമാക്കി. ജൂണ്‍ എട്ടു മുതല്‍ 22വരെ പരിശോധന വ്യാപകമാക്കാനാണ് നിര്‍ദേശം. റെയില്‍വേയുടെ എല്ലാ സോണുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശമെത്തിക്കഴിഞ്ഞു. ടിക്കറ്റ് മറിച്ചുനല്‍കല്‍, ടിക്കറ്റില്ലാതെ യാത്രചെയ്യല്‍, വ്യാജ ടിക്കറ്റ് ഉപയോഗിക്കാല്‍, പാസുകളും സൗജന്യയാത്രകളും ദുരുപയോഗിക്കല്‍ തുടങ്ങിയവയ്ക്കെതിരെ കര്‍ശന പരിശോധനയാണ് നടത്തുക.

IRCTC introduces bagasse based food packaging

Ministry of Railways’ PSU IRCTC has launched its trial run of environment friendly bagasse based food packaging on 8 select Shatabdis and Rajdhanis originating from New Delhi. Passengers in these trains will be served meals on eco-friendly disposable plates (compostable containers) instead of the polymer ones as part of the Railways’ drive to go green. IRCTC with this new initiative reaffirms its commitment to a cleaner and greener India and has taken a small step in this direction to achieve the same. Bagasse, the fibrous remains left behind after extracting sugarcane juice, is being used to make disposable cutlery and ... Read more

എറണാകുളം സൗത്തിലും ബഗ്ഗി സര്‍വീസ്

എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി സര്‍വീസ് ആരംഭിച്ചു. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു വിവിധ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ബഗ്ഗി കാര്‍ ഉപയോഗിക്കാം. ഒരാള്‍ക്കു 30 രൂപയാണു നിരക്ക്. ബെംഗളൂരു ആസ്ഥാനമായ മെയ്‌നി മെറ്റീരിയല്‍സ് മൂവ്‌മെന്റ് എന്ന സ്ഥാപനത്തിനാണു കരാര്‍. ബഗ്ഗി സര്‍വീസിന്റെ ഉദ്ഘാടനം കെ.ജെ. സോഹന്‍ നിര്‍വഹിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, മെയ്‌നി ഗ്രൂപ്പ് ചെയര്‍മാന്‍ സന്ദീപ് കുമാര്‍ മെയ്‌നി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നു ബഗ്ഗികളാണ് എറണാകുളത്തു സേവനത്തിനുള്ളത്. ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശൂര്‍, ഗുരുവായൂര്‍ സ്റ്റേഷനുകളില്‍ രണ്ടു വീതവും തിരുവനന്തപുരം സെന്‍ട്രല്‍ (മൂന്ന്), കന്യാകുമാരി (ഒന്ന്), നാഗര്‍കോവില്‍ (രണ്ട്) എന്നിങ്ങനെ ബഗ്ഗി സര്‍വീസിന് കമ്പനി കരാര്‍ നേടിയിട്ടുണ്ട്. 24 മണിക്കൂറും സ്റ്റേഷനില്‍ ബഗ്ഗി സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്കു ബഗ്ഗി സൗകര്യം ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാന പ്രവേശന കവാടത്തിനുള്ളില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കു കയറുന്നതിനു തൊട്ടുമുന്‍പായാണു ബഗ്ഗി ... Read more

ജൂണ്‍ ആദ്യ വാരം മുതല്‍ അമിത ലഗേജിന് പിഴയടയ്ക്കാനൊരുങ്ങി റെയില്‍വേ

അമിത ലഗേജുമായെത്തുന്ന യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികളുടെ മാതൃകയില്‍ അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പല യാത്രക്കാരും ഇത് പാലിക്കാറില്ല. അമിത ലഗേജ് സഹയാത്രികര്‍ക്ക് അസൗകര്യമൊരുക്കാറുണ്ടെന്ന് പരാതി ഉയരാന്‍ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ലഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് അധികനിരക്കും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അനുവദിച്ചതിലും അധികഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം. അധിക ലഗേജിന് വിമാനങ്ങളിലേതിനു സമാനമായി അധികനിരക്ക് ഈടാക്കാമെന്ന് റെയില്‍വേയുടെ നിയമത്തില്‍ പറയുന്നുണ്ട്. അധികം ലഗേജുണ്ടെങ്കില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നും ലഗേജ് വാനില്‍ ഇവ കൊണ്ടുപോകാമെന്നുമാണ് നിയമത്തില്‍ പറയുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഇത് നടപ്പാക്കും. എന്നാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഗേജ് റെയില്‍വേ സ്റ്റേഷനില്‍ ഓരോ യാത്രക്കാരന്റെയും ലഗേജ് പ്രത്യേകമായി തൂക്കിനോക്കില്ല.. ‘ലഗേജ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലുള്ളവയാണ്. അത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്’- റെയില്‍വേ ... Read more

റെയില്‍വെ ട്രാക്ക് നവീകരണം; ഇന്നു മുതല്‍ 16 വരെ ട്രെയിനുകള്‍ വൈകിയോടും

കളമശേരിക്കും കറുകുറ്റിക്കും ഇടയിലെ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ജൂണ്‍ 2 മുതല്‍ 16 വരെ ട്രെയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും . ഗുരുവായൂര്‍ – ചെന്നൈ എക്സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയും മാംഗളൂര്‍- തിരുവനന്തപുരം എക്സ്പ്രസ്, മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ ഒരു മണിക്കൂര്‍ വൈകിയും ഓടും. പ്രതിവാര സര്‍വ്വീസുകളായ വെരാല്‍ -തിരുവനന്തപുരം, ബിക്കാനീര്‍-കൊച്ചുവേളി, ഭാവ് നഗര്‍-കൊച്ചുവേളി, ഗാന്ധിധാം- നാഗര്‍കോവില്‍, ഓഖ- എറണാകുളം, ഹൈദരാബാദ്- കൊച്ചുവേളി, പാട്ന- എറണാക്കുളം എന്നീ ട്രെയിനുകള്‍ അങ്കമാലി, ആലുവ സ്റ്റേഷനുകളില്‍ പിടിച്ചിടും.

മഴ മുന്‍കൂട്ടി അറിയിക്കാന്‍ മുംബൈ സ്റ്റേഷനുകളില്‍ റഡാര്‍

കാലവര്‍ഷം ജൂണ്‍ ആറിന് എത്താനിരിക്കെ, പാതയിലെ വെള്ളക്കെട്ട് തടയാന്‍ സ്റ്റേഷനുകളില്‍ റഡാര്‍ സ്ഥാപിക്കുന്നതടക്കം വിവിധ നടപടികളുമായി റെയില്‍വേ. മുംബൈയിലെ തിരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്ന റഡാറുകള്‍ ഓരോ മണിക്കൂറിലും മഴയുടെ അവസ്ഥ പ്രവചിക്കും. ഇതിനായി സ്ഥലം കണ്ടെത്താന്‍ റയില്‍വേ നടപടി ആരംഭിച്ചു. റഡാറുകള്‍ സ്ഥാപിക്കുന്നതോടെ ആ മേഖലയിലെ മഴയുടെ സാധ്യതകൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു കണ്ടെത്തി പ്രവചിക്കാനാകും. അപ്രതീക്ഷിത വെള്ളക്കെട്ടുമൂലം എല്ലാവര്‍ഷവും ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പാതകളില്‍ പിടിച്ചിടുന്നതും സര്‍വീസ് റദ്ദു ചെയ്യുന്നതും പതിവാണ്. ഇതു പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും യഥാസമയം മഴയുടെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന തരത്തിലാകും സംവിധാനം ഒരുക്കുന്നതെന്നു റെയില്‍വേ വെളിപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ വര്‍ഷകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കരസേന, റെയില്‍വേ, എംഎംആര്‍ഡിഎ, ബിഎംസി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിനെത്തി. റഡാറിനു സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി മധ്യറെയില്‍വേ ജനറല്‍ ... Read more

ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍ ശുചിത്വത്തില്‍ പത്താം സ്ഥാനത്ത്

രാജ്യത്തെ 75 മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ റാങ്കിങ്ങില്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന് പത്താം സ്ഥാനം. റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വം, മാലിന്യ സംസ്‌ക്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. തിരഞ്ഞെടുത്ത മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളില്‍ വിശാഖപട്ടണമാണ് ശുചിത്വത്തില്‍ ഒന്നാമത് എത്തിയത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീര്‍), വിജയവാഡ (ആന്ധ്ര), ആനന്ദ്വിഹാര്‍ (ന്യൂഡല്‍ഹി), ലക്നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുര്‍ (രാജസ്ഥാന്‍), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍. 16 റെയില്‍വേ സോണുകളില്‍ ബെംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ-പശ്ചിമ റെയില്‍വേ ആറാം സ്ഥാനത്താണ്.

ടിക്കറ്റ് ഉറപ്പിക്കാമോ? സാധ്യത റെയില്‍വേ പ്രവചിക്കും

യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും ടിക്കറ്റ് കണ്‌ഫോമാകുമോ ഇല്ലയോ എന്നതിന്റെ സാധ്യതയും ഇനി റെയില്‍വേ തന്നെ നല്‍കും. കണ്‍ഫോം ആകാനുള്ള സാധ്യത എത്ര ശതമാനമാണ് എന്ന് അറിയാനുള്ള അല്‍ഗരിതവും ബുക്കിങ് സൈറ്റില്‍ തന്നെ റെയില്‍വേ ഉള്‍പ്പെടുത്തി. അതായത് ഇനി ടിക്കറ്റ് കണ്‍ഫോം ആകാനുള്ള സാധ്യത കണക്കിലാക്കി ബുക്ക് ചെയ്യാനുള്ള സൗകര്യം ഐ ആര്‍ സി ടി സിയുടെ പരിക്ഷ്‌ക്കരിച്ച വെബ് സൈറ്റില്‍ ഉണ്ടാവും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത പുതിയ അല്‍ഗരിതം ഉപയോഗിച്ചാണ് ടിക്കറ്റ് കണ്‍ഫോമാകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കാക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിന്റെ രീതികള്‍ വിശകലനം ചെയ്ത് ഇത്തരത്തില്‍ സാധ്യത പ്രവചിക്കുന്ന രീതി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ആശയത്തിലൂടെയാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് യാഥാര്‍ഥ്യമാക്കിയത്. പുതുക്കിയ വെബ്‌സൈറ്റിലൂടെ വളരെ ലളിതമായി ട്രെയിന്‍ വിവരങ്ങള്‍ കണ്ട്്പിടിക്കാം. ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കാനായി ലോഗിന്‍ ചെയ്യേണ്ട എന്നതും പുതിയ സവിശേഷതയാണ്. നിലവിലെ പരിഷ്‌ക്കരിച്ച ... Read more

IRCTC teams up with ixigo to power hotel bookings

IRCTC has partnered with Ixigo to power hotel bookings the IRCTC’s users. Through this partnership, ixigo’s wide range of accommodation offerings from its domestic and international hotel partners and OTAs will be available on IRCTC’s web and mobile platforms. Railway travellers can now go to IRCTC Hotels and compare budget and luxury hotels across prices, ratings, reviews and amenities through this new hotel search and booking platform. ixigo searches and compares over 40,000 hotels from all leading travel websites and allows travellers to filter by offerings such as ‘pay at hotel’ and ‘free cancellation’. “Our partnership with ixigo is a part ... Read more

റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി ശനിയും ഞായറും ട്രെയിനുകള്‍ക്ക് നിയന്ത്രണം

പുതുക്കാടിനും ഒല്ലൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ ഗര്‍ഡര്‍ മാറ്റുന്ന രണ്ടാംഘട്ട ജോലികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ട്രെയിന്‍ ഗതാഗത നിയന്ത്രണം. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നു റെയില്‍വേ അറിയിച്ചു. ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതല്‍ 3.15 വരെയും രാത്രി 11.45 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20 വരെയും പ്രവര്‍ത്തിക്കില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കല്‍, കറന്റ് ബുക്കിങ് സേവനങ്ങള്‍ എന്നിവയാണു മുടങ്ങുക. ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ, ദക്ഷിണ മധ്യ റെയില്‍വേകളിലാണു സേവനങ്ങള്‍ തടസപ്പെടുക. മറ്റു സോണല്‍ റെയില്‍വേകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ടോള്‍ ഫ്രീ നമ്പരായ 139ല്‍ നിന്നു ട്രെയിനുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഈ സമയങ്ങളില്‍ ലഭിക്കുന്നതല്ലെന്നും റെയില്‍വേ അറിയിച്ചു. പൂര്‍ണമായി റദ്ദാക്കിയവ എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (രാവിലെ 6.00) ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (6.45) എറണാകുളം- ... Read more

IRCTC offers six-day Russia tour for Rs 90,000

Indian Railway Catering and Tourism Corporation (IRCTC) is offering a 5 night-six day tour package covering Russia starting from Rs 97,100. IRCTC’s tour, titled Charming Russia, is set to depart on June 1. The package includes night stay of 03 nights at Saint Petersburg and 02 nights in Moscow. The package allows the tourists to visit Palace Square, Winter Palace, Peter and Paul Fortress, Petroff Palace in Saint Petersburg. Along with this the tourists will also get a chance to visit and enjoy the world famous Moscow Circus, sightseeing of Lenin’s Tomb, Saint Basil’s Cathedral, Red Square, and enjoy the bullet ... Read more

Railways plans buyback policy for plastic bottles, crushing machines

Central Railways is planning to implement a buyback policy for plastic bottles along with installing plastic bottle crushing machines at major stations as Maharashtra is all set to implement a statewide plastic ban from June 23. One of the biggest challenges the railways face is that of plastic containers, including bottles, entering Maharashtra from other States. Within Maharashtra, the government is proposing to have plastic bottles with a buyback price printed on it. The Railways is considering to extend the buyback policy only for approved manufacturers of the railways and on bottles that print the buyback price. The railway officials would be meeting the ... Read more

തീവണ്ടി പ്രേമികള്‍ക്ക് എക്‌സ്‌പോ ഒരുക്കി ചെന്നൈ

റെയില്‍ കോച്ചുകളുടെയും എന്‍ജിനുകളുടെയും പ്രദര്‍ശനമായ രാജ്യാന്തര റെയില്‍ കോച്ച് എക്‌സ്‌പോയ്ക്ക് (ഐആര്‍സിഇ) നാളെ ചെന്നൈ ഐസിഎഫ് ആര്‍പിഫ് പരേഡ് മൈതാനത്ത് തുടക്കമാവും. എക്‌സ്‌പോയുടെ പ്രഥമ പതിപ്പാണ് ചെന്നൈയില്‍ ഒരുക്കിയിരിക്കുന്നത്. ഐസിഎഫ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ), റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് (ആര്‍ഐടിഇഎസ്) എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പ്രദര്‍ശനത്തിനു നേതൃത്വം നല്‍കുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം 19ന് അവസാനിക്കും. നാളെയും മറ്റന്നാളും വൈകിട്ട് മൂന്നു മുതല്‍ ആറുവരെയാണു പൊതുജനങ്ങള്‍ക്കു പ്രവേശനം. പത്തു രാജ്യങ്ങളില്‍ നിന്നുള്ള കോച്ചുകളും ട്രെയിനുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഐസിഎഫ് പുറത്തിറക്കുന്ന ഏറ്റവും പുതിയ കോച്ചുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ സംവിധാനത്തിലെ നൂതന സാങ്കേതിക വിദ്യകളും കാണികള്‍ക്കു പരിചയപ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയില്‍വേ രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ എക്‌സ്‌പോ സഹായിക്കുമെന്നാണ് ഐസിഎഫ് അധികൃതരുടെ പ്രതീക്ഷ. പ്രവേശനം സൗജന്യം.

IRCTC offers 6-day flight tour package to Sri Lanka

Indian Railway Catering and Tourism Corporation (IRCTC) is offering 5 nights/6 days ‘Shri Ramayana Yatra-Sri Lanka Ex Delhi’ tour package at a starting price of Rs 47,600. The tour dates of the package are June 12, August 25, September 18, October 2, November 20 and December 15, 2018. According to the official website of IRCTC Tourism, the destinations covered under this package are Negombo, Kandy, Nuwara Ellya and Colombo. The trip provided by SriLankan airlines, will start from Indira Gandhi International Airport, New Delhi. The flight will leave at 6:35 pm from Delhi and will reach Colombo at 10:10 pm. On ... Read more

പാളത്തില്‍ അറ്റകുറ്റപണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ എന്നിവ മാറ്റുന്ന ജോലിയാണു നടത്താനുള്ളത്. പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാത്രി 9.25നുള്ള ചെന്നൈ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാണു പുറപ്പെടുന്നത്. ഗുരുവായൂര്‍ പാസഞ്ചറിന്റെ സമയത്തിലും നിയന്ത്രണമുണ്ട്. എന്നാല്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ മൂലം റെയില്‍വേയുടെ സമയക്രമം താളം തെറ്റിയതു യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച എന്‍ജിന്‍ തകരാറു കാരണം ട്രെയിന്‍ പിടിച്ചിട്ടതു യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണു സമ്മാനിച്ചത്. ആലപ്പുഴയില്‍നിന്നു രാവിലെ പുറപ്പെട്ട ധന്‍ബാദ് എക്‌സ്പ്രസാണ് ... Read more